Month: March 2026

  • Breaking News

    കൊച്ചിയില്‍ ലത്തീന്‍ അതൃപ്തി; ബിഷപ്പുമായി വി.ഡി. സതീശന്റെ രഹസ്യ കൂടിക്കാഴ്ച; ഷിയാസിനെ നിര്‍ത്തിയതില്‍ പ്രതിഷേധം പുകയുന്നു

    കൊച്ചി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ലത്തീന്‍ സഭയിലുണ്ടായ പ്രതിഷേധം തണുപ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരിട്ടെത്തി. കൊച്ചി ബിഷപ്പ് ആന്റണി കാട്ടിപ്പറമ്പിലുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ പുറത്ത്. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കൊച്ചിയില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതിലാണ് സഭാനേതൃത്വത്തിന് അതൃപ്തിയുള്ളത്. തീരദേശ മേഖലകളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ലത്തീന്‍ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യം സഭ നേരത്തെ മുന്നോട്ടുവെച്ചിരുന്നു. പ്രത്യേകിച്ച് അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കുമ്പോള്‍, കൊച്ചിയില്‍ സമുദായത്തില്‍ നിന്നുള്ള ഒരാള്‍ വേണമെന്നതായിരുന്നു താല്പര്യം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എയുമായ കെ.ജെ. മാക്‌സി ലത്തീന്‍ സമുദായംഗമാണെന്നത് യു.ഡി.എഫിന് വെല്ലുവിളിയാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ വോട്ട് ഭിന്നിച്ചു പോകാതിരിക്കാനാണ് സതീശന്റെ അടിയന്തര നീക്കം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമുദായിക നേതാക്കളെ നേരിട്ട് കാണില്ലെന്ന തന്റെ മുന്‍ നിലപാട് മാറ്റിയാണ് വി.ഡി. സതീശന്‍ ബിഷപ്പിനെ കാണാനെത്തിയത്. ഹൈബി ഈഡന്‍ എംപിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൊച്ചി, അരൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ ലത്തീന്‍ സമുദായത്തിന്റെ വോട്ടുകള്‍ വിജയപരാജയങ്ങള്‍…

    Read More »
  • Breaking News

    ‘ഇറാൻ മരിച്ചു, ഇനി അമേരിക്കയുടെ ഏറ്റവും വലിയ ശത്രു ഡെമോക്രാറ്റിക് പാർട്ടി’… ട്രംപ്!! ‘ഹോർമുസ് അടച്ചത് ഇറാന്റെ ശത്രുക്കൾക്ക് മുന്നിൽ മാത്രം… വിദേശ കപ്പലുകൾക്ക് യാത്ര തുടരാം, അതും സുരക്ഷാ ക്രമീകരണങ്ങൾക്ക് ഇറാനുമായി സഹകരിക്കുന്നുവെങ്കിൽ’… അലി മൗസവി

    വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം കടുത്ത സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെ, ഇറാനെതിരെ കൂടുതൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിൽ “ഇറാന്റെ അന്ത്യം” എന്ന പരാമർശം ഉൾപ്പെടുത്തിയത് വിവാദമായി. “ഇറാന്റെ അന്ത്യം സംഭവിച്ചിരിക്കുന്ന സാഹചര്യത്തിൽ, അമേരിക്കയുടെ ഏറ്റവും വലിയ ശത്രു ഇപ്പോൾ റാഡിക്കൽ ലെഫ്റ്റ് ആണ്,” എന്നാണ് ട്രംപ് കുറിച്ചത്. മുൻപ് ഹോർമുസ് കടലിടുക്ക് തുറക്കാത്ത പക്ഷം ഇറാന്റെ വൈദ്യുത നിലയങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. “48 മണിക്കൂറിനുള്ളിൽ യാതൊരു ഭീഷണിയും കൂടാതെ ഹോർമൂസ് പൂർണ്ണമായി തുറക്കാത്ത പക്ഷം, അമേരിക്ക ഇറാന്റെ പ്രധാന വൈദ്യുത നിലയങ്ങളെ തകർക്കും,” എന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ വിദേശ കപ്പലുകൾക്ക് സഞ്ചരിക്കാൻ അനുമതിയുണ്ടെന്ന് ഇറാന്റെ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനിലെ പ്രതിനിധി അലി മൗസവി വ്യക്തമാക്കി. സുരക്ഷാ ക്രമീകരണങ്ങൾക്ക് ഇറാനുമായി സഹകരിക്കുന്നുവെങ്കിൽ യാത്ര തുടരാമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. എന്നാൽ, ഇറാന്റെ…

    Read More »
  • Breaking News

    മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു, വിവാദ ‘ഹിന്ദു എംഎൽഎ’ പരാമർശത്തിൽ ബി. ഗോപാലകൃഷ്ണനെതിരെ കേസ്!! നടപടി രത്തൻ കേൽക്കറുടെ നിർദേശ പ്രകാരം

    തൃശൂർ: വിവാദ ‘ഹിന്ദു എംഎൽഎ’ പരാമർശത്തിൽ ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെതിരെ കേസ്. ഗുരുവായൂർ ടെംപിൾ പോലീസാണ് കേസെടുത്തത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണു കേസ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ കേൽക്കറുടെ നിർദേശ പ്രകാരം ജില്ലാ കലക്ടറാണ് നടപടി എടുത്തത്. സമൂഹമാധ്യമത്തിലൂടെ ഗുരുവായൂരിലെ ഹൈന്ദവ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഒരു ഹിന്ദു എംഎൽഎ തന്നെ വരണമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദ പരാമർശം. ഗുരുവായൂരിൽ 48 ശതമാനത്തോളം ഹിന്ദുക്കളുണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഇടത്–വലത് മുന്നണികൾ ഒരു ഹിന്ദു എംഎൽഎയെപ്പോലും നിയമസഭയിലേക്ക് അയച്ചില്ലെന്നും ഗോപാലകൃഷ്ണൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കിയ വീഡിയോയിൽ പറഞ്ഞിരുന്നു. അതേസമയം ഗോപാലകൃഷ്ണന്റെ പരാമർശം വിവാദമായതോടെ രത്തൻ യു ഖേൽക്കർ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് രത്തൻ ഖേൽക്കർ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ വർഗീയ പരാമർശങ്ങൾ ഉണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെ ഗോപാലകൃഷ്ണൻ്റെ വിവാദ പരാമർശത്തിനെതിരെ എൽഡിഎഫ് നിയോജക മണ്ഡലം സെക്രട്ടറി…

    Read More »
  • Breaking News

    അമേരിക്ക പാക്കിസ്ഥാനെ ആക്രമിക്കുന്നൊരു സാഹചര്യമുണ്ടായാൽ, തിരിച്ച് അമേരിക്കയെ ആക്രമിക്കില്ല, പകരം ഞങ്ങൾ ഞങ്ങൾ മുംബൈയെയും ന്യൂഡൽഹിയെയും ആക്രമിക്കും- വിവാദ പരാമർശവുമായി മുൻ പാക്ക് ഹൈക്കമ്മിഷ്ണർ

    ഇസ്‌ലാമാബാദ്: എന്നെങ്കിലും അമേരിക്ക പാക്കിസ്ഥാനെ ആക്രമിക്കുന്ന സാഹചര്യമുണ്ടായാൽ പാക്കിസ്ഥാൻ ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ടേക്കുമെന്ന് ഇന്ത്യയിലെ മുൻ പാക്ക് ഹൈക്കമ്മിഷ്ണർ അബ്ദുൽ ബാസിത്ത്. പാക്കിസ്ഥാനിലെ ഭീകര താവളങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ നടത്തി മാസങ്ങൾ പിന്നിടുമ്പോഴാണ് ഈ പ്രസ്താവന. അതേസമയം ഒരു സാങ്കൽപിക യുദ്ധസാഹചര്യത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു ബാസിത്തിന്റെ ഭീഷണി. ‘‘അമേരിക്ക പാക്കിസ്ഥാനെ ആക്രമിച്ചാൽ ഞങ്ങൾക്ക് ഇന്ത്യയെ ആക്രമിക്കേണ്ടി വരും. ഞങ്ങളുടെ മിസൈലുകൾ അമേരിക്കയിൽ എത്തില്ലായിരിക്കാം. പക്ഷേ ഞങ്ങൾ മുംബൈയെയും ന്യൂഡൽഹിയെയും ആക്രമിക്കും. ബാക്കി പിന്നീട് കാണാം’’– ഒരു പ്രാദേശിക ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 2014 മുതൽ 2017 വരെ ന്യൂഡൽഹിയിൽ പാക്കിസ്ഥാന്റെ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ചിരുന്ന ബാസിത്, ഒരു സങ്കൽപ്പിത അത്യന്തം ഗുരുതര സാഹചര്യത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് വിവാദ പരാമർശം നടത്തിയത്. ഇറാനിലെ സ്ഥിതി വഷളാകുകയും ഇസ്രായേൽ പാക്കിസ്ഥാനോട് കൂടുതൽ അടുത്ത് സൈനിക സാന്നിധ്യം സ്ഥാപിക്കുകയും, അമേരിക്ക പാക്കിസ്ഥാന്റെ ആണവ പദ്ധതിയെ ലക്ഷ്യമിടുകയും ചെയ്യുന്ന സാഹചര്യം ഉദാഹരിച്ചും അദ്ദേഹം…

    Read More »
  • Breaking News

    യുഎസിന്റെ എഫ്-15 പോർവിമാനം വെടിവച്ചിട്ടതായി ഇറാൻ, മൗനം പാലിച്ച് അമേരിക്ക!! 1,600 കി.മീ. പരിധിയുള്ള ടോമഹോക്ക് മിസൈലുകളും, ടോർപ്പിഡോകളുമായി ബ്രിട്ടന്റെ അന്തർവാഹിനി എച്ച്എംഎസ് ആൻസൺ അറബിക്കടലിൽ നങ്കൂരമിട്ടു

    ടെഹ്റാൻ: യുഎസിന്റെ എഫ് 15 യുദ്ധവിമാനം ഹോർമുസിന് സമീപം തകർത്തുവെന്ന് അവകാശപ്പെട്ട് ഇറാൻ മാധ്യമങ്ങൾ. വിമാനം തകർക്കുന്നതിന്റെ ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടു. ഹോർമൂസിന്റെ തെക്കൻ തീരത്തുവച്ചാണ് ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനമായ സർഫസ്-ടു-എയർ മിസൈൽ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ യുഎസിന്റെ എഫ്- 15 വിമാനമാണ് തകർത്തതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇക്കാര്യത്തിൽ യുഎസോ, ഗൾഫ് രാജ്യങ്ങളോ പ്രതികരിച്ചിട്ടില്ല. നേരത്തെ യുഎസിന്റെ എഫ് 35 പോർ വിമാനവും ഇറാൻ ആക്രമിച്ചിരുന്നു. യുഎസിന്റെ ഈ വിമാനം ആക്രമിക്കുന്ന ആദ്യത്തെ രാജ്യമാണെന്നാണ് ഇറാൻ അവകാശപ്പെട്ടത്. എഫ് 35 വിമാനം അടിയന്തര ലാൻഡിങ് നടത്തിയതായി പിന്നീട് യുഎസ് സ്ഥിരീകരിച്ചിരുന്നു. ടെഹ്റാൻ ടൈംസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിവരമനുസരിച്ച്, ഇറാന്റെ തെക്കൻ തീരത്തിന് മുകളിലൂടെ പറന്നിരുന്ന വിമാനം തടഞ്ഞ് ഹോർമൂസിന് സമീപം തകർത്തുവെന്നാണ് പറയുന്നത്. ശത്രുതാപരമായ അതിക്രമണത്തെ പ്രതിരോധിച്ച, വിജയകരമായ നടപടി തന്നെയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനൊപ്പം പുറത്തുവിട്ട വീഡിയോയിൽ ഇൻഫ്രാറെഡ് ട്രാക്കിംഗ്…

    Read More »
  • വിവാദ പരമർശം; ബി ഗോപാലകൃഷ്ണനെതിരെ കോടതിയെ സമീപിക്കാൻ തയ്യാറെടുത്ത് സിപിഎം, കെഎസ്‍യു

    തൃശൂർ: വിവാദ പരാമർശം ആവർത്തിച്ച് ഗുരുവായൂരിലെ എൻഡിഎ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. അരനൂറ്റാണ്ടായി ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഇല്ലെന്നും ഹിന്ദുക്കളെ അവഗണിക്കുന്നതിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്നുമാണ് ഗോപാലകൃഷ്ണൻ പറഞ്ഞത്. വർഗീതയാണ് അതെന്ന് പറഞ്ഞാൽ താൻ കോടതിയിൽ നേരിട്ടോളാം എന്നാണ് ഗോപാലകൃഷ്ണന്‍റെ മറുപടി. പറഞ്ഞതിൽ എന്താണ് തെറ്റെന്നും താൻ അഭിഭാഷകൻ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മും കെഎസ്‍യുവുമാണ് ഗോപാലകൃഷ്ണന്‍റെ വർഗീയ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. അതിനിടെ ഇന്നു കാണുന്ന ഗുരുവായൂർ ക്ഷേത്ര നഗരത്തിന്റെ വികാസത്തിൽ യാതൊരു പങ്കും ബി ഗോപാലകൃഷ്ണന്റെ പാർട്ടിക്ക് ഇല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി അബ്ദുള്‍ ഖാദര്‍ പറഞ്ഞു. ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിനെതിരായ നിലപാട് സ്വീകരിച്ച സാമൂഹികമായി ചർച്ച നടത്തിയവരാണ് സംഘപരിവാർ. ആ പാരമ്പര്യമാണ് ഗോപാലകൃഷ്ണന് ഉള്ളത്. ഗുരുവായൂറിന്റെ വികസനത്തിന് പ്രധാന പങ്കുവഹിച്ചത് സെക്യുലർ പാർട്ടികളാണ്. ഗോപാലകൃഷ്ണന്റെ വിഭജന രാഷ്ട്രീയം ജനങ്ങളെ പിരിക്കുന്നതിനു വേണ്ടിയിട്ടുള്ളതാണ്. സുരേഷ് ഗോപി എം പി ആയിട്ട് ഇപ്പോൾ…

    Read More »
  • Breaking News

    എയർ ഇന്ത്യാ വിമാനം എത്തിയില്ല; കരിപ്പൂർ വിമാനത്താവളത്തിൽ കുടുങ്ങി ഉംറ തീർത്ഥാടകർ ഉൾപ്പെടെ നിരവധി യാത്രക്കാർ

    മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഉംറ തീർത്ഥാടകർ ഉൾപ്പെടെയുള്ള യാത്രക്കാർ കുടുങ്ങി. എയർ ഇന്ത്യ വിമാനത്തിൽ ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് ജിദ്ദയിലേക്ക് പോകേണ്ട യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. അതേസമയം വിമാനം സംബന്ധിച്ച അറിയിപ്പൊന്നും ഇത് വരെ ലഭിച്ചിട്ടില്ലെന്ന് യാത്രക്കാർ പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നുള്ള മുപ്പതോളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. എയർ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഉണ്ടായ ആശയക്കുഴപ്പമാണ് ഇതിന് കാരണമെന്ന് യാത്രക്കാർ പറഞ്ഞു. അതേസമയം മറ്റ് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലയെന്നതും എയർ ഇന്ത്യയുടെ അനാസ്ഥയായി യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.

    Read More »
  • Breaking News

    ‘കുടിശിക തീർത്തിട്ട് എണ്ണ തരാം’…സർക്കാർ വാഹനങ്ങൾക്ക് എണ്ണയടിച്ച വകയിൽ പമ്പ് ഉടമകൾക്ക് കൊടുക്കാനുള്ളത് 1000 കോടി രൂപ, പോലീസ് വണ്ടിയുടെ മാത്രം കുടിശിക 300-400 കോടിയോളം രൂപ,— മുഖ്യമന്ത്രിക്കും, വിവിധ വകുപ്പുകൾക്കും കത്തയച്ച് പമ്പുടമകൾ

    തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ദിനം പ്രതി വിലയുയരുന്ന സാഹചദ്യത്തിൽ കുടിശ്ശിക തീർക്കാതെ സംസ്ഥാന സർക്കാരിന് കീഴിലുള്ള വകുപ്പുകൾക്ക് ഇന്ധനം കടം നൽകാനാവില്ലെന്ന് പമ്പ് ഉടമകൾ. കുടിശ്ശിക തുക ഉടൻ തരണമെന്ന് ചൂണ്ടികാണിച്ച് പമ്പ് ഉടമകളുടെ സംഘടന മുഖ്യമന്ത്രിയ്ക്കും, വിവിധ വകുപ്പുകൾക്കും കത്തയച്ചു. എണ്ണയടിച്ച വകയിൽ 1000 കോടിയുടെ കുടിശ്ശികയാണ് വിവിധ വകുപ്പുകൾ നികത്താനുള്ളത്. അതിൽ തന്നെ പോലീസ് ജീപ്പിൽ മാത്രമായി ഇന്ധനം അടിച്ചതിൽ 300- 400 കോടിയോളം രൂപ പമ്പുകൾക്ക് നൽകാനുണ്ട്. ഇന്ധന പമ്പുകൾക്കുള്ള ക്രെഡിറ്റ് സൗകര്യം എണ്ണക്കമ്പനികൾ രണ്ടാഴ്ച മുൻപ് നിർത്തലാക്കിയതിന് പിന്നാലെയാണ് ഡീലർമാരുടെ നടപടി. ക്രെഡിറ്റ് സൗകര്യം എണ്ണക്കമ്പനികൾ പിൻവലിച്ചതിനെത്തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ശനിയാഴ്ച മുതൽ പമ്പുകളുടെ പ്രവർത്തനസമയം വെട്ടിച്ചുരുക്കാൻ ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് തീരുമാനിച്ചിരുന്നു. അതേസമയം, പമ്പുകളിലെ വിൽപനയ്ക്ക് അനുസരിച്ച് 40 ലക്ഷം മുതൽ ഒരുകോടി രൂപ വരെ 18ശതമാനം പലിശയിലാണ് എണ്ണ കമ്പനികൾ ഡീലർമാർക്ക് ക്രഡിറ്റ് നൽകിയിരുന്നത്. അതുകൊണ്ടുതന്നെ സർക്കാർ…

    Read More »
  • Breaking News

    ഏപ്രിൽ ഒന്ന് മുതൽ പുതിയ ആദായ നികുതി ചട്ടം ;വസ്തു വില്പന, വാഹനം മേടിക്കൽ എന്നിവയ്ക്കടക്കം നിരവധി ഇളവുകൾ

    ന്യൂഡൽഹി : ഏപ്രിൽ 1 മുതൽഅടുത്ത സാമ്പത്തികവർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച് പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിലാക്കാനരുങ്ങി കേന്ദ്ര സർക്കാർ. അതേതുടർന്ന് 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്‌തു ഇടപാടുകൾക്കു മാത്രമേ പാൻ ആവശ്യമുള്ളൂ. പുതിയ ആദായ നികുതി നിയമത്തിന്റെ ഭാഗമായുള്ള ചട്ടത്തിലാണ്ഈ വ്യവസ്ഥയുള്ളത്. ചട്ടം കഴി‌ഞ്ഞ ദിവസം ധനമന്ത്രാലയം വിജ്‌ഞാപനം ചെയ്തു. ഇതുവരെയും വസ്‌തു വിൽപ്പന നടക്കുമ്പോൾ നികുതി ആവശ്യങ്ങൾക്കും നിരീക്ഷണത്തിനുമായി നിലവിൽ 10 ലക്ഷം രൂപയ്ക്കു മേലുള്ള ഇടപാടുകളിൽ പാൻ നിർബന്ധമായിരുന്നു. ചെറു ഇടപാടുകൾക്കു പകരം വലിയ ഇടപാടുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ടാണ് പരിധി ഉയർത്തിയത്. 5 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള വാഹനം വാങ്ങിയാൽ മാത്രം പാൻ നമ്പർ നൽകിയാൽ മതിയാകും. നിലവിൽ ഇരുചക്രവാഹനങ്ങൾ ഒഴികെ ഏതു വിലയുള്ള വാഹനം വാങ്ങിയാലും പാൻ നൽകണമായിരുന്നു. പുതിയ വ്യവസ്‌ഥയിൽ ഇരുചക്രവാഹനവും ഉൾപ്പെടുത്തി. 5 ലക്ഷം രൂപയെന്ന പരിധി അതിനും ബാധകമാണ്. പഴയ ആദായനികുതി സ്കീമിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവൻസിന് ലഭിച്ചിരുന്ന നികുതിയിളവ്…

    Read More »
  • Breaking News

    ‘ആണവായുധം വികസിപ്പിക്കില്ല… പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും ഉൾപ്പെട്ട സുരക്ഷാ ചട്ടക്കൂടിന് തയ്യാർ, പകരം ഇറാനു നേരെയുള്ള കടന്നുകയറ്റം പൂർണ്ണമായും നിര്‍ത്തണം;… മോദിക്കുമുൻപിൽ ഡിമാന്റ് വച്ച് ഇറാൻ പ്രസിഡന്റ്

    ന്യൂഡൽഹി: പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും ഉൾപ്പെട്ട സുരക്ഷ ചട്ടക്കൂടിന് തയ്യാറെന്ന് ഇന്ത്യൻ പ്രധാനമന്ത്രിയെ ഇറാൻ അറിയിച്ചതായി റിപ്പോർട്ട്. ആണവ നിലയങ്ങൾ അന്താരാഷ്ട്ര പരിശോധനയ്ക്ക് വിധേയമാക്കാമെന്നും ആണവായുധം വികസിപ്പിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. പകരം ഇറാനു നേരെയുള്ള കടന്നുകയറ്റം പൂർണ്ണമായും നിര്‍ത്തണമെന്നും ഇറാൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണ് ഇറാൻ പ്രസിഡന്‍റ് പെസ്ഷ്കിയാൻ നിലപാട് അറിയിച്ചത്. ഇന്നലെ മോദി ഇറാൻ പ്രസിഡന്‍റുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടെയാണ് ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് സുരക്ഷ ചട്ടക്കൂടിന് തയ്യാറാണെന്ന് അറിയിച്ചത്. അതേസമയം, ഹോർമുസ് കടലിടുക്കിനെക്കുറിച്ച് ഇറാൻ മൗനം പാലിച്ചു. ഇന്ത്യൻ കപ്പലുകൾക്ക് കടന്നു പോകാനുള്ള പൂർണ സ്വാതന്ത്ര്യം ഉണ്ടാകണമെന്ന ആവശ്യമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. ഇതിനിടെ, വിമാന നിരക്കുകൾക്ക് നിശ്ചയിച്ച പരിധി കേന്ദ്ര സര്‍ക്കാര്‍ നീക്കി. പശ്ചിമേഷ്യയിലെ സാഹചര്യം നഷ്ടമുണ്ടാക്കുന്നുവെന്നാണഅ വിമാന കമ്പനികൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് പരിധി നീക്കിയത്. ഇറാനിലെ ഏറ്റവും വലിയ വാതകപ്പാടമായ സൗത്ത് പാർസിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെയും ഖത്തറിലെ പ്രധാന…

    Read More »
Back to top button
error: