Month: February 2026
-
Breaking News
എടുക്കാത്ത ആഭരണം എങ്ങനെ കൊടുക്കാൻ കഴിയും? എന്റെ നിരപരാധിത്വം തെളിയിക്കാൻ മരണമല്ലാതെ മറ്റു വഴികളില്ല, മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് ഭർത്താവ്, രേഖാമൂലം പരാതി കൊടുക്കാൻ ആദൂർ പോലീസും സമ്മതിക്കുന്നില്ല, മക്കൾക്ക് തലയുയർത്തി നടക്കാനാകുന്നില്ല, ഉപ്പക്കും ഉമ്മയ്ക്കും എന്നെക്കൊണ്ട് സമാധാനമില്ല, ഞാൻ കള്ളിയല്ല….നിർണായകമായി മരണമൊഴി
കാസർകോട്: മോഷണക്കുറ്റം ആരോപിച്ചതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ഭർതൃമതിയുടെ മരണത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. മോഷണക്കുറ്റം ആരോപിച്ച് ആലംപാടി നാലത്തടുക്കയിലെ ജസീലയാണ് (24) കഴിഞ്ഞ ദിവസം മരിച്ചത്. വിഷം കഴിച്ച് ചെങ്കളയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്ന യുവതി വെള്ളിയാഴ്ചയാണ് മരിച്ചത്. സംഭവത്തിൽ വിദ്യാനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. ഏതാനുംദിവസം മുൻപ് നടന്ന ഒരു സ്വർണമോഷണ പരാതിയിൽ തന്റെ പേര് വലിച്ചിഴച്ചത് വലിയ മാനസികവിഷമമുണ്ടാക്കിയെന്ന് യുവതി മജിസ്‌ട്രേറ്റിന് നൽകിയ മരണ മൊഴിയിൽ വ്യക്തമാക്കിയിരുന്നു. മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ പകർപ്പ് അന്വേഷണം നടത്തുന്ന വിദ്യാനഗർ ഇൻസ്‌പെക്ടർ കെ.പി.ഷൈനിന് ലഭിച്ചു. ജസീല വീഡിയോയിൽ പറയുന്നത് ഇങ്ങനെ- നിരപരാധിയായ തന്നെ കള്ളിയാക്കിയെന്നും വീട്ടുകാർക്കും നാട്ടുകാർക്കും മുമ്പിൽ ചിത്രീകരിച്ചത് തന്നെ പൂർണമായും തളർത്തി, തന്റെ നിരപരാധിത്വം തെളിയിക്കാൻ മരണമല്ലാതെ മറ്റു വഴികളില്ലെന്നും പറയുന്ന ജസീലയുടെ വീഡിയോയും പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ‘ചെയ്യാത്ത തെറ്റിന്റെ പേരിൽ ഞാൻ കുറെ അനുഭവിച്ചു. എന്റെ സുഹൃത്തിന്റെ ഉമ്മയുടെ സ്വർണം എടുത്തെന്നാണ് പറയുന്നത്.…
Read More » -
Breaking News
എസ്പ്രസ് വേയിലെ കുരുക്ക്; ഭക്ഷണവും വെള്ളവും ലഭിക്കാതെ വലഞ്ഞത് 33 മണിക്കൂര്‍; ഒരു ലക്ഷത്തില്‍ അധികം വാഹന യാത്രക്കാരില്‍ നിന്ന് പിരിച്ച 5.16 കോടിയുടെ ടോള്‍ തിരികെ നല്‍കും
മുംബൈ: മുംബൈ-പുണെ എക്‌സ്പ്രസ് വേയില്‍ ഗ്യാസ് ടാങ്കര്‍ അപകടത്തെത്തുടര്‍ന്നുണ്ടായ വന്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട ഒരു ലക്ഷത്തിലധികം വാഹനയാത്രക്കാര്‍ക്ക് ടോള്‍ തുക തിരികെ നല്‍കാന്‍ തീരുമാനം. ഏകദേശം 5.16 കോടി രൂപയാണ് റീഫണ്ട് ആയി നല്‍കുന്നതെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (MSRDC) ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫെബ്രുവരി 3-ന് എക്‌സ്പ്രസ് വേയിലെ ഖോപ്പോളി ഭാഗത്ത് ഗ്യാസ് ടാങ്കര്‍ മറിഞ്ഞതിനെത്തുടര്‍ന്ന് 33 മണിക്കൂറോളമാണ് ഗതാഗതം തടസ്സപ്പെട്ടത്. കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ യാത്രക്കാര്‍ ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലഞ്ഞിരുന്നു. അപകടത്തെത്തുടര്‍ന്ന് ടോള്‍ പിരിവ് ഉടന്‍ നിര്‍ത്തിവെക്കാന്‍ ഭരണകൂടം ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉത്തരവ് വരുന്നതിന് മുന്‍പേ തന്നെ പല വാഹനയാത്രക്കാരുടെയും ഫാസ്ടാഗ് (FASTag) അക്കൗണ്ടുകളില്‍ നിന്ന് ടോള്‍ തുക ഈടാക്കിയിരുന്നു. ‘ടോള്‍ പിരിവ് നിര്‍ത്താന്‍ ഉത്തരവിട്ട ശേഷവും വാഹന ഉടമകളില്‍ നിന്ന് ഈടാക്കിയ മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ തീരുമാനിച്ചു. 5.16 കോടി രൂപ MSRDC റീഫണ്ട് ചെയ്യും. അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍…
Read More » -
Movie
പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ
പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം ദേശീയ പുരസ്കാര ജേതാവ് പ്രശാന്ത് വർമ്മ ഒരുക്കുന്ന ‘ജയ് ഹനുമാൻ’ പരമ്പരാഗതമായ പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷഭ് ഷെട്ടി നായകനായി എത്തുന്ന ചിത്രം, ഭഗവാൻ ഹനുമാൻ്റെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന വിജയനഗരം ഹംപിയിലെ അഞ്ജനാദ്രി ബേട്ടയിൽ ആണ് തുടക്കം കുറിച്ചത്. ഹനുമാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ജയ് ഹനുമാൻ നിർമ്മിക്കുന്നത് തെലുങ്കിലെ വമ്പൻ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ടി സീരീസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്ററും തീം സോങ്ങും നേരത്തെ തന്നെ പുറത്ത് വിട്ടിരുന്നു. പൂജ ചടങ്ങിൽ, ടി-സീരീസ് മേധാവി ഭൂഷൺ കുമാർ ക്ലാപ്പ്ബോർഡ് നൽകി, ഹനുമാൻ താരം തേജ സജ്ജ സംവിധാനം ചെയ്ത ആദ്യ ഷോട്ടിനായി അനിൽ തടാനി ക്യാമറ ചലിപ്പിച്ചു. അനിൽ തടാനി, ഭൂഷൺ കുമാർ, നവീൻ യെർനേനി, രവിശങ്കർ എന്നിവർ ചേർന്ന് ചിത്രത്തിൻ്റെ…
Read More » -
Movie
‘താന്തോന്നി’ക്ക് ശേഷം ജോർജ് വർഗീസ് ഒരുക്കുന്ന ‘ഐ സി യു’! ചങ്കിടിപ്പേറ്റുന്ന മോഷൻ പോസ്റ്റർ പുറത്തുവിട്ട് പൃഥ്വിരാജ് സുകുമാരൻ; ചിത്രം ഫെബ്രുവരി 27-ന് റിലീസിനൊരുങ്ങുന്നു
‘താന്തോന്നി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഐ സി യു’വിന്‍റെ ആകാംക്ഷയുണർത്തുന്ന മോഷൻ പോസ്റ്റർ പുറത്ത്. നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ബിബിൻ ജോർജും ബാബുരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലറായാണ് ഒരുങ്ങുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 27-ന് ആണ് റിലീസ്. മോഷൻ പോസ്റ്ററിൽ പുറം തിരിഞ്ഞ് നിൽക്കുന്ന പ്രതിനായകൻ ആര് എന്നത് ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ് തമിഴിൽ സൂര്യ നിർമ്മിച്ച ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് കുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്. സിനിമയിലെ ആദ്യ ഗാനമായി ‘ഒരാളിലായ് മനം ഒരാളിലായ്…
Read More » -
Breaking News
മാറ്റിനിർത്തിയിരുന്ന ടെമ്പോ ട്രാവലർ ബസുകളിലേക്ക് ഇടിച്ചുകയറ്റിയ നിലയിൽ!! ചേങ്കോട്ടുകോണം സ്കൂളിലെ തീപിടിത്തത്തിൽ ദുരൂഹത, ബസുകൾക്ക് ആരോ തീയിട്ടതാണെന്ന് സ്‌കൂൾ അധികൃതർ, തീപിടിത്തമുണ്ടായത് പുലർച്ചെ 2.45-ഓടെ
തിരുവനന്തപുരം: ചേങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളിലുണ്ടായ തീപ്പിടിത്തത്തിൽ ദുരൂഹതയെന്ന് പരാതി. സ്‌കൂൾഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസുകൾക്ക് ആരോ തീയിട്ടതാണെന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്. സംഭവത്തിൽ കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലർച്ചെ 2.45-ഓടെയാണ് സ്‌കൂൾവളപ്പിൽ വൻ തീപ്പിടിത്തമുണ്ടായത്. ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന സ്‌കൂൾബസുകൾക്കു തീ പിടിക്കുകയായിന്നു. മൂന്ന് ബസുകൾ പൂർണമായും ഒരുബസ് ഭാഗികമായും കത്തിനശിച്ചു. സംഭവസമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് സ്‌കൂളിലുണ്ടായിരുന്നത്. തീ ആളിക്കത്തുന്നത് കണ്ട സമീപവാസികളാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. തുടർന്ന് കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേന യൂണിറ്റുകളെത്തി തീയണയ്ക്കുകയായിരുന്നു. ഉടൻതന്നെ തീയണയ്ക്കാനായതിനാൽ അപകടം ഒഴിവായി. അതേസമയം, വലിയ ബസുകളെല്ലാം ഒരുമിച്ചാണ് നിർത്തിയിട്ടിരുന്നത്. ഒരു ടെമ്പോ ട്രാവലർ മറ്റൊരു സ്ഥലത്തും പാർക്ക് ചെയ്തിരുന്നു. എന്നാൽ, ടെമ്പോ ട്രാവലർ ബസുകളിലേക്ക് ഇടിച്ചുകയറ്റിയശേഷം തീയിട്ട നിലയിലാണ്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാൽ മാത്രമേ കൂടുതൽ വ്യക്തതവരികയുള്ളൂവെന്ന് പോലീസ് പറഞ്ഞു. കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. ബസുകൾ ആരോ കത്തിച്ചതാണെന്നാണ് സ്‌കൂൾ അധികൃതരുടെ പരാതി.…
Read More » -
Movie
സസ്പെൻസ് ത്രില്ലറുമായി ബിബിനും ബാബുരാജും ഒന്നിക്കുന്ന ‘ഐസിയു’; മോഷൻ പോസ്റ്റർ റിലീസ് ആയി… ചിത്രം ഫെബ്രുവരി 27ന് തിയേറ്ററുകളിലേക്ക്..
ബിബിൻ ജോർജും ബാബുരാജും കേന്ദ്ര കഥാപാത്രങ്ങളാക്കി ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഐസിയു’ ഫെബ്രുവരി 27ന് തിയേറ്ററുകളിലെത്തും.ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ റിലീസ് ചെയ്തു. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു സസ്പെൻസ് ത്രില്ലറാണ് ചിത്രമെന്ന് പോസ്റ്ററിൽ നിന്നും വ്യക്തമാണ്. ‘താന്തോന്നി’ എന്ന ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ ആണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ തമിഴിൽ സൂര്യ നിർമ്മിച്ച ‘ഉറിയടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ നായികയാവുന്നു. ഇവരെക്കൂടാതെ മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സന്തോഷ് കുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത്. സി.ലോകനാഥൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ലിജോ പോൾ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. ഷിബു ജി സുശീലനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. ബി കെ ഹരിനാരായണൻ്റെ…
Read More » -
Breaking News
ദയനീയ തോല്‍വി സെമി ഫൈനല്‍ സ്വപ്‌നങ്ങള്‍ക്കും തിരിച്ചടി; ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രം പോര; സാധ്യതകള്‍ ഇങ്ങനെ
ബംഗളുരു: ഗ്രൂപ്പ് ഘട്ടത്തിലുടനീളം ആധികാരികമായ പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ കുതിപ്പിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലേറ്റ അപ്രതീക്ഷിത തിരിച്ചടി സെമി ഫൈനല്‍ സ്വപ്‌നങ്ങളെ സമ്മര്‍ദത്തിലാക്കും. സൂപ്പര്‍ 8-ലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സിനാണ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ സ്‌പെല്‍ വിറപ്പിച്ചു. 15 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ബുംറ, ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായി മാറി. ദക്ഷിണാഫ്രിക്കയെ ഒരു ഘട്ടത്തില്‍ 20 റണ്‍സിന് 3 വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തളച്ചിരുന്നു. എന്നാല്‍ 35 പന്തില്‍ 63 റണ്‍സെടുത്ത ഡേവിഡ് മില്ലറുടെ പ്രകടനം ദക്ഷിണാഫ്രിക്കയെ 187/7 എന്ന ശക്തമായ നിലയിലെത്തിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കം മുതലേ പിഴച്ചു. പത്താം ഓവറില്‍ 51 റണ്‍സിന് 5 വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു. 15-ാം ഓവറില്‍ കേശവ് മഹാരാജ് മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയതോടെ…
Read More » -
Movie
വിമലും നട്ടിയും ഒന്നിക്കുന്ന ഹൈ-ഒക്ടേൻ ആക്ഷൻ ഡ്രാമ ‘വടം’; ചിത്രത്തിന്റെ ട്രെയിലർ റിലീസ് ആയി… വടമഞ്ചുവിരട്ട് എന്ന കാളയെ മെരുക്കുന്ന കായിക വിനോദത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്
നടൻ വിമൽ ‘മഹാസേന’യ്ക്ക് ശേഷം നായകനായി അഭിനയിക്കുന്ന ഹൈ-ഒക്ടേൻ ആക്ഷൻ ഡ്രാമ “വട”ത്തിൻ്റ ട്രെയിലർ റിലീസ് ആയി. തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയായ മാസാനി പിക്ചേഴ്സ് ആണ്, കെന്തിരൻ വി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം നിർമിക്കുന്നത്. മാർച്ച് 06ന് വടം തിയേറ്ററുകളിൽ എത്തും. വിമലിനെ കൂടാതെ നടരാജ് (നട്ടി), സംഗീത കല്യാൺകുമാർ, മുനിഷ്കാന്ത്, ബാല ശരവണൻ, ആടുകളം നരേൻ,മധുസൂദൻ റാവു, ദീപ ശങ്കർ, ഇന്ദുമതി മണികണ്ഠൻ എന്നിവരുൾപ്പെടെ ഒരു വൻ താരനിര തന്നെയുണ്ട് ചിത്രത്തിൽ. രാജശേഖർ ആർ നിർമ്മിച്ച ഈ ചിത്രത്തിന്റെ സംഗീതം ഡി ഇമ്മാനും,ഛായാഗ്രഹണം പ്രസന്ന എസ് കുമാറുമാണ് . വെമൽ അഭിനയിക്കുന്ന ചിത്രത്തിന് വേണ്ടി മൂന്നാം തവണയാണ് ഡി ഇമ്മാൻ സംഗീതം ഒരുക്കുന്നത്. ഒരു ഗ്രാമീണ എൻ്റർടെയ്‌നർ എന്ന് പറയപ്പെടുന്ന ചിത്രത്തിന്റെ ഗാനരചയിതാവ് ജ്ഞാനകരവേൽ ആണ്. ഇൻ പ്രൈം മീഡിയയാണ് കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. വടമഞ്ചുവിരട്ട് എന്ന കാളയെ മെരുക്കുന്ന കായിക വിനോദത്തെ ആസ്പദമാക്കിയാണ് ചിത്രം…
Read More » -
Breaking News
ലോകം തെരയുന്ന ഡ്രഗ് കാര്‍ട്ടല്‍ തലവന്‍ എല്‍ മെന്‍ചോ കൊല്ലപ്പെട്ടു; ട്രംപ് ഭരണകൂടം ഭീകര സംഘടനയായി പ്രഖ്യാപിച്ച സിജെഎന്‍ജെ; അത്യാധുനിക ആയുധങ്ങള്‍, സൈനിക ശൈലിയില്‍ വാഹന വ്യൂഹം; മെക്‌സിക്കോയില്‍ വ്യാപക അക്രമം
ന്യൂയോര്‍ക്ക്: മെക്‌സിക്കോയിലെ സൈനിക നടപടിക്കിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് ലോകം തിരയുന്ന കൊടുംകുറ്റവാളിയും ഡ്രഗ് കാര്‍ട്ടല്‍ തലവനുമായ എല്‍ മെന്‍ചോ കൊല്ലപ്പെട്ടതായി ഞായറാഴ്ചമെക്‌സിക്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നെമെസിയോ റൂബന്‍ ഒസെഗ്വേര സെര്‍വാന്റസ് (Nemesio Ruben Oseguera Cervantes) എന്നും അറിയപ്പെടുന്ന എല്‍ മെന്‍ചോയുടെ മരണത്തിനു പിന്നാലെ വന്‍ അക്രമങ്ങളും പൊട്ടിപ്പുറപ്പെട്ടു. ജാലിസ്‌കോ (Jalisco) ഉള്‍പ്പെടെ മെക്‌സിക്കോയിലെ അര ഡസനോളം സംസ്ഥാനങ്ങളില്‍ അക്രമികള്‍ വാഹനങ്ങള്‍ കത്തിക്കുകയും ഹൈവേകള്‍ ഉപരോധിക്കുകയും ചെയ്തു. പടിഞ്ഞാറന്‍ സംസ്ഥാനമായ ജാലിസ്‌കോയില്‍ നടന്ന സൈനിക റെയ്ഡിനിടെയാണ് എല്‍ മെന്‍ചോയ്ക്ക് മാരകമായി പരിക്കേറ്റത്. മെക്‌സിക്കോ സിറ്റിയിലേക്ക് വിമാനമാര്‍ഗ്ഗം മാറ്റുന്നതിനിടെ അദ്ദേഹം മരണത്തിന് കീഴടങ്ങിയതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദശകത്തില്‍ മെക്‌സിക്കോയിലെ ഏറ്റവും ശക്തമായ കുറ്റവാളി സംഘമായി വളര്‍ന്ന ജാലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലിന്റെ (CJNG) തലവനായിരുന്നു ഇയാള്‍. അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്തിലെ പ്രധാന കണ്ണികൂടിയായിരുന്നു ഈ സംഘം. മെക്‌സിക്കോയില്‍ വ്യാപക അക്രമം എല്‍ മെന്‍ചോയുടെ മരണത്തിന് പിന്നാലെ മെക്‌സിക്കോയിലുടനീളം വന്‍തോതിലുള്ള അക്രമസംഭവങ്ങള്‍…
Read More » -
Breaking News
നിങ്ങള്‍ എന്തിനാണു കോണ്‍ഗ്രസിനെ സംരക്ഷിക്കുന്നത്? മാധ്യമങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച് മോദി; ‘പ്രതിപക്ഷമെന്ന് പറയാതെ കോണ്‍ഗ്രസ് എന്നുതന്നെ പറയൂ; ടിഎംസിയും ഡിഎംകെയും ബി.എസ്.പിയും കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞു; ‘സത്യത്തിനൊപ്പം നിന്നതിന് മറ്റു പാര്‍ട്ടികള്‍ക്ക് നന്ദി’
ന്യൂഡല്‍ഹി: എഐ ഇംപാക്ട് സമ്മിറ്റിനിടെ (AI Impact Summit) യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധങ്ങള്‍ക്കും പാര്‍ലമെന്റിലെ സ്തംഭനാവസ്ഥയ്ക്കും എതിരെ കോണ്‍ഗ്രസിനുമേല്‍ കടുത്ത ആക്രമണം അഴിച്ചുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മീററ്റില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംസ്‌കാരത്തെ വിമര്‍ശിക്കുകയും അവരുടെ രീതികളെ ചോദ്യം ചെയ്യുകയും ചെയ്തത്. ഡല്‍ഹിയിലെ പ്രശസ്തമായ എഐ സമ്മിറ്റിന് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അര്‍ദ്ധനഗ്‌ന പ്രതിഷേധത്തെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ‘ജനാധിപത്യത്തിന്റെ നഗ്‌നത’യെന്നാണു വിശേഷിപ്പിച്ചത്. ഇന്ത്യ തങ്ങളുടെ സാങ്കേതിക കരുത്ത് ലോകത്തിന് മുന്നില്‍ പ്രകടിപ്പിക്കുമ്പോള്‍, ‘അച്ചടക്കമില്ലാത്ത’ കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം പ്രതിപക്ഷ സഖ്യത്തിലെ മറ്റ് പ്രധാന കക്ഷികളാണെന്നും, മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ പ്രകടനത്തില്‍ നിന്ന് പൂര്‍ണ്ണമായും അകലം പാലിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ഡല്‍ഹിയിലെ ലജ്ജാകരമായ സംഭവത്തിന് ശേഷം കോണ്‍ഗ്രസിനെ പരസ്യമായി വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ച മറ്റ് പ്രതിപക്ഷ…
Read More »