Breaking NewsKeralaLead News

നിമിഷ പ്രിയയുടെ കാര്യത്തില്‍ പുതിയ മധ്യസ്ഥന്‍ ; വധശിക്ഷ നിലവില്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം ; സുരക്ഷിതമായി പുറത്തുവരുന്നത് ഉറപ്പാക്കാന്‍ എല്ലാം ചെയ്യുന്നുണ്ട്

ന്യൂഡല്‍ഹി: യെമനില്‍ കൊലപാതകക്കുറ്റം ചുമത്തപ്പെട്ട ഇന്ത്യന്‍ നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട കാര്യത്തില്‍ പുതിയ മധ്യസ്ഥന്‍ ഇടപെട്ടിട്ടുണ്ടെന്ന് സുപ്രീംകോടതിയോട് കേന്ദ്രസര്‍ക്കാര്‍. വിധി നിലവില്‍ സ്റ്റേ ചെയ്തിട്ടുണ്ടെന്നും പ്രതികൂലമായി ഒന്നും സംഭവിക്കുന്നില്ലെന്നും വ്യാഴാഴ്ച ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിനോട് അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായത് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണി ആയിരുന്നു. ഈ വിഷയത്തില്‍ പുതിയ മധ്യസ്ഥന്‍ ഇടപെട്ടിട്ടുണ്ടെന്ന് പറഞ്ഞു. പ്രിയയ്ക്ക് നിയമപരമായ പിന്തുണ നല്‍കുന്ന ഹരജിക്കാരുടെ സംഘടനയായ ‘സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍’ എന്ന സംഘടനയുടെ അഭിഭാഷകന്‍, വധശിക്ഷ നിലവില്‍ സ്റ്റേ ചെയ്തതായി പറഞ്ഞു.

Signature-ad

പാലക്കാട് സ്വദേശിയായ അവര്‍ യെമന്‍ തലസ്ഥാനമായ സനയിലെ ഒരു ജയിലില്‍ തടവിലാണ്. 2017-ല്‍ യെമനിലെ ബിസിനസ്സ് പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 38 കാരിയായ ഇന്ത്യന്‍ നഴ്‌സിനെ രക്ഷിക്കാന്‍ നയതന്ത്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു. പ്രിയയെ 2017 ല്‍ കുറ്റക്കാരിയെന്ന് കണ്ടെത്തി, 2020 ല്‍ വധശിക്ഷയ്ക്ക് വിധിച്ചു, 2023 ല്‍ അവരുടെ അന്തിമ അപ്പീല്‍ തള്ളി.

കേസില്‍ ‘പരസ്പരം യോജിച്ച ഒരു പരിഹാര’ത്തിലെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി യെമന്‍ അധികൃതരുമായും ചില സൗഹൃദ രാജ്യങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ജൂലൈ 17 ന് ഇന്ത്യ അറിയിച്ചു. ഒരു ദിവസത്തിനുശേഷം, ശ്രമങ്ങള്‍ തുടരുകയാണെന്നും പ്രിയ സുരക്ഷിതമായി പുറത്തുവരുന്നത് ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.

ശരിയത്ത് നിയമപ്രകാരം അനുവദനീയമായ ബിസിനസ് പങ്കാളിയുടെ കുടുംബത്തിന് ബ്ലഡ് മണി നല്‍കുന്നത് പരിശോധിക്കാമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇരയുടെ കുടുംബവുമായി ചര്‍ച്ച നടത്താന്‍ പ്രിയയുടെ അമ്മ യെമനിലാണെന്നും യാത്ര ചെയ്യാന്‍ കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി അനുമതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് അവര്‍ അവിടെ പോയിട്ടുണ്ടെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: