Month: January 2026

  • Breaking News

    മാസമുറയെ പഴിക്കുന്നവര്‍ക്കും ഭര്‍ത്താവിനെ സംശയരോഗി ആക്കുന്നവര്‍ക്കും അപവാദമാണ് മഞ്ജു; കൂട്ടിക്കല്‍ ജയചന്ദ്രന്റെ കുറിപ്പില്‍ വ്യാപക വിമര്‍ശനം

    കൊച്ചി: പുതുവര്‍ഷത്തില്‍ സൂപ്പര്‍താരം മഞ്ജു വാരിയര്‍ പങ്കുവച്ച ചിത്രങ്ങളും വിഡിയോകളും പങ്കിട്ട് സ്ത്രീകളെ അപമാനിക്കുകയാണു നടനും മിമിക്രി താരവുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ചെയ്തതെന്നു വിമര്‍ശനം. സ്ത്രീകളിലെ ആര്‍ത്തവത്തെയും ആര്‍ത്തവ സംബന്ധമായ ശാരീരിക മാനസിക ബുദ്ധിമുട്ടുകളെയും നിസാരവല്‍ക്കരിച്ചാണ് കൂട്ടിക്കല്‍ ജയചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് എന്നു വിവിധ രംഗങ്ങളിലെ സ്ത്രീകള്‍ വിമര്‍ശിച്ചു. ഇതിന് പുറമെ സ്ത്രീകളുടെ ‘സ്വഭാവ ദൂഷ്യത്തെയും’ ജയചന്ദന്‍ വിമര്‍ശിക്കുകയും എല്ലാവരെയുമല്ല ഈ പറഞ്ഞതെന്ന മട്ടില്‍ മുന്‍കൂര്‍ ജാമ്യമെടുക്കുകയും ചെയ്യുന്നുണ്ട്. മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റവും ബാക്കി 15 ദിവസം അത് കഴിഞ്ഞതിന്റെ കുറ്റവും ഇടയ്ക്ക് ഒരു ദിവസം കിട്ടിയാല്‍ പിസിഒഡിയെയും കൂട്ടുപിടിച്ച് മടി പിടിച്ചിരിക്കുന്ന സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അപവാദമാണ് മഞ്ജുവാരിയര്‍ എന്നാണ് കുറിപ്പ്. ജീവിക്കാന്‍ സാഹസം വേണ്ടി വരുന്നതിനാല്‍ യോജിക്കാന്‍ പറ്റാത്ത ബന്ധത്തില്‍ കടിച്ചു തൂങ്ങി ഭര്‍ത്താവ് കൊണ്ടുവരുന്ന ഭക്ഷണവും കഴിച്ച് അയാളെ സംശയരോഗിയാക്കി തീര്‍ക്കുന്നവരും ഉണ്ടെന്നും ജയചന്ദ്രന്‍ ആരോപിക്കുന്നു. മാത്രവുമല്ല, മറ്റുള്ളവരുടെ ഭാര്യമാര്‍ക്ക് ആശ്വാസത്തിന്റെ മൊത്തവ്യാപാരവുമായി…

    Read More »
  • Breaking News

    ബോംബ് പൊട്ടിയെന്നു പറഞ്ഞിട്ടു പൊട്ടിയില്ല; പക്ഷേ നൂറിടത്തും കോണ്‍ഗ്രസ് പൊട്ടും: സതീശനെ പരിഹസിച്ച് എം.വി. ഗോവിന്ദന്‍; 90 സീറ്റിന്റെ പദ്ധതിയുമായി കനഗോലു; സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിച്ചു

    ബോംബ് പൊട്ടുമെന്ന് പണ്ട് പറഞ്ഞിട്ട് പൊട്ടിയില്ലെന്നും അതുപോലെ നൂറിടത്തും കോണ്‍ഗ്രസ് പൊട്ടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഒരു വിസ്മയവും ഉണ്ടാകാന്‍ പോകുന്നില്ല. ഇടതുപക്ഷ മുന്നണി നല്ല ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിൽ വരും. ഏതു ബോംബ് പൊട്ടിയാലും അധികാരത്തിൽ വരുമെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭയിൽ നൂറ് സീറ്റ് ഉറപ്പിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിച്ച് കോൺഗ്രസിന്റെ ബത്തേരി നേതൃ ക്യാംപിന് പിന്നാലെയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരിഹാസം. അതേസമയം, അടിമുടി ആത്മവിശ്വാസം പ്രസരിക്കുന്ന ശരീരഭാഷയായിരുന്നു കോണ്‍ഗ്രസ് നേതാക്കൾക്ക്. നിയമസഭയിൽ നൂറ് സീറ്റ് പിടിക്കണമെന്ന വി.ഡി.സതീശന്റെ ആഹ്വാനത്തിന് നേതാക്കളുടെ ഹർഷാരവം. എതിർചേരിയിൽ നിന്ന് യുഡിഎഫിലേക്ക് നേതാക്കളുടെയും പാർട്ടികളുടെയും ഒഴുക്കുണ്ടാകുമെന്ന് പ്രഖ്യാപനം. തദ്ദേശ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ജാഗ്രത കൈവിടരുതെന്ന് കെ.സി.വേണുഗോപാൽ. ഐക്യത്തിന്റെ സന്ദേശം നൽകി നേതാക്കൾ. ശബരിമല സ്വർണക്കൊളള മുൻനിർത്തി സമരം ശക്തമാക്കും. ഈ മാസം 23ന് നിയമസഭാ മാർച്ച്. പ്രതിപക്ഷ നേതാവ് നയിക്കുന്ന കേരള യാത്ര ഫെബ്രുവരിയിൽ നടക്കും. സിപിഎം – ബിജെപി…

    Read More »
  • Movie

    കണ്ണിമചിമ്മാതെ വീക്ഷിക്കൂ ഓരോ നീക്കവും…! ‘വലതുവശത്തെ കള്ളൻ’ സിനിമയുടെ ഏറ്റവും പുത്തൻ അപ്ഡേറ്റ് പുറത്ത്, ചിത്രം ജനുവരി 30ന് തിയേറ്ററുകളിൽ

    സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം ‘വലതുവശത്തെ കള്ളൻ’ സിനിമയുടെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്ത്. സിനിമയുടെ ടീസർ അനൗൺസ്മെന്‍റ് വീഡിയോയാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ‘സസൂക്ഷ്മം വീക്ഷിക്കൂ ഓരോ നീക്കവും’ എന്ന ടാഗ് ലൈനുമായാണ് ബിജു മേനോനേയും ജോജുവിനേയും കാണിച്ചുകൊണ്ട് ടീസർ അപ്ഡേറ്റ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ജനുവരി 5-നാണ് സിനിമയുടെ ടീസർ പുറത്തിറങ്ങുന്നത്. ചിത്രം ജനുവരി 30-ന് തിയേറ്ററുകളിലെത്തും. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലൻ ആണ്. ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്‍റേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകൾ. ഗുഡ്‍വിൽ എന്‍റർടെയ്ൻമെന്‍റ്സാണ് ഡിസ്ട്രിബ്യൂഷൻ. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ്…

    Read More »
  • Movie

    മുഹൂർത്തം കുറിച്ചു. “പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം” ജനുവരി 16-ന് കേരളത്തിലെ തിയേറ്ററുകളിൽ….

    ചീങ്കല്ലേൽ ഫിലിംസിൻ്റെ ബാനറിൽ ജോസ് കൂട്ടക്കര നിർമ്മിച്ച് സുരേന്ദ്രൻ പയ്യാനക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ “പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ” ജനുവരി 16 മുതൽ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. ഉണ്ണിരാജ, സി.എം ജോസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഹാസ്യത്തിന്റെ രസക്കൂട്ടുകൾ ചാലിച്ച് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ മനോഹരമായ കല്യാണക്കുറി പോലുള്ള പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.വയനാട്ടിലെ കാപ്പി കർഷകനും ഫ്ലോർമിൽ ഉടമസ്ഥനുമായ 40ത് കഴിഞ്ഞ പുഷ്പാംഗദന്റെ ഏറേ നാളത്തെ വിവാഹാലോചനകൾക്കു ശേഷം ഒടുവിൽ സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടെത്തുന്നു. വിവാഹത്തിനായുള്ള ഒരുക്കങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോൾ കല്യാണത്തലേന്ന് പുഷ്പാംഗദന്റെ മൂന്ന് അമ്മാവന്മാരും അവരുടെ കുടുംബാംഗങ്ങളും മറ്റു ബന്ധുക്കളും എത്തുന്നു. തുടർന്നുണ്ടാവുന്ന സംഭവബഹുലമായ നർമ്മ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. കോമഡി റൊമാന്റിക് ജോണറിൽ വയനാടിന്റെ പശ്ചാത്തലത്തിൽ പൂർണമായും ചിത്രീകരിച്ച ഈ സിനിമയിൽ ഉണ്ണിരാജ എന്ന നടൻ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്.…

    Read More »
  • Breaking News

    നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്; സാഗര്‍ ഏലിയാസ് ജാക്കി പറഞ്ഞ ആ ഡയലോഗ് ഇപ്പോള്‍ പറയുന്നത് ട്രംപാണ്; മയക്കുമരുന്ന് കടത്ത് തടഞ്ഞില്ലെങ്കില്‍ കടന്നുകയറിയങ്ങ് ആക്രമിക്കുമെന്ന് ക്യൂബയ്ക്കും കൊളംബിയക്കും അമേരിക്കന്‍ പ്രസിഡന്റിന്റെ മുന്നറിയിപ്പ്

      വാഷിംഗടണ്‍: ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കി പറയുന്ന ഡയലോഗാണ് നാര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്നത്. വളരെ സൂപ്പര്‍ഹിറ്റായ എസ്.എന്‍.സ്വാമിയുടെ ആ ഡയലോഗാണ് അങ്ങ് അമേരിക്കന്‍ പ്രസിഡന്റു വരെ വേദവാക്യം പോലെ മനസില്‍ കൊണ്ടുനടക്കുന്നത്. അതുകൊണ്ടാണല്ലോ മയക്കുമരുന്നിനെതിരെ ഇടം വലം നോക്കാതെ യുദ്ധാക്രമണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറങ്ങിയിരിക്കുന്നത്. മയക്കുമരുന്ന് കടത്ത് തടഞ്ഞില്ലെങ്കില്‍ ആക്രമിക്കും എന്ന ശക്തായ മുന്നറിയിപ്പാണ് ട്രംപ് കൊളംബിയക്കും ക്യൂബയ്ക്കും അന്ത്യശാസനം മോഡലില്‍ കൊടുത്തിരിക്കുന്നത്. വെനസ്വേലയ്ക്ക് പിന്നാലെ കൊളംബിയയേയും ക്യൂബയേയുമാണ് ട്രംപ് മയക്കുമരുന്ന് കടത്തിന്റെ പേരില്‍ കടുത്ത നടപടിക്ക് വിധേമാക്കാനൊരുങ്ങുന്നതെന്ന് ഈ മുന്നറിയിപ്പിലൂടെ വ്യക്തമാകുന്നു.മയക്കുമരുന്ന് കടത്ത് തടഞ്ഞില്ലെങ്കില്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്. മൂന്ന് പ്രധാന കൊക്കെയ്ന്‍ ഫാക്ടറികള്‍ കൊളംബിയയിലുണ്ട്. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ മയക്കുമരുന്ന് നിര്‍മാണത്തില്‍ പങ്കാളിയെന്നും യുഎസ് പ്രസിഡന്റ് ആരോപിച്ചു. മയക്കുമരുന്ന് കടത്തിന്റെ പേരില്‍ വെനസ്വേലയ്‌ക്കെതിരെ അമേരിക്ക നടത്തിയ ഇടപെടല്‍ മറ്റു രാജ്യങ്ങളിലേക്കും നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.…

    Read More »
  • Breaking News

    ശശി തരൂര്‍ പറഞ്ഞത് സിപിഐയോടു കൂടിയാണ്; മുന്നണിയില്‍ പറയാനുള്ളത് മുന്നണിക്കുള്ളില്‍ പറയണം; വെള്ളാപ്പള്ളിക്കെതിരെ പറഞ്ഞുമടുക്കാതെ സിപിഐ വീണ്ടും; ഓരോ സിപിഐ ജില്ലകമ്മിറ്റിയും വെള്ളാപ്പള്ളിക്കെതിരെ രംഗത്തുവരുന്നു

      പാലക്കാട്: കഴിഞ്ഞ ദിവസം ശശി തരൂര്‍ എംപി വയനാട്ടിലെ കോണ്‍ഗ്രസ് നേതൃക്യാമ്പില്‍ പറഞ്ഞകാര്യം സത്യത്തില്‍ സിപിഐയോടു കൂടിയാണ്. വെള്ളാപ്പള്ളിക്കെതിരെ തുടര്‍ച്ചയായി സിപിഐ അവിടെയും ഇവിടെയും വിമര്‍ശനങ്ങളും എതിര്‍പ്പും വാദപ്രതിവാദവും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇടതുമുന്നണിയില്‍ വെള്ളാപ്പള്ളി തുടരുന്നതില്‍ അത്ര എതിര്‍പ്പുണ്ടെങ്കില്‍ സിപിഐക്ക് അതങ്ങോട്ട് ഇടതുമുന്നണി യോഗത്തില്‍ വ്യക്തമായി പറഞ്ഞുകൂടേ എന്നാണ് വോട്ടര്‍മാര്‍ ചോദിക്കുന്നത്. പരസ്യമായി തള്ളിപ്പറയുകയും പിന്നീട് വോട്ട് വാങ്ങുകയും ചെയ്യുന്ന നിലപാടല്ലേ ഇപ്പോള്‍ സിപിഐ ചെയ്യുന്നതെന്നും വോട്ടര്‍മാര്‍ ചോദിക്കുന്നു. സിപിഐ സംസ്ഥാന നേതൃത്വം തന്നെ വെള്ളാപ്പള്ളി നടേശനെതിരെ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുന്നത് പതിവാക്കിയതിനു പിന്നാലെ സിപിഐയുടെ ജില്ല ഘടകങ്ങളും നടേശനെതിരെ വിമര്‍ശനവും കുറ്റപ്പെടുത്തലുമായി രംഗത്തിറങ്ങിയിട്ടുണ്ട്. വെള്ളാപ്പള്ളിയെ എല്ലാ കോര്‍ണറുകളില്‍ നിന്നും അറ്റാക്ക് ചെയ്യുകയെന്ന തന്ത്രമാണ് സിപിഐ കൈക്കൊള്ളുന്നതെന്ന് വേണം കരുതാന്‍. വെള്ളാപ്പള്ളിക്കെതിരെ പാലക്കാട്ടെ സിപിഐ ജില്ല കമ്മിറ്റി അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്. വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന് സിപിഐ പാലക്കാട് തുറന്നടിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് സിപിഐയുടെ…

    Read More »
  • Breaking News

    പുനര്‍ജനി വീടുകള്‍; 273 എണ്ണം നിര്‍മിച്ചെന്ന് വി.ഡി. സതീശന്‍; 83 വീടുകളുടെ കണക്കു മാത്രം ലഭ്യം; നിയമസഭാ സാമാജികന് എന്‍ജിഒ വഴിയും വിദേശ ഫണ്ട് വാങ്ങാന്‍ അനുമതിയില്ല; നിയമം കൊണ്ടുവന്നത് മന്‍മോഹന്‍ സിംഗ്; ലൈഫ് പദ്ധതിക്കുള്ള വിദേശ ഫണ്ടിനെ എതിര്‍ത്ത സതീശന്‍ മണപ്പാട്ട് ഫൗണ്ടേഷന്‍ വഴി പണമൊഴുക്കി; വിജിലന്‍സ് കേസല്ല വിദേശ വിനിമയ ചട്ടം

    തിരുവനന്തപുരം: പുനര്‍ജനി തട്ടിപ്പില്‍ വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കുമ്പോഴും വി.ഡി. സതീശനു കുരുക്കായി വിദേശ വിനിമയ ചട്ട ലംഘനം. സതീശന്‍ സ്വന്തം അക്കൗണ്ടിലേക്കു പണം വാങ്ങിയിട്ടില്ല, സ്വന്തം നിലയ്ക്കു പണം കൈാര്യം ചെയ്തിട്ടില്ല, വിദേശത്തു പോയ ശേഷം സ്ഥലം വാങ്ങിയിട്ടില്ല എന്നീ കണ്ടെത്തല്‍ വിജിലന്‍സ് നടത്തിയെങ്കിലും വിദേശ വിദിമയ ചട്ടമാണു പ്രശ്‌നമാകുന്നത്.   സതീശന്‍ പണം കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിച്ച മണപ്പാട്ട് ഫൗണ്ടേഷന്‍ എഫ്‌സിആര്‍എ രജിസ്‌ട്രേഷനുള്ള എന്‍ജിഒ ആണ്. ഇതിന്റെ എംഡി വിജിലന്‍സിനു നല്‍കിയ മൊഴി അനുസരിച്ച് പറവൂര്‍ മണ്ഡലത്തില്‍ പാവപ്പെട്ടവര്‍ക്കു വീടുകള്‍ നല്‍കാനായി ‘സൈം’ എന്ന ഏജന്‍സിയെ ഏല്‍പ്പിച്ചു. എന്നാല്‍, വീടുകളുടെ പട്ടിക തയാറാക്കി നല്‍കിയത് സതീശന്‍ തന്നെയാണ്. പിന്നീട് മിഡ്‌ലാന്‍ഡ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റ് (മിയാറ്റ്) എന്ന യുകെയിലുള്ള എന്‍ജിഒ വഴി അവിടെ ഉച്ചഭക്ഷണ പാര്‍ട്ടി നടത്തി. 22,500 പൗണ്ട് മിയാറ്റിന്റെ അക്കൗണ്ടില്‍നിന്ന് മണപ്പാട്ടിന്റെ അക്കൗണ്ടിലേക്കു നല്‍കി.   ബിപിസിഎല്ലിന്റെ അക്കൗണ്ടില്‍നിന്ന് 31.20 ലക്ഷം കിട്ടി. ഇതിനു മുഴുവന്‍…

    Read More »
  • Breaking News

    ഇടതിനെയും വലതിനെയും വെട്ടി ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത്; ആന്റണി രാജുവിന്റെ തടവുശിക്ഷ നേട്ടമാകും; നേമത്തിനും വട്ടിയൂര്‍ക്കാവിനും കഴക്കൂട്ടത്തിനും പിന്നാലെ ബിജെപി സാധ്യതാ പട്ടികയിലേക്ക് തിരുവനന്തപുരവും; 34,000 അടിസ്ഥാന വോട്ടുകള്‍; പോരാട്ടം തീപാറും

    കൊച്ചി: വോട്ട് വിഹിതത്തിലെ മത്സരത്തിനൊപ്പം തുടര്‍ച്ചയായി രണ്ടുവട്ടം ആന്റണി രാജു മത്സരിച്ച തിരുവനന്തപുരം നിയോജക മണ്ഡലം ബിജെപിയുടെ വിജയ സാധ്യതാ പട്ടികയിലേക്ക്. നിലവിലെ രാഷ്ട്രീയ സാഹചര്യം ബിജെപിക്കു നേട്ടമാകുമെന്നു വിലയിരുത്തല്‍. ബിജെപി സിറ്റി ജില്ലാ സെക്രട്ടറി കരമന ജയനെ മത്സരിപ്പിക്കാനും നീക്കം. നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നീ വലിയ സാധ്യതയുള്ള മണ്ഡലങ്ങളുടെ കൂട്ടത്തില്‍ ബിജെപി തിരുവനന്തപുരവും ഉള്‍പ്പെടുത്തുന്നു. രണ്ടുതവണ ഇവിടെ എംഎല്‍എ ആയ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജു തൊണ്ടിമുതല്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഇടതുമുന്നണിയുടെ വോട്ട് വലിയതോതില്‍ ചോരുമെന്നാണ് കണക്കുകൂട്ടല്‍. ഓരോതിരഞ്ഞെടുപ്പിലും വോട്ട് മാറിമറിയുന്ന മണ്ഡലം കൂടിയാണ് തിരുവനന്തപുരം. 2021 ല്‍ ആന്റണി രാജു നാല്‍പ്പത്തിയെണ്ണായിരത്തിലേറെ വോട്ടു നേടിയപ്പോള്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത്രതന്നെ വോട്ടു കിട്ടിയത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശശി തരൂരിനാണ്. ബിജെപിയുടെ രാജീവ് ചന്ദ്രശേഖര്‍ 43,000ല്‍ കൂടുതല്‍ വോട്ടുനേടി രണ്ടാംസ്ഥാനത്തുമെത്തി. എന്നാല്‍ ഈ തദ്ദേശ തിരഞ്ഞെടുപ്പിലെ വാര്‍ഡുകളിലെ വോട്ടുകണക്കനുസരിച്ച് എല്‍ഡിഎഫിനാണ് മേല്‍കൈ. നാല്‍പ്പതിനായിരത്തില്‍പ്പരം വോട്ട് നേടിയപ്പോള്‍ ബിജെപി മുപ്പത്തിനാലായിരത്തിലേറെ…

    Read More »
  • Breaking News

    മത്സരിച്ചത് മേയറാകാന്‍; വിസമ്മതിച്ചപ്പോള്‍ വാഗ്ദാനം നല്‍കി; വിജയിച്ചശേഷം പാര്‍ട്ടി തഴഞ്ഞു; അഭിമുഖത്തില്‍ നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചു വീണ്ടും ശ്രീലേഖ; തിരുവനന്തപുരം കോര്‍പറേഷനില്‍ ശീതയുദ്ധം തുടര്‍ക്കഥ

    തിരുവനന്തപുരം: ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ വീണ്ടും രംഗത്ത്. മേയര്‍സ്ഥാനം വാഗ്ദാനംചെയ്തതു കൊണ്ടു മാത്രമാണ് മത്സരിച്ചതെന്നും ശേഷം ബിജെപി തന്നെ തഴഞ്ഞതാണെന്നും അവര്‍ പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ ശ്രീലേഖ വീണ്ടും രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് കൗണ്‍സിലറായി നില്‍ക്കാനല്ല, മേയര്‍ ആകുമെന്ന വാഗ്ദാനത്തിന്റെ പുറത്താണ്. ആദ്യം മത്സരിക്കാന്‍ വിസമ്മതിച്ചതാണെന്നും അവര്‍ പറയുന്നു. നേരത്തെയും മേയര്‍ പദവി ലഭിക്കാതിരുന്നതിന്റെ അതൃപ്തി ശ്രീലേഖ പരസ്യമായി പ്രകടപ്പിച്ചിരുന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ അധികാരമേല്‍ക്കല്‍ ചടങ്ങ് പൂര്‍ത്തിയാകും മുന്‍പ് ശ്രീലേഖ സ്ഥലംവിട്ടിരുന്നു. ഡെപ്യൂട്ടി മേയറായി ആശാനാഥ് ചുമതലയേല്‍ക്കുന്നതിന് ഇടയിലാണ് ശ്രീലേഖ ഇറങ്ങിപ്പോയത്. ALSO READ: പുനര്‍ജനി വീടുകള്‍; 273 എണ്ണം നിര്‍മിച്ചെന്ന് വി.ഡി. സതീശന്‍; 83 വീടുകളുടെ കണക്കു മാത്രം ലഭ്യം; നിയമസഭാ സാമാജികന് എന്‍ജിഒ വഴിയും വിദേശ ഫണ്ട് വാങ്ങാന്‍ അനുമതിയില്ല; നിയമം കൊണ്ടുവന്നത് മന്‍മോഹന്‍ സിംഗ്; ലൈഫ് പദ്ധതിക്കുള്ള വിദേശ ഫണ്ടിനെ എതിര്‍ത്ത സതീശന്‍…

    Read More »
  • Breaking News

    പത്മജ വേണുഗോപാല്‍ കരുണാകരന്റെ തട്ടകത്തിലേക്ക് മത്സരത്തിന്; പത്മജയെ തൃശൂരില്‍ മത്സരിപ്പിക്കാന്‍ നീക്കം; പത്മജയ്ക്ക് അവസരങ്ങള്‍ നല്‍കിയില്ലെന്ന പരാതി തീര്‍ക്കാന്‍ സീറ്റ് വാഗ്ദാനം; സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം പത്മജ തിരികെ കോണ്‍ഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ

    തിരുവനന്തപുരം: കരുണാകരന്റെ തട്ടകമായ തൃശൂരിലേക്ക് നിയമസഭ തെരെഞ്ഞടുപ്പിലെ മത്സരത്തിന് കരുണാകരപുത്രി പത്മജ വേണുഗോപാല്‍ എത്താന്‍ സാധ്യതയേറി. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ പത്മജയ്ക്ക് ഇതുവരെയും ബിജെപിയില്‍ നല്ലൊരു സ്ഥാനം കിട്ടിയിട്ടില്ലെന്ന പരാതിയാണ് തൃശൂരില്‍ സ്ഥാനാര്‍ത്ഥി സ്ഥാനം നല്‍കിക്കൊണ്ട് ബിജെപി പരിഹരിക്കാനൊരുങ്ങുന്നത്. ബിജെപിക്ക് പ്രതീക്ഷയുള്ള തൃശൂര്‍ നിയോജകമണ്ഡലത്തിലോ അല്ലെങ്കില്‍ പത്മജയ്ക്ക് താത്പര്യമുള്ള തൃശൂരരിലെ മറ്റേതെങ്കിലും നിയോജകമണ്ഡലത്തിലോ മത്സരിപ്പിക്കാനാണ് ബിജെപി നോക്കുന്നത്. പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസിലേക്ക് തിരികെ പോകുന്നുവെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പത്മജയെ നിയമസഭ തെരഞ്ഞെടുപ്പില്‍ കളത്തിലിറക്കാന്‍ ബിജെപിയുടെ നീക്കം. പത്മജ മുന്‍പ് കോണ്‍ഗ്രസിലായിരുന്നപ്പോള്‍ തൃശൂരില്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ജയിച്ചിട്ടില്ല. ബിജെപി ടിക്കറ്റില്‍ മത്സരിക്കുമ്പോള്‍ പത്മജയുടെ ജാതകം തിരുത്തിക്കുറിക്കപ്പെടുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്. പത്മജയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും പത്മജയുടെ തീരുമാനം അറിവായിട്ടില്ല.മത്സരംഗത്തേക്ക് ഇല്ലെന്നും ഏതെങ്കിലും ക്യാബിനറ്റ് റാങ്കുള്ള പദവി കിട്ടുകയാണെങ്കില്‍ അതാണ് നല്ലതെന്നുമുള്ള ആഗ്രഹമാണ് പത്മജയ്‌ക്കെന്നും സൂചനയുണ്ട്. അതിനായാണ് പത്മജ കാത്തിരിക്കുന്നതെന്നും ഡല്‍ഹിയില്‍ ഇതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും പറയപ്പെടുന്നു. ALSO READ: പുനര്‍ജനി…

    Read More »
Back to top button
error: