Breaking NewsIndiaNEWS

അമ്മാവിയുമായി ഒളിച്ചോടിയ മരുമകന്‍ പ്രണയം അവസാനിപ്പിച്ചു ; ഉത്തര്‍പ്രദേശില്‍ രണ്ടുകുട്ടികളുടെ മാതാവ് കൈത്തണ്ട മുറിച്ചു ; ആത്മഹത്യാശ്രമം നടത്തിയത് പോലീസ് സ്‌റ്റേഷനില്‍ വെച്ച്

ലക്നൗ: മരുമകന്‍ ബന്ധം തുടരാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കൈത്തണ്ട മുറിച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ സീതാപൂരിലെ ഒരു പോലീസ് സ്റ്റേഷനില്‍ വെച്ചായിരുന്നു ആത്മഹത്യശ്രമം നടത്തിയത്. രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മരുമകനോടൊപ്പം ഏഴ് മാസമായി ബറേലിയില്‍ താമസിച്ചു വരികയായിരുന്നു. മരുമകന്‍ പിന്നീട് പ്രണയത്തില്‍ നിന്നും പിന്മാറി.

ഡല്‍ഹിയില്‍ നിന്നുള്ള പൂജ മിശ്രയെ ലളിത് കുമാര്‍ കഴിച്ചിരുന്നു. ഇവര്‍ക്ക് ഏഴും ആറും പ്രായത്തിലുള്ള രണ്ട് ആണ്‍മക്കളുടെ അമ്മയാണ്. ജോലിയില്‍ സഹായിക്കാന്‍ ഭര്‍ത്താവ് വിളിച്ചുകൊണ്ടുവന്നപ്പോഴാണ് അവര്‍ തന്നേക്കാര്‍ 15 ഇളയവനായ അനന്തരവന്‍ അലോക് മിശ്രയെ കണ്ടുമുട്ടിയത്. അലോക് കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടയില്‍ ഇരുവരും തമ്മില്‍ പ്രണയബന്ധം വളര്‍ന്നു.

Signature-ad

ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ലളിത് അലോകിനെ പറഞ്ഞയച്ചു. എന്നാല്‍ പൂജ കുട്ടികളെ ഉപേക്ഷിച്ച് ബറേലിയിലേക്ക് കാമുകനൊപ്പം താമസം മാറി. അവിടെ അവര്‍ ഏഴ് മാസത്തോളം ഒരുമിച്ച് താമസിച്ചു. പിന്നീട് പൂജയും അലോകും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായപ്പോള്‍, സ്വന്തം ഗ്രാമമായ സീതാപൂരിലേക്ക് അലോക് മടങ്ങി. എന്നാല്‍ വിടാതെ പൂജയും ഗ്രാമത്തിലെത്തി. ഇരുവരും തമ്മില്‍ തര്‍ക്കമായതോടെ തര്‍ക്കം പരിഹരിക്കാന്‍ ഇരുവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

ഇനി അവര്‍ക്കൊപ്പം കഴിയാനാകില്ലെന്ന്് അലോക് നിലപാട് എടുത്തതോടെ പൂജ ഒരു ബ്ലേഡ് എടുത്ത് പോലീസ് സ്റ്റേഷനുള്ളില്‍ വെച്ചുതന്നെ കൈത്തണ്ട മുറിക്കുകയായിരുന്നു. ഇത് അവിടെ ഉണ്ടായിരുന്നവരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. പൂജയെ ചികിത്സയ്ക്കായി അടുത്തുള്ള ഒരു ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് ഗുരുതരാവസ്ഥയില്‍ ലഖ്‌നൗവിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്.

Back to top button
error: