Month: February 2026
-
Breaking News
‘ഫോഴ്‌സ് മജ്യൂര്‍’ എങ്ങനെ നടപ്പാക്കും? ഇന്ത്യക്കെതിരേ കളിക്കാതിരിക്കാന്‍ നിയമത്തിലെ പഴുതുകള്‍ തേടിയ പാകിസ്ഥാനോട് വിശദീകരണം തേടി ഐസിസി
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെയുള്ള ടി20 ലോകകപ്പ് മത്സരം കളിക്കില്ലെന്ന് പാകിസ്ഥാന്‍ തീരുമാനിച്ചതിന് പിന്നാലെ, ഇതിനായി ‘ഫോഴ്‌സ് മജ്യൂര്‍’ (force majeure) വ്യവസ്ഥ എങ്ങനെ പ്രയോഗിക്കാന്‍ കഴിയുമെന്നതില്‍ പാകിസ്ഥാനോടു വിശദീകരണം തേടി ഐസിസി (ICC). സര്‍ക്കാര്‍ തീരുമാനമാണ് ഇതിന് പിന്നിലെന്ന് പറഞ്ഞ് ഉത്തരവാദിത്തം െൈകാഴിയാന്‍ പിസിബി (PCB) ശ്രമിച്ചതിനെ തുടര്‍ന്നാണിത്. ബാക്കി മത്സരങ്ങളെല്ലാം കളിക്കാന്‍ അനുമതിയുള്ളപ്പോള്‍ ഒരു മത്സരത്തില്‍ നിന്ന് മാത്രം വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടെന്ന് പറയുന്നത് എങ്ങനെ സാധൂകരിക്കാനാകുമെന്ന് ഐസിസി ചോദിക്കുന്നു. ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കേണ്ട മത്സരത്തില്‍ നിന്ന് പിസിബിയെ വിലക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടി ‘ഫോഴ്‌സ് മജ്യൂര്‍’ വ്യവസ്ഥ നടപ്പിലാക്കാന്‍ അനുമതി തേടി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി കത്തെഴുതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്നാണ് ഐസിസി ഡയറക്ടര്‍ നല്‍കുന്ന സൂചന. ഐസിസിയുടെ ഔദ്യോഗിക വിശദീകരണത്തിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടുണ്ട്. ഏകപക്ഷീയമായ തീരുമാനങ്ങളേക്കാള്‍ ക്രിക്കറ്റിന്റെ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന നിലപാടിലാണ് ഐസിസി. എന്താണ് ഫോഴ്‌സ്…
Read More » -
Movie
അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിന്റെ ട്രെയ്ലർ റിലീസായി
അഭിനേതാവും സംവിധായകനുമായ അർജുൻ സർജ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം സീതാ പയനത്തിന്റെ ട്രെയ്ലർ റിലീസായി. ചിത്രം ഫെബ്രുവരി 14 ന് വാലന്റൈൻസ് ഡേ ദിനത്തിൽ തിയറ്ററുകളിലേക്കെത്തും. ബഹുഭാഷാ ചിത്രമായി ഒരുങ്ങുന്ന സീതാ പയനത്തിൽ അർജുൻ സർജയുടെ മകളും അഭിനേത്രിയുമായ ഐശ്വര്യ അർജുൻ നായികയായെത്തുന്നു. നിരഞ്ജൻ സുധീന്ദ്രയാണ് ചിത്രത്തിലെ നായകൻ. അച്ഛനും മകളും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും സീതാ യാത്ര ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റെ കേരളാ വിതരണാവകാശം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് നിർവഹിക്കുന്നത്. കന്നഡ ആക്ഷൻ സൂപ്പർ സ്റ്റാർ ധ്രുവ സർജയും ശ്രേദ്ധേയമായ കഥാപാത്രത്തെ സീതാ പയനത്തിൽ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ മറ്റു പ്രധാന റോളുകളിൽ പ്രകാശ് രാജ്, സത്യരാജ്, കോവൈ സരള, ബിത്തിരി സതി, സരൺ, സിരി ഹനുമന്ത്, മണി ചന്ദന, സുമിത്ര, പോസാനി കൃഷ്ണ മൂർത്തി, ജബർദസ്ത് ഫണി, നര്ര ശ്രീനു, ഫിഷ് വെങ്കട്ട് തുടങ്ങിയ പ്രമുഖ താരങ്ങൾ ഉൾപ്പെടുന്ന വലിയ സഹതാരനിരയും ചിത്രത്തിലുണ്ട്. റൊമാന്റിക് ഡ്രാമ…
Read More » -
Movie
120 കോടി രൂപയുടെ കരാർ: യഷിന്റെ ‘ടോക്സിക്’ ആന്ധ്ര-തെലങ്കാന വിതരണാവകാശം സ്വന്തമാക്കി ദിൽ രാജുവിന്റെ എസ് വി സി
ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ് തിയേറ്ററുകളിൽ എത്തുന്നതിന് മുമ്പ് തന്നെ പാൻ-ഇന്ത്യൻ സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്. ചലച്ചിത്ര മേഖലയെ അമ്പരപ്പിച്ചുകൊണ്ട്, ദിൽ രാജുവിന്റെ നേതൃത്വത്തിലുള്ള ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് (SVC), ചിത്രത്തിന്റെ ആന്ധ്രാപ്രദേശ്, തെലങ്കാന വിതരണാവകാശം 120 കോടി രൂപയ്ക്ക് (അഡ്വാൻസ് ഓൺ കമ്മീഷൻ അടിസ്ഥാനത്തിൽ) സ്വന്തമാക്കി. തെലുങ്ക് ഇതര ഭാഷാ ചിത്രങ്ങളിൽ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. ടോക്സിക്കിന്റെ അണിയറപ്രവർത്തകരായ കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും, എസ്‌വിസിയും തമ്മിലുള്ള ഈ കരാർ, സിനിമയുടെ വലിപ്പത്തിലും ബോക്സ് ഓഫീസ് സാധ്യതകളിലും വിപണിക്കുള്ള ശക്തമായ വിശ്വാസത്തെ അടിവരയിടുന്നു. ആന്ധ്ര-തെലങ്കാന വിതരണാവകാശത്തിനായി മൂന്ന് പ്രമുഖ കമ്പനികൾ രംഗത്തുണ്ടായിരുന്നെങ്കിലും, ഒടുവിൽ എസ്‌വിസി ഈ കരാർ ഉറപ്പിക്കുകയായിരുന്നു. റോക്കിംഗ് സ്റ്റാർ യഷിന്റെ ‘ടോക്സിക്’, യഥാർത്ഥ താരമൂല്യവും സിനിമയെക്കുറിച്ചുള്ള വീക്ഷണവും കാഴ്ചപ്പാടും എങ്ങനെ ഭാഷയുടെ അതിർവരമ്പുകൾ മായ്ക്കാൻ കഴിയുമെന്നതിൻ്റെ പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിനകത്തും പുറത്തും ആരാധകർക്കിടയിലുള്ള ആവേശം ചിത്രത്തിന്റെ പ്രീ-റിലീസ്…
Read More » -
Movie
സിദ്ദിഖ് അഭിനയസിദ്ധി കൊണ്ട് അത്ഭുതപ്പെടുത്തിയ 40 വർഷങ്ങൾ ആരം’ സിനിമയുടെ ലൊക്കേഷനിൽ ആഘോഷിച്ച് താരം
മിമിക്രിയിലൂടെ സിനിമാലോകത്തെത്തി 350-ലധികം സിനിമകളിലൂടെ ഹാസ്യതാരമായും വില്ലനായും സ്വഭാവ നടനായും നായകനായും നിർമ്മാതാവായുമൊക്കെ സിനിമാ പ്രേക്ഷകരെ വിസ്മയിപ്പിച്ച സിദ്ദിഖ് സിനിമയിലെത്തിയിട്ട് 40 വർഷങ്ങൾ. ‘ആ നേരം അല്പദൂരം’ എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ സിനിമാപ്രവേശം. അന്ന് മുതൽ ഇന്നുവരെ തന്‍റെ അഭിനയ സിദ്ധികൊണ്ട് ഏവരേയും അത്ഭുതപ്പെടുത്തിയിട്ടുള്ള അദ്ദേഹം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒട്ടേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. സിനിമയിലെത്തിയതിന്‍റെ 40 വർഷങ്ങൾ ‘ആരം’ സിനിമയുടെ ലൊക്കേഷനിൽ മധുരം പങ്കുവെച്ച് അദ്ദേഹം ആഘോഷിച്ചു. സൈജു കുറുപ്പ് പോലീസ് വേഷത്തിൽ എത്തുന്ന ‘ആരം’ സിനിമയുടെ അണിയറപ്രവർത്തകരാണ് അദ്ദേഹത്തിന് ആദരവായി സെറ്റിൽ ആഘോഷം ഒരുക്കിയത്. കേക്ക് മുറിച്ചുകൊണ്ട് അദ്ദേഹം സഹതാരങ്ങളോടൊപ്പം അഭിനയകലയുടെ നാല് പതിറ്റാണ്ടുകൾ പിന്നിടുന്ന സന്തോഷം പങ്കുവെച്ചു. ജൂനൈസ് ബാബു ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന ‘ആരം’ ശ്രദ്ധേയ പരസ്യ ചിത്ര സംവിധായകനായ രജീഷ് പരമേശ്വരനാണ് സംവിധാനം നിർവ്വഹിക്കുന്നത്. സൈജു കുറുപ്പിനും സിദ്ദിഖിനും പുറമെ അസ്കർ അലി, സുധീഷ്, അഞ്ജു കുര്യൻ, ഷഹീൻ സിദ്ദിഖ്, ദിനേഷ്…
Read More » -
Breaking News
അനിയന്മാർ ലോക കീരിടം തൂക്കിക്കഴിഞ്ഞു, ഇനി ചേട്ടന്മാരുടെ ഊഴം…. ആദ്യ അങ്കത്തിനിറങ്ങിയ ഇന്ത്യയ്ക്ക് ടോസ് നഷ്ടം, ആദ്യം ബാറ്റ് ചെയ്യും!! സഞ്ജു പുറത്തുതന്നെ, പനി പിടിച്ച് ബംറ, സിറാജ് കളത്തിലിറങ്ങും
മുംബൈ: ഇന്ത്യയുടെ കുട്ടി ക്രിക്കറ്റ് സംഘം അണ്ടർ-19 ലോകകിരീടം തൂക്കിയതിന്റെ തൊട്ടടുത്ത ദിവസം ചേട്ടന്മാർ കളം പിടിക്കാനിറങ്ങുന്നു. ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ യുഎസ്എ, ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. പനിയെ തുടർന്ന് ജസ്പ്രീത് ബുംറ ഇന്നു കളിക്കുന്നില്ല. അതുപോലെ മലയാളി താരം സഞ്ജു സാംസണും പ്ലേയിങ് ഇലവനിൽ ഇടംകിട്ടിയില്ല. പരുക്കിന്റെ പിടിയിൽ നിന്ന് പൂർണമുക്തനാകാത്ത ഷിങ്ടൺ സുന്ദറും ആദ്യ മത്സരത്തിൽ ഇടംപിടിച്ചില്ല. ഇഷാൻ കിഷൻ, അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ്, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ. അതേസമയം ന്യൂസീലൻഡിനെതിരായ പരമ്പരയിൽ ഒരു കളിയിലും തിളങ്ങാനാകാത്തതാണ് സഞ്ജുവിന് തിരിച്ചടിയായത്. ബുധനാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിൽ അഭിഷേകും ഇഷാനും ചേർന്നാണ് ഓപ്പൺ ചെയ്തത്. സന്നാഹമത്സരത്തിനിടെ പരുക്കേറ്റ പേസ് ബൗളർ ഹർഷിത് റാണ ടൂർണമെന്റിൽനിന്ന് പുറത്തായി. പകരം മുഹമ്മദ് സിറാജിനെ ടീമിൽ…
Read More » -
Breaking News
ഒരു സ്വീഡിഷ് സുന്ദരിയെ മതിയോ?, നിങ്ങൾക്ക് താൽപര്യമുള്ള ഏതെങ്കിലും നടിയോ മോഡലോ ഉണ്ടോ? മെറിൽ സ്ട്രീപ്പിനെ പോലുള്ളവർ ആയിരിക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതുകൊണ്ട് എനിക്ക് ഒരു പ്രയോജനവും ഇല്ല’’– എപ്സ്റ്റീൻ… ‘‘എന്റെ സുഹൃത്തേ, ഞാൻ ഇത്തരക്കാരെ അല്ല നോക്കുന്നത്…. എങ്കിൽ അത് ശരിയാക്കൂ… എപ്സ്റ്റീന്റെ ഫയൽസിൽ കുടുങ്ങി അനിൽ അംബാനിയും
വാഷിങ്ടൻ: മോദിക്കു പിന്നാലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന എപ്സ്റ്റീൻ ഫയൽസിൽ കുടുങ്ങി അനിൽ അംബാനിയും. ഇരുവരും തമ്മിൽ 2017 മുതൽ 2019 വരെ ഇരുവരും തമ്മിൽ നടത്തിയ സംഭാഷണങ്ങളുടെ ഉള്ളടക്കമാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ ഇരുവരും ബിസിനസിനെ കുറിച്ചും സ്ത്രീകളെ കുറിച്ചുമായിരുന്നു ഇരുവരും തമ്മിൽ സംസാരിച്ചതെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് പുറത്തുവിട്ട രേഖകൾ സൂചിപ്പിക്കുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികതയ്ക്കായി കടത്തിയതിന് എപ്സ്റ്റീനെതിരെ കുറ്റം ചുമത്തുന്നതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇരുവരും തമ്മിലുള്ള സംഭാഷണമുണ്ടാകുന്നത്. ഇരുവരും തമ്മിൽ നേരിട്ട് കാണാൻ തീരുമാനിച്ചിരുന്നുവെന്നും രേഖകൾ വ്യക്തമാക്കുന്നു. 2017 മാർച്ച് 9ന് ഇരുവരും തമ്മിൽ നടന്ന സംഭാഷണത്തിൽ ‘നിങ്ങൾ ആരെയാണ് നിർദേശിക്കുന്നത്’ എന്ന് അനിൽ അംബാനി എപ്സ്റ്റീനോട് ചോദിക്കുന്നു. ‘നിങ്ങളുടെ സന്ദർശനം രസകരമാക്കാൻ, ഒരു സ്വീഡിഷ് സുന്ദരിയെ ഞാൻ നിർദേശിക്കുന്നു’ എന്നായിരുന്നു എപ്സ്റ്റീന്റെ മറുപടി. ‘എങ്കിൽ അത് ശരിയാക്കൂ’ എന്ന് 20 സെക്കൻഡിനുള്ളിൽ അനിൽ അംബാനിയും മറുപടി നൽകി. ഇരുവരും തമ്മിൽ ഫോണിലൂടെ…
Read More » -
Breaking News
അണ്ടര്‍ 19 ടീമിലും സീനിയര്‍ ടീമിലും കളിക്കാന്‍ പറ്റില്ല; വൈഭവിനു മുന്നില്‍ തടസമായി ഐസിസി നിയമങ്ങള്‍
ന്യൂഡല്‍ഹി: ഹരാരെ സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ സെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശിയുടെ മിന്നുന്ന ഇന്നിംഗ്സിനെ പ്രശംസിച്ച് ക്രിക്കറ്റ് ലോകം. ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ വൈഭവ് 80 പന്തില്‍ നിന്ന് 175 റണ്‍സ് നേടി.പതിനഞ്ച് സിക്സറുകള്‍, അതിശയകരമായ സ്ട്രൈക്ക് റേറ്റ്, ഒരു പ്രധാന ഫൈനലിനെ പോലും നിസ്സാരമായി തോന്നിപ്പിക്കുന്ന ഒരു മത്സരമായി ഇത് മാറി. ബീഹാറില്‍ നിന്നുള്ള ഈ 14 വയസ്സുകാരന്‍ ബാറ്റ്സ്മാനെ കാണുന്ന ഓരോ ആരാധകനും ഒരു ചോദ്യമുണ്ട്: ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച യുവ ബൗളര്‍മാരെ തകര്‍ക്കാനും ഐപിഎല്ലില്‍ ഒരു സെഞ്ച്വറി പോലും നേടാനും വൈഭവിന് കഴിയുമെങ്കില്‍, എന്തുകൊണ്ടാണ് താരം സീനിയര്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലാത്തത്? ഇതിന് ഉത്തരം ഐസിസി നിയമങ്ങള്‍ പറയും. എന്തുകൊണ്ടാണ് സീനിയര്‍ ടീമില്‍ കളിക്കാന്‍ കഴിയാത്തത്? വൈഭവ് സൂര്യവംശി നേരിടുന്ന ഏറ്റവും വലിയ തടസ്സം ഐസിസിയുടെ കുറഞ്ഞ പ്രായപരിധിയാണ്. 2020 ല്‍ നടപ്പിലാക്കിയ ഈ നിയമം, അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ ഒരു കളിക്കാരന്…
Read More » -
Breaking News
‘പ്രത്യാഘാതം ഗുരുതരം’; ഇറാനെ പൂട്ടാനുള്ള ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്; നയതന്ത്ര ബന്ധം പുനരാരംഭിച്ചതിനു പിന്നാലെ കടുത്ത നടപടി; കപ്പല്‍പട അവിടെത്തന്നെ ഉണ്ടെന്ന് ഓര്‍ക്കണമെന്നും യുഎസ് പ്രസിഡന്റ്
ന്യൂയോര്‍ക്ക്: നയതന്ത്ര ബന്ധം പുനരാരംഭിച്ചതിന് പിന്നാലെ ഇറാനെതിരെ നടപടി കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങള്‍ക്ക് അധിക തീരുവ ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടു. ഇറാനുമായുള്ള ചര്‍ച്ചകള്‍ വളരെ നല്ലതായിരുന്നു എന്ന് വിശേഷിപ്പിച്ച ശേഷമാണ് ട്രംപിന്റെ നടപടി. ഇറാനുമായി വാണിജ്യപരമായി ഇടപഴകുന്ന രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് തീരുവ ചുമത്താന്‍ അനുവദിക്കുന്നതാണ് പുതിയ നിയമം. എത്ര ശതമാനം നികുതി ചുമത്തും എന്ന് ഉത്തരവില്‍ പറയുന്നില്ലെങ്കിലും 25 ശതമാനം ഉദാഹരണമായി സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം എയര്‍ഫോഴ്‌സ് വണ്ണില്‍ മാധ്യമങ്ങളോട് സംസാരിച്ച ട്രംപ് ഉത്തരവിനെ പറ്റി സംസാരിച്ചില്ല. മറിച്ച് ഇറാന് ആണവായുധങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന നിലപാട് ആവര്‍ത്തിച്ചു. ഒമാനില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം നയതന്ത്ര ബന്ധങ്ങളില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ തീരുവ തീരുമാനം. ”ഇറാനുമായി നല്ല രീതിയില്‍ ചര്‍ച്ച നടത്തി. ഇറാന് ഞങ്ങളുമായി കരാറിലെത്തണമെന്ന് ആഗ്രഹമുണ്ടെന്ന് തോന്നുന്നു. അത് എന്തായിരിക്കുമെന്ന് നമുക്ക്…
Read More » -
Breaking News
കൊച്ചിയിൽ വിദ്യാർത്ഥിയെ മയക്കുമരുന്നിന് അടിമയാക്കി, ശേഷം വീട്ടിൽ നിന്നും സ്വർണ്ണമെടുപ്പിച്ച് കൈക്കലാക്കിയ രണ്ടുപേർ അറസ്റ്റിൽ; പ്രതികൾ സഹോദരങ്ങൾ
കൊച്ചി: പള്ളുരുത്തി സ്വദേശിയായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ മയക്കുമരുന്നിന് അടിമയാക്കി, ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടിൽ സൂക്ഷിച്ച സ്വർണം തട്ടിയെടുത്ത കേസിൽ പള്ളുരുത്തിയിൽ ധാരാളം സഹോദരന്മാർ. പള്ളുരുത്തി മാങ്കാമഠം ലെയ്ൻ തറേപ്പറമ്പിൽ ആൽഫിൻ ആൻറണി (24), സഹോദരൻ റെൻഫിൻ ആൻ്റണി (21) ആണ് പിടിയിലായത്. 16 വയസ്സുകാരൻ്റെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. വിദ്യാർത്ഥിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ പിന്നീട് അവനെ മയക്ക് മരുന്ന് ഉപയോഗത്തിലേക്ക് നയിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് ലഹരി ഉപയോഗിക്കുന്ന വിവരം മാതാപിതാക്കളെ അറിയിക്കുമെന്നും ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. വീട്ടിൽ നിന്ന് സ്വർണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥി അമ്മയുടെ ഒന്നര പവൻ്റെ പാദസരം എടുത്തു കൊണ്ടുവന്നു. 16കാരൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ തട്ടിപ്പിൻ്റെ വിവരങ്ങൾ പുറത്ത് വന്നത്. തട്ടിയെടുത്ത സ്വർണം ഒരു ജ്വല്ലറിയിൽ വിറ്റ് പണം കൈപ്പറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. മറ്റ് വിദ്യാർത്ഥികളെയും ഇതേ രീതിയിൽ വലയിലാക്കിയിട്ടുണ്ടോയെന്ന…
Read More »
