Month: March 2026
-
Breaking News
തിരുത്തലിലും തൃപ്തിയില്ല; ‘നീതിന്യായ വ്യവസ്ഥയിലെ അഴിമതി’ കേസില്‍ കേന്ദ്ര സര്‍ക്കാരിനെ കുടഞ്ഞ് സുപ്രീം കോടതി; പാഠപുസ്തക ‘വിദഗ്ധ’രും തെറിച്ചു; ‘നിങ്ങളുടെ വൈദഗ്ധ്യം കാരണം’ ഞങ്ങള്‍ അനുഭവിക്കുകയാണെന്നും പരിഹാസം
ന്യൂഡല്‍ഹി: എട്ടാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ ‘നീതിന്യായ വ്യവസ്ഥയിലെ അഴിമതി’ എന്ന വിവാദപരമായ ഭാഗം ഉള്‍പ്പെട്ട അധ്യായം ‘യഥാവിധി തിരുത്തിയെഴുതി’ എന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (NCERT) ഡയറക്ടര്‍ ദിനേഷ് പ്രസാദ് സക്ലാനി ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലെ ‘അവ്യക്തമായ’ (laconic) പ്രസ്താവനയ്‌ക്കെതിരെ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. ‘ആരാണ് ഇത് തിരുത്തിയെഴുതിയത്?’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സക്ലാനിയോടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് സെക്രട്ടറി സഞ്ജയ് കുമാറിനോടും ചോദിച്ചു. ഫെബ്രുവരി 26-ന്, സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തിന് സുപ്രീം കോടതി ‘പൂര്‍ണ്ണവും സമഗ്രവുമായ’ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 82,000-ത്തിലധികം പുസ്തകങ്ങള്‍ വിപണിയില്‍നിന്ന് പിന്‍വലിച്ചശേഷവും കോടതി നിരോധന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കുട്ടികളുടെ ‘ലോലമായ മനസില്‍’ നീതിന്യായ വ്യവസ്ഥയോട് മുന്‍വിധി ഉണ്ടാക്കാന്‍ ബോധപൂര്‍വം നടത്തിയ നീക്കമായാണ് കോടതി ഇതിനെ കണ്ടത്. ബുധനാഴ്ച, വിവാദമായ അധ്യായം ആരാണ് തിരുത്തിയെഴുതിയത് എന്ന കോടതിയുടെ…
Read More » -
Breaking News
തിരിച്ചടിച്ച് ഇറാന്റെ കരുത്ത്; ഇസ്ലാമിക ഭരണകൂടം ഇപ്പോഴും ശക്തമെന്ന് ഏറ്റവും പുതിയ അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; എളുപ്പമല്ലെന്ന് ഇസ്രയേലും; കരുത്തില്ല, കരസേനയെ ഇറക്കണമെന്ന് കുര്‍ദിഷ് പാര്‍ട്ടി നേതാവ്; പശ്ചിമേഷ്യയില്‍ കൈപൊള്ളുമോ?
ന്യൂയോര്‍ക്ക്/വാഷിംഗ്ടണ്‍: രണ്ടാഴ്ചയോളമായി അമേരിക്കയും ഇസ്രായേലും നടത്തുന്ന ശക്തമായ ബോംബാക്രമണങ്ങള്‍ക്ക് ശേഷവും ഇറാന്റെ നേതൃത്വം ശക്തമാണെന്നും ഭരണകൂടം തകര്‍ച്ചയുടെ ഭീഷണിയിലല്ലെന്നും യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴസ് ആണിതു റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇറാന്‍ ഭരണകൂടം അപകടത്തിലല്ലെന്നും ഇറാനിയന്‍ ജനതയുടെ മേല്‍ അവര്‍ക്ക് ഇപ്പോഴും നിയന്ത്രണമുണ്ടെന്നും ഒന്നിലധികം ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഒരുപോലെ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയിലാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വര്‍ദ്ധിച്ചുവരുന്ന എണ്ണവിലയെത്തുടര്‍ന്നുള്ള രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍, 2003-ന് ശേഷമുള്ള ഏറ്റവും വലിയ യുഎസ് സൈനിക ഓപ്പറേഷന്‍ ഉടന്‍ അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇറാന്റെ തീവ്രനിലപാടുള്ള നേതാക്കള്‍ അധികാരത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ യുദ്ധത്തിന് മാന്യമായ ഒരു അന്ത്യം കണ്ടെത്തുന്നത് പ്രയാസകരമായിരിക്കും. ഫെബ്രുവരി 28-ന് ആക്രമണം തുടങ്ങിയ ആദ്യ ദിവസം തന്നെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിട്ടും ഇറാന്റെ നേതൃത്വത്തിലുള്ള ഐക്യം തകര്‍ന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ യുദ്ധം ഇറാനിലെ പുരോഹിത…
Read More » -
Breaking News
കോടിക്കണക്കിന് ഡോളറിന്റെ ഉത്പാദന നഷ്ടം; ചൈനയ്ക്കു വിലക്കേര്‍പ്പെടുത്തി കൈ പൊള്ളി; നിക്ഷേപ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഇന്ത്യ; ടിക്‌ടോക്കും വീ ചാറ്റും മടങ്ങിയെത്തുമോ? ഇലക്‌ട്രോണിക്‌സ് മേഖലയ്ക്ക് കോളടിക്കും
ന്യൂഡല്‍ഹി: ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനും ആറ് വര്‍ഷമായി നിലനില്‍ക്കുന്ന ഉരസലുകള്‍ അവസാനിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി, തിരഞ്ഞെടുത്ത മേഖലകളില്‍ ചൈനീസ് നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കാന്‍ ഇന്ത്യ അനുമതി നല്‍കി. രണ്ട് ഏഷ്യന്‍ ആണവ രാഷ്ട്രങ്ങള്‍ തമ്മിലുള്ള വാണിജ്യ-നയതന്ത്ര ബന്ധങ്ങളെ ഉലച്ച 2020-ലെ അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷമാണ് ഇന്ത്യ നിരവധി മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇത് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയില്‍നിന്നുള്ള ഇലക്‌ട്രോണിക്‌സ് കമ്പനികള്‍ അടക്കം കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ വിഭാഗത്തിനു കത്തു നല്‍കിയിരുന്നു. കുറഞ്ഞ വിലയ്ക്കു ലഭിച്ചിരുന്ന ഇലക്‌ട്രോണിക്‌സ് പാര്‍ട്‌സുകള്‍ ഉയര്‍ന്ന വിലയ്ക്ക് മറ്റു രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യേണ്ടിയും വന്നിരുന്നു. ഇന്ത്യയുടെ വിദേശനാണ്യ വരുമാനത്തില്‍നിന്നും നിക്ഷേപങ്ങളില്‍നിന്നും ബില്യണ്‍ കണക്കിനു കോടികളാണ് ഈ നീക്കത്തിലൂടെ ഒഴുകിപ്പോയത്. ഇതുവരെയുള്ള പ്രധാന നീക്കങ്ങള്‍ ഇങ്ങനെ ഏപ്രില്‍, 2020: ചൈന ഉള്‍പ്പെടെ കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും ഇന്ത്യ കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഇന്ത്യന്‍…
Read More » -
Breaking News
പെട്ടത് ഗള്‍ഫ് രാജ്യങ്ങള്‍; ഹോര്‍മൂസിലൂടെ നിര്‍ബാധം തുടര്‍ന്ന് ഇറാന്റെ എണ്ണ കയറ്റുമതി; ദശലക്ഷക്കണക്കിന് ബാരല്‍ ക്രൂഡ് ഓയില്‍ അതിര്‍ത്തി കടന്നെന്ന് ടാങ്കര്‍ ട്രാക്കിംഗ് ഡാറ്റ; വെനസ്വേലയിലെ കടല്‍ തന്ത്രം ഇറാനില്‍ പാളിയെന്ന് മാരിടൈം ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ഹോര്‍മൂസ് ഇടനാഴിയില്‍ എണ്ണക്കപ്പലുകള്‍ക്കുനേരെ ഇറാനും ഇറാന്‍ അനുകൂല ഗ്രൂപ്പുകളും ആക്രമണം കടുപ്പിച്ചതോടെ മറ്റു രാജ്യങ്ങളുടെ എണ്ണക്കടത്തു നിലച്ചെങ്കിലും ഇറാനില്‍നിന്ന് നിര്‍ബാധം ഒഴുകുന്നെന്നു റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള കയറ്റുമതിയെയാണ് സാരമായി ബാധിച്ചിട്ടുള്ളത്. എന്നാല്‍, ഇറാന്റെ അസംസ്‌കൃത എണ്ണ ഹോര്‍മുസ് കടലിടുക്കിലൂടെ സാധാരണ നിലയില്‍ കടന്നുപോകുന്നെന്നു ടാങ്കര്‍ ട്രാക്കിംഗ് ഡാറ്റ. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തിന് കീഴിലുള്ള രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയും വാതകവും കടത്താന്‍ ഉപയോഗിക്കുന്ന ‘ഷാഡോ ഫ്‌ലീറ്റ്’ (shadow fleet) കപ്പലുകളെ നിരീക്ഷിക്കുന്നതില്‍ വൈദഗ്ധ്യമുള്ള മാരിടൈം ഇന്റലിജന്‍സ് കമ്പനിയായ TankerTrackers.com- ന്റെ വിശകലനമനുസരിച്ച്, ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും ഇറാനെതിരെ ആക്രമണം നടത്തിയതിന് ശേഷം ഏകദേശം 13.7 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ ഇറാന്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. വെസല്‍ ട്രാക്കിംഗ് സേവനമായ കെപ്ലര്‍ (Kpler), മാര്‍ച്ച് മാസത്തിലെ ആദ്യ 11 ദിവസങ്ങളിലെ ഇറാന്റെ കയറ്റുമതി ഇതിലും ഉയര്‍ന്നതാണെന്നും അത് ഏകദേശം 16.5 ദശലക്ഷം ബാരലിലാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേല്‍-യുഎസ് ആക്രമണങ്ങള്‍ക്ക് പകരമായി ഇറാന്‍ നടത്തിയ…
Read More » -
Breaking News
സുധാകരനെ തഴഞ്ഞാല്‍ കലാപം, പ്രത്യാഘാതം; രണ്ടും കല്‍പിച്ച് അഞ്ച് എംപിമാര്‍; ഡല്‍ഹിയിലെ മാരത്തണ്‍ ചര്‍ച്ചകള്‍ കടുത്ത പ്രതിസന്ധിയില്‍; സീറ്റ് ആവശ്യപ്പെട്ടവരില്‍ ശശി തരൂരും!
തിരുവനന്തപുരം: നാല്‍പത് പേരെയെങ്കിലും ഉള്‍പ്പെടുത്തി ആദ്യപട്ടിക തയ്യാറാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തുന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് വെല്ലുവിളിയായി അഞ്ച് എംപിമാര്‍. നിയമസഭയിലേക്ക് മത്സരിക്കുമെന്ന ഉറച്ച തീരുമാനത്തില്‍ നില്‍ക്കുന്ന കെ സുധാകരനും അടൂര്‍ പ്രകാശിനും ഒപ്പം മൂന്ന് എംപിമാര്‍ കൂടി ചേര്‍ന്നതോടെ തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയിലാണ് കെപിസിസി. ശശി തരൂര്‍, എം കെ രാഘവന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് സീറ്റ് ആവശ്യപ്പെട്ട മറ്റ് മൂന്ന് എംപി മാര്‍. ആരേയും മത്സരിപ്പിക്കേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും. ഇവര്‍ മത്സരിച്ചാല്‍ ഇൗ അഞ്ച് ലോക്സഭാ സീറ്റും നഷ്ടമാകുമെന്നാണ് ഒൗദ്യോഗികമായി തന്നെ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുള്ളത്. എന്നാല്‍, സുധാകരനും അടൂര്‍ പ്രകാശും മത്സരിക്കുമെന്ന് നേരത്തേ തന്നെ പരസ്യമായി പ്രഖ്യാപിച്ചതാണ്. താന്‍ മത്സരിച്ചാല്‍ കോഴിക്കോട് ജില്ലയില്‍ ഒരു സീറ്റെങ്കിലും കോണ്‍ഗ്രസിന് കിട്ടുമെന്നാണ് എം കെ രാഘവന്റെ വാദം. അതേസമയം, സുധാകരനെ മാറ്റി നിര്‍ത്തിയാല്‍ കണ്ണൂര്‍ ജില്ലയടക്കം പലഭാഗങ്ങളിലും വലിയ പ്രത്യാഘാതമുണ്ടാകുമെന്ന്…
Read More » -
Breaking News
‘തുടക്കമിട്ടത് അമേരിക്ക, വില നല്‍കുന്നത് ഞങ്ങള്‍’; ഇറാന്‍ യുദ്ധത്തില്‍ ട്രംപിനെതിരേ അതൃപ്തി പരസ്യമാക്കി ഗള്‍ഫ് രാജ്യങ്ങള്‍; ബിസിനസ് നിശ്ചലം; എണ്ണ വ്യാപാരത്തിലൂടെ ഉള്ള പണമൊഴുക്കും നിന്നു; അമേരിക്ക സംരക്ഷിക്കുമെന്ന വിശ്വാസവും പോയി
ദുബായ്: ഇറാനിലെ യുദ്ധത്തിന് അമേരിക്കയാണു തുടക്കമിട്ടതെങ്കിലും അതിന്റെ വില നല്‍കേണ്ടി വരുന്നത് എണ്ണ ഉത്പാദിപ്പിക്കുന്ന തങ്ങളെന്നു വിമര്‍ശനവുമായി ഗള്‍ഫ് രാജ്യങ്ങള്‍. ഇറാന്‍ തുടര്‍ച്ചയായി ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നതും ഇവര്‍ക്കു സംരക്ഷണം നല്‍കുമെന്നു പറയുന്ന അമേരിക്കയും തമ്മിലുളള ബന്ധത്തിലെ അസ്വസ്ഥതയാണിതു ചൂണ്ടിക്കാട്ടുന്നത്. യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതില്‍ ഗള്‍ഫ് അറബ് തലസ്ഥാനങ്ങളില്‍ അണിയറയില്‍ അമര്‍ഷം വര്‍ധിക്കുകയാണ്. വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, തുറമുഖങ്ങള്‍, സൈനിക-എണ്ണ കേന്ദ്രങ്ങള്‍ എന്നിവ ഇറാന്റെ ആക്രമണത്തിന് ഇരയാകുന്നതിലൂടെ സാമ്പത്തികമായും സൈനികമായും വലിയ വില നല്‍കുകയാണെന്ന് ഗള്‍ഫ് രാജ്യങ്ങളിലെ മൂന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ‘ഇത് ഞങ്ങളുടെ യുദ്ധമല്ല. ഞങ്ങള്‍ക്ക് ഈ സംഘര്‍ഷം താല്പര്യമില്ലായിരുന്നു. എന്നിട്ടും ഞങ്ങളുടെ സുരക്ഷയും സമ്പദ്വ്യവസ്ഥയും കൊണ്ട് ഞങ്ങള്‍ ഇതിന്റെ വില നല്‍കുകയാണ്’- എമിറേറ്റ്‌സ് പോളിസി സെന്റര്‍ പ്രസിഡന്റ് എബ്തസാം അല്‍-കെത്ബി പറഞ്ഞു. അതിനര്‍ത്ഥം ഇറാന്‍ ‘നിരപരാധി’ എന്നല്ല. തങ്ങളുടെ പ്രദേശമോ വ്യോമപാതയോ യുദ്ധത്തിനായി ഉപയോഗിക്കാന്‍ വാഷിംഗ്ടണിനെ അനുവദിക്കില്ലെന്ന് ഗള്‍ഫ് ഗവണ്‍മെന്റുകള്‍ ടെഹ്റാന് ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പുകള്‍ക്കിടയിലും…
Read More » -
Breaking News
നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട പട്ടികയിൽ ഇടംപിടിച്ചത് 31 പേർ… എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ തീരുമാനം അടുത്ത യോഗത്തിൽ!! പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ പുതിയ സ്ഥാനാർഥികൾ, സിറ്റിങ് എംഎൽഎമാർ വീണ്ടും അങ്കത്തിന്
ന്യൂഡൽഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 31 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയ്ക്ക് കോൺഗ്രസ് അംഗീകാരം ലഭിച്ചതായി സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി. പാലക്കാട്, തൃപ്പൂണിത്തുറ സിറ്റിങ് മണ്ഡലങ്ങൾ ഒഴികെ എല്ലാ സിറ്റിങ് എംഎൽഎമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെയും മത്സരിക്കാനില്ലെന്ന് അറിയിച്ച കെ .ബാബുവിനെയും (തൃപ്പൂണിത്തുറ) ഒഴിവാക്കി. അതേസമയം പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ തീരുമാനം അടുത്ത യോഗത്തിലേ ഉണ്ടാവൂ. അദ്ദേഹത്തിനെതിരായ കേസിന്റെ വിശദാംശങ്ങൾ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനമെന്നാണ് റിപ്പോർട്ട്. അതേസമയം തൃപ്പൂണിത്തുറ സിറ്റിങ് എംഎൽഎ കെ. ബാബു മത്സരിക്കാനില്ലെന്ന് അറിയിച്ച് സ്വയം മാറിനിന്നതാണ്. ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാഹുലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതോടെയാണ് പാലക്കാട് പുതിയ സ്ഥാനാർഥിയെ പരിഗണിക്കുന്നത്. രാഷ്ട്രീയ സാഹചര്യം നോക്കി ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് ഉടൻ പുറത്തിറക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ ഇലക്ഷൻ തീയതി പ്രഖ്യാപിച്ചാലുടൻ ആദ്യ പട്ടിക പുറത്തിറക്കാനാണ്…
Read More » -
Breaking News
കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന വിഹാൻ വിഷ്ണുവിൻ്റെ “വലയം” ചിത്രീകരണം പുരോഗമിക്കുന്നു
കൊച്ചിയിലെ ലഹരി മാഫിയയുടെ കഥ പറയുന്ന യുവ താരം വിഹാൻ വിഷ്ണുവിൻ്റെ പുതിയ ചിത്രം “വലയം” ചിത്രീകരണം പുരോഗമിക്കുന്നു. ‘രഘുറാം’ എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്ത് സുധീർ സി ചക്കനാട്ട് സംവിധായക നിരയിലേക്ക് എത്തുന്ന ആദ്യ ചിത്രമാണ് ‘വലയം’. വിഹാൻ വിഷ്ണുവിനൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ ഈ ത്രില്ലർ ഹ്രസ്വചിത്രത്തിൻ്റെ തിരക്കഥ “കുറുവ ദേശം” എന്ന ജനശ്രദ്ധ നേടിയ നോവലിന്റെ എഴുത്തുകാരനായ രഞ്ജിത്ത് കൃഷ്ണമോഹൻ്റേതാണ്. ആലിയ ഡ്രീം സിനിമാസിൻ്റെ ബാനറിൽ ആഷിഷ്. എസ് ആണ് ഹ്രസ്വചിത്രം നിർമിക്കുന്നത്. ചിത്രത്തിൻ്റെ കഥ, ഛായാഗ്രഹണം നിർവഹിക്കുന്നത് ആശ്രിത് സന്തോഷ് ആണ്. ക്രിയേറ്റീവ് ഡയറക്ടർ & എഡിറ്റർ: നിഖിൽ ബെന്നി, മ്യൂസിക്: ആൻ്റോ സെബാസ്റ്റ്യൻ, മേക്കപ്പ് & കോസ്റ്റ്യൂംസ്: ഷൈനി അശോക്, ആർട്ട്: റെനീഷ് റെജി, ലൈൻ പ്രൊഡ്യൂസർ: ശ്രുതി ഗിരീഷ്, പ്രൊഡക്ഷൻ കൺട്രോളർ: റിയാസ് ഉംബായ്, സ്റ്റണ്ട്: അനൂപ് മനോഹർ, കളറിസ്റ്റ്: ആൽവിൻ ടോമി, സ്റ്റിൽസ്: എസ്. ശരത്ത്, ഡിസൈൻസ്: ഫ്രൈഡേ ഫ്ലിക്സ്,…
Read More »

