Month: March 2026
-
Breaking News
ഭീഷണിപ്പെടുത്തി കാര്യം നടത്തുന്ന മുൻ തന്ത്രം പുറത്തെടുത്ത് ട്രംപ്!! ‘ഉച്ചകോടിക്ക് മുമ്പ് ഞങ്ങൾക്കത് അറിയണം…വർഷങ്ങളായി നാറ്റോ സഖ്യം അമേരിക്കയുടെ ഔദാര്യത്തിലാണ് വളരുന്നത്, ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ അമേരിക്കയെ സഖ്യകക്ഷികൾ സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി മോശമായിരിക്കും’
വാഷിങ്ടൺ: ഇറാന്റെ നിയന്ത്രണത്തിൽനിന്ന് ഹോർമുസ് കടലിടുക്കിനെ മോചിപ്പിക്കാൻ സഖ്യകക്ഷികളോടു സഹായം അഭ്യർത്തിച്ചും ഭീഷണി തുടർന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയടക്കമുള്ള രാജ്യങ്ങളോട് സഹായം ആവർത്തിച്ച ട്രംപ് നാറ്റോ സഖ്യകക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അമേരിക്കയെ സഖ്യകക്ഷികൾ സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി മോശമായിരിക്കുമെന്ന ഭീഷണിയും ട്രംപ് മുഴക്കി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഭീഷണി. റഷ്യയുമായുള്ള യുദ്ധത്തിൽ അമേരിക്ക യുക്രൈനെ സഹായിച്ചതുപോലെ, ഹോർമുസ് കടലിടുക്കിൽ യൂറോപ്പ് സഹായിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. ‘പ്രതികരണമില്ലാതിരിക്കുകയോ, പ്രതികരിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ നാറ്റോയുടെ ഭാവിക്കത് വളരെ മോശമായിരിക്കും’ ട്രംപ് പറഞ്ഞു. വർഷങ്ങളായി നാറ്റോ സഖ്യം അമേരിക്കയുടെ ഔദാര്യത്തിലാണ് വളരുന്നതെന്നും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു. അതുപോലെ ചൈന ഇറക്കുമതി ചെയ്യുന്ന 90 ശതമാനം എണ്ണയും ഹോർമുസ് വഴിയാണ് ലഭിക്കുന്നതെന്ന് പറഞ്ഞ ട്രംപ് അവരുടെ സഹായം താൻ പ്രതീക്ഷിക്കുന്നുണ്ടെന്നും അറിയിച്ചു. ചൈനയ്ക്കുമേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി ചൈനീസ് പ്രസിഡന്റുമായുള്ള തന്റെ കൂടിക്കാഴ്ച വൈകാൻ സാധ്യതയുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ‘ഉച്ചകോടിക്ക്…
Read More » -
Breaking News
ഇസ്രായേലിൻ്റെ അയൺ ഡോമിനെ പോലും പറ്റിക്കാൻ കഴിവുള്ള “ഡാൻസിംഗ് മിസൈൽ” അഥവാ ‘സെജ്ജിൽ’ മിസൈൽ ആദ്യമായി യുഎസ് സൈനിക താവളങ്ങൾക്കു നേരെ പ്രയോഗിച്ച് ഇറാൻ!! എന്താണ് ഷഹാബ് മിസൈൽ കുടുംബത്തിലെ തലമൂത്ത കാരണവരായ ഈ സെജ്ജിൽ മിസൈൽ?
ടെഹ്റാൻ: ഇസ്രായേലിനെയും അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ ആദ്യമായി സെജ്ജിൽ മിസൈലുകൾ പ്രയോഗിച്ചതായി റിപ്പോർട്ടുകൾ. യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഞായറാഴ്ച സെജിൽ മിസൈൽ ഉപയോഗിച്ചതെന്ന് ഇറാനിയൻ സർക്കാർ മാധ്യമമായ പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. ഇറാൻ്റെ സൈനിക ഓപ്പറേഷനായ “ഓപ്പറേഷൻ ട്രൂ പ്രോമിസ് 4”ൻ്റെ ഭാഗമായാണ് അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ഈ മിസൈൽ വിക്ഷേപിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇറാൻ്റെ ശക്തമായ സൈനിക വിഭാഗമായ Islamic Revolutionary Guard Corps (IRGC) ആണ് സെജ്ജിൽ-2 മിസൈൽ പ്രയോഗിച്ചത്. ഈ ആയുധം അമേരിക്കയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾക്കുപോലും വെല്ലുവിളി ഉയർത്തുന്ന ശേഷിയുള്ളതാണെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. അതേസമയം പെൻ്റഗൺ നൽകിയ വിവരങ്ങൾ പ്രകാരം യുദ്ധം ആരംഭിച്ചതിന് ശേഷം അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ 15,000-ത്തിലധികം ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്തിയിട്ടുണ്ട്. ഇതിനിടയിൽ അമേരിക്കൻ നാവികസേനയുടെ ആംഫിബിയസ് കപ്പലായ USS ട്രിപ്പോളി (LHA-7) കൂടുതലായി 2,500 മാരീൻസ് സൈനികരെ മേഖലയിൽ വിന്യസിച്ചതായി അമേരിക്കൻ…
Read More » -
Breaking News
ഇസ്രായേലിന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന്; ഇറാനില്‍ വ്യാപക അറസ്റ്റ്; ജനങ്ങളില്‍ പിടിമുറുക്കി റവല്യൂഷനറി ഗാര്‍ഡുകള്‍; ആക്രമണം ഭയന്ന് ചെക്ക് പോയിന്റുകള്‍ പാലങ്ങള്‍ക്ക് അടിയിലേക്കു മാറ്റി
ദുബായ്: ഇറാനിലെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേലിനും യുഎസിനും അതീവ രഹസ്യ വിവരങ്ങള്‍ കൈമാറിയെന്ന് ആരോപിച്ച് ഡസന്‍ കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ പുതിയ കേന്ദ്രങ്ങളില്‍ ഇസ്രായേലിന്റെയും യുഎസിന്റെയും യുദ്ധവിമാനങ്ങള്‍ ആക്രമണം തുടരുന്നതിനിടയിലാണ് നടപടി. ഇറാന്റെ സൈനിക, സുരക്ഷാ നിര്‍മിതികളുടെ വിവരങ്ങള്‍ ഇസ്രായേലിന് അയച്ചുകൊടുത്തു എന്നാരോപിച്ച് വടക്കുപടിഞ്ഞാറന്‍ ഇറാനില്‍ 20 പേരെ അറസ്റ്റ് ചെയ്തതായി അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു. പ്രവിശ്യാ പ്രോസിക്യൂട്ടറുടെ ഓഫീസാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയത്. വ്യോമാക്രമണങ്ങള്‍ കാര്യമായി ബാധിക്കാത്ത വടക്കുകിഴക്കന്‍ ഇറാനിലും 10 പേര്‍ പിടിയിലായിട്ടുണ്ട്. തന്ത്രപ്രധാനമായ ഇടങ്ങളെക്കുറിച്ചും സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. ‘സയണിസ്റ്റ് ശത്രുക്കളും (ഇസ്രായേല്‍) യുഎസും ഇറാനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനൊപ്പം തന്നെ, കലാപങ്ങള്‍ അഴിച്ചുവിടുന്നതിനായി കൂലിപ്പടയാളികളെയും ചാരന്മാരെയും സജീവമാക്കിയിരിക്കുകയാണ്,’ എന്ന് റവല്യൂഷണറി ഗാര്‍ഡ്സിന്റെ ഇന്റലിജന്‍സ് വിഭാഗത്തെ ഉദ്ധരിച്ച് തസ്‌നിം റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും അനുശോചന ചിഹ്നങ്ങള്‍…
Read More » -
Breaking News
പോരാട്ടത്തിന് ഒരുങ്ങി കേരളം; ഇഞ്ചോടിഞ്ച് മത്സരം; സര്‍വേ ഫലങ്ങള്‍ മാറിമറിയുമോ?
ന്യൂഡല്‍ഹി: 140 സീറ്റുകളുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയേക്കാള്‍ ഇടതുപക്ഷ നേതൃത്വത്തിലുള്ള സഖ്യത്തിന് നേരിയ മുന്‍തൂക്കം പ്രവചിച്ച് മാട്രിസ്-ഐഎന്‍എസ് (Matrize-IANS) ഒപ്പീനിയന്‍ പോള്‍. പ്രവചിക്കപ്പെട്ട സീറ്റുകളുടെ എണ്ണത്തില്‍ ചെറിയ വ്യത്യാസം മാത്രമുള്ള ഇരു സഖ്യങ്ങളും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നതെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു. മറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിക്കുമൊപ്പം കേരളം ഒറ്റഘട്ടമായി പോളിംഗിലേക്ക് നീങ്ങുന്ന ഏപ്രില്‍ 9-ന് നിശ്ചയിച്ചിട്ടുള്ള വോട്ടെടുപ്പിന് മുന്നോടിയായാണ് ഒപ്പീനിയന്‍ പോള്‍ വരുന്നത്. വോട്ടെണ്ണല്‍ മെയ് 4-ന് നടക്കും. സീറ്റ് പ്രവചനം മാട്രിസ്-ഐഎന്‍എസ് ഒപ്പീനിയന്‍ പോള്‍ (140 നിയമസഭാ സീറ്റുകള്‍) ഇടത്+: 61-71 സീറ്റുകള്‍ കോണ്‍ഗ്രസ്+: 58-69 സീറ്റുകള്‍ എന്‍ഡിഎ: 2 സീറ്റുകള്‍ മറ്റുള്ളവര്‍: 0 സീറ്റുകള്‍ ഇടതുപക്ഷ നേതൃത്വത്തിലുള്ള സഖ്യം മുന്നില്‍ നില്‍ക്കാമെങ്കിലും അത് വളരെ ചെറിയ മാര്‍ജിനില്‍ മാത്രമാണെന്ന് പ്രവചനം സൂചിപ്പിക്കുന്നു, ഇത് അന്തിമ വോട്ടെണ്ണലിനെ ആശ്രയിച്ച് തിരഞ്ഞെടുപ്പ് ഏത് ദിശയിലേക്കും മാറാം എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം ഇടത്, കോണ്‍ഗ്രസ്…
Read More » -
Breaking News
കോർപ്പറേറ്റ് ട്രെയിനിംഗ്, ഇവന്റുകൾ, സ്‌പെഷ്യൽ ലോഞ്ച് ഓഫർ… ഫ്യൂബിയ ആപ്പ് ബിസിനസ് റൗണ്ട് ടേബിൾ (BRT) ഉദ്ഘാടനം കൊച്ചിയിൽ
കൊച്ചി: ഫ്യൂബിയ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിൽ നടന്ന ചടങ്ങിൽ ഫ്യൂബിയ ബിസിനസ് മീഡിയ ആപ്പും അതിന്റെ ബിസിനസ് റൗണ്ട് ടേബിൾ (BRT) സംരംഭവും ഔദ്യോഗികമായി അവതരിപ്പിച്ചു. Asset Homes-ന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി. സുനിൽ കുമാർ ഫ്യൂബിയ ആപ്പ് ഉദ്ഘാടനം ചെയ്തു. Manjilas Group ചെയർമാനായ വിനോദ് മഞ്ജില ബിസിനസ് റൗണ്ട് ടേബിൾ (BRT) ഉദ്ഘാടനം നിർവഹിച്ചു. ഫ്യൂബിയ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ആനന്ദനാരായണൻ ടി.ആർ., വിനീഷ് കമ്മത്ത് ആർ., ചന്ദ്രശേഖരൻ ആർ., ഷിജു കെ. ബാലൻ, മനീഷ് സുബ്രമണ്യ വാരിയർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ സംരംഭം മുന്നോട്ട് പോകുന്നത്. എന്താണ് ഫ്യൂബിയ? ഫ്യൂബിയ ഒരു സമ്പൂർണ ബിസിനസ് മീഡിയ ആപ്പും ശക്തമായ B2B പ്ലാറ്റ്‌ഫോമും ആണ്. ബിസിനസ് ദൃശ്യമാനത, അവസര സൃഷ്ടി, പ്രൊഫഷണൽ ഇടപെടലുകൾ, അറിവിന്റെ വികസനം എന്നിവയെ ഒരേ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഒരുമിപ്പിച്ച് ബിസിനസുകളുടെ വളർച്ചയെ പിന്തുണയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.…
Read More » -
Breaking News
ഉള്ളില്‍ പദ്മജ ബിജെപി പ്രവര്‍ത്തകരുമായി ചര്‍ച്ചയില്‍; പുറത്ത് കെ. മുരളീധരന്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന; വീട്ടിലെത്തിയിട്ടും കാണാതെ പദ്മജയും മുരളീധരനും; ചോദ്യങ്ങള്‍ ചിരിച്ചുതള്ളി
പൂങ്കുന്നം: തെരഞ്ഞെടുപ്പിനു മുമ്പ് മാതാപിതാക്കളുടെ സ്മൃതിമണ്ഡപം സ്ഥിതി ചെയ്യുന്ന പൂങ്കുന്നം മുരളീ മന്ദിരത്തിലെത്തിയിട്ടും പരസ്പരം കാണാന്‍ തയാറാകാതെ കെ. മുരളീധരനും സഹോദരി പദ്മജ വേണുഗോപാലും. കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതിമണ്ഡപം സ്ഥിതിചെയ്യുന്ന പൂങ്കുന്നത്തെ മുരളീമന്ദിരത്തില്‍ പുഷ്പാര്‍ച്ചനയര്‍പ്പിക്കാന്‍ എത്തിയതായിരുന്നു കെ. മുരളീധരന്‍. ഈ സമയം വീട്ടിലുണ്ടായിരുന്ന പദ്മജ പുറത്തിറങ്ങിയില്ല. തൃശൂര്‍ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്നു കരുതുന്നയാളാണ് പദ്മജ. ഉച്ചകഴിഞ്ഞു 3.15നു വീട്ടിലെത്തിയ മുരളീധരന്‍ മാതാപിതാക്കളുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിക്കുകയും ചെയ്തു. വീട്ടുവളപ്പില്‍ അരമണിക്കൂര്‍ ചെലവിട്ടിട്ടും വീട്ടിനുള്ളിലേക്കു കടക്കാതെ കാറില്‍ മടങ്ങുകയായിരുന്നു. വീട്ടിനുള്ളില്‍ ബിജെപി പ്രവര്‍ത്തകരുമായി സംസാരത്തിലായിരുന്നു പദ്മജ. മുരളി ഉള്ളിലേക്ക് എത്തുമെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ കരുതിയത്. എന്നാല്‍, സഹോദരിയെ കാണുന്നുണ്ടോയെന്ന ചോദ്യം ചിരിച്ചുതള്ളുകയാണു മുരളി ചെയ്തത്. Thrissur News, K Muralidharan, Padmaja Venugopal, Poonkunnam Murali Mandiram, Kerala Election 2026, K Karunakaran Memorial, Thrissur BJP candidate, Thrissur Congress candidate, Kerala…
Read More » -
Breaking News
പശ്ചിമേഷ്യൻ യുദ്ധം: എണ്ണക്കയറ്റുമതിയെന്ന പോലെ ജലവിതരണവും മുടക്കി; ഗൾഫ് രാജ്യങ്ങൾ ആശങ്കയിൽ
ടെഹ്റാൻ: അമേരിക്ക, ഇസ്രായേൽ- ഇറാൻ യുദ്ധം ഗൾഫിലെ എണ്ണ, ഊർജ്ജ മാർഗങ്ങളെ മാത്രമല്ല, ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായ ജലവിതരണത്തിനും ഭീഷണിയായിരിക്കുകയാണ്. യുദ്ധം തുടങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും പേർഷ്യൻ ഗൾഫിലെ കുറഞ്ഞത് രണ്ട് ഉപ്പുവെള്ള നിർമ്മാർജ്ജന പ്ലാന്റുകളെങ്കിലും തകർന്നു, ഇത് ദശലക്ഷക്കണക്കിന് ആളുകളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മാർച്ച് 7 ന് ശേഷം രാജ്യത്തെ പ്രധാനപ്പെട്ടൊരു ഉപ്പുവെള്ള ശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണം ഏകദേശം 30 ഗ്രാമങ്ങളിലേക്കുള്ള ജലവിതരണത്തെ തടസ്സപ്പെടുത്തിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. ഇറാൻ യുഎസിനെ കുറ്റപ്പെടുത്തി, എന്നാൽ അമേരിക്കയും ഇസ്രായേലും അക്കാര്യം നിഷേധിച്ചു. ബഹ്‌റൈനിൽ, ഇറാനിയൻ ഡ്രോൺ ഒരു ഡീസലൈനേഷൻ പ്ലാന്റിന് സാരമായ നാശനഷ്ടം വരുത്തിയതായി അധികൃതർ പറഞ്ഞു. സംഭവം ജലവിതരണത്തെ ബാധിച്ചിട്ടില്ലെന്ന് രാജ്യത്തെ ജല, വൈദ്യുതി അതോറിറ്റി പറഞ്ഞു. പ്രകൃതിദത്ത ശുദ്ധജല സ്രോതസ്സുകൾ വളരെ പരിമിതമായ ഗൾഫ് രാജ്യങ്ങൾക്ക് ഡീസലൈനേഷൻ പ്ലാന്റുകൾ നിർണായകമാണ്. ഖത്തർ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ ശുദ്ധജല വിതരണത്തിന്റെ പകുതിയിലധികവും ഡീസലൈനേഷനെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ…
Read More » -
Breaking News
പിണറായി ധർമടത്ത്, പേരാവൂരിൽ കെകെ ശൈലജ!! 56 എംഎൽഎമാർ, സ്വതന്ത്രന്മാർ ഉൾപെടെ സിപിഎം മത്സരിക്കുക 86 സീറ്റുകളിൽ… 25 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐയും
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം 86 സീറ്റുകളിൽ മത്സരിക്കും. 56 എംഎൽഎമാർ മത്സരരംഗത്തുണ്ട്. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കും. കെ.കെ.ശൈലജ പേരാവൂരിലും മത്സരിക്കും. എംഎം മണിക്ക് ഇക്കുറി സീറ്റില്ല. അതേസമയം സിപിഐ 25 സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനു പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. രണ്ടു ടേം വ്യവസ്ഥയിൽ മന്ത്രി കെ. രാജന് ഇളവു നൽകി. മറ്റു മൂന്ന് മന്ത്രിമാരും നിലവിലെ മണ്ഡലങ്ങളിൽത്തന്നെ മത്സരിക്കും. തൃശ്ശൂരിൽ സിറ്റിങ് എംഎൽഎ. പി. ബാലചന്ദ്രനു പകരം കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റുമായ ആലങ്കോട് ലീലാകൃഷ്ണൻ മത്സരിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ ഇ.ടി. ടൈസൺ ആണ് പറവൂരിൽ നേരിടുക. നിലവിൽ കയ്പമംഗലം എംഎൽഎയാണ്. മന്ത്രിമാരിൽ കെ. രാജൻ ഒല്ലൂരിലും ജി.ആർ. അനിൽ നെടുമങ്ങാട്ടും ജനവിധി തേടുമ്പോൾ ജെ. ചിഞ്ചുറാണി ചടയമംഗലം മണ്ഡലത്തിലും പി. പ്രസാദ് ചേർത്തലയിലും മത്സരിക്കും. സിപിഎം സ്ഥാനാർഥികൾ 1. മഞ്ചേശ്വരം – കെ.ആർ…
Read More » -
Breaking News
ട്രംപ് കൂട്ടിയാൽ കൂടില്ല, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ മോദിയെ വിളിക്കൂ, യുദ്ധത്തിൽ അമേരിക്ക ഇടപെടുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു… ട്രംപിന് നിർദേശം നൽകി മുൻ യുഎസ് കേണൽ
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ തുടരുന്ന ഇറാൻ– ഇസ്രായേൽ- അമേരിക്ക സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ, പ്രശ്നപരിഹാരത്തിനായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിക്കണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനോട് നിർദ്ദേശിച്ച് മുൻ യു.എസ് സൈനിക ഉദ്യോഗസ്ഥൻ. അമേരിക്കൻ സൈന്യത്തിലെ വിരമിച്ച കെണൽ ഡഗ്ലസ് മാക്ഗ്രെഗർ ആണ് യുദ്ധം അവസാനിപ്പിക്കാൻ ഈ നിർദ്ദേശം മുന്നോട്ട് വെച്ചത്. അമേരിക്കൻ കമൻ്ററി ഹോസ്റ്റ് ടക്കർ കാൾസൺ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ഇറാൻ- ഇസ്രായേൽ സംഘർഷത്തിൽ അമേരിക്ക ഇടപെടുന്നത് രാജ്യത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നാണ് മാക്ഗ്രിഗറിൻ്റെ മുന്നറിയിപ്പ്. നിലവിലെ സാഹചര്യത്തിൽ യുദ്ധം തുടരുന്നത് അമേരിക്കയ്ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ പ്രശ്നപരിഹാരത്തിനായി ഒരു ശക്തമായ ഇടനിലക്കാരൻ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനുമായും ഇസ്രയേലുമായുമുള്ള ഇന്ത്യയുടെ നയതന്ത്ര സ്വാധീനവും അന്താരാഷ്ട്ര ബന്ധങ്ങളും പരിഗണിക്കുമ്പോൾ, മോദിക്ക് ഈ സംഘർഷത്തിൽ ഇടപെട്ട് ചർച്ചകൾക്ക് വഴിയൊരുക്കാൻ കഴിയുമെന്ന് മാക്രിഗർ ചൂണ്ടിക്കാട്ടി. “എല്ലാ പക്ഷങ്ങളെയും ഒരുമിച്ച് കൊണ്ടുവന്ന് ചർച്ച ചെയ്യാൻ…
Read More »
