സഹായഹസ്തങ്ങളുമായി ലോകരാജ്യങ്ങള്‍ ഗാസയിലേക്ക് ; 400 ട്രക്കുകളില്‍ ഭക്ഷണവും, ഇന്ധനവും, മരുന്നുകളുമായി ഗാസ മുനമ്പിലേക്ക് ഈജിപ്ഷ്യന്‍ റെഡ് ക്രസന്റ്

ജറുസലേം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങളുടെ ഒഴുക്ക് പുനരാരംഭിച്ചു. ഇസ്രായേലും ഹമാസും മരണപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നത് സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ തുടരുന്നതി നിടയിലും, 400 ട്രക്കുകളില്‍ ഭക്ഷണവും, ഇന്ധനവും, മരുന്നുകളും ഗാസ മുനമ്പിലേക്ക് പോകുകയാണെന്ന് ഈജിപ്ഷ്യന്‍ റെഡ് ക്രസന്റ് അറിയിച്ചു.
ഈജിപ്ഷ്യന്‍ റെഡ് ക്രസന്റ് അറിയിച്ച പ്രകാരം, ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം, മരുന്നുകള്‍ എന്നിവയുമായി കുറഞ്ഞത് 400 ട്രക്കുകളെങ്കിലും ബുധനാഴ്ച ഗാസ മുനമ്പിലേക്ക് പോകുന്നു ണ്ട്. മരിച്ച ബന്ദികളുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കുന്നതിലെ കാലതാമസ ത്തെച്ചൊല്ലി ഇസ്രായേലും ഹമാസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന vതിനിടെയാണ് ഈ പ്രഖ്യാപനം.
ചൊവ്വാഴ്ച, ഗാസയിലെ മാനുഷിക സഹായം നിരീക്ഷിിക്കുന്ന ഇസ്രായേലി പ്രതിരോധ വിഭാഗമായ കോര്‍ഡിനേഷന്‍ ഓഫ് ഗവണ്‍മെന്റ് ആക്ടിവിറ്റീസ് ഇന്‍ ദ ടെറിട്ടറീസ് മാനുഷിക സംഘടനകളെ അറിയിച്ചത്, കരാര്‍ പ്രകാരം ആവശ്യപ്പെട്ട പ്രതിദിന 600 സഹായ ട്രക്കുകളില്‍ പകുതി മാത്രമേ ഗാസയിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ എന്നാണ്.
ഈ ഭീഷണി അവര്‍ നടപ്പിലാക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. ബുധനാഴ്ച ഗാസയില്‍ പ്രവേശി ക്കാന്‍ സാധ്യതയുള്ള ട്രക്കുകളുടെ എണ്ണത്തെക്കുറിച്ച് പ്രതികരിക്കാന്‍ കോര്‍ഡിനേഷന്‍ ഓഫ് ഗവണ്‍മെന്റ് ആക്ടിവിറ്റീസ് ഇന്‍ ദ ടെറിട്ടറീസ് തയ്യാറായില്ല.






