Month: January 2026
-
Breaking News
ഇറാനെതിരെ സൈനിക നടപടി ആലോചിച്ച് ട്രംപ്; നേതാക്കളെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ‘പരിമിത’ ആക്രമണം; വ്യോമാക്രമണം കൊണ്ടു ഫലമില്ല, ഖമേനിക്ക് നിയന്ത്രണം നഷ്ടമായി; വധിച്ചാലും പകരം ആളുവരുമെന്ന് ഇസ്രയേല്‍; പശ്ചിമേഷ്യയില്‍ സംഘര്‍ഷം മുറുകുന്നു
ന്യൂയോര്‍ക്ക്: സമ്പൂര്‍ണ ആക്രമണത്തിനു പകരം ഇറാനിലെ പ്രതിഷേധക്കാര്‍ക്കെതിരേ തിരിയുന്ന സൈന്യത്തിനും ഉദ്യോഗസ്ഥര്‍ക്കുമെതിരേ പരിമിത ആക്രമണങ്ങള്‍ അമേരിക്ക ആലോചിക്കുന്നെന്നു റിപ്പോര്‍ട്ട്. അതേസമയം, വ്യോമാക്രമണം കൊണ്ടുമാത്രം ഖമേനി ഭരണകൂടത്തെ താഴെയിറക്കാന്‍ കഴിയില്ലെന്ന് ഇസ്രയേല്‍, അറബ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പു നല്‍കിയെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം ആദ്യം നടന്ന രാജ്യവ്യാപകമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയും ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍, ഇറാനില്‍ ഒരു ‘ഭരണകൂട മാറ്റത്തിന്’ ട്രംപ് സാഹചര്യമൊരുക്കാന്‍ ആഗ്രഹിക്കുന്നതായി ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അക്രമങ്ങള്‍ക്ക് ഉത്തരവാദികളെന്ന് വാഷിംഗ്ടണ്‍ കരുതുന്ന കമാന്‍ഡര്‍മാരെയും സ്ഥാപനങ്ങളെയും ആക്രമിക്കാനാണ് അദ്ദേഹം ആലോചിക്കുന്നത്. ഇത് സര്‍ക്കാര്‍-സുരക്ഷാ കെട്ടിടങ്ങള്‍ പിടിച്ചെടുക്കാന്‍ പ്രതിഷേധക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്ന് അവര്‍ കരുതുന്നു. എന്നിരുന്നാലും, സൈനിക നീക്കം വേണോ എന്ന കാര്യത്തില്‍ ട്രംപ് അന്തിമ തീരുമാനം എടുത്തിട്ടില്ല. മിഡില്‍ ഈസ്റ്റിലെ യുഎസ് സഖ്യകക്ഷികളിലേക്ക് എത്താന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങള്‍ അല്ലെങ്കില്‍ ആണവ സമ്പുഷ്ടീകരണ പദ്ധതികള്‍ എന്നിവ ലക്ഷ്യമിട്ടുള്ള വലിയൊരു ആക്രമണവും ട്രംപിന്റെ…
Read More » -
Movie
സ്ത്രീ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയായ ‘ഗംഗ യമുന സിന്ധു സരസ്വതി’ പുതിയ ചിത്രത്തിന് കൊച്ചിയില്‍ തുടക്കമായി.
കൊച്ചി: ഒരു ടൈറ്റിലില്‍ നാല് സംവിധായകര്‍ ഒരുക്കുന്ന നാല് സിനിമകള്‍ കൊച്ചിയില്‍ ആരംഭിച്ചു. പെന്‍ സിനിമാസിന്‍റെ ബാനറില്‍ സാജു നവോദയ, ഷിജു അഞ്ചുമന, പ്രശാന്ത് കാഞ്ഞിരമറ്റം, ലാല്‍പ്രിയന്‍ തുടങ്ങിയ നവാഗത സംവിധായകര്‍ ഒരുക്കുന്ന ‘ഗംഗ,യമുന, സിന്ധു, സരസ്വതി’ ആന്തോളജി മൂവിയുടെ പൂജ പാലാരിവട്ടം പി. ഒ. സി. യില്‍ നടന്നു. പെന്‍ സിനിമാസിന്‍റെ ബാനറില്‍ സാമൂഹ്യ-ജീവകാരുണ്യ പ്രവര്‍ത്തകനായ ടി ആര്‍ ദേവന്‍, രതീഷ് ഹരിഹരന്‍, ബാബു നാപ്പോളി, മാര്‍ബന്‍ റഹിം എന്നിവര്‍ സംയുക്തമായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്ത്രീജിവിതത്തിന്‍റെ നേര്‍ക്കാഴ്ചകളിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രമേയമാണ് ഗംഗ സമുന സിന്ധു സരസ്വതി സിനിമയുടെ പ്രമേയം. നമ്മുടെ ചുറ്റുവട്ടത്ത് സ്ത്രീ അനുഭവങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെങ്കിലും ഈ നാല് കഥകളും സ്ത്രീപക്ഷ സിനിമ മാത്രമല്ലെന്ന് സംവിധായകന്‍ സാജു സവോദയ പറഞ്ഞു. ചുറ്റും നടക്കുന്ന ജീവിത പരിസരങ്ങളെ സ്ത്രീ കാഴ്ചകളിലൂടെയാണ് സിനിമ ഒപ്പിയെടുക്കുന്നതെന്ന് സംവിധായകന്‍ ഷിജു അഞ്ചുമന ചൂണ്ടിക്കാട്ടി. സ്ത്രീ ജീവിതങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെങ്കിലും എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന…
Read More » -
Movie
ബിന്നി സെബാസ്റ്റ്യന്‍ ‘രാശി’യിലൂടെ നായികയാവുന്നു, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് .
കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയതാരം ബിന്നി സെബാസ്റ്റ്യന്‍ നായികയായ പുതിയ സിനിമ ‘രാശി’ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. പ്രമുഖ പരസ്യകലാ സംവിധായകനും, നിരവധി അവാർഡുകൾക്ക് അർഹമായ ഷോർട്ഫിലിമുകളിലൂടെ ശ്രദ്ധേയനുമായ ബിനു സി ബെന്നി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് രാശി.ഈ സിനിമയിലൂടെയാണ് നടിയും ,ബിഗ്ബോസ് സെവന്‍ സീസണിലെ ശ്രദ്ധേയ താരവുമായ ബിന്നി നായികയാവുന്നത്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ റൊമാന്‍റിക് സീരിയലായ ഗീതാഗോവിന്ദത്തിലൂടെയാണ് ബിന്നി സെബാസ്റ്റ്യന്‍ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്, മമ്മൂട്ടി ചിത്രമായ ‘തോപ്പില്‍ ജോപ്പനില്‍’ ആന്‍ഡ്രിയയുടെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ട്, മമ്മൂട്ടിയുടെ കുട്ടിക്കാലത്തെ നായികാ കഥാപാത്രമായും ബിന്നി തിളങ്ങിയിരുന്നു. ഏത് സാമൂഹ്യ വിഷയങ്ങളിലും സ്വന്തം നിലപാടുകളും തീരുമാനങ്ങളും ഉറച്ച ശബ്ദത്തോടെ പറയുവാന്‍ ധൈര്യം കാട്ടുന്നതിലൂടെ സമൂഹമാധ്യമങ്ങളിലും ഏറെ ശ്രദ്ധേയയാണ് ബിന്നി. ചിത്രത്തിലെ നായകൻ നൂബിൻ ജോണിയാണ്. കേരളത്തിൽ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതും,ആദ്യാവസാനം ദുരൂഹത നിറഞ്ഞു നിൽക്കുന്നതുമായ ഒരു സിനിമയാണ്…
Read More » -
Breaking News
മദ്യം വേണോ? പണം സ്വീകരിക്കില്ല; 15 മുതല്‍ ഗൂഗിള്‍ പേയും എടിഎം കാര്‍ഡും വേണം; എതിര്‍പ്പുമായി ജീവനക്കാരുടെ സംഘടനകള്‍
തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പ്പന യുപിഐ, കാര്‍ഡ് പേയ്‌മെന്റ് വഴി ആക്കാന്‍ ബവ്‌കോ. ഫെബ്രുവരി 15 മുതല്‍ പണം സ്വീകരിക്കില്ല. ഇത് ഡിജിറ്റലൈസേഷന്‍ നടപടികളുടെ ഭാഗമാണെന്ന് ബവ്‌കോ വിശദീകരിക്കുന്നു. കറന്‍സി കൈമാറ്റം ഒഴിവാക്കുന്നതിലൂടെ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും, കൃത്യമായ ഇടപാട് രേഖകള്‍ ഉറപ്പാക്കാനും, സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. എന്നാല്‍ ജീവനക്കാരുടെ സംഘടനകള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്. സാങ്കേതിക തകരാറുകള്‍, നെറ്റ്വര്‍ക്ക് പ്രശ്‌നങ്ങള്‍, കാര്‍ഡ്/യുപിഐ പേയ്‌മെന്റുകളോട് പരിചയമില്ലാത്ത ഉപഭോക്താക്കള്‍ എന്നിവ മൂലം കൗണ്ടറുകളില്‍ തര്‍ക്കസാധ്യത വര്‍ധിക്കുമെന്നാണ് ജീവനക്കാരുടെ ആശങ്ക.
Read More » -
Movie
‘വലതുവശത്തെ കള്ളൻ’ ബുക്കിംഗ് തുടങ്ങി; ചിത്രം നാളെ തിയേറ്ററുകളിലേക്ക്
ബിജു മേനോൻ, ജോജു ജോര്‍ജ്ജ് എന്നിവരെ നായകന്മാരാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ‘വലതുവശത്തെ കള്ളൻ’ സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ക്രൈം ഡ്രാമ ജോണറിൽ എത്തുന്ന ചിത്രം നാളെ തിയേറ്ററുകളിലെത്തും. സിനിമയുടെ ട്രെയിലറും പാട്ടും ഇതിനകം ഏറെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് ഡിസ്ട്രിബ്യൂഷൻ. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വലതുവശത്തെ കള്ളൻ’. ‘മുറിവേറ്റൊരു ആത്മാവിന്‍റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളൻ’ ടൈറ്റിൽ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ലെന, നിരഞ്ജന അനൂപ്, ഇർഷാദ്…
Read More » -
NEWS
ബജറ്റ് നിരാശജനകം കെ.പി.സി.സി ഒബിസി ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: റസിയ ബീവി
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പ്രഖ്യാപനമാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ നടത്തിയതെന്ന് കെപിസിസി ഒബിസി ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: റസിയ ബീവി അഭിപ്രായപ്പെട്ടു.പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങൾക്ക് വേണ്ടി ബജറ്റിൽ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. സർക്കാർ ജീവനക്കാരെ വഞ്ചിക്കുന്ന ബജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും അവർ പറഞ്ഞു. പിന്നോക്ക സമുദായത്തിനും ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ബജറ്റിൽ പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിക്കാത്തത് നിരാശജനകമാണെന്നും റസിയ ബീവി വ്യക്തമാക്കി.തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിനെ കട കണിയിൽ ആക്കുന്ന ബജറ്റാണ് അവതരിപ്പിച്ചുതെന്നും അവർ കൂട്ടി ചേർത്തു.
Read More » -
Breaking News
‘പ്രവർത്തിക്കാൻ കുറച്ചുകൂടി ഇടം വേണം, അത് കേരളത്തിലായാൽ അത്രയും നല്ലത്’!! പറയാനുണ്ടായിരുന്നത് മൂന്നാളും ഒരുമിച്ചിരുന്ന് നല്ല രീതിയിൽ പറഞ്ഞുകഴിഞ്ഞു, കേരളത്തിൽ പ്രചാരണത്തിനിറങ്ങും- തരൂർ
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസത്തിലാണെന്ന വാർത്തകൾക്കിടെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും ശശി തരൂർ എംപി കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ ഖാർഗെയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച രണ്ടുമണിക്കൂറോളം നീണ്ടുവെന്നാണ് വിവരം. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം പ്രതികരിച്ചു. തനിക്കു പ്രവർത്തിക്കാൻ കുറച്ചുകൂടി ഇടം വേണം, അത് കേരളത്തിലായാൽ അത്രയും നല്ലത് എന്ന നിലപാട് തരൂർ കൂടിക്കാഴ്ചയിൽ പങ്കുവെച്ചുവെന്നാണ് വിവരം. പറയാനുള്ളത് രണ്ടുഭാഗത്തും പറഞ്ഞുകഴിഞ്ഞു. ഒരുമിച്ച് മുന്നോട്ടുപോകും. പറയാനുണ്ടായിരുന്നത് മൂന്നാളും ഒരുമിച്ചിരുന്ന് നല്ല രീതിയിൽ പറഞ്ഞുകഴിഞ്ഞി. കേരളത്തിൽ പ്രചാരണത്തിനിറങ്ങും, തരൂർ മാധ്യമങ്ങളോടു പ്രതികരിച്ചു. രാവിലെ 11 മണിയോടെ ലോക്‌സഭയിലെത്തിയ തരൂർ അൽപസമയത്തിനകം സഭയിൽനിന്നിറങ്ങി. കോഴിക്കോട് എംപി എം.കെ. രാഘവനുമായി അദ്ദേഹത്തിന്റെ സീറ്റിലെത്തി അൽപനേരം സംസാരിച്ചശേഷമായിരുന്നു ഇത്. തുടർന്ന് മല്ലികാർജുൻ ഖാർഗെയുടെ മുറിയിലേക്ക് പോയി. അവിടെ രാഹുൽ ഗാന്ധിയുമുണ്ടായിരുന്നു. പതിനൊന്നേകാലോടെയാണ് ചർച്ച ആരംഭിച്ചത്. ചർച്ച രണ്ടുമണിക്കൂറോളം നീണ്ടു. അതേസമയം എഐസിസി ജനറൽ സെക്രട്ടറി കെ.സി.…
Read More » -
Breaking News
കമ്മീഷണർ അനുമതി കൊടുത്തു: വടക്കാഞ്ചേരി സ്റ്റേഷനിലെ പോലീസുകാർ ടൂർ പോയി : മൂന്നാർ ട്രിപ്പിൽ ത്രില്ലുമായി പോലീസുകാർ
തൃശൂർ: ക്രമസമാധാന പാലനത്തിന്റെയും കേസന്വേഷണങ്ങളുടെയും നിരന്തരമായ വിശ്രമമില്ലാത്ത ജോലിത്തിരക്കിനിടയിൽ ടൂർ പോകാൻ കമ്മീഷണർ അനുമതി കൊടുത്തതോടെ മൂന്നാറിൽ കറങ്ങിയടിച്ച് മടങ്ങിയെത്തിയതിന്റെ ത്രില്ലിലാണ് വടക്കാഞ്ചേരി സ്റ്റേഷനിലെ പോലീസുകാർ. കർത്തവ്യ നിർവഹണത്തിന്റെ തിക്കിനും തിരക്കിനുമിടയിൽ ഒരു മാനസിക ഉല്ലാസം തേടി വിനോദയാത്ര പോകാൻ അനുവദിക്കായി അപേക്ഷ നൽകുമ്പോൾ ആശങ്ക പോലീസുകാർക്ക് ഉണ്ടായിരുന്നു. ദൈനം ദിന ഡ്യൂട്ടിയിലെ മാനസിക സമർദ്ദം കുറയ്ക്കുന്നതിനായി പല വഴികളും ആലോചിക്കുന്നതിനിടയിലാണ് കൂട്ടുകാരുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും വിനോദയാത്രയുടെ ഫോട്ടോ ആസ്വദിച്ച് കാണുന്ന സേനാംഗത്തെ മറ്റുള്ളവർ ശ്രദ്ധിച്ചത്. ഇത്തരത്തിലുള്ള പല യാത്രകൾക്കും തിരക്കിട്ട ഡ്യൂട്ടി തടസ്സമായി നിൽക്കുമ്പോൾ നഷ്ടപെടുന്നത് പലരുമൊത്തുള്ള ആസ്വാദനവും ജീവിതത്തിലെ പല നല്ല നിമിഷങ്ങളും ആണെന്ന് പോലീസുകാർ പരസ്പരം പറഞ്ഞു.. സേനാംഗങ്ങൾക്കിടയിൽ ഈ വിഷയം വീണ്ടും ചർച്ചയായപ്പോഴാണ് എന്തുകൊണ്ട് നമുക്ക് സ്റ്റേഷനിൽ നിന്നൊരു യാത്ര തരപ്പെടുത്തിക്കൂടാ എന്നൊരു ആശയം പോലീസുകാർക്കിടയിൽ ഉണ്ടായത്. ആശയം സ്റ്റേഷനിലെ ഇൻസ്പെക്ടർ വി.എസ് മുരളീധരനുമുന്നിൽ സബ് ഇൻസ്പെക്ടർമാരായ ഹരിഹരസൂനുവും ബദറുദ്ധീനും അവതരിപ്പിച്ചു. അസിസ്റ്റൻറ് കമ്മീഷണർ…
Read More » -
Breaking News
സിനിമാ സംഗീതങ്ങൾ അവസാനിക്കുന്നുവോ: ഗായകൻ ജി വേണുഗോപാലിന്റെ ഫേയ്സ്ബുക്ക് കുറിപ്പ് ഗൗരവതരം: ഗായകൻ അരിജിത് സിങ്ങ് പിന്നണി ഗാനരംഗം ഉപേക്ഷിക്കുന്നു എന്ന പ്രസ്താവനയിൽ പ്രതികരണം
തിരുവനന്തപുരം : ഇന്ത്യൻ സിനിമ സംഗീതത്തെക്കുറിച്ച് ഗായകൻ ജി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ച, പലതലങ്ങളിൽ തൊടുന്ന കുറിപ്പ് സിനിമാ സംഗീതങ്ങൾ അസ്തമിക്കുന്നുവോ എന്ന ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നു. ഗായകൻ അരിജിത് സിങ്ങ് പിന്നണി ഗാനരംഗം ഉപേക്ഷിക്കുന്നു എന്ന പ്രഖ്യാപനത്തോടുള്ള പ്രതികരണമായാണ് വേണുഗോപാൽ എഫ് ബി പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇന്ത്യൻ സിനിമ സംഗീതത്തിൽ പ്രത്യേകിച്ച് ബോളിവുഡ് സിനിമ സംഗീതത്തിൽ നിലനിൽക്കുന്ന രീതികളും ചിട്ടകളും ചട്ടങ്ങളും നിയന്ത്രണങ്ങളും അപ്രമാദിത്വങ്ങളും വേണുഗോപാൽ തുറന്നടിച്ചിട്ടുണ്ട്. ഗായകർക്ക് വേണ്ടത്ര പ്രതിഫലം കിട്ടാത്ത സ്ഥിതി വരെ ബോളിവുഡിൽ ഉണ്ടെന്ന് വേണുഗോപാൽ സൂചിപ്പിക്കുന്നു. ഇത്തരം ബുദ്ധിമുട്ടുകൾ കൊണ്ടാകാം അരിജിത് സിങ്ങ് സിനിമ പിന്നണി ഗാനരംഗം വിടാൻ തീരുമാനിച്ചത് എന്നും വേണുഗോപാൽ സംശയം പ്രകടിപ്പിക്കുന്നു. ഈയൊരു ട്രെൻഡ് മലയാള സിനിമയിലേക്ക് എത്തുന്നുണ്ടെന്നും സിനിമാ സംഗീതത്തേക്കാൾ സമാന്തര സംഗീതം കേരളത്തിലും പ്രചാരം നേടിക്കഴിഞ്ഞെന്നും പല മ്യൂസിക് ബാന്റുകൾക്കും കേരളത്തിൽ പ്രചാരം വർദ്ധിച്ചത് ഇതുകൊണ്ടാണെന്നും വേണുഗോപാൽ വിലയിരുത്തുന്നു.സിനിമാ സംഗീതത്തിൻ്റെ അസ്തമയവും സമാന്തര പോപ്പുലർ സംഗീതത്തിൻ്റെ…
Read More »
