Month: January 2026
-
NEWS
അശ്വ (AŚVA): ലൗഡേലിൽ പ്രഖ്യാപനം ;സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം
കൊച്ചി: ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ നവീനമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ‘അശ്വ’ (അഡ്വാൻസ്ഡ് സ്കൂൾസ് വിഷൻ അലയൻസ് – AŚVA) ദേശീയതലത്തിൽ ലോഞ്ച് ചെയ്തു. ഊട്ടിയിലെ പ്രശസ്തമായ ദ ലോറൻസ് സ്കൂൾ, ലൗഡേലിൽ വ്യാഴാഴ്ച നടന്ന ചടങ്ങിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറി സഞ്ജയ് കുമാർ ഐ.എ.എസ് പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആർ.ഒ) മുൻ ചെയർമാൻ ഡോ. ജി. മാധവൻ നായർ മുഖ്യ രക്ഷാധികാരിയായും, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ശിൽപി ഡോ. കെ. കസ്തൂരിരംഗൻ മുഖ്യ ഉപദേശകനായും പ്രവർത്തിക്കുന്ന ഈ പദ്ധതിയിൽ മലയാളികളുടെ വലിയൊരു നിര തന്നെ അണിനിരക്കുന്നുണ്ട്. അഞ്ഞൂറിലധികം വരുന്ന മുതിർന്ന അക്കാദമിക് വിദഗ്ധർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് അശ്വയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കാലാവസ്ഥാ ലാബ് ഉദ്ഘാടനം ചെയ്തു പദ്ധതിയുടെ ഭാഗമായി ഐ.ഐ.എസ്.സി (IISc) ഡീനും ഡൈവേച്ച സെന്റർ ഫോർ ക്ലൈമറ്റ് ചേഞ്ച് ചെയർമാനുമായ…
Read More » -
Breaking News
എന്നാലും എന്റെ പാക്കിസ്ഥാനേ… കളിച്ചില്ലെങ്കിൽ ബംഗ്ലാദേശിനെ കളത്തിലിറക്കും, ഐസിസിയുടെ ഒറ്റ വെല്ലുവിളി… പിന്തുണയുമില്ല, കറുത്തബാഡ്ജും വേണ്ട… ദേണ്ടേ കൂടുംകുടുക്കയുമെടുത്ത് കൊളംബോയിലേക്ക് വിമാനം കയറാൻ ടിക്കറ്റെടുത്ത് പാക്കിസ്ഥാൻ
ടി20 ലോകകപ്പ് ബഹിഷ്‌കരണത്തിൽ നിന്ന് പതിയെ പിൻവാങ്ങി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയിൽ കളിക്കില്ലെന്ന് പ്രഖ്യാപിച്ച ബംഗ്ലാദേശിനെ ഐസിസി ടൂർണമെൻറിൽ നിന്ന് പുറത്താക്കിയതിനെ തുടർന്നാണ് പാക്കിസ്ഥാൻ ബഹിഷ്‌കരണ ഭീഷണി മുഴക്കിയത്. ബംഗ്ലാദേശിന് പിന്തുണ നൽകുക എന്നതായിരുന്നു ബഹിഷ്കരണ ഭീഷണിയിലൂടെയുള്ള പാക് നീക്കം. ലോകകപ്പ് പൂർണ്ണമായി ബഹിഷ്കരിച്ചില്ലെങ്കിലും ഇന്ത്യയുമായുള്ള മത്സരങ്ങൾ ബഹിഷ്കരിക്കുമെന്നും ഇന്ത്യയ്ക്കെതിരെ മത്സരത്തിനിറങ്ങിയാൽ കറുത്ത ആം ബാൻഡ് ധരിക്കുമെന്നുമെല്ലാമായിരുന്നു പാക്കിസ്ഥാന്റെ ആ ഭീഷണി. എന്നാൽ പാക്കിസ്ഥാനില്ലെങ്കിൽ ബംഗ്ലാദേശിനെ കളത്തിലിറക്കുമെന്ന ഐസിസിയുടെ ഒറ്റ ഭീഷണിയിൽ പാക്കിസ്ഥാൻ കൊളംബോയ്ക്ക് വിമാനം കേറുന്നു. ഫെബ്രുവരി 7 ന് തുടങ്ങുന്ന ലോകകപ്പിൽ പങ്കെടുക്കാനായി പാക് ടീം കൊളംബോയിലേക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്‌തെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിൽ ലാഹോറിൽ നടക്കുന്ന ടി 20 പരമ്പരയ്‌ക്കായി പാക്കിസ്ഥാനിലെത്തിയ ഓസ്ട്രേലിയയ്ക്കൊപ്പമാണ് പാക് ടീം ശ്രീലങ്കയിലേക്ക് വിമാനം കയറുന്നത്. പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലോകകപ്പ് ബഹിഷ്‌കരണ…
Read More » -
Breaking News
കെഎം ഷാജി ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ?- ജസ്റ്റിസ് ബി.വി. നാഗരത്ന, തെരഞ്ഞെടുപ്പ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല- അഭിഷാകൻ, വയസ് 54 അല്ലേ ആയുള്ളു, ഇനിയും മത്സരിക്കാമല്ലോ… ജസ്റ്റിസ്!! കെഎം ഷാജിയെ വെട്ടാനുള്ള നികേഷ് കുമാറിന്റെ നീക്കം അമ്പേ പാളി, ഷാജിക്കു മത്സരിക്കാം, ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്ന് കൊണ്ടുള്ളത്, അന്നേ വിഷയം രാഷ്ട്രപതിക്കു വിടേണ്ടതായിരുന്നു- സുപ്രിം കോടതി
ന്യൂഡൽഹി: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്ക് വരുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് അയോഗ്യത ഇല്ലെന്ന് സുപ്രീം കോടതി. 2016-ലെ അഴീക്കോട് നിയമസഭാ തെരഞ്ഞെടുപ്പ് കേസിൽ കെഎം ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്ന് കൊണ്ടുള്ള ഉത്തരവാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 2016-ലെ നിയമസഭാ തെരഞ്ഞടുപ്പിൽ മതസ്പർധ വളർത്തുന്ന ലഘുലേഖകൾ വിതരണം ചെയ്തെന്നും മറ്റുമായിരുന്നു ഷാജിക്കെതിരെ എതിർ സ്ഥാനാർഥിയായിരുന്ന നികേഷ് കുമാർ കേസിൽ ഉന്നയിച്ച പ്രധാനാരോപണം. തുടർന്ന് കേസ് പരിഗണിച്ച ഹൈക്കോടതി കെ.എം. ഷാജിയെ ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ജനപ്രാതിനിധ്യ നിയമത്തിലെ 8 (A) വകുപ്പ് പ്രകാരം അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് രാഷ്‌ട്രപതി ആണെന്ന് ഷാജിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ സുപ്രിം കോടതിയിൽ വാദിച്ചു. ഇതോടെ ഹൈക്കോടതി ഇക്കാര്യത്തിൽ അധികാര പരിധി മറികടന്നുവന്ന് ജസ്റ്റിസുമാരായ ബി.വി. നാഗരത്നയും, ഉജ്ജ്വൽ ഭുയാനുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ…
Read More » -
Breaking News
12-ാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ പ്രഖ്യാപനം, മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം, സര്‍ക്കാര്‍- പെന്‍ഷന്‍ ജീവനക്കാരുടെ അവശേഷിക്കുന്ന ഡിഎ, ഡിആര്‍ ഗഡുക്കള്‍ പൂര്‍ണ്ണമായും നല്‍കും, ആദ്യ ഗഡു ഡിഎ ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പവും ബാക്കി ഡിഎ, ഡിആര്‍ ഗഡുക്കള്‍ മാർച്ച് മാസത്തോടെ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പൊതുമേഖല സ്ഥാപനങ്ങളിലേയും ശമ്പള പരിഷ്‌കരിക്കുന്നതിനായി 12-ാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. ഈ കമ്മിഷൻ മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. അതുപോലെ ഡിഎ കുടിശ്ശിക പൂർണ്ണമായും നൽകുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. ഒരു ഗഡു ഡിഎ ഫെബ്രുവരി മാസത്തിന്‍റെ ശമ്പളത്തോടൊപ്പവും ബാക്കി ഡിഎ, ഡിആര്‍ ഗഡുക്കള്‍ മാർച്ച് മാസത്തോടെയും നല്‍കും എന്നാണ് പ്രഖ്യാപനം. സർക്കാർ ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു. ശമ്പള പരിഷ്‌കരണം സമയബന്ധിതമായി നടപ്പിലാക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് സ്കീം പുനഃസ്ഥാപിക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി ഏപ്രില്‍ 1 മുതല്‍ തുടങ്ങുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം തുക പരമാവധി പെൻഷനായി ലഭിക്കുമെന്ന് ഉറപ്പാക്കുകയും ഡിആർ അനുവദിക്കുന്ന പദ്ധതിയുമാണ് നടപ്പാക്കുക. അതുപോലെ നിലവിലെ എൻപിഎസിൽ…
Read More » -
Breaking News
വെനിസ്വേലൻ പ്രസിഡൻ്റ് മഡൂറോയെ അമേരിക്ക അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം, പെട്രോളൊഴിച്ച് ട്രംപിന്റെ കോലംകത്തിക്കുന്നതിനിടെ തീ ആളിപ്പടർന്ന് പൊള്ളലേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു ദാരുണാന്ത്യം
നാഗപട്ടണം: വെനിസ്വേലൻ പ്രസിഡൻ്റായിരുന്ന നിക്കോളാസ് മഡൂറോയെ അമേരിക്ക അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം നേതാവ് മരിച്ചു. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിൽ വേളാങ്കണ്ണിക്ക് സമീപം അകരഒരത്തൂരിലാണ് സംഭവം. സിഐടിയു പ്രവർത്തകനും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ കല്യാണ സുന്ദരം (45) ആണ് മരിച്ചത്. ട്രംപിൻ്റെ കോലത്തിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുന്നതിനിടെ ഇദ്ദേഹത്തിൻ്റെ ശരീരത്തിലേക്ക് തീ ആളിപ്പടർന്നിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കല്യാണ സുന്ദരത്തെ ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തഞ്ചാവൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. ഈ മാസം പത്തിനായിരുന്നു നാഗപട്ടണം അകരഒരത്തൂരിലെ മാർക്കറ്റിന് സമീപം സമരം സംഘടിപ്പിച്ചത്.
Read More » -
Movie
പനോരമ സ്റ്റുഡിയോസും ഫാർസ് ഫിലിമും കൈകോർക്കുന്നു, റിലീസിനൊരുങ്ങുന്നത് 4 മലയാള സിനിമകൾ; മലയാള സിനിമയുടെ ആഗോള കുതിപ്പ്
മലയാള സിനിമയുടെ ആഗോള സാന്നിധ്യം ശക്തമാക്കുന്നതിന്‍റെ ഭാഗമായി പനോരമ സ്റ്റുഡിയോസ് തങ്ങളുടെ നാല് ചിത്രങ്ങളുടെ ഓവർസീസ് വിതരണത്തിനായി പ്രമുഖ വിതരണക്കാരായ ഫാർസ് ഫിലിമുമായി കരാറിലെത്തി. ലോകമെമ്പാടുമുള്ള പ്രധാന അന്താരാഷ്ട്ര മാർക്കറ്റുകളിൽ മലയാള ചിത്രങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സഹകരണം. ഫെബ്രുവരി 6-ന് റിലീസ് ചെയ്യുന്ന റഹ്മാൻ, ഭാവന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘അനോമി’ ആണ് ഈ കരാറിന് കീഴിൽ ആദ്യം പുറത്തിറങ്ങുന്ന ചിത്രം. ഇതിന് പിന്നാലെ ഏപ്രിൽ 2-ന് ആഗോളതലത്തിൽ മോഹൻലാൽ ചിത്രം ‘ദൃശ്യം 3’ തീയേറ്ററുകളിലെത്തും. കൂടാതെ ആസിഫ് അലി നായകനാകുന്ന ‘ടിക്കി ടാക്ക’, കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും കേന്ദ്രകഥാപാത്രങ്ങളായ പനോരമ സ്റ്റുഡിയോസിന്‍റെ ‘പ്രൊഡക്ഷൻ നമ്പർ 3’ എന്നീ ചിത്രങ്ങളും ഫാർസ് ഫിലിം വിതരണത്തിനെടുത്തിട്ടുണ്ട്. അഹമ്മദ് ഗോൾചിൻ സ്ഥാപിച്ച ഫാർസ് ഫിലിം, ഈ നാല് ചിത്രങ്ങളുടെയും വിദേശത്തുള്ള വിതരണവും പ്രദർശനവും പൂർണ്ണമായും നിയന്ത്രിക്കും. ഹോളിവുഡ്, ബോളിവുഡ് സിനിമകളുടെ വിതരണ രംഗത്തെ തങ്ങളുടെ വലിയ ശൃംഖല…
Read More » -
Breaking News
കൊല്ലത്തെ യുഡിഎഫ് ചിത്രം തെളിയുന്നു!! കൊട്ടാരക്കര പിടിച്ചെടുക്കാൻ അയിഷാ പോറ്റി, കുണ്ടറയിൽ പി.സി. വിഷ്ണുനാഥ്, കരുനാഗപ്പള്ളിയിൽ സി.ആർ. മഹേഷ്, ചവറയിൽ ഷിബു ബേബി ജോൺ, പുനലൂര് തിരിച്ചെടുത്ത് ചടയമംഗലം ലീഗിന് നൽകാൻ ധാരണ
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിൽ സ്ഥാനാർഥിനിർണയം സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതായി സൂചന. സ്ഥാനാർഥി നിർണയം സംബന്ധിച്ചു കഴിഞ്ഞദിവസം ജില്ലയിലെ മുതിർന്ന നേതാക്കളുമായി ഇന്ദിരാഭവനിൽ കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് സ്ഥാനാർഥികളെപ്പറ്റി ഏകദേശ ധാരണയുണ്ടായെങ്കിലും ആർഎസ്പിയും മുസ്‌ലിം ലീഗും കോൺഗ്രസും തമ്മിൽ സീറ്റുകൾ വെച്ചുമാറുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയില്ല, കൊട്ടാരക്കരയിൽ സിപിഎം വിട്ടുവന്ന പി. അയിഷാപോറ്റി തന്നെയാകും സ്ഥാനാർഥിയാകുക. കുണ്ടറയിൽ പി.സി. വിഷ്ണുനാഥും കരുനാഗപ്പള്ളിയിൽ സി.ആർ. മഹേഷും തുടരും. അതേസമയം കുന്നത്തൂർ, ഇരവിപുരം, ചവറ എന്നിവിടങ്ങളിലാണ് ആർഎസ്പി മത്സരിക്കുന്നത്. അതുപോലെ കൊല്ലം സീറ്റ് തങ്ങൾക്ക് വിട്ടുകിട്ടണമെന്ന ആവശ്യം ആർഎസ്പി ഉന്നയിച്ചിട്ടുണ്ട്. സീറ്റ് നൽകാനാകില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുമുണ്ട്. ചവറയിൽ ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണാകും സ്ഥാനാർഥി. ഇരവിപുരത്ത് പുതുമുഖത്തെ മത്സരിപ്പിക്കുന്ന കാര്യവും പാർട്ടി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം കഴിഞ്ഞതവണ മുസ്‌ലിം ലീഗ് മത്സരിച്ച പുനലൂരിലെ സീറ്റ് തിരിച്ചെടുക്കണമെന്നും അവിടെ തങ്ങളുടെ സ്ഥാനാർഥിയെ…
Read More » -
Breaking News
വീടുകളിൽ ക്യാൻസർ- കിടപ്പുരോഗികളെ ശുശ്രൂഷിക്കുന്നതിന് പ്രതിമാസം 1000 രൂപ, പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ 35 കോടി, സ്ത്രീകളുടെ തൊഴിൽ പരിശീലനത്തിന് പഞ്ചായത്തുതല സ്‌കിൽ കേന്ദ്രങ്ങൾ, ആശ്വാസ കിരണം പദ്ധതിക്ക് 50 കോടിയിൽ നിന്ന് 100 കോടിയാക്കി വർദ്ധനവ്
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ഇത് ന്യൂ നോർമൽ കേരളമാണെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 35 കോടി, സ്ത്രീകളുടെ തൊഴിൽ പരിശീലനത്തിന് പഞ്ചായത്തുതല സ്‌കിൽ കേന്ദ്രങ്ങൾ സൗരോർജം സംഭവരിച്ച് വിതരണം ചെയ്യാൻ പഞ്ചായത്തുകൾ തോറും പദ്ധതി, കിടപ്പുരോഗികളെയേയും ക്യാൻസർ രോഗികളേയും വീട്ടിൽ ശുശ്രൂഷിക്കുന്നതിന് പ്രതിമാസ ധനസഹായം 1000 രൂപയാക്കി വർദ്ധിപ്പിച്ചു, നേരത്തെ ഇത് 600 രൂപയായിരുന്നു. ആശ്വാസ കിരണം പദ്ധതിക്ക് 50 കോടിയിൽ നിന്ന് 100 കോടിയാക്കി വർദ്ധിപ്പിച്ചു. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യം പത്താംക്ലാസ് വരെ കുട്ടികൾക്ക് അപകട ഇൻഷുറൻസ് പുതിയ ഐടി നയം ഉടൻ പ്രഖ്യാപിക്കും, കട്ടപ്പന- തേനി തുരങ്കപാത സാധ്യതാ പഠനത്തിന് 10 കോടി റോഡ് അപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യ…
Read More » -
Breaking News
പത്താംക്ലാസ് വരെ കുട്ടികൾക്ക് അപകട ഇൻഷുറൻസ്…റോഡ് അപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ, ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യം, വിഴിഞ്ഞം വികസനത്തിന് 1000 കോടി, കേര പദ്ധതിക്ക് 100 കോടി, ക്ഷീരവികസനത്തിന് 128.05 കോടി, മത്സ്യ മേഖലയ്ക്ക് 239 കോടി
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ഇത് ന്യൂ നോർമൽ കേരളമാണെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഡിഗ്രി വിദ്യാഭ്യാസം സൗജന്യം പത്താംക്ലാസ് വരെ കുട്ടികൾക്ക് അപകട ഇൻഷുറൻസ് പുതിയ ഐടി നയം ഉടൻ പ്രഖ്യാപിക്കും, കട്ടപ്പന- തേനി തുരങ്കപാത സാധ്യതാ പഠനത്തിന് 10 കോടി റോഡ് അപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ, ചികിത്സ സർക്കാർ, തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ, റോഡ് ഡിസൈൻ നിലവാരം ഉയർത്താൻ 300 കോടി, കേര പദ്ധതിക്ക് 100 കോടി, ക്ഷീരവികസനത്തിന് 128.05 കോടി കൊല്ലത്ത് മറീന നിർമ്മിക്കാൻ തുടർ പ്രവർത്തനങ്ങൾക്ക് 6 കോടി ശബരിമല മാസ്റ്റർ പ്ലാനിന് 30 കോടി, ക്ലീൻ പമ്പയ്ക്ക് 30 കോടി, മത്സ്യ മേഖലയ്ക്ക് 239 കോടി സ്റ്റാർട്ട്…
Read More » -
Breaking News
കട്ടിളപ്പാളികൾ സ്വർണം പൂശിയതിന്റെ മറവിൽ കടത്തിയെന്ന കുറ്റം നിലനിൽക്കില്ല? കട്ടിളപ്പാളികൾ പഴയതുതന്നെ, പക്ഷെ പൂശിയ സ്വർണം കാണാനില്ല!! ചെമ്പുപാളികളുടെ ഘടനയിൽ മാറ്റം സംഭവിച്ചിട്ടില്ല, ശാസ്ത്രജ്ഞരുടെ വിശദ മൊഴി രേഖപ്പെടുത്താൻ എസ്ഐടി, തന്ത്രിയുടെ ജാമ്യഹർജി പരിഗണിക്കുക ഫ്രെബ്രുവരി രണ്ടിന്
തിരുവനന്തപുരം: ശബരിമലയിലെ കട്ടിളപ്പാളികൾ നഷ്ടമായിട്ടില്ലെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം. ഉണ്ണികൃഷ്ണൻ പോറ്റി സ്വർണംപൂശിയ പാളികളുടെയും ക്ഷേത്രത്തിലെ മറ്റു പാളികളുടെയും ഘടന പരിശോധിച്ച വി.എസ്.എസ്.സി. ശാസ്ത്രജ്ഞരുടെ മൊഴികളിൽ പ്രകാരമാണ് പ്രത്യേക അന്വേഷണസംഘം ഈ നിഗമനത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. അതിനാൽ തന്നെ ശാസ്ത്രജ്ഞരുടെ വിശദ മൊഴി രേഖപ്പെടുത്താനും ഇവരുടെ അന്വേഷണ റിപ്പോർട്ടിലെ സാങ്കേതിക പ്രയോഗങ്ങളിൽ കൂടുതൽ വിശദീകരണം തേടാനും കോടതി നിർദേശിച്ചിരുന്നു. അതുപോലെ കട്ടിളപ്പാളികൾ പഴയതെന്ന മൊഴിയോടെ പൗരാണികമൂല്യമുള്ള കട്ടിളപ്പാളികൾ സ്വർണംപൂശിയതിന്റെ മറവിൽ കടത്തിയെന്ന കുറ്റം നിലനിൽക്കാനുള്ള സാധ്യത കുറവാണ്. ഇങ്ങനെ പാളികൾ കടത്തിയിട്ടില്ലെന്ന മൊഴികളാണ് പ്രതികളും നൽകിയിട്ടുള്ളത്. മാത്രമല്ല പാളികളുടെ രാസഘടനയും ഇതു ശരിവയ്ക്കുന്നതാണ്. ശാസ്ത്രജ്ഞരുടെ മൊഴിയും കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയിൽ സമർപ്പിക്കും. അതുപോലെ ചെമ്പുപാളികളുടെ ഘടനയിൽ മാറ്റം സംഭവിച്ചിട്ടില്ലെന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘം എത്തിച്ചേർന്നിട്ടുള്ളതെന്ന് അറിയുന്നു. എന്നാൽ കട്ടിളപ്പാളിയിൽ പൂശിയ സ്വർണം നഷ്ടമായിട്ടുണ്ട്. യു.ബി. ഗ്രൂപ്പ് സ്വർണം പൂശിയ പാളികൾ ചെമ്പെന്ന് രേഖപ്പെടുത്തി ക്ഷേത്രത്തിനു പുറത്തു കൊണ്ടുപോകുകയും, സ്വർണം മാറ്റിയശേഷം സ്‌പോൺസർഷിപ്പിൽ സമാഹരിച്ച സ്വർണംപൂശി തിരിച്ചെത്തിക്കുകയും…
Read More »