Month: March 2026

  • Breaking News

    ‘നെതന്യാഹു എവിടെയുണ്ടെങ്കിലും അവനെ പിൻതുടർന്ന് വേട്ടയാടി കൊല്ലും’!! ഭീഷണി പ്രസ്താവനയുമായി ഐആർജിസി… നെതന്യാഹുവിന് പിന്നാലെ മകനും സമൂഹമാധ്യമങ്ങളിൽ നിന്ന് അപ്രത്യക്ഷം, സോഷ്യൽമീഡിയയിൽ സജീവമായിരുന്ന യായർ നെതന്യാഹു അവസാനം പോസ്റ്റിട്ടത് മാർച്ച് 9 ന്

    ടെഹ്റാൻ: മധ്യപൂർവേഷ്യയിൽ യുദ്ധം പതിനാറാം ദിവസത്തിലേക്ക് കടന്നപ്പോൾ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുനെ വേട്ടയാടി കൊന്നുതീർക്കുമെന്ന് ഇറാൻ്റെ വിപ്ലവ ഗാർഡ്സ് മുന്നറിയിപ്പ് നൽകി. IRGC പുറത്തിറക്കിയ പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകിയതായി AFP റിപ്പോർട്ട് ചെയ്യുന്നു. നെതന്യാഹു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്തതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ സുരക്ഷയും നിലയും സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇറാന്റെ ഭീഷണി. “കുട്ടികളെ കൊല്ലുന്ന ഈ കുറ്റവാളി ജീവനോടെ ഉണ്ടെങ്കിൽ, അവനെ പൂർണ ശക്തിയോടെ പിന്തുടർന്ന് കൊന്നുതീർക്കും”- എന്ന് ഇറാൻ്റെ റെവല്യൂഷണറി ഗാർഡ്സ് പ്രസ്താവനയിൽ പറഞ്ഞു. ഇതിനിടെ നെതന്യാഹുവിൻ്റെ മാർച്ച് 12-ന് പുറത്തുവന്ന ഒരു വീഡിയോയും വിവാദമായി. ആ വീഡിയോയിൽ അദ്ദേഹത്തിൻ്റെ കൈയിൽ ആറു വിരലുകൾ ഉള്ളതുപോലെ തോന്നുന്നതായി ചിലർ ചൂണ്ടിക്കാട്ടി. ഇതോടെ വീഡിയോ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് തിരുത്തിയതാണോ എന്ന സംശയവും ഉയർന്നിരുന്നു. എന്നാൽ നെതന്യാഹു സുരക്ഷിതമാണെന്ന് ഇസ്രയേൽ സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തി. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച വ്യോമാക്രമണങ്ങൾക്ക് പിന്നാലെ നടത്തിയ…

    Read More »
  • Breaking News

    കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ ചലച്ചിത്രാവിഷ്ക്കാരം, ആക്ഷൻ ക്രൈം തില്ലർ സിനിമ “കിരാത” മാർച്ച് 27 ന് തിയേറ്ററുകളില്‍

    കോന്നിയുടെ ദൃശ്യമനോഹര പശ്ചാത്തലത്തിൽ അരങ്ങേറുന്ന കൗമാരസൗഹൃദങ്ങളുടെ പ്രണയവും പാട്ടും ആട്ടവുമെല്ലാം അവരെ കൊണ്ടെത്തിക്കുന്നത് അച്ചൻകോവിലാറിൻ്റെ നിഗൂഡതകളിലേക്കാണ്. ഭീകരതയുടെ ദിനരാത്രങ്ങളാണ് തുടർന്ന് അവർക്ക് നേരിടേണ്ടി വരുന്നത്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ ചലച്ചിത്രാവിഷ്ക്കാരവുമായെത്തുന്ന ആക്ഷൻ ക്രൈം തില്ലർ സിനിമ “കിരാത” മാർച്ച് 27 ന് തീയേറ്ററുകളിലെത്തുന്നു. ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ഇടത്തൊടി ഭാസ്ക്കരൻ ഒറ്റപ്പാലം (ബഹ്റൈൻ ) നിർമ്മിച്ച്, റോഷൻ കോന്നി ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം നിർവ്വഹിച്ച കിരാതയിൽ പുതുമുഖങ്ങൾക്കൊപ്പം സീസൺഡ് ആർട്ടിസ്റ്റുകളും ഒന്നിക്കുന്നു. എം ആർ ഗോപകുമാർ, ചെമ്പിൽ അശോകൻ, തുളസീദാസ് (സംവിധായകൻ), ദിനേശ് പണിക്കർ, ഡോ രജിത്കുമാർ, രാജ്മോഹൻ, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാർ, വൈഗറോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമിർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, ജി കെ പണിക്കർ, എസ് ആർ ഖാൻ, അശോകൻ, അർജുൻ ചന്ദ്ര, ഹരി ജി…

    Read More »
  • Breaking News

    ഒറ്റപ്പാലം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി മേജർ രവി; ചർച്ചയായത് വികസന വിഷയങ്ങൾ..

    ഒറ്റപ്പാലം: ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായ മേജർ രവി മണ്ഡലത്തിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. നേതാക്കളോടൊപ്പം അനൗദ്യോഗിക പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച അദ്ദേഹം മണ്ഡലത്തിലെ പൊതുവായ വികസന പ്രശ്നങ്ങളെക്കുറിച്ചും വിശദമായ ആശയവിനിമയം നടത്തി. കവിയും അഭിഭാഷകനുമായ പി.ടി. നരേന്ദ്രമേനോൻ, സുകുമാരി നരേന്ദ്രമേനോൻ, ഇ.പി. രാജൻ, പി.കെ. ദേവസി, ആർ. മധുസൂദനൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ മേജർ രവി മണ്ഡലത്തിന്റെ വികസന സാധ്യതകളും നിലവിലുള്ള പ്രശ്നങ്ങളും സംബന്ധിച്ച് അഭിപ്രായങ്ങൾ പങ്കുവെച്ചു. നഗരത്തിലെ ഗതാഗതക്കുരുക്കും ശുദ്ധജല ക്ഷാമവും പോലുള്ള പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാൻ നിയോജകമണ്ഡലത്തെ ഇതുവരെ പ്രതിനിധീകരിച്ച എംഎൽഎമാർക്ക് സാധിച്ചിട്ടില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മേജർ രവി പ്രതികരിച്ചു. ബിജെപി സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒറ്റപ്പാലത്ത് മേജർ രവിയുടെ സ്ഥാനാർത്ഥിത്വം നേരത്തെ തന്നെ ഉറപ്പായതായി രാഷ്ട്രീയവൃത്തങ്ങൾ വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ട് എത്തി ചുമരെഴുത്ത് ഉദ്ഘാടനം ചെയ്തിരുന്നു. നിലവിൽ പേരിന്റെ ഭാഗം ഒഴിവാക്കിയുള്ള ചുമരെഴുത്താണ് മണ്ഡലത്തിൽ നടക്കുന്നത്. ഇതിന്…

    Read More »
  • Breaking News

    കെൻ കരുണാസ് ചിത്രം “യൂത്ത്” മാര്‍ച്ച് 19ന് തിയേറ്ററുകളില്‍, “ലവ് സൊല്ലിട്ടാലേ” മ്യൂസിക് വീഡിയോ പുറത്ത്

    തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന യൂത്ത് എന്ന ചിത്രത്തിലെ പുതിയ മ്യൂസിക് വീഡിയോ വീഡിയോ പുറത്ത്. “ലവ് സൊല്ലിട്ടാലേ” എന്ന വൈബ് യൂത്ത് ഗാനമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ജി വി പ്രകാശ് കുമാർ സംഗീതം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് കെൻ, ഈശ്വർ എന്നിവർ ചേർന്നാണ്. ജി വി പ്രകാശ് കുമാറും കെന്നും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നതും. ഒരു പക്കാ ഡാൻസ് നമ്പർ ആയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. കെൻ കരുണാസ് തന്നെ നായകനായും വേഷമിടുന്ന ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്. മാർച്ച് 19ന് ചിത്രം തീയറ്ററിലെത്തും. കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച ഈ സ്‌കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിർമ്മിച്ചിരിക്കുന്നത് പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ്യ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ്. മലയാള താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.…

    Read More »
  • Breaking News

    ‘ജി.സുധാകരനു പെൻഷൻ വാങ്ങി വീട്ടിൽ ഇരുന്നാൽ പോരെ; മാൻ‌ഡ്രേക്കിനെ ഇനി കോൺഗ്രസുകാർ സഹിക്കട്ടെ‘: ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം

    ആലപ്പുഴ : ജി.സുധാകരനു പെൻഷൻ വാങ്ങി വീട്ടിൽ ഇരുന്നാൽ പോരെയെന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കമ്മിറ്റിയംഗം എ.ഓമനക്കുട്ടൻ. സുധാകരൻ എന്ന മാൻ‌ഡ്രേക്കിനെ ഇനി കോൺഗ്രസുകാർ സഹിക്കട്ടെ. കോൺഗ്രസ് 14 കഷണം ആണെങ്കിൽ സുധാകരൻ അതിനെ 28 കഷണമാക്കുമെന്നും ഓമനക്കുട്ടൻ പരിഹസിച്ചു.സുധാകരൻ അമ്പലപ്പുഴയിൽ മത്സരിക്കുന്നതിൽ പ്രതിഷേധിച്ചും പാർട്ടിയെ വഞ്ചിച്ചെന്ന് ആരോപിച്ചും പുന്നപ്ര പറവൂരിൽ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് ഈ പരാമർശം. മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ ഡ്രാക്കുള എന്നു വിളിച്ച ആളാണു മുൻമന്ത്രി ജി.സുധാകരനെന്നും അങ്ങനെയെങ്കിൽ തന്നെ പൊളിറ്റിക്കൽ ക്രിമിനൽ എന്നു വിളിച്ചതിൽ വിഷമമില്ലെന്നും എച്ച്.സലാം എംഎൽഎ പറഞ്ഞു. സുധാകരന്റെ അടിസ്ഥാന വികാരം അധികാരം ലഭിക്കണം എന്നു മാത്രമാണ്. അദ്ദേഹത്തെ പല പരിപാടികൾക്കു ക്ഷണിച്ചപ്പോഴും ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന മറുപടിക്കത്താണു ലഭിച്ചത്. എന്നിട്ടും ക്ഷണിച്ചില്ലെന്ന പ്രചാരണം മാധ്യമങ്ങൾ വഴി നടത്തി. എല്ലാം അദ്ദേഹത്തിന്റെ തെറ്റിധാരണയാണ്. സുധാകരൻ കൂടി അധ്വാനിച്ചുണ്ടാക്കിയ പാർട്ടിയാണെന്നും അതു മറക്കുന്നില്ലെന്നും സലാം പറഞ്ഞു. എല്ലാത്തിനും മീതെയാണു പാർട്ടിയെന്നു പഠിപ്പിച്ച ജി.സുധാകരനു ശത്രുപാളയത്തിലെത്താൻ എങ്ങനെ…

    Read More »
  • Breaking News

    80 സീറ്റ്, ഉപമുഖ്യമന്ത്രി പദം: വിജയ്ക്ക് ബിജെപിയുടെ വമ്പന്‍ ഓഫര്‍; തെരഞ്ഞെടുപ്പ് സമവാക്യങ്ങള്‍ മാറിമറിയുമെന്ന് നിരീക്ഷകര്‍; വിശ്വാസ്യതയെ ബാധിച്ചേക്കുമെന്ന് അടുപ്പക്കാരുടെ മുന്നറിയിപ്പ്

    ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും നടന്‍ വിജയ്യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകവും (ടിവികെ) തമ്മിലുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍. സഖ്യം വിജയിച്ചാല്‍ വിജയ്ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തതായാണ് സൂചനകള്‍. സീറ്റ് വിഭജനത്തിന്റെ ഭാഗമായി ടിവികെയ്ക്ക് ഏകദേശം 80 സീറ്റുകളും ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ നീക്കം യാഥാര്‍ത്ഥ്യമായാല്‍ തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് സമവാക്യങ്ങള്‍ തന്നെ മാറിമറിഞ്ഞേക്കാം. ചെറിയ വോട്ട് വിത്യാസങ്ങള്‍ പോലും വലിയ വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഈ സഖ്യം നിര്‍ണ്ണായകമാണ്. എന്നാല്‍, മുഖ്യമന്ത്രി പദത്തിലാണ് വിജയ്യുടെ കണ്ണ് എന്നാണ് വിവരം. ഇതാണ് ഇപ്പോള്‍ ചര്‍ച്ചകളിലെ പ്രധാന തര്‍ക്കവിഷയം. വിജയ്യെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും എന്‍ഡിഎ (NDA) സഖ്യത്തില്‍ എത്തിക്കാന്‍ ബിജെപി ശക്തമായ ശ്രമങ്ങളാണ് നടത്തുന്നത്. മറ്റൊരു സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയെ ഇടനിലക്കാരനാക്കി വിജയ്യുമായി ആശയവിനിമയം നടത്താന്‍ ബിജെപി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വോട്ട് ബാങ്കില്‍ ബിജെപിയുടെ കണ്ണ് തമിഴ്നാട്ടിലുടനീളം വിജയ്ക്കുള്ള വന്‍ ആരാധകവൃന്ദമാണ്…

    Read More »
  • Breaking News

    റെയില്‍വേ ബുക്കിംഗിന് മിന്നല്‍ വേഗം വരുന്നു; 1000 കോടി ചെലവിട്ട് അടിമുടി പരിഷ്‌കാരം; റെയില്‍വണ്ണും മാറും; മിനിറ്റില്‍ ഒന്നരലക്ഷം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം; തല്‍ക്കാല്‍ ടിക്കറ്റുകള്‍ അടിച്ചുമാറ്റുന്നതും നടക്കില്ല

    ന്യൂഡല്‍ഹി: ഇന്ത്യയുടെ റെയില്‍വേ ടിക്കറ്റിംഗ് സംവിധാനത്തില്‍ അടിമുടി പൊളിച്ചെഴുത്ത് ഉടന്‍. 1000 കോടി ചെലവിട്ടു സജ്ജമാക്കുന്ന പദ്ധതി ടിക്കറ്റിംഗ് സംവിധാനത്തെ അടിമുടി പരിഷ്‌കരിക്കും. ഐആര്‍സിടിസി (IRCTC) വെബ്സൈറ്റിലെയും ആപ്പിലെയും തിരക്ക് കുറയ്ക്കാനും ടിക്കറ്റ് ബുക്കിംഗ് വേഗത വര്‍ദ്ധിപ്പിക്കാനുമായി അത്യാധുനിക സാങ്കേതികവിദ്യയാണ് റെയില്‍വേ ഒരുക്കുന്നത്. മിനിറ്റില്‍ നിലവില്‍ ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ ഈ പുതിയ സെര്‍വര്‍ സംവിധാനത്തിലൂടെ സാധിക്കും. തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ മാറ്റം വലിയ ആശ്വാസമാകും. നിലവിലെ സാഹചര്യം ഇന്ത്യന്‍ റെയില്‍വേയുടെ ഡിജിറ്റല്‍ നട്ടെല്ലായ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (PRS) 1985-ലാണ് ആരംഭിച്ചത്. 40 വര്‍ഷത്തോളം പഴക്കമുള്ള, ഫോര്‍ട്രാന്‍ 77 (Fortran 77) എന്ന പഴയ പ്രോഗ്രാമിംഗ് ഭാഷയില്‍ അധിഷ്ഠിതമായ ഈ സംവിധാനത്തിനാണ് ഇപ്പോള്‍ റെയില്‍വേ വന്‍തോതിലുള്ള നവീകരണം കൊണ്ടുവരുന്നത്. 1. മിന്നല്‍ വേഗത്തിലുള്ള ബുക്കിംഗ് പുതിയ സംവിധാനം നിലവിലുള്ളതിനേക്കാള്‍ അഞ്ചിരട്ടി വേഗതയുള്ളതായിരിക്കും. നിലവില്‍ മിനിറ്റില്‍ 25,000 ടിക്കറ്റുകള്‍ മാത്രം ബുക്ക് ചെയ്യാന്‍…

    Read More »
  • Breaking News

    ‘ കോൺ​ഗ്രസ് തയ്യാർ; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥിപ്പട്ടിക വരും; ഒരാൾ മത്സരിക്കാൻ ആ​ഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ല; അന്തിമ തീരുമാനം പാർട്ടിയെടുക്കും‘: രമേശ് ചെന്നിത്തല

    തൃശ്ശൂർ : നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും, കോൺഗ്രസ് തയ്യാറായിക്കഴിഞ്ഞുവെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കണമോയെന്ന വിഷയത്തിൽ തീരുമാനം കൈക്കൊള്ളുര ഹൈക്കമാൻഡാണ്. ഒരാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ല. പക്ഷേ പാർട്ടിയാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്. ഇതുവരെയും മത്സരിക്കുമെന്ന് ആരും പ്രഖ്യാപിച്ചിട്ടില്ല. കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കണമെന്ന ആവശ്യം ഉയർത്തയതു സംബന്ധിച്ച് രമേശ് ചെന്നിത്തല പ്രതികരിച്ചു. നിലവിൽ മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കായി സുധാകരൻ ഡൽഹിയ്ക്കുവരുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിന്റെ വിജയസാധ്യതകളെ ബാധിക്കുന്ന ഒന്നും തന്നെ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. ‘അതേസമയം, തെരഞ്ഞെടുപ്പിന് മുന്നിൽ കണ്ട് ഇടത് മന്ത്രിസഭ അനവധി തീരുമാനങ്ങൾ എടുക്കുകയാണ്. ഇക്കഴിഞ്ഞ പത്തുവർഷമായിട്ട് ചെയ്യാത്ത കാര്യങ്ങളാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കുകയാണ്. ജനങ്ങൾക്ക് എല്ലാം മനസ്സിലാകും. ഒന്നും നടപ്പിലാക്കേണ്ടി വരില്ലെന്ന് അവർക്ക് തന്നെ അറിയാം. ഗുണ്ടകൾ നാട് മുഴുവൻ വിലസുകയാണ്. പൊലീസിന്റെ നിർവീര്യതയാണ്…

    Read More »
  • Breaking News

    ആലുവ അതുലിനെ പിന്തുടര്‍ന്നത് രണ്ടു കാറുകളില്‍; ‘കൊല്ലരുത്, പറഞ്ഞു തീര്‍ക്കാം’ എന്ന് അപേക്ഷിച്ചിട്ടും തുരുതുരാ വെട്ടി; കരുനാഗപ്പള്ളി സംഘത്തിന്റെയും ഓച്ചിറ സംഘത്തിന്റെയും ഒന്നര പതിറ്റാണ്ടിന്റെ കുടിപ്പക; കൊലപാതകത്തിന്റെ വാര്‍ഷികത്തില്‍ കണക്കു തീര്‍ക്കല്‍

    കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയില്‍ പുതിയകാവില്‍ പട്ടാപ്പകല്‍ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊന്നതിനു പിന്നില്‍ വന്‍ ആസൂത്രണം. എട്ടു പേരടങ്ങുന്ന സംഘം അതുലിനെ പിന്തുടര്‍ന്നത് രണ്ടു കാറുകളിലായെന്ന് പൊലീസ് പറഞ്ഞു. ഒപ്പിട്ട് പൊലീസ് സ്റ്റേഷനില്‍ നിന്നിറങ്ങിയ അതുലിന്റെ നീക്കം സംഘം നിരീക്ഷിച്ച് പിന്തുടര്‍ന്നു. മുന്നിലും പിന്നിലുമായി രണ്ടു കാറുകളിലായായിരുന്നു പിന്തുടര്‍ന്നത്. ഹരിയാന രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ എത്തിയ സംഘം അതുലിന്റെ കാറിനു പിന്നാലെ കൂടി. പലവട്ടം ചെയ്‌സ് ചെയ്തു പിടിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. പുതിയകാവില്‍ എത്തിയപ്പോഴേക്കും ഇന്നോവ കാര്‍ അതുലിന്റെ കാറിനെ ഇടിച്ച് കുഴിയിലേക്ക് തള്ളിയിട്ടു. പിന്നാലെ വാളുമായി സംഘം കാറിനടുത്തേക്ക് പാഞ്ഞു. കാറിന്റെ ഗ്ലാസില്‍ ആഞ്ഞു വെട്ടി. ഗ്ലാസ് താഴ്ത്തിയപ്പോഴേക്കും തങ്ങും വിലങ്ങും വെട്ടിയ സംഘം അതുലിനെ വലിച്ചു പുറത്തേക്കിട്ടു. ഒപ്പം ഉണ്ടായിരുന്ന കുക്കു എന്ന മനു പരിക്കുകളോടെ രക്ഷപ്പെട്ടു. പുറത്തേക്ക് വലിച്ചിട്ട അതുലിനെ വീണ്ടും തുരുതുരാ വെട്ടി. ചലനമറ്റ അതുല്‍ മരിച്ചെന്നു ഉറപ്പുവരുത്തിയ ശേഷമാണ് സംഘം കാറില്‍ കയറി രക്ഷപ്പെട്ടത്. കേസില്‍…

    Read More »
  • Breaking News

    കവടിയാർ കൊട്ടാരത്തിൽ മോഷണം; നഷ്ടമായത് അമൂല്യ രത്നങ്ങൾ ഉൾപ്പെടെ 2 കോടിയുടെ ആഭരണങ്ങൾ ; സംഭവം നടന്നിട്ട് മാസങ്ങളായി; പരാതി നൽകി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ്

    തിരുവനന്തപുരം: തിരുവനന്തപുരത്തെ കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം നടന്നതായി പരാതി. അലമാരയിൽ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയതായി അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ പോലീസിൽ പരാതി നല്കി. പേരൂർക്കട പൊലീസ് കേസെടുത്തു. അമൂല്യ രത്നങ്ങളടക്കമുള്ള ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. 2025 നവംബർ മാസത്തിൽ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങൾ അവിടെയില്ല എന്ന് മനസ്സിലായത്. അതിന് 10 ദിവസം മുൻപു വരെ ആഭരണങ്ങൾ അവിടെയുണ്ടായിരുന്നു എന്നണ് പരാതിയിൽ പറയുന്നത്. കൊട്ടാരത്തിലുള്ളവർ തന്നെ ഉപയോഗിക്കാൻ എടുത്തതാവും എന്നു കരുതി കുടുംബാംഗങ്ങൾക്കിടയിൽ കഴിഞ്ഞ മാസങ്ങളിൽ അന്വേഷണം നടത്തി. ഇല്ലെന്ന് മനസ്സിലായതോടെ മോഷണമാണെന്ന സംശയത്തിൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണ്ണ മുത്തും ഇടകലർന്ന സ്വർണ്ണ ചെയിൻ – 1/2 പവൻ, പിച്ചിപ്പു മൊട്ട് ഡിസൈനിൽ ഉള്ള സ്വർണ്ണ പാദസരം – 3 പവൻ, കറുത്ത മുത്തും സ്വർണ്ണ മുത്തും ഇടകലർന്ന പാദസ്വരം –…

    Read More »
Back to top button
error: