Breaking NewsIndiaLead NewsNEWS
രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടു; ആയുധക്കൈമാറ്റത്തിനിടെ ഗുജറാത്തിൽ ഐഎസ് ബന്ധമുള്ള മൂന്നുപേർ അറസ്റ്റിൽ

അഹമ്മദാബാദ്: ഗുജറാത്തില്‍ ഐഎസുമായി ബന്ധമുള്ള മൂന്ന് ഭീകരരെ ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റുചെയ്തു. ഡോ. അഹ്‌മദ് മുഹിയദ്ദീന്‍ സെയ്ദ്, മുഹമ്മദ് സുഹൈല്‍, എസ്. ആസാദ് എന്നിവരെയാണ് പിടികൂടിയത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച ഇവരെ, കഴിഞ്ഞ ഒരുവര്‍ഷമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് എടിഎസ് അറിയിച്ചു.
അറസ്റ്റിലായ മൂന്നുപേരും രണ്ട് വ്യത്യസ്ത സംഘത്തില്‍പ്പെട്ടവരാണ്. ഇവര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട സ്ഥലങ്ങളും ലക്ഷ്യങ്ങളും കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചു.
ആയുധങ്ങള്‍ കൈമാറുന്നതിനിടെയാണ് മൂവരെയും പിടികൂടിയതെന്ന് എടിഎസ് അറിയിച്ചു. മൂവരും ആയുധങ്ങള്‍ കൈമാറുന്നതിനാണ് ഗുജറാത്തിലെത്തിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അറസ്റ്റിലായ മൂന്നുപേരും രണ്ട് വ്യത്യസ്ത സംഘത്തില്‍പ്പെട്ടവരാണ്. ഇവര്‍ ആക്രമണം നടത്താന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലങ്ങളും ലക്ഷ്യങ്ങളും കണ്ടെത്താന്‍ അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും എടിഎസ് പ്രസ്താവനയില്‍ അറിയിച്ചു.
മൂവരെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പാകിസ്താനി ഹാന്‍ഡ്‌ലര്‍മാരുമായി ബന്ധമുള്ള ഒരു ഓണ്‍ലൈന്‍ ഭീകരസംഘത്തെ കഴിഞ്ഞ ജൂലായില്‍ ഗുജറാത്ത് എടിഎസ് പിടികൂടിയിരുന്നു. അല്‍ ഖ്വയ്ദ ബന്ധമുള്ള അഞ്ചുപേരെയാണ് അന്ന് പിടികൂടിയിരുന്നത്. ഇവരുടെ കൈയില്‍നിന്ന് ആയുധങ്ങളും വെടിമരുന്നുകളും കണ്ടെടുത്തിരുന്നു.






