Month: March 2026

  • Breaking News

    സ്വർണ്ണവില താഴേയ്ക്ക് തന്നെ; ഇന്ന് പവന് 240 രൂപ ഇടിഞ്ഞ് 1,15,860 രൂപ

    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്. ഗ്രാമിന് 30 രൂപ ഇടിഞ്ഞ് 14,460 രൂപയിലെത്തി. പവന് 240 രീപ കുറഞ്ഞ് 1,15,860 രൂപയിലെത്തി. യുഎസ് ഫെഡറല്‍ റിസർവിന്‍റെ പണനയ യോഗത്തിലെ തീരുമാനം ഇന്ന് പുറത്തുവരും. അതിന്റെ പശ്ചാത്തലത്തിൽ നിക്ഷേപകർ ജാഗ്രത പാലിക്കുന്നതാണ് വില ഇടിവിന് കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമിന് 11,940 രൂപയാണ്. ചില ജ്വല്ലറികളിൽ ഗ്രാമിന് 11,880 രൂപയ്ക്കും 18 കാരറ്റ് സ്വർണം വിൽക്കുന്നുണ്ട്. 265 രൂപയാണ് വെള്ളി വില. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തുശതമാനം പണിക്കൂലിയും നികുതിയും സഹിതം 1.31 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. കേരളത്തില്‍ വിവാഹ സീസൺ ആരംഭിച്ചിരിക്കെ വില കുറഞ്ഞത് കല്യാണ പാർട്ടികൾക്ക് ആശ്വാസമാണ്. യുഎസ് – ഇസ്രയേൽ സഖ്യം ഇറാനിൽ ആക്രമണം തുടങ്ങിയപ്പോൾ സ്വർണവില വർധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. യുദ്ധസാഹചര്യത്തില്‍ ഇത് സാധാരണവുമാണ്. എന്നാൽ ക്രൂഡ് ഓയിൽ വില വർധിച്ചതോടെ ട്രെൻഡ് മാറി. സ്വര്‍ണം…

    Read More »
  • Breaking News

    പാർട്ടിയ്ക്കുവേണ്ടി അക്ഷീണം പ്രയത്നിച്ചവരെ തഴഞ്ഞ് ഇന്നലെ വന്നവർക്കൊക്കെ വാരിക്കോരി കൊടുത്തു; കുമ്മനം രാജശേഖരൻ, എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ, ജെ.ആർ. പത്മകുമാർ തുടങ്ങിയവരെ മൈൻഡാക്കിയില്ല… ബി.ജെ.പി.യിൽ കലഹം

    കൊല്ലം: ആദ്യ സ്ഥാനാർഥിപ്പട്ടികയിൽ പ്രമുഖരെ തഴഞ്ഞതിനെച്ചൊല്ലി ബി.ജെ.പി.യിൽ പൊട്ടിത്തെറി. കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള, എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ, ജെ.ആർ. പത്മകുമാർ, എ. നാഗേഷ്, ജിജി ജോസഫ് തുടങ്ങിയ സംസ്ഥാന നേതാക്കൾക്കും രണ്ടാംനിരയിലെ ഭൂരിപക്ഷം പേർക്കും സീറ്റ് നിഷേധിച്ചതാണ് കലഹത്തിനു കാരണം. കേന്ദ്ര നേതൃത്വത്തെയും ആർ.എസ്.എസിനെയും സമീപിച്ച് മുതിർന്ന നേതാക്കൾതന്നെ പരാതി പറഞ്ഞതായാണ് വിവരം. പരസ്യപ്രതികരണവുമായി ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യു രംഗത്തെത്തുകയും ചെയ്തു. ബി.ജെ.പി.ക്ക് വലിയ സ്വാധീനമുള്ള കൊടുങ്ങല്ലൂർ ട്വന്റി ട്വന്റിക്കും ആറന്മുള ബി.ഡി.ജെ.എസിനും നൽകുന്നതും പാർട്ടിക്കുള്ളിൽ കലഹത്തിന് വഴിവെച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ, കളമശ്ശേരി തുടങ്ങിയ മണ്ഡലങ്ങൾ ഘടകകക്ഷികൾക്കു നൽകുന്നതിലും എതിർപ്പ് ഉയർന്നിട്ടുണ്ട്. പതിറ്റാണ്ടുകളായി അടിത്തട്ടിൽ പ്രവർത്തകരുള്ള മണ്ഡലങ്ങൾ ‘ആളില്ലാ പാർട്ടികൾ’ക്ക് താലത്തിൽ വെച്ചുനൽകിയതായി പ്രമുഖ നേതാവ് മാതൃഭൂമിയോട് പറഞ്ഞു. ചെങ്ങന്നൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവന്ന ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയെ ഹരിപ്പാട്ടേക്ക് മാറ്റിയത് പ്രാദേശികമായി വലിയ പ്രശ്നമായി. സുരേന്ദ്രൻപക്ഷ നേതാക്കൾ പ്രസിഡന്റുമാരായ ജില്ലകളിൽ ഘടകകക്ഷികൾക്ക് വാരിക്കോരി സീറ്റ്…

    Read More »
  • Breaking News

    തെരഞ്ഞെടുപ്പു കാലത്ത് കുരുക്കായി ഷാനിമോള്‍ ഉസ്മാനെതിരേ ഫ്‌ളാറ്റ് തട്ടിപ്പ് വിവാദം; വീട്ടിലേക്കു മാര്‍ച്ച് നടത്തി പ്രവാസി നിക്ഷേപകര്‍; മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും പരാതി; മത്സരിക്കുന്ന മണ്ഡലത്തില്‍ പ്രചാരണം നടത്തും

    ആലപ്പുഴ: തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനു കുരുക്കായി 100 കോടിയുടെ ഫ്‌ളാറ്റ് തട്ടിപ്പ്. വിദേശത്തുപോയി കഷ്ടപ്പെട്ട് സമ്പാദിച്ച തുക വിനിയോഗിച്ച് നിര്‍മിച്ച, 100 കോടി വിലമതിക്കുന്ന ഹോട്ടല്‍ ക്രൗണ്‍ പ്ലാസ ഫ്‌ലാറ്റ് സമുച്ചയം മകളുടെയും മരുമകന്റെയും പേരില്‍ ഷാനിമോള്‍ കൈവശപ്പെടുത്തിയെന്നാണു നിക്ഷേപകരുടെ പരാതി. തട്ടിപ്പിനിരയാക്കപ്പെട്ട പ്രവാസികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവര്‍ക്ക് പരാതി നല്‍കി. നാട്ടിലെത്തുമ്പോള്‍ സ്ഥിരമായ മാസവരുമാനം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഒരുകൂട്ടം പ്രവാസികള്‍ പദ്ധതിയില്‍ തുക നിക്ഷേപിച്ചത്. 215 സര്‍വീസ് അപ്പാര്‍ട്മെന്റുകളില്‍ 20 എണ്ണത്തിലായിരുന്നു നിക്ഷേപം. 1,25,000 രൂപ പ്രതിമാസം നല്‍കാമെന്ന് സമ്മതിച്ചാണ് അപ്പാര്‍ട്മെന്റ് നടത്തിപ്പിനുള്ള കരാര്‍ എഴുതിയത്. കാലാവധി കഴിഞ്ഞിട്ടും വിട്ടുനല്‍കിയില്ല. വാടകത്തുകയും നല്‍കില്ല. സ്ഥലം കൈയേറി വ്യാജരേഖയുണ്ടാക്കി സീക്ക് ഹോട്ടല്‍സ് എന്ന ബോര്‍ഡ് സ്ഥാപിച്ച് ഉടമസ്ഥാവകാശം ഒപ്പിച്ചെടുത്തു. മറ്റ് അപ്പാര്‍ട്മെന്റുകളിലേക്ക് കയറാന്‍ ഉടമസ്ഥരെ അനുവദിക്കുന്നില്ല. ഗുണ്ടാസംഘത്തെ ഉപയോഗിച്ചും രാഷ്ട്രീയ സ്വാധീനത്താലും ഭീഷണിപ്പെടുത്തുന്നു.…

    Read More »
  • Breaking News

    വിമാന യാത്രക്കാർക്ക് ആശ്വാസമായി പുതിയ ഉത്തരവ്; മുൻകൂട്ടി പണമടയ്ക്കാതെ 60 ശതമാനം സീറ്റുകൾ യാത്രക്കാർക്ക് ലഭ്യമാക്കണം; ഒരുമിച്ച് ബുക്ക് ചെയ്യുന്നവർക്ക് അടുത്തടുത്ത സീറ്റുകൾ അനുവദിക്കണം

    ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രക്കാർക്ക് സന്തോഷകരമായൊരു വാർത്ത വന്നിരിക്കുകയാണ്. കേന്ദ്ര വ്യോമയാന മന്ത്രാലയം പുതിയ ഉത്തരവിറക്കി. വിമാനങ്ങളിലെ ആകെ സീറ്റുകളിൽ 60 ശതമാനമെങ്കിലും യാതൊരുവിധ അധിക ചാർജും (സീറ്റ് സെലക്ഷൻ ചാർജ്) ഇല്ലാതെ യാത്രക്കാർക്ക് ലഭ്യമാക്കണമെന്ന് മന്ത്രാലയം വിമാനക്കമ്പനികൾക്ക് നിർദേശം നൽകി. നിലവില്‍ വിരലില്‍ എണ്ണാവുന്ന സീറ്റുകളാണ് ചെക്കിന്‍ സമയത്ത് സൗജന്യമായി‌ തിരഞ്ഞെടുക്കാനാവുക. ഇനി 60% സീറ്റുകള്‍ ഫ്രീ സീറ്റുകളായിരിക്കും. കൂടാതെ, ഒരേ പിഎൻആറിൽ (PNR) ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് അടുത്തടുത്ത സീറ്റുകൾ അനുവദിക്കണമെന്നും ഡിജിസിഎയുടെ മാർഗരേഖയിൽ വ്യക്തമാക്കുന്നു. പലപ്പോഴും ബന്ധുക്കളായവര്‍ക്ക് പല സീറ്റുകളിലായി ഇരിക്കേണ്ടി വരാറുണ്ട്. യാത്രക്കാരുടെ സൗകര്യത്തിനു മുൻഗണന നൽകിക്കൊണ്ടാണ് കേന്ദ്രത്തിന്റെ പരിഷ്കാരങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ഓരോ വിമാനത്തിലും കുറഞ്ഞത് 60 ശതമാനം സീറ്റുകൾ മുൻകൂട്ടി പണമടയ്ക്കാതെ തന്നെ യാത്രക്കാർക്ക് തിരഞ്ഞെടുക്കാൻ സാധിക്കണം. ∙രേ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർക്ക് വിമാനത്തിൽ വെവ്വേറെ സീറ്റുകൾ നൽകുന്ന രീതി ഇനി മുതൽ അനുവദിക്കില്ല. അവർക്ക് ഒന്നിച്ചു തന്നെയുള്ള സീറ്റുകൾ മുൻഗണനാക്രമത്തിൽ നൽകണം.അതിനാൽ തന്നെ,യാത്രയിൽ കുടുംബങ്ങൾക്കും…

    Read More »
  • Breaking News

    ‘വെറുതെ വിടില്ല, തിരിച്ചടിച്ചിരിക്കും‘; ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയെ വധിച്ച ഇസ്രയേലിന് കനത്ത പ്രഹരം നല്കുമെന്ന് ഐആർജിസി

    ടെഹ്‌റാൻ/ ടെൽ അവീവ്: രാജ്യത്തിന്റെ നിർണ്ണായക സ്ഥാനത്തിരുന്ന ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനിയെ വധിച്ചതിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഐആർജിസി. പരമോന്നതനേതാവായിരുന്ന അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടശേഷം ഇറാൻ ഭരണകൂടത്തെ സുസംഘടിതമായി നിർത്തുന്നതിൽ സുപ്രധാനപങ്കുവഹിച്ച വ്യക്തിയായിരുന്നു അലി ലാരിജാനി. കഴിഞ്ഞ ദിവസം പുലർച്ചെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് അലി ലാരിജാനി കൊല്ലപ്പെട്ടത്. ‘ഇന്ന് രാത്രി ശത്രുവിന്റെ ആകാശം കൂടുതൽ വർണ്ണാഭമായിരിക്കും’ എന്ന് ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ എയർ ഫോഴ്സ് കമാൻഡർ സർദാർ മൗസവി പറഞ്ഞു. വേഗത്തിലുള്ള തിരിച്ചടിക്കും അദ്ദേഹം ആഹ്വനം ചെയ്തു. പിന്നാലെ ആക്രമണം ആരംഭിച്ചതായി ഐആർജിസി അറിയിക്കുകയും ചെയ്തു. ടെൽ അവീവിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഇസ്രയേലിൽ വിവിധയിടങ്ങളിൽ മിസൈൽ പതിച്ചും അവശിഷ്ടങ്ങൾ പതിച്ചും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലാരിജാനിയെ കൂടാതെ ഇറാന്റെ ബാസിജ് സേനയുടെ മേധാവി ഗുലാംറേസ സുലൈമാനിയെയും കഴിഞ്ഞ ദിവസം ഇസ്രയേൽ വധിച്ചിരുന്നു. യുദ്ധത്തിന്റെ ആദ്യദിനമായ ഫെബ്രുവരി…

    Read More »
  • Breaking News

    5,000 പൗണ്ട് ഭാരം, എത്ര കഠിനമായ പാറക്കെട്ടുകൾക്കും കോൺക്രീറ്റ് പാളികൾക്കും അടിയിൽ ഒളിപ്പിച്ചിരിക്കുന്ന സൈനിക ലക്ഷ്യങ്ങളെ തകർക്കും, ഫോർമുസിനു നേരെ അമേരിക്കയുടെ ബങ്കർ ബസ്റ്റർ ആക്രമണം, മിസൈൽ കേന്ദ്രങ്ങൾ തകർത്തു

    ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായുള്ള ആദ്യഘട്ട നീക്കമെന്ന നിലയിൽ, ഇറാൻ്റെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ അതിശക്തമായ ബോംബാക്രമണം നടത്തി അമേരിക്ക. ഏകദേശം 2,268 കിലോ ഗ്രാം (5,000 പൗണ്ട്) ഭാരമുള്ള, ഭൂമിക്കടിയിലേക്ക് തുളച്ചുകയറാൻ ശേഷിയുള്ള ‘ഡീപ് പെനട്രേറ്റർ’ ബോംബുകളാണ് ഇറാൻ്റെ തീരപ്രദേശങ്ങളിലെ ഒളിത്താവളങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക പ്രയോഗിച്ചത്. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാൻ്റെ ക്രൂയിസ് മിസൈലുകളെ നശിപ്പിക്കാനാണ് ഈ സൈനിക നീക്കമെന്ന് യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം അമേരിക്കയും ഇസ്രയേലും തങ്ങളുടെ രാജ്യത്തിന് മേൽ നടത്തുന്ന യുദ്ധത്തിന് തിരിച്ചടിയായാണ് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയത്. ലോകത്തെ എണ്ണ വിതരണത്തിൻ്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന ഈ നിർണ്ണായക പാതയിലെ ഉപരോധം ആഗോളതലത്തിൽ ഊർജ്ജ വില കുതിച്ചുയരാനും സമുദ്ര ഗതാഗതം തടസപ്പെടാനും കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് കടലിടുക്കിലെ തടസങ്ങൾ നീക്കി കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ സൈനിക നടപടി അനിവാര്യമാണെന്ന തീരുമാനത്തിലേക്ക് അമേരിക്ക എത്തിയതെന്നാണ് റിപ്പോർട്ട്. ഇതിനായി ബങ്കർ ബസ്റ്ററുകൾ…

    Read More »
  • Breaking News

    മൈക്ക് ഹക്കബി- മിസ്റ്റർ പ്രൈം മിനിസ്റ്റർ, താങ്കൾക്ക് സുഖമാണെന്ന് ഉറപ്പുവരുത്താൻ പ്രസിഡന്റ് എന്നെ ഇങ്ങോട്ട് അയച്ചതാണ്… നെതന്യാഹു- അതെ മൈക്ക്, ഞാൻ ജീവനോടെയുണ്ട്…

    ടെൽ അവീവ്: ഇറാനുമായുള്ള സംഘർഷത്തിനിടെ താൻ കൊല്ലപ്പെട്ടുവെന്ന പ്രചാരണങ്ങൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പുതിയ വീഡിയോ സന്ദേശം പുറത്ത്. പുതിയ വീഡിയോയിൽ ഇസ്രയേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബിക്കൊപ്പമാണ് പ്രത്യക്ഷപ്പെട്ടത്. കുറച്ചുദിവസങ്ങളായി നെതന്യാഹുവിനെ പൊതുവേദിയിൽ കാണാതിരുന്നതും പിന്നാലെ പുറത്തുവന്ന ഒരു വീഡിയോയിൽ അദ്ദേഹത്തിന് ആറ് വിരലുകൾ ഉണ്ടെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള എഡിറ്റഡ് ദൃശ്യങ്ങൾ പ്രചരിച്ചതുമാണ് അദ്ദേഹം കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ ശക്തമാക്കിയത്. പുതിയ വീഡിയോയിൽ മൈക്ക് ഹക്കബിക്കൊപ്പം നടക്കുന്ന നെതന്യാഹുവിനെ കാണാം. ഇസ്രയേൽ നേതാവ് സുരക്ഷിതനാണോ എന്ന് നേരിട്ട് പരിശോധിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ അയച്ചതാണെന്ന് മൈക്ക് ഹക്കബി തമാശയായി വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ സംഭാഷണം ഇങ്ങനെ മൈക്ക് ഹക്കബി: മിസ്റ്റർ പ്രൈം മിനിസ്റ്റർ, താങ്കൾക്ക് സുഖമാണെന്ന് ഉറപ്പുവരുത്താൻ പ്രസിഡന്റ് എന്നെ ഇങ്ങോട്ട് അയച്ചതാണ്. നെതന്യാഹു: അതെ മൈക്ക്, ഞാൻ ജീവനോടെയുണ്ട്. ഹക്കബി: അത് എനിക്ക് മനസ്സിലായി, അതിൽ സന്തോഷവുമുണ്ട്. നിങ്ങൾ രണ്ടുപേരും അത്ര നല്ല സൗഹൃദത്തിലായതുകൊണ്ടാണ്…

    Read More »
  • Breaking News

    ഇറാന്‍ ആക്രമണം? ലോകത്തെ ഏറ്റവും വലിയ വിമാന വാഹിനി കപ്പലില്‍ തീപിടിത്തം; 100 കിടപ്പുമുറികള്‍ കത്തിനശിച്ചു; 200 പേര്‍ പുകശ്വസിച്ച് ചികിത്സയില്‍; കപ്പല്‍ താത്കാലികമായി പിന്‍വലിക്കും

    വാഷിംഗ്ടണ്‍: ഇറാനെതിരെയുള്ള സൈനിക നടപടികള്‍ക്കായി വിന്യസിച്ചിരിക്കുന്ന അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ ജെറാള്‍ഡ് ആര്‍. ഫോര്‍ഡില്‍ തീപിടുത്തമുണ്ടായതിനെത്തുടര്‍ന്ന് കപ്പല്‍ താല്‍ക്കാലികമായി തുറമുഖത്തേക്ക് അടുപ്പിക്കുമെന്ന് ചൊവ്വാഴ്ച യുഎസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ടെഹ്റാനുമായുള്ള യുദ്ധത്തിന്റെ 18-ാം ദിവസമാണിന്ന്. അമേരിക്കയുടെ ഏറ്റവും പുതിയതും ലോകത്തിലെ ഏറ്റവും വലുതുമായ ഈ വിമാനവാഹിനിക്കപ്പല്‍ നിലവില്‍ ചെങ്കടലിലാണ് ഉള്ളത്. കപ്പല്‍ താല്‍ക്കാലികമായി ഗ്രീക്ക് ദ്വീപായ ക്രീറ്റിലെ സൗദ ബേയിലേക്ക് പോകുമെന്ന് രണ്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ എത്തുന്നതിന് മുമ്പ് കരീബിയന്‍ കടലില്‍ വെനസ്വേലയ്ക്കെതിരായ ഓപ്പറേഷനുകളില്‍ പങ്കെടുത്തതടക്കം ഒന്‍പത് മാസമായി ഈ യുദ്ധക്കപ്പല്‍ വിന്യാസത്തിലാണ്. വിന്യാസത്തിന്റെ ദൈര്‍ഘ്യം കപ്പലിലെ നാവികരുടെ മനോവീര്യത്തെക്കുറിച്ചും യുദ്ധക്കപ്പലിന്റെ സജ്ജീകരണത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥര്‍, ഫോര്‍ഡ് എത്രകാലം ക്രീറ്റില്‍ തുടരുമെന്ന് പറഞ്ഞില്ല. കപ്പലിലെ പ്രധാന ലോണ്‍ട്രി ഏരിയയില്‍ തീപിടുത്തമുണ്ടായപ്പോള്‍ പുക ശ്വസിച്ചതിനെത്തുടര്‍ന്നുണ്ടായ അസ്വസ്ഥതകള്‍ക്ക് ഏകദേശം 200 നാവികര്‍ ചികിത്സ തേടിയതായി ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്, ഇത് ഏകദേശം…

    Read More »
  • Breaking News

    ഇന്ന് വാര്‍ത്താ സമ്മേളനം; ‘തീരുമാനത്തിന്റെ ഫലം വലുതായിരിക്കും’ എന്നു സുധാകരന്‍; കളിച്ചത് വി.ഡി. സതീശനും സണ്ണി ജോസഫും എന്നും പരാതി; പിന്തുണയുമായി ജോസ് വള്ളൂര്‍ മുതല്‍ ഷമാ മുഹമ്മദ് വരെ; വോട്ട് ചെയ്യില്ലെന്ന് അണികള്‍

    ന്യൂഡല്‍ഹി: എംപിമാര്‍ മല്‍സരിക്കേണ്ടെന്ന് ഹൈക്കമാന്‍ഡ് തീരുമാനം. കെ.സുധാകരനെ അനുനയിപ്പിക്കാന്‍ രാഹുലും ഖര്‍ഗെയും സംസാരിക്കും. പ്രചാരണത്തിന് ഇറങ്ങില്ലെന്നും തീരുമാനത്തിന്റെ ഫലം വലുതായിരിക്കുമെന്നും രമേശ് ചെന്നിത്തലയ്ക്ക് സുധാകരന്‍ മറുപടി നല്‍കി. സമ്മര്‍ദം ശക്തമാക്കി ഇന്ന് വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുകയാണ് സുധാകരന്‍. എംപിമാര്‍ മത്സരിക്കേണ്ടെന്ന നേരത്തെ എടുത്ത തീരുമാനത്തില്‍ ഉറച്ചുനിന്ന് ഹൈക്കമാന്‍ഡ്. കെ.സുധാകരന്‍ അടക്കമുള്ള എംപിമാര്‍ വലിയ സമ്മര്‍ദം ചെലുത്തിയെങ്കിലും തീരുമാനത്തില്‍ മാറ്റം ഉണ്ടായില്ല. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയിലെത്തിയ കെ.സുധാകരനെ രമേശ് ചെന്നിത്തല വഴി തീരുമാനം അറിയിച്ചു. എന്നാല്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ആയിരുന്നു സുധാകരന്റെ മറുപടി. ചര്‍ച്ച അനാവശ്യമായി നീട്ടി തന്നെ അപമാനിക്കുകയാണെന്നും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളുടെ ഭാഗമാക്കുന്നില്ലെന്നും സുധാകരന്‍ അറിയിച്ചു. പ്രചാരണത്തിനിറങ്ങില്ലെന്നും സുധാകരന്‍ തീരുമാനമെടുത്തത് പാര്‍ട്ടിയെ പരുങ്ങലില്‍ ആക്കിയിരിക്കുകയാണ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പേരാവൂരിലും ഇതിന്റെ പ്രതിഫലനം ഉണ്ടായേക്കാം. മല്‍സരിക്കാന്‍ താല്‍പര്യം അറിയിച്ചിരുന്ന എം.കെ.രാഘവന്‍ എംപിയും സുധാകരനെ കാണാന്‍ ഫ്‌ലാറ്റിലെത്തി. ജോസ് വള്ളൂരും മാധ്യമങ്ങള്‍ക്ക് മുഖം തരാതെ കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദും…

    Read More »
  • Breaking News

    നിയന്ത്രണം വിട്ട ഇലക്ട്രിക് സ്കൂട്ടർ പോസ്റ്റിലിടിച്ച് ഓടയിലേക്കു മറിഞ്ഞു, മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം, മരിച്ചവർ മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ

    കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് വാഹനാപകടത്തിൽ മൂന്ന് എംബിബിഎസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിയായ നന്ദകിഷോർ, കായംകുളം സ്വദേശി അഭിയാൻ, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ 2:30 ഓടെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ പോസ്റ്റിലിടിച്ചായിരുന്നു അപകടം. അപകടത്തിൽ മരിച്ചവരെല്ലാം മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ്. ഇവർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പിന്നാലെ കാനയിലേക്ക് മറിഞ്ഞു. ഈ സമയം അത് വഴി വന്ന മറ്റു വാഹനയാത്രക്കാർ ഇവരെ സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മൂന്ന് വിദ്യാർഥികളും തത്ക്ഷണം മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം താലൂക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരുകയാണ്. സുഹൃത്തുക്കളുടെ മൊഴികളും രേഖപ്പെടുത്തുന്നുണ്ട്.

    Read More »
Back to top button
error: