Month: September 2025
-
Breaking News
കോളജ് അധ്യാപികയുടെ മരണം അജ്ഞാത വാഹനം ഇടിച്ചല്ല, സ്‌കൂട്ടറിനു പിന്നാലെ മറ്റു വാഹനങ്ങളില്ല; അപകടം ഓണാഘോഷത്തിനായി പോകുമ്പോള്‍
പാലക്കാട്: ഓണാഘോഷത്തിനായി കോളജിലേക്കു പോകുമ്പോള്‍ സ്‌കൂട്ടര്‍ അപകടത്തില്‍ കോളജ് അധ്യാപിക ഡോ.എന്‍.എ.ആന്‍സി (36) മരിച്ചത് അജ്ഞാത വാഹനം ഇടിച്ചല്ലെന്നു പൊലീസ്. സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി ഡിവൈഡറിലും സുരക്ഷാകവചമായി സ്ഥാപിച്ചിട്ടുള്ള ഇരുമ്പു കമ്പികളിലും ഇടിച്ചുകയറി സര്‍വീസ് റോഡിലേക്കു തെറിച്ചുവീണെന്നുമാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. സ്‌കൂട്ടറില്‍ പോവുകയായിരുന്ന ആന്‍സിയെ അജ്ഞാതവാഹനം ഇടിച്ചുവീഴ്ത്തിയെന്നായിരുന്നു ആദ്യവിവരം. ബന്ധുക്കളുടെ നിര്‍ദേശപ്രകാരം മറ്റിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും ഇതു പൂര്‍ത്തിയാകുമ്പോഴേ അപകടകാരണം സംബന്ധിച്ചു വ്യക്തത വരികയുള്ളുവെന്നും വാളയാര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്.രാജീവ് അറിയിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായ ആന്‍സി സഞ്ചരിച്ച സ്‌കൂട്ടര്‍ ഇന്നലെ രാവിലെ 10.50നു കഞ്ചിക്കോട് റെയില്‍വേ സ്റ്റേഷന്‍ ജംക്ഷനു സമീപമാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന ആന്‍സിയെ വാഹനം ഇടിച്ചുവീഴ്ത്തിയെന്നായിരുന്നു ആദ്യനിഗമനം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സ്‌കൂട്ടറിനു പിന്നാലെ മറ്റു വാഹനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നു വ്യക്തമായി. സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി ഡിവൈഡറിലും ഇരുമ്പു കമ്പികളിലും ഇടിച്ചുകയറിയെന്നാണ് പൊലീസ് പരിശോധനയില്‍ കണ്ടെത്തിയത്. റോഡിലേക്കു തെറിച്ചുവീണ…
Read More » -
Breaking News
ലീഗിന്റെ ദേശീയ ആസ്ഥാന മന്ദിരത്തില്‍ പേരില്ല; സി.എച്ചിനെ മറന്നെന്ന് പരാതി; വിമര്‍ശനം, വിവാദം
കോഴിക്കോട്: മുസ്ലിം ലീഗിന്റെ ദേശീയ ആസ്ഥാന മന്ദിരത്തെ ചൊല്ലി വീണ്ടും വിവാദം. ഉദ്ഘാടനം കഴിഞ്ഞ ഡല്‍ഹി ആസ്ഥാന മന്ദിരത്തില്‍ അന്തരിച്ച മുതിര്‍ന്ന നേതാവ് സി എച്ച് മുഹമ്മദ് കോയയുടെ സ്മരണകളില്ലാത്തതാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. ഇ അഹമ്മദ് ഉള്‍പ്പെടെ മറ്റ് ദേശീയ നേതാക്കളെ ഓര്‍മിച്ചെന്നും കെട്ടിടത്തിലെ ഒരു മുറി പോലും സി എച്ചിന്റെ പേരിലില്ലെന്നുമാണ് വിമര്‍ശനം. നേതൃത്വത്തിന് മുന്നില്‍ സി എച്ച് മുഹമ്മദ് കോയയുടെ മകന്‍ എം കെ മുനീര്‍ പരാതിയുമായെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചാണ് എം കെ മുനീര്‍ പരാതി അറിയിച്ചത്. വിഷയത്തില്‍ വിമര്‍ശനവുമായി കെ.ടി ജലീലും രംഗത്തെത്തി. ലീഗ് സി എച്ച് മുഹമ്മദ് കോയയെ മറന്നുവെന്നാണ് കെ ടി ജലീലിന്റെ വിമര്‍ശനം. നേരത്തെ ഉദ്ഘാടന ചടങ്ങില്‍ സോണിയാഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാത്തത് വിവാദമായിരുന്നു. കഴിഞ്ഞ മാസം 24നാണ് ഡല്‍ഹിയിലെ ദരിയാഗഞ്ചില്‍ നിര്‍മ്മിച്ച ലീഗിന്റെ പുതിയ ദേശീയ ആസ്ഥാനത്തിന്റെ…
Read More » -
Breaking News
പതിനേഴുകാരനുമായി നാടുവിട്ട വീട്ടമ്മ അറസ്റ്റില്‍; യാത്ര ഫോണ്‍ ഉപയോഗിക്കാതെ, കുരുക്കായത് വാട്‌സാപ് സന്ദേശം
ആലപ്പുഴ: പതിനേഴുകാരനൊപ്പം നാടുവിട്ട രണ്ടു കുട്ടികളുടെ അമ്മയായ ഇരുപത്തേഴുകാരി അറസ്റ്റില്‍. പള്ളിപ്പുറം സ്വദേശിനി സനൂഷയെയാണ് കര്‍ണാടകയിലെ കൊല്ലൂരില്‍നിന്ന് ചേര്‍ത്തല പൊലീസ് പിടികൂടിയത്. പോക്സോ പ്രകാരം യുവതിക്കെതിരേ കേസെടുത്തു. കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണു നടപടി. 2 ദിവസം മുന്‍പാണ് സനൂഷ തന്റെ മക്കളുമായി വിദ്യാര്‍ഥിക്കൊപ്പം നാടുവിട്ടത്. വിദ്യാര്‍ഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ കുത്തിയതോട് പൊലീസിലും ചേര്‍ത്തല പൊലീസില്‍ യുവതിയുടെ ബന്ധുക്കളും പരാതി നല്‍കി. യുവതി ബന്ധുവിന് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. ഫോണ്‍ ഉപയോഗിക്കാതെയായിരുന്നു യാത്രയെന്നതിനാല്‍ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ചേര്‍ത്തല പൊലീസ് കൊല്ലൂരിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു. കുട്ടികള്‍ക്കൊപ്പം ഇരുവരെയും നാട്ടിലെത്തിച്ച പൊലീസ് വിദ്യാര്‍ഥിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. മക്കളെ യുവതിയുടെ ഭര്‍ത്താവിനെ ഏല്‍പ്പിച്ചു. ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചാണ് ഒളിച്ചോടിയതെന്ന് യുവതി പൊലീസിനോടു പറഞ്ഞു. ചേര്‍ത്തല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ (ഒന്ന്) ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്ത് കൊട്ടാരക്കര ജയിലിലാക്കി.
Read More » -
Breaking News
യുകെയില്‍ കോട്ടയം സ്വദേശിയെ നായ്ക്കള്‍ ആക്രമിച്ചു; ഓടിയൊളിച്ച ഉടമസ്ഥ അറസ്റ്റില്‍, കടുത്ത നടപടിക്ക് സാധ്യത
ലണ്ടന്‍: യുകെയില്‍ മലയാളി യുവാവിനെ വീടിന് മുന്നില്‍ നായ്ക്കള്‍ ആക്രമിച്ചു. ആക്രമണത്തില്‍ നിന്ന് യുവാവിന്റെ ജീവനോടെ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കെന്നു സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വെയില്‍സിലെ റെക്‌സ്ഹാമിലാണ് ‘ബുള്‍ഡോഗ്’ ഇനത്തില്‍പ്പെട്ട രണ്ട് നായ്ക്കളുടെ ആക്രമണം യുവാവിന് നേരെ ഉണ്ടായത്. തുടലില്ലാത്ത നിലയില്‍ ഉടമയായ സ്ത്രീയുടെ സമീപത്ത് നില്‍ക്കുകയായിരുന്ന നായ്ക്കള്‍ അതുവഴി പോയ സൈക്കിള്‍ യാത്രക്കാരനായ ഒരാളെ ആക്രമിച്ച ശേഷമാണ് യുവാവിനെ ആക്രമിച്ചത്. വീടിന് സമീപമുള്ള മറ്റൊരു വീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിവരവേ രാത്രി 11 മണിയോടെ നായ്ക്കള്‍ ആക്രമിച്ചത്. ഏകദേശം ഇരുപതോളം വീടുകള്‍ നില്‍ക്കുന്ന പ്രദേശത്ത് നായ്ക്കളുമായി രാത്രിയില്‍ നടക്കാന്‍ ഇറങ്ങിയതാണ് ഉടമയായ സ്ത്രീയും പങ്കാളിയും എന്നാണ് വിവരം. യാതൊരു പ്രകോപനവുമില്ലാതെ സ്വന്തം വീട്ടിലേക്ക് നടന്നു വന്ന യുവാവിനെ നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണമുണ്ടായ ഉടനെ വീടിന് ഉള്ളിലേക്ക് ചാടിക്കയറിയ യുവാവിനെ നായ്ക്ക്കള്‍ പിന്തുടര്‍ന്ന് ആക്രമിച്ചു. എന്നാല്‍ വീടിനുള്ളില്‍ ഉണ്ടായിരുന്ന ഭാര്യയെയും കുട്ടികളെയും ആക്രമണത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ യുവാവിന് കഴിഞ്ഞു.…
Read More » -
Breaking News
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ്; സ്ത്രീകള്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചാല്‍ നിയമോപദേശം തേടാന്‍ പൊലീസ്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസില്‍ സ്ത്രീകള്‍ മൊഴി നല്‍കാന്‍ വിസമ്മതിച്ചാല്‍ പൊലീസ് നിയമോപദേശം തേടും. രാഹുലിനെതിരെ ഇതുവരെ ആരും നേരിട്ട് പരാതി നല്‍കാത്തതിനാല്‍ ക്രൈംബ്രാഞ്ച് അങ്ങോട്ട് ചെന്ന് രേഖപ്പെടുത്തുന്ന മൊഴികളില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചാലെ അന്വേഷണം മുന്നോട്ട് നീങ്ങു. സാമൂഹമാധ്യമത്തിലൂടെ സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ച് സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിവൈഎസ്പി എല്‍. ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.13ഓളം പരാതികളാണ് രാഹുലിനെതിരെ ലഭിച്ചിട്ടുള്ളത്. അതില്‍ പത്തും സംസ്ഥാന പൊലീസ് മേധാവിക്ക് ഇ-മെയില്‍ വഴി ലഭിച്ചതാണ്. പരാതിക്കാരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാവും രാഹുലിനെ ചോദ്യംചെയ്യുക. അതിനിടെ, ലൈംഗികാരോപണ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയാണെന്ന് സ്പീക്കറെ അറിയിക്കാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. അടുത്തയാഴ്ച നിയസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നീക്കം. ഗര്‍ഭഛിദ്ര ശബ്ദരേഖയിലെ യുവതിയെ കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വിവരം ശേഖരിക്കാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയെന്ന റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍…
Read More » -
Breaking News
കോപ്പിയടി പിടികൂടിയതിന്റെ പക; വ്യാജ പീഡന പരാതിയില്‍ 3 വര്‍ഷം ജയിലില്‍; ഒടുവില്‍ കുറ്റവിമുക്തന്‍
ഇടുക്കി: കോപ്പിയടിച്ചത് പിടികൂടിയതിനു വ്യാജ പീഡന പരാതി ഉന്നയിച്ച് വിദ്യാര്‍ഥിനികള്‍ കുടുക്കിയ കോളജ് അധ്യാപകന് 11 വര്‍ഷങ്ങള്‍ക്കു ശേഷം നീതി. മൂന്നാര്‍ ഗവ. കോളജിലെ എക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥനെ തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയാണ് കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയത്. 2014 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ 5 വരെയുള്ള കാലത്ത് പീഡിപ്പിച്ചതായി ആരോപിച്ച് 5 വിദ്യാര്‍ഥിനികളാണ് ആനന്ദിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കും വനിത കമ്മീഷനും പരാതി നല്‍കിയത്. പിന്നാലെ കേസ് വന്നു. ആനന്ദിനെ ജോലിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. 3 വര്‍ഷം ജയിലിലും കിടക്കേണ്ടി വന്നു. അഡീഷണല്‍ ചീഫ് എക്‌സാമിനറായിരിക്കെയാണ് കോപ്പിയടിച്ചതിന് വിദ്യാര്‍ഥിനികളെ പിടികൂടിയത്. ഇതിന്റെ പകയാണ് പരാതിക്കു പിന്നിലെന്നായിരുന്നു ആനന്ദിന്റെ വാദം. തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യത്തിലാണ് ആനന്ദ് നീതിക്കായി പോരാടിയത്. ആനന്ദിനെ കുടുക്കാന്‍ അധ്യാപകരുള്‍പ്പെടെയുള്ള കോളജ് അധികൃതരും വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്നതായി ആരോപണമുണ്ടായിരുന്നു.
Read More » -
Breaking News
‘കേരള സൈബർ സുരക്ഷാ സമ്മിറ്റ് 2025’ ലോഗോ പ്രകാശനം ചെയ്തു, സമ്മിറ്റ് ഒക്ടോബർ 11-ന് കൊച്ചിയിൽ
കൊച്ചി: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും സൈബർ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘കേരള സൈബർ സുരക്ഷാ സമ്മിറ്റ് (KCSS) 2025’-ന്റെ ലോഗോ, ഡിജിപിയും വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ബ്യൂറോ ഡയറക്ടറും ആയ മനോജ് എബ്രഹാം ഐപിഎസ് പ്രകാശനം ചെയ്തു. കൊച്ചിയിൽ 2025 ഒക്ടോബർ 11-ന് നടക്കുന്ന സമ്മിറ്റ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക വിശിഷ്ടാതിഥിയായും പങ്കെടുക്കും. വ്യവസായ സംഘടനകളായ സിഐഐ, ടൈ-കേരള, കെഎംഎ, കൊച്ചി ചേംബർ എന്നിവയും സമ്മിറ്റിന്റെ ഭാഗമാകും. ആറ് രാജ്യങ്ങളിൽ പ്രവർത്തനങ്ങളുള്ള ഇൻഫോടെക്, മൾട്ടി-ക്ലൗഡ്, സൈബർ സുരക്ഷാ രംഗങ്ങളിൽ വിദഗ്ദ്ധരായ എഫ് 9 ഇൻഫോടെക്, കേരള സർക്കാരുമായും കേരള സ്റ്റാർട്ടപ്പ് മിഷനുമായും സഹകരിച്ചാണ് ഈ സമ്മിറ്റ് സംഘടിപ്പിക്കുന്നത്. ചെറുകിട വ്യവസായങ്ങൾക്ക് സൈബർ സുരക്ഷയെക്കുറിച്ച് സൗജന്യമായി വിലയിരുത്താനും, ബോധവൽക്കരണ ശിൽപ്പശാലകൾ, സിമുലേഷൻ പരിശീലനങ്ങൾ, വിജ്ഞാന കൈമാറ്റ സെഷനുകൾ എന്നിവ നടത്താനും സമ്മിറ്റ് ലക്ഷ്യമിടുന്നു. ‘കേരള സൈബർ…
Read More » -
Breaking News
തുടരുന്ന തലവേദന! മാസങ്ങളുടെ അധ്വാനം വെള്ളത്തിലായി; വിളവെടുത്ത വെളുത്തുള്ളി കാട്ടാനക്കൂട്ടം നശിപ്പിച്ചു
ഇടുക്കി: നാലരമാസത്തെ കാവലിനും പരിചരണത്തിനുംശേഷം വിളവെടുത്ത് ഒരുക്കിവച്ച കാന്തല്ലൂര്‍ വെളുത്തുള്ളി കാട്ടാനക്കൂട്ടം ചവിട്ടി നശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ കര്‍ഷകര്‍ മൂന്നുമണിക്കൂറോളം തടഞ്ഞുവെച്ചു. കാന്തല്ലൂര്‍ ആടിവയലില്‍ എം. മനോഹരന്റെ വെളുത്തുള്ളിയാണ് ഞായറാഴ്ച രാത്രിയില്‍ കാട്ടാനകള്‍ ചവിട്ടിയരച്ച് വ്യാപക നാശനഷ്ടം വരുത്തിയത്. വില്‍പ്പനക്കായി വിളവെടുത്ത വെളുത്തുള്ളിപ്പാടത്തിന് സമീപത്തായി ടാര്‍പ്പോളിനടിയില്‍ ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്നു. രാത്രിയോടുകൂടി കൃഷിയിടത്തിലിറങ്ങിയ കാട്ടാനകള്‍, സൂക്ഷിച്ചുവെച്ചിരുന്ന വെളുത്തുള്ളികള്‍ വലിച്ച് ചിതറിച്ചിട്ട് ചവിട്ടി മെതിച്ചു. പൂര്‍ണമായും ചതഞ്ഞ വെളുത്തുള്ളികള്‍ ഉപയോഗശൂന്യമായി. ഇതുകൂടാതെ സമീപത്തുള്ള കാന്തല്ലൂര്‍ സ്വദേശി ചന്ദ്രശേഖരന്റെയും ഉരുളക്കിഴങ്ങ് കൃഷിയും നശിപ്പിച്ചു. കര്‍ഷകരുടെ നാലുമാസം നീണ്ട അധ്വാനഫലമാണ് കാട്ടാനകള്‍ ഒറ്റരാത്രികൊണ്ട് ചതച്ചരച്ചത്. പ്രദേശം സന്ദര്‍ശിക്കാനെത്തിയ കാന്തല്ലൂര്‍ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ മുത്തുകുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകരെ, പോംവഴിയുണ്ടാക്കി തരണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ തടഞ്ഞുവെച്ചത്. മുമ്പും കാര്‍ഷിക വിളകള്‍ കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചപ്പോള്‍ നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ജനവാസമേഖലയില്‍ എത്തുന്ന കാട്ടാനക്കൂട്ടത്തെ തുരത്താനായി വനംവകുപ്പ് ആര്‍ആര്‍ടി ടീമിനെ സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഇവരുടെ പ്രവര്‍ത്തനം…
Read More » -
Breaking News
അനാഥമായി കാര്‍, ക്ഷേത്രത്തിലും അസ്വാഭാവികമായ പെരുമാറ്റം; പൊന്തക്കാട്ടില്‍ മരിച്ചത് വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫര്‍; കോര്‍പറേറ്റ് ജീവിതത്തോട് വിടപറഞ്ഞ് സ്വപ്‌നങ്ങളെ പിന്തുടര്‍ന്ന വസുധ
മംഗളൂരു: കൊല്ലൂര്‍ മൂകാംബയിലെ സൗപര്‍ണികാ നദിയില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത് പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറെ. ബെംഗളൂരു ആസ്ഥാനമായുള്ള വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ വസുധ ചക്രവര്‍ത്തിയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. 45 വയസായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വസുധയെ സൗപര്‍ണികാ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 27നായിരുന്നു വസുധ ബെംഗളൂരുവില്‍ നിന്ന് കൊല്ലൂര്‍ എത്തിയത്. കാറില്‍ യാത്ര ചെയ്ത് എത്തിയ ഇവര്‍ ഗസ്റ്റ് ഹൗസിന് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്ത ശേഷം ക്ഷേത്രത്തില്‍ പ്രവേശിക്കുകയായിരുന്നു. ക്ഷേത്രത്തിലും അസ്വാഭാവികമായി പെരുമാറിയിരുന്നതിനാല്‍ ഇവരെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. പിന്നാലെ യുവതി ക്ഷേത്രത്തില്‍ നിന്നും പുറത്തേക്ക് ഓടി പോയി. ഇതിനിടെ വസുധയെ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ അമ്മ വിമലയും പിറ്റേദിവസം തന്നെ കൊല്ലൂരില്‍ എത്തിയിരുന്നു. തുടര്‍ന്ന് വസുധയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും മകളെക്കുറിച്ച് വിവരം ലഭിച്ചില്ല. ഇതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ യുവതി പുഴയിലേക്ക് ചാടുന്നതായി കണ്ടു എന്ന് ചിലര്‍ മൊഴി നല്‍കിയിരുന്നു.…
Read More » -
Breaking News
സഹപ്രവര്‍ത്തകയുടെ ലൈംഗികാരോപണം: ഡിവൈഎഫ്‌ഐ നേതാവിനെ തിരിച്ചെടുക്കാന്‍ സിപിഎം; മാറ്റിനിര്‍ത്തിയത് ഒരു വര്‍ഷത്തോളം
തൃശൂര്‍: സഹപ്രവര്‍ത്തക ലൈംഗികാരോപണം പരാതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി അഡ്വ.എന്‍.വി. വൈശാഖനെ സിപിഎമ്മിന്റെ പ്രധാന പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനം. സംഘടനയുടെ അച്ചടക്കനടപടിയുടെ പേരില്‍ ഒരു വര്‍ഷത്തോളം വൈശാഖനെ സിപിഎം അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സി.പി.എം. ഏരിയാ കമ്മിറ്റി അംഗമായിരുന്ന വൈശാഖന്റെ സസ്‌പെന്‍ഷന്‍ പാര്‍ട്ടി പിന്‍വലിച്ചിട്ട് ഒരു വര്‍ഷത്തോളമായി. അതിനിടെ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടിയുടെ പരിപാടിയില്‍ കഴിഞ്ഞ മാസം വൈശാഖന്‍ പങ്കെടുത്തിരുന്നു. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് പാര്‍ട്ടിയിലേക്ക് സജീവമായി തിരിച്ചെത്തിക്കാന്‍ പാര്‍ട്ടി തീരുമാനിച്ച ഘട്ടത്തിലാണ് വൈശാഖനെതിരേ മറ്റൊരു പരാതി പുറത്തുവന്നത്. അതോടെ തീരുമാനം വൈകി. പാര്‍ട്ടിയുടെ പുതിയ മുഖവും ശബ്ദവുമായി ചര്‍ച്ചകളിലും പ്രതിരോധങ്ങളിലും നിറഞ്ഞുനിന്നിരുന്ന സമയത്താണ് ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയെത്തിയത്. അതിനുശേഷമാണ് കരുവന്നൂര്‍ പ്രശ്‌നം ഉള്‍പ്പടെയുള്ളവ ഉയര്‍ന്നുവന്ന് സിപിഎം ജില്ലാഘടകം പ്രതിരോധത്തിലായത്. ഇതിനെതിരേ ശക്തമായ പ്രതികരണവുമായി എത്താന്‍ ശേഷിയുള്ള നേതാക്കളുടെ അഭാവം പാര്‍ട്ടിയെ ക്ഷീണിപ്പിച്ചു. ഇപ്പോള്‍ പ്രതിസന്ധികള്‍ നീങ്ങി പാര്‍ട്ടി ശക്തമായ തിരിച്ചുവരവിന്റെ ഘട്ടത്തിലാണ്…
Read More »