Month: February 2026

  • Breaking News

    മലപ്പുറം, ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയവ വിഭജിച്ച് പുതിയ ജില്ലകൾ രൂപവത്കരിക്കണം; പ്രമേയവുമായി സമസ്ത; ‘രാഷ്ട്രീയ താത്പര്യങ്ങൾക്കപ്പുറം ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളുടെ പുനർനിർണ്ണയം യാഥാർത്ഥ്യമാക്കാൻ ഭരണ, പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് രംഗത്തിറങ്ങണം‘

    കാസർകോട്: ജനസംഖ്യാവർദ്ധനയും ഭരണനിർവഹണത്തിലെ വെല്ലുവിളികളും പരിഗണിച്ചുള്ള ശാസ്ത്രീയപഠനം നടത്തി കേരളത്തിലെ ജില്ലകളുടെ പുനർനിർണ്ണയം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി സമസ്ത കേരളം ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. സമസ്ത സെക്രട്ടറിയും വഖഫ് ബോർഡ് അംഗവുമായ കെ. ഉമർ ഫൈസി മുക്കമാണ് ഈ ആവശ്യമുന്നയിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. നാല്പത്തഞ്ച് ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ജില്ല പോലുള്ള വലിയ ജില്ലകളിൽ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനുള്ള വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും പുതിയ ജില്ല രൂപവത്കരണം അനിവാര്യമാണ്. ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും സമാന നിലപാടെടുക്കണമെന്നും പ്രമേയം പറയുന്നു. ഇക്കാര്യത്തിൽ കേരളം 39 ലോക്സഭാ മണ്ഡലങ്ങളുടെ പരിധിയിൽ 38 ജില്ലകളുള്ള തമിഴ്നാടിനെ മാതൃകയാക്കാവുന്നതാണ്. രാഷ്ട്രീയ താത്പര്യങ്ങൾക്കപ്പുറം ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളുടെ പുനർനിർണ്ണയം യാഥാർത്ഥ്യമാക്കാൻ ഭരണ, പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് രംഗത്തിറങ്ങണം -പ്രമേയം ആവശ്യപ്പെടുന്നു. ‘പിണറായി ഭരണത്തിൽ പൂർണ തൃപ്തി; ഇടതുപക്ഷം മൂന്നാമതും അധികാരത്തിലേറുമെന്ന് ഉറപ്പ്’വെള്ളാപ്പള്ളി നടേശൻ; ശബരിമല സ്വർണക്കൊള്ളയുടെ…

    Read More »
  • Breaking News

    പിണറായി വിജയൻ ഫസ്റ്റ് ക്ലാസ് മത്സ്യം മാത്രമേ കഴിക്കുകയുള്ളൂ, ഒരിക്കൽ മീൻ ഇഷ്ടപ്പെടാത്ത കാരണത്താൽ ഭക്ഷണം കഴിക്കാതെ എഴുന്നേറ്റു പോയിട്ടുണ്ടെ‘ന്ന സി ദിവാകരന്റെ പരാമർശത്തിനുള്ള മറുപടിയുമായ് വി. ശിവൻകുട്ടി

    തിരുവനന്തപുരം: പിണറായി വിജയൻ വലിയ ഭക്ഷണ പ്രിയനാണെന്നും പ്രത്യേകിച്ച് മത്സ്യ വിഭവങ്ങൾ വലിയ ഇഷ്ടമാണെന്നും കഴിഞ്ഞ ദിവസം സിപിഐ നേതാവ് സി ദിവാകരൻ അഭിമുഖത്തിലൂടെ പങ്കുവച്ചിരുന്നു. വില കൂടിയ മത്സ്യമേ പിണറായി കഴിക്കുകയുള്ളെന്നും ഒരിക്കൽ കഴിക്കാൻ കൊണ്ടുവന്നുവച്ച ഭക്ഷണം അതിനൊപ്പമുണ്ടായിരുന്ന മീൻ ഇഷ്ടപ്പെടാത്തതിൻ്റെ പേരിൽ കഴിക്കാതെ അദ്ദേഹം എഴുന്നേറ്റു പോയ സംഭവത്തിന് താൻ സാക്ഷിയായ ദിവാകരൻ പറയുകയുണ്ടായി. ഈ പരാമർശത്തിന് മറുപടിയായിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി. ചില ആളുകൾക്ക് ചില മീനുകൾ ഇഷ്ടം ആയിരിക്കും. എ ക്ലാസ്, ബി ക്ലാസ് മീൻ എന്നിങ്ങനെയൊന്നും ഇല്ലെന്നും ശിവൻകുട്ടി പറഞ്ഞു. ചില ആളുകൾക്ക് ചില മീനുകൾ ഇഷ്ടം ആയിരിക്കും. അതിന് എ ക്ലാസ്, ബി ക്ലാസ് മീൻ എന്നൊന്നും ഇല്ല. സി ദിവാകരൻ്റെ പ്രതികരണം ഓർമ്മക്കുറവ് കൊണ്ടായിരിക്കാം. ബുക്ക് ചെയ്യുമ്പോൾ കുറച്ചു എരിവും പുളിയും ഒക്കെ വേണ്ടേയെന്നും ശിവൻ കുട്ടി പ്രതികരിച്ചു. പിണറായി വിജയൻ്റെ മൽസ്യ ഭക്ഷണത്തോടുള്ള പ്രിയത്തെപ്പറ്റി സി ദിവാകരൻ പറഞ്ഞത് വലിയ…

    Read More »
  • Breaking News

    ഭൂമിയുടെ ഭ്രമണ പഥം മുഴുവൻ ഇനി ഇന്ത്യയുടെ നിരീക്ഷണ വലയത്തിൽ ! ബഹിരാകാശത്തെ നീക്കങ്ങൾ ഒപ്പിയെടുക്കുന്ന പുതു സാങ്കേതിക സംവിധാനം വിജയകരമായി വിന്യസിച്ച് സ്വകാര്യ കമ്പനി; ബഹിരാകാശ- പ്രതിരോധ മേഖലകളിലെ ശ്രദ്ധേയ മുന്നേറ്റം

    അഹമ്മദാബാദ്: വിദേശ രാജ്യങ്ങളെ വെല്ലും വിധം വൻ മുന്നേറ്റം നടത്തിയിരിക്കുകയാണ് ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ സാങ്കേതികവിദ്യാ രംഗം. ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്ന വസ്‌തുക്കൾ മറ്റൊരു ഉപഗ്രഹത്തിൽനിന്ന് നിരീക്ഷിക്കാനുള്ള തദ്ദേശീയ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചുറപ്പിച്ചിരിക്കുകയാണ് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസിസ്റ്റ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് (അസിസ്റ്റ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്). ബഹിരാകാശ സാഹചര്യങ്ങൾ വിലയിരുത്താനുള്ള ഇന്ത്യയുടെ കഴിവ് ശക്തമാക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. ഭ്രമണപഥത്തിലെ അതിവേഗം നീങ്ങുന്ന വസ്തുക്കൾ പിന്തുടരുന്നതിനും അവയുടെ സവിശേഷതകൾ മനസ്സിലാക്കുന്നതിനും ഇന്ത്യൻ കമ്പനി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യക്ക് സാധിക്കുമെന്നതിൻ്റെ തെളിവാണ് നേട്ടം. വരുംകാലത്ത് ബാലിസ്റ്റിക് മിസൈലുകളെ നിരീക്ഷിക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായകമാകുമെന്ന് അസിസ്റ്റൻ്റ് മാനേജിംഗ് ഡയറക്ടർ ശ്രീനിവാസ് റെഡ്ഡി പറഞ്ഞു. 80 കിലോഗ്രാം ഭാരമുള്ള എ.എഫ്.ആർ. ഉപഗ്രഹം ഉപയോഗിച്ച്, ഫെബ്രുവരി മൂന്നിന് നടത്തിയ രണ്ട് പരീക്ഷണങ്ങളിലൂടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൻ്റെ (ISS) ചിത്രങ്ങൾ അസിസ്റ്റായി പകർത്തി. അന്തർദേശീയ തലത്തിൽ അതീവ തന്ത്രപ്രധാനമായി കാണുന്ന ഈ മേഖലയിൽ ഇന്ത്യൻ സ്വകാര്യമേഖല…

    Read More »
  • Breaking News

    പണം കൈപ്പറ്റിയെന്ന വെളിപ്പെടുത്തല്‍ ആന്റോ ആന്റണിക്കു കുരുക്കാകും; തിരിച്ചു നല്‍കിയതിന്റെ വരുമാന സ്രോതസും വെളിപ്പെടുത്തേണ്ടിവരും; ഇന്‍കം ടാക്‌സ് നിയമം പറയുന്നത് ഇങ്ങനെ; രഹസ്യ ഇടപാടുകളിലൂടെ ബാങ്ക് പൊട്ടിയപ്പോള്‍ ജനത്തിന് നഷ്ടമായത് ലക്ഷങ്ങള്‍

    തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ തന്ത്രി നിക്ഷേപം നടത്തിയെന്നു പറയുന്ന ധനകാര്യ സ്ഥാപനത്തില്‍നിന്ന് പണം കൈപ്പറ്റിയെന്നു സമ്മതിച്ചത് ആന്റോ ആന്റണിക്കു തിരിച്ചടിയാകും. സാധാരണക്കാരുടെ പക്കല്‍നിന്നു നിക്ഷേപം സ്വീകരിച്ചശേഷം തിരിച്ചു നല്‍കാതെ വഞ്ചിച്ച അതേ സ്ഥാപനത്തില്‍നിന്ന് ആന്റോ ആന്റണി അടക്കമുള്ള രാഷ്ട്രീയക്കാര്‍ പണം കൈപ്പറ്റി മടക്കി നല്‍കാതിരുന്നിട്ടുണ്ടോ എന്നതടക്കം എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണ പരിധിയില്‍ വരുമെന്നാണു വിവരം. ജനങ്ങളുടെ നിക്ഷേപമായി കോടികള്‍ സ്വീകരിച്ചശേഷം തിരിച്ചു നല്‍കാതെ വഞ്ചിക്കുകയാണു നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന സ്ഥാപനം ചെയ്തത്. കേരളത്തിലും പുറത്തും നിരവധി ശാഖകളുണ്ടായിരുന്നെങ്കിലും അവയെല്ലാം പൂട്ടി ഉടമകള്‍ ആദ്യം ഒളിവിലും പിന്നീടു ജയിലിലുമായി. ആ സ്ഥാപനത്തിന്റെ തട്ടിപ്പ് മൂലം നിരവധി ആളുകളാണ് ആത്മഹത്യ ചെയ്തത്. മക്കളുടെ കല്യാണം മുടങ്ങിയവരും വീട് ജപതി ചെയ്യപ്പെട്ടവരുമായി നിരവധിപ്പേരുണ്ട്. ഇതേ സ്ഥഭാപനത്തില്‍നിന്നാണ് രണ്ടുകോടി രൂപ കോണ്‍ഗ്രസ് എംപി ആന്റോ ആന്റണി കൈപ്പറ്റിയെന്ന് ഉടമ പറഞ്ഞത്. കൈപ്പറ്റിയെന്ന് ആന്റോ ആന്റണിയും സമ്മതിച്ചിട്ടുണ്ട്. അതായത് ഈ സംസ്ഥാനത്തെയും പുറത്തെയും ആയിരക്കണക്കിന് പട്ടിണിപ്പാവങ്ങളുടെ വിയര്‍പ്പിന്റെ…

    Read More »
  • Breaking News

    ‘മണിയന്‍ പിള്ള രാജു പോലീസിനെ വിളിച്ചെന്ന വാദം തെറ്റ്, രാത്രി വീട്ടിലെത്തിയപ്പോള്‍ കാറും ആളും ഉണ്ടായിരുന്നില്ല, ബൈക്ക് എത്തിയത് അമിത വേഗത്തില്‍’; പോലീസ് റിപ്പോര്‍ട്ട് പുറത്ത്

    തിരുവനന്തപുരം: നടന്‍ മണിയന്‍പിള്ള രാജുവിനെതിരായ വാഹനാപകടക്കേസില്‍ പൊലീസിന്റെ വീഴ്ച തള്ളി ഡിസിപിയുടെ റിപ്പോര്‍ട്ട്. പോലീസ് രാത്രി രാജുവിന്റെ വീട്ടിലെത്തിയിരുന്നെന്നും ആ സമയത്ത് അദ്ദേഹവും കാറും വീട്ടിലുണ്ടായിരുന്നില്ല എന്നും റിപ്പോട്ടില്‍ പറയുന്നു. പോലീസിനെ വിളിച്ചെന്ന രാജുവിന്റെ വാദം തെറ്റെന്നും രാവിലെ വന്നാല്‍ മതിയെന്ന് പറഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം നഗരത്തില്‍ ട്രിവാന്‍ഡ്രം ക്ലബ്ബിനു മുന്നിലായിരുന്നു അപകടം. രണ്ടു യുവാക്കള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കാര്‍ ഓടിച്ചിരുന്ന മണിയന്‍പിള്ള രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍വിട്ടിരുന്നു. വ്യാഴാഴ്ച രാത്രി 11.30ന് ട്രിവാന്‍ഡ്രം ക്ലബിന്റെ ഗേറ്റിനു പുറത്തിറങ്ങി മീഡിയന് അപ്പുറം എതിര്‍ദിശയിലേക്കുള്ള പാതയിലേക്കു കടക്കുന്നതിനിടെയായിരുന്നു അപകടം. അപകടമുണ്ടായെന്ന് അറിഞ്ഞിട്ടും വാഹനം നിര്‍ത്താതെ പോയ നടനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിലുണ്ടായിരുന്ന ശ്രീവരാഹം സ്വദേശി നിദേവ് (20), ശ്രീകണ്‌ഠേശ്വരം സ്വദേശി സൂരജ് (20) എന്നിവര്‍ പരുക്കുകളോടെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. എല്‍എല്‍ബി വിദ്യാര്‍ഥിയായ നിദേവിന് ഇടതുകാലിനും ഐടിഐ പ്രവേശനം കാത്തിരിക്കുന്ന സൂരജിന്റെ തുടയെല്ലിനും പൊട്ടലുണ്ട്. ഇരുവരെയും ശസ്ത്രക്രിയയ്ക്കു വിധേയരാക്കി. ട്രിവാന്‍ഡ്രം ക്ലബില്‍നിന്ന്…

    Read More »
  • Breaking News

    പെണ്‍കുട്ടിയുടെ ഫോണ്‍ തുറന്നു പരിശോധിച്ചു; കൊറിയന്‍ സുഹൃത്തിനെ കുറിച്ചു തെളിവില്ല, ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയില്‍; അടിമുടി ദുരൂഹത

    കൊച്ചി: ഫോണ്‍ കണ്ടുകെട്ടിയിട്ടും ചോറ്റാനിക്കരയില്‍ ആത്മഹത്യ ചെയ്ത 16 കാരിയുടെ ആത്മഹത്യാ കാരണം കണ്ടെത്താന്‍ കഴിയാതെ പോലീസ്. നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ കുട്ടിയുടെ ഫോണ്‍ കഴിഞ്ഞദിവസം തുറന്നു പരിശോധിച്ചു. എന്നാല്‍ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ച കൊറിയന്‍ സുഹൃത്തിനെ പറ്റി ഒരു തെളിവും ഫോണിലില്ല. ഫോണിലെ ഇന്‍സ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. കഴിഞ്ഞ 27നാണ് തിരുവാങ്കുളം ശാസ്താമുഗളിലെ പാറമടയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. സ്‌കൂളിലേക്കു പോയ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ വീടിനടുത്തുള്ള പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട കൊറിയക്കാരനായ ആണ്‍ സുഹൃത്ത് മരിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന കുറിപ്പ് കണ്ടെടുത്തിയിരുന്നു. ശാസ്താംമുകളിനു സമീപം കക്കാട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാതെ കിടക്കുന്ന പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 7.45നു ചോറ്റാനിക്കരയിലെ സ്‌കൂളിലേക്കു പോകാനായി വീട്ടില്‍നിന്ന് ഇറങ്ങിയതാണ്. പാറമടയുടെ കരയില്‍ സ്‌കൂള്‍ ബാഗ് കണ്ടു നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണു വെള്ളത്തില്‍ മൃതദേഹം കണ്ടത്. ബുക്കില്‍ നിന്നാണ് രണ്ടുപേജുള്ള ആത്മഹത്യക്കുറിപ്പ് പൊലീസിനു…

    Read More »
  • Breaking News

    തോല്‍ക്കാന്‍ വിടില്ല! സൂര്യകുമാര്‍ ഇല്ലായിരുന്നെങ്കില്‍ എന്തായേനെ? ബാറ്റിംഗ് പട തവിടു പൊടിയായത് വിശ്വസിക്കാന്‍ കഴിയാതെ ആരാധകര്‍; എണ്ണം പറഞ്ഞ റെക്കോഡുകളും സൂര്യയുടെ പോക്കറ്റില്‍

    സൂര്യകുമാര്‍ യാദവ് ഇല്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു? ഇന്ത്യ- യുഎസ്എ മല്‍സരം കണ്ട ഇന്ത്യന്‍ ആരാധകര്‍ക്കെല്ലാം ഇതുമാത്രമാണ് പറയാനുണ്ടായിരുന്നത്. കൊട്ടിഘോഷിക്കപ്പെട്ട ബാറ്റിങ് പട ദുര്‍ബലരായ യുഎസ്എയ്ക്ക് മുന്നില്‍ തകര്‍ന്നത് ആരാധകരേയും മുന്‍താരങ്ങളേയും ഞെട്ടിച്ചു. രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ അഭിഷേക് ശര്‍മയുടെ ഗോള്‍ഡന്‍ ഡക്ക്. ഇതായിരുന്നു വരാനിരിക്കുന്ന തകര്‍ച്ചയുടെ ആദ്യപടി. സന്നാഹമല്‍സരങ്ങളിലടക്കം ഫോമിലായിരുന്ന ഇഷാന്‍ കിഷന്‍ പിടിച്ചുനില്‍ക്കാതെ 20ല്‍ പടിയിറങ്ങി. ശിവം ദുബെ ആദ്യബോളില്‍ പുറത്ത്. 46ന് നാല്, എഴുപത്തിരണ്ടിന് അഞ്ച്, എഴുപത്തേഴിന് ആറ്… തിലക് വര്‍മയും റിങ്കു സിങ്ങും ഹര്‍ദിക് പാണ്ഡ്യയും പിടിച്ചുനില്‍ക്കാതെ മടങ്ങിയതോടെ ഇന്ത്യ നാണക്കേട് ഭയന്നു. പിന്നീട് കണ്ടത് ക്യാപ്റ്റന്റെ തോളില്‍ കരകയറ്റം. ഒരു വശത്ത് വിക്കറ്റ് കൊഴിയുമ്പോഴും തലങ്ങും വിലങ്ങും റണ്‍സ് കണ്ടെത്തി സൂര്യകുമാര്‍ ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചു. 49 പന്ത് നേരിട്ട സൂര്യകുമാര്‍ നാല് സിക്‌സും പത്തുഫോറുമായി 84 റണ്‍സെടുത്തു. വിക്കറ്റിന്റെ സ്വഭാവം മനസിലാക്കിയായിരുന്നു ക്യാപ്റ്റന്റെ ബാറ്റിങ്. നേത്രാവല്‍ക്കര്‍ എറിഞ്ഞ അവസാന ഓവറില്‍ സൂര്യ 21 റണ്‍സെടുത്തു. …

    Read More »
  • Breaking News

    ശബരിമല തിരിഞ്ഞു കൊത്തുന്നോ? യുഡിഎഫ് നേതാക്കള്‍ ഒന്നൊന്നായി എസ്‌ഐടി, ഇഡി റഡാറിലേക്ക്; വി.ഡി. സതീശന്റെ യാത്രയ്‌ക്കൊപ്പം വിവാദ പെരുമഴ; ബംഗളുരു കണക്ഷന്‍ എന്ത്? രണ്ടുകോടി എങ്ങനെ ചെലവിട്ടു? സാമ്പത്തിക ഇടപാടുകള്‍ തിരിച്ചടിയാകും

    തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുഖ്യ തെരഞ്ഞെടുപ്പു പ്രചാരണ വിഷയമായ ശബരിമല സ്വര്‍ണക്കൊള്ള കേസ് അടിമുടി മാറിമറിയുന്നെന്നു സൂചന. കോണ്‍ഗ്രസ് നേതാക്കളിലേക്കും ബംഗളുരു ബന്ധത്തിലേക്കും എസ്‌ഐടി അന്വേഷണം നീളുന്നത് ഇതിന്റെ സൂചനയായിട്ടാണു വിലയിരുത്തുന്നത്. വമ്പന്‍ പ്രചാരണ കോലാഹലങ്ങളാണ് ശബരിമല സ്വര്‍ണക്കേസില്‍ കോണ്‍ഗ്രസ് നടത്തുന്നത്. കഴിഞ്ഞ ദിവസം നിയമസഭയിലും വന്‍ പ്രതിഷേധങ്ങള്‍ക്കും ഇറങ്ങിപ്പോക്കിനും ഇടയാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അന്വേഷണം തൃപ്തികരമാണെന്നു വ്യക്തമാക്കിയിട്ടും എസ്‌ഐടിക്കെതിരേ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും അടക്കം രംഗത്തുവന്നിരുന്നു. ഇതിന്റെ ഉദ്യേശ്യലക്ഷ്യം തന്നെ സംശയിക്കാവുന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നതെന്നാണു സൂചന. വി.ഡി. സതീശന്റെ യാത്ര ആരംഭിച്ചതിനു പിന്നാലെയാണ് വിവാദങ്ങള്‍ മാറി മറിയുന്നതെന്ന പ്രതിസന്ധിയുമുണ്ട്. അന്വേഷണം സോണിയ ഗാന്ധിയിലേക്ക് അടക്കം നീങ്ങുന്ന തരത്തിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ മൊഴി എത്തുന്നത്. കടുത്ത നിയന്ത്രണങ്ങളുള്ള സോണിയ ഓഫീസില്‍ പിടിപാടുള്ള ബംഗളുരു ബന്ധം ഏതെന്നും കോണ്‍ഗ്രസിനു വിശദീകരിക്കേണ്ടിവരും. ഇവര്‍ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ തെരഞ്ഞെടുപ്പില്‍ അതും വിഷയമാകും. ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാടുകള്‍…

    Read More »
  • Breaking News

    ആന്റോ ആന്റണി മുക്കിയ രണ്ടുകോടി ശബരിമല തട്ടിപ്പില്‍ നിന്നുള്ള പണം? ചോദ്യം ചെയ്യാന്‍ ഇഡി; തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ എംപിക്കും കുരുക്കാകും; എസ്‌ഐടിക്കു മുന്നില്‍ വിയര്‍ത്ത് അടൂര്‍ പ്രകാശും; സോണിയയെ കണ്ടത് ബംഗളുരൂ കണക്ഷന്‍ വഴി

    തിരുവനന്തപുരം: നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ ആന്റോ ആന്റണി എം.പിയെ ചോദ്യം ചെയ്യും. ആന്റോ ആന്റണിക്ക് നെടുംപറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍.എം.രാജു നല്‍കിയത് തട്ടിപ്പ് പണമെന്ന് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏഴുവര്‍ഷം മുമ്പ് പലതവണയായി രണ്ടുകോടി രൂപ വായ്പ നല്‍കിയെന്നായിരുന്നു കഴിഞ്ഞ ദിവസം എന്‍.എം രാജു ആരോപിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏഴുവര്‍ഷം മുമ്പ് പലതവണയായി വായ്പയെടുത്ത രണ്ടുകോടി രൂപ മടക്കി നല്‍കിയില്ലെന്നായിരുന്നു രാജുവിന്റെ ആരോപണം. പലതവണ കാലുപിടിച്ച് ആവശ്യപ്പെട്ടതിനുശേഷം 20 ലക്ഷം രൂപ മാത്രമാണ് മടക്കി നല്‍കിയത്. രേഖയൊന്നുമില്ലാതെ വ്യക്തിബന്ധം വച്ച് പണം നല്‍കിയതാണെന്നും എന്‍.എം. രാജു പറഞ്ഞു. പണം വാങ്ങിയ കാര്യം ആന്റോ ആന്റണി സമ്മതിച്ചു. പ്രചാരണത്തിനായി സഹായിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുഴുവന്‍ പണവും രാജുവിന് തിരികെനല്‍കി എന്നുമാണ് ആന്റോയുടെ പ്രതികരണം. കഴിഞ്ഞ ദിവസം നെടുംപറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റില്‍ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. നെടുംപറമ്പില്‍ ഫിനാന്‍സിന്റെ…

    Read More »
  • Breaking News

    തുടക്കംതന്നെ ഏഷ്യൻരാജാക്കന്മാരുടെ ആത്മവിശ്വാസം തല്ലിക്കെടുത്തി അമേരിക്ക!! പവർപ്ലേയിൽ തെറുപ്പിച്ചത് എണ്ണം പറഞ്ഞ 4 വിക്കറ്റുകൾ, ഒരു റൺസെടുക്കുന്നതിനിടെ വീണത് മൂന്ന് വിക്കറ്റ്, അഭിഷേകും ദുബെയും ​ഗോൾഡൻ ഡക്ക്… യുഎസ്എയ്ക്ക് മുന്നിൽ അടിപതറി ഇന്ത്യ, അവസാന ഓവറിൽ സ്കൈ ഷോ…യുഎസ്‌എ‌യ്ക്ക് ലക്ഷ്യം 162

    മുംബൈ: ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഏഷ്യൻ രാജാക്കന്മാരായ ഇന്ത്യയെ ഞെട്ടിച്ച് യുഎസ്എ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആറുവിക്കറ്റുകൾ നഷ്ടമായി. പവർപ്ലേയിൽ തന്നെയാണ് നാലു വിക്കറ്റുകളും വീണത്. ആറാം ഓവറിൽ മാത്രം യുഎസ് വീഴ്ത്തിയത് മൂന്നു വിക്കറ്റുൾ. ഓപ്പണറായി ഇറങ്ങിയ അഭിഷേക് ശർമ പൂജ്യത്തിന് പുറത്താക്കി ഇന്ത്യയ്ക്ക് ആദ്യ പ്രഹരം സമ്മാനിച്ചു, പിന്നാലെ 20 റൺസെടുത്ത ഇഷാൻ കിഷൻ, തിലക് വർമ (25) എന്നിങ്ങനെ ഓരോരുത്തരായി കൂടാരം കയറി. ഒരറ്റത്ത് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കൂടി ഇല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ അവസ്ഥ അങ്ങേയറ്റം പരിതാപകരമാകുകയായിരുന്നു. ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ, യുഎസ്എയ്ക്കെതിരെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ,നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. യുഎസ്എയ്ക്ക് 162 റൺസ് വിജയലക്ഷ്യം. അവസാന ഓവറിൽ തകർത്തടിച്ച സൂര്യകുമാർ യാദവ് (49 പന്തിൽ 84*) ഇന്ത്യൻ സ്കോർ 160 കടത്തി. 20–ാം ഓവറിൽ 21 റൺസാണ് പിറന്നത്. അലി ഖാൻ എറിഞ്ഞ,…

    Read More »
Back to top button
error: