Breaking NewsIndiaLead News

ഇനി വരാനിരിക്കുന്നത് ഹൈഡ്രജന്‍ ബോംബ് ; ഇത് പൊട്ടിയാല്‍ നരേന്ദ്രമോദിക്ക് രാജ്യത്ത് മുഖം പോലും കാണിക്കാന്‍ പറ്റാത്ത അവസ്ഥ വരും; ബിജെപിയ്ക്ക് രാഹുല്‍ഗാന്ധിയുടെ മുന്നറിയിപ്പ് വീണ്ടും

പട്‌ന: വോട്ടുമോഷണം കൊണ്ട് താന്‍ കരുതിവെച്ച ആയുധങ്ങള്‍ തീര്‍ന്നിട്ടില്ലെന്നും ഇനി വരാന്‍ പോകുന്നത് ഹൈഡ്രജന്‍ ബോംബാണെന്നും കരുതിയിരുന്നോളാനും ബിജെപിയ്ക്ക് മുന്നറിയിപ്പ് നല്‍കി വീണ്ടും രാഹുല്‍ഗാന്ധി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറില്‍ വോട്ട് അധികാര്‍ യാത്രയുടെ പരിസമാപ്തിയായി നടത്തിയ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ മുന്നറിയിപ്പ്.

നേരത്തേ വോട്ടുമോഷണ ആരോപണത്തെ ആറ്റം ബോംബ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു രാഹുല്‍ നേരത്തേ രംഗത്ത് വന്നത്. ഇതിന് പിന്നാലൊണ് ആ ബോംബിനെക്കാളും വലിയ ഹൈഡ്രജന്‍ ബോംബാണ് ഇനി വരാനിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത് കൂടി പുറത്തുവന്നാല്‍ നരേന്ദ്രമോദിക്ക് രാജ്യത്ത് മുഖം പോലും കാണിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.

Signature-ad

എന്നാല്‍ രാഹുലിനെതിരേ ബിജെപിയും രംഗത്ത് വന്നിരിക്കുകയാണ്. രാഹുലിന്റെ കയ്യിലുള്ളതെല്ലാം ചീറ്റിപ്പോകുന്ന ബോംബ് ആണെന്നും ഈ ആരോപണങ്ങളെല്ലാം പൊട്ടാത്ത ബോംബുകളാണെന്നും ഉന്നയിച്ച കാര്യങ്ങള്‍ സത്യമായിരുന്നെങ്കില്‍ എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചില്ല എന്നും ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദ് ചോദിച്ചു.

‘ബിഹാറിലെ വോട്ടര്‍ അധികാര്‍ യാത്ര ചരിത്രമാക്കിയതിന് എല്ലാ നേതാക്കളോടും രാഹുല്‍ നന്ദി പറഞ്ഞു. ബിഹാറില്‍ വോട്ട് മോഷ്ടിക്കപ്പെടില്ലെന്ന് ഞങ്ങള്‍ പ്രതിജ്ഞയെടുത്തു. ഞങ്ങള്‍ മുഴുവന്‍ ശക്തിയോടും കൂടി ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കും’, രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ടര്‍ അധികാര്‍ യാത്രയുടെ വിജയത്തില്‍ എല്ലാവരോടും രാഹുല്‍ ഗാന്ധി നന്ദി പറഞ്ഞു.

Back to top button
error: