Month: September 2025

  • Breaking News

    അമ്മയെ കാണാനില്ല, നാട്ടുകാരന്‍ ഒളിവില്‍; പൂട്ടിക്കിടന്ന വീട്ടില്‍ ബാലന്‍ തലയ്ക്കടിയേറ്റ് മരിച്ചനിലയില്‍, അര്‍ധസഹോദരന്‍ സമീപത്ത് അബോധാവസ്ഥയിലും

    നാഗര്‍കോവില്‍: അഞ്ചുഗ്രാമത്തിനു സമീപം പൂട്ടിക്കിടന്ന വീട്ടിനുള്ളില്‍ 5 വയസ്സുകാരനെ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിലും ഒന്നര വയസ്സുള്ള അര്‍ധസഹോദരനെ സമീപത്ത് അബോധാവസ്ഥയിലും കണ്ടെത്തി. കുമാരപുരം തോപ്പൂര്‍ സ്വദേശി സുന്ദരലിംഗം സെല്‍വി ദമ്പതികളുടെ മകന്‍ അഭിനവ് ആണ് മരിച്ചത്. കുടുംബപ്രശ്‌നത്തെത്തുടര്‍ന്ന് ഈ ദമ്പതികള്‍ വേര്‍പിരിഞ്ഞ ശേഷം നാട്ടുകാരനായ സെല്‍വമദന്റെ ഒപ്പമാണ് സെല്‍വി താമസിച്ചിരുന്നത്. ഈ ബന്ധത്തില്‍ ജനിച്ച ഒന്നര വയസ്സുകാരനാണ് അബോധാവസ്ഥയിലുള്ളത്. സെല്‍വമദന്‍ ഒളിവിലാണ്. കഴിഞ്ഞ മാസം 2ന് സെല്‍വിയെ കാണാതായെന്ന് സെല്‍വമദന്‍ അഞ്ചുഗ്രാമം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനു ശേഷം കുട്ടികളെ സംരക്ഷിച്ചിരുന്നത് സെല്‍വമദനാണ്. 31നാണ് ഇയാളെ കാണാതാവുന്നത്. പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധമുയര്‍ന്നതോടെ അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് പൊലീസെത്തി വാതില്‍ തകര്‍ത്തു നോക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അബോധാവസ്ഥയിലുള്ള കുട്ടി ചികിത്സയിലാണ്. മൂന്നു ദിവസം ഭക്ഷണവും വെള്ളവും ലഭിക്കാഞ്ഞതാണ് കുഞ്ഞിന്റെ ആരോഗ്യം ഗുരുതരാവസ്ഥയിലാക്കിയതെന്നു കരുതുന്നു. ഡിവൈഎസ്പി ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

    Read More »
  • Breaking News

    500 ദശലക്ഷം ഉപയോക്താക്കളുമായി ജിയോയുടെ 9-ാം വാർഷികം; അൺലിമിറ്റഡ് 5G, ഒടിടി സബ്‌സ്ക്രിപ്‌ഷനുകൾ, 349 രൂപയുടെ ‘സെലിബ്രേഷൻ പ്ലാൻ’ പ്രഖ്യാപിച്ച് ജിയോ

    കൊച്ചി: ജിയോ 500 ദശലക്ഷം ഉപയോക്താക്കളെ പിന്നിട്ടിട്ടുകൊണ്ട് , 9-ാം വാർഷിക (സെപ്റ്റംബർ 5, 2025) ത്തിന്റെ സെലിബ്രേഷൻ പ്ലാനുകൾ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഡാറ്റ നെറ്റ്‌വർക്ക് എന്ന സ്ഥാനവും ജിയോ കരസ്ഥമാക്കി. ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണം അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത ജനസംഖ്യയെക്കാൾ കൂടുതലാണെന്നത് ശ്രദ്ധേയമാണ്. “ജിയോയുടെ 9-ാം വാർഷികത്തിൽ, 500 ദശലക്ഷത്തിലധികം ഇന്ത്യക്കാർ ഞങ്ങളിൽ വിശ്വാസം വെച്ചതിൽ ഞാൻ വളരെ വിനയത്തോടെ നന്ദി പറയുന്നു. ഇത് ഇന്ത്യയിൽ ജിയോ എത്രത്തോളം ദിനചര്യയുടെ ഭാഗമായിട്ടുണ്ടെന്ന് കാണിക്കുന്നു. ഉപയോക്താക്കളുടെ വിശ്വാസവും പിന്തുണയും ഞങ്ങളെ ഓരോ ദിവസവും പ്രചോദിപ്പിക്കുന്നു. മുന്നോട്ടുള്ള കാലത്ത്, കൂടുതൽ മികച്ച സാങ്കേതികവിദ്യകളെ ഇന്ത്യൻ ജനതയുടെ കൈകളിലെത്തിക്കാനും ഡിജിറ്റൽ ഇന്ത്യയുടെ ദർശനം യാഥാർത്ഥ്യമാക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.”റിലയൻസ് ജിയോ ഇന്ഫോകോം ചെയർമാൻ ആകാശ് അംബാനി പറഞ്ഞു: 9 വർഷത്തിനടയിൽ ജിയോ കൈവരിച്ച 5 പ്രധാന നേട്ടങ്ങൾ • ഇന്ത്യയിൽ എല്ലായിടത്തേക്കും വോയ്സ് കോൾ സൗജന്യമാക്കി. •…

    Read More »
  • Breaking News

    മൊബൈലിനും ടിവിക്കും മാത്രമല്ല സിമന്റിന് വരെ വില കുറയും; ജീവിത ചിലവ് കുറയുന്നു, വ്യവസായികള്‍ക്കും സഹായകരം; ജിഎസ്ടി പരിഷ്‌കരണത്തില്‍ സംഭവിക്കുന്നത്

    കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച പുതിയ ജി എസ് ടി നിരക്ക് പരിഷ്‌കരണം സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കും. നേരത്തെയുണ്ടായിരുന്ന നാല് സ്ലാബുകളില്‍ നിന്ന് രണ്ട് സ്ലാബുകളായി (5%, 18%) ജി എസ് ടി ഘടന ലളിതമാക്കിയതോടെ, ദൈനംദിന ഉപയോഗ വസ്തുക്കള്‍ മുതല്‍ വാഹന ഭാഗങ്ങള്‍ വരെ വില കുറയും. പരിഷ്‌കരണം ഉപഭോഗത്തെ സമ്പദ്വ്യവസ്ഥയുടെ ‘എഞ്ചിന്‍’ ആക്കി മാറ്റുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ജീവിത ചിലവ് കുറയുന്നു ‘സര്‍ക്കാര്‍ തീരുമാനം ജനങ്ങളിലും വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ‘ഹെയര്‍ ഓയില്‍, ഷാംപൂ, ടൂത്ത് പേസ്റ്റ്, സോപ്പ് തുടങ്ങിയവയുടെ ജി എസ് ടി 18%ല്‍ നിന്ന് 5% ആയി കുറഞ്ഞു. ഇത് ഞങ്ങളുടെ മാസ ചെലവില്‍ നല്ലൊരു ഭാഗം ലാഭിക്കാന്‍ സാധിക്കാം. വസ്ത്രങ്ങള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ എന്നിവയുടെ വിലയും കുറയുന്നതോടെ, ദീപാവലിക്ക് പുതിയ ടിവിയോ മൊബൈലോ വിലക്കുറവില്‍ വാങ്ങിക്കാം.’ കൊച്ചി സ്വദേശിനിയായ ലക്ഷ്മി പറയുന്നു. വീട്ടുപകരണങ്ങള്‍ ‘ബിസ്‌കറ്റ് പോലുള്ള ഭക്ഷ്യവസ്തുക്കള്‍ 5%…

    Read More »
  • Breaking News

    കണ്ണൂരില്‍ റോഡരികില്‍ രണ്ടുപേര്‍ മരിച്ച നിലയില്‍; സമീപത്ത് അപകടത്തില്‍ പെട്ട് മറിഞ്ഞ് ബൈക്ക്

    കണ്ണൂര്‍: പെരിങ്ങോം പെരുന്തട്ടയില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. മേച്ചിറ പാടിയില്‍ അങ്കണവാടിക്ക് സമീപമാണ് അപകടമുണ്ടായത്. രണ്ടുപേര്‍ റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടു നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. എരമം കിഴക്കേ കരയിലെ എം.എം. വിജയന്‍ (50), എരമം ഉള്ളൂരിലെ പി.കെ. രതീഷ്(40) എന്നിവരാണ് മരണപ്പെട്ടത്. അപകടം നടന്ന റോഡിന്റെ മറ്റൊരു വശത്ത് ബൈക്ക് അപകടത്തില്‍ ടി.പി. ശ്രീദുല്‍ (27 ) അപകടത്തില്‍പ്പെട്ട വീണുകിടക്കുന്നുണ്ടായിരുന്നു ശ്രീദുലിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ടുപേരും ബൈക്കിടിച്ചാണോ മരിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. രണ്ടുപേര്‍ റോഡില്‍ കിടക്കുന്നത് കണ്ടു ബൈക്ക് വെട്ടിച്ചപ്പോഴാണ് തനിക്ക് അപകടം പറ്റിയതെന്നാണ് ശ്രീദുല്‍ പറയുന്നത്. അപകടത്തിന്റെ വ്യക്തമായ കാരണം പോലീസ് അന്വേഷിക്കുകയാണ്.

    Read More »
  • Breaking News

    ‘ആ യാത്രയ്ക്കിടെ അച്ഛന്‍ എന്നോട് വല്ലാതെ മോശമായി പെരുമാറി, എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളായിരുന്നു അച്ഛന്‍’

    ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിലെ അഞ്ച് വൈല്‍ഡ് കാര്‍ഡുകളില്‍ ഒന്ന് ആര്‍ക്കിടെക്റ്റും മാര്‍ക്കറ്റിംഗ് വിദഗ്ധയും നടിയുമായ വേദ് ലക്ഷ്മിയാണ്. വരും ദിവസങ്ങളില്‍ ഉയര്‍ന്ന് വരുമെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന മത്സരാര്‍ത്ഥി കൂടിയാണ് ലക്ഷ്മി. കഴിഞ്ഞ ദിവസം ഹൗസില്‍ വെച്ച് ടാസ്‌ക്കിന്റെ ഭാഗമായി തന്റെ ജീവിത കഥ ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. ഏറ്റവും പ്രിയപ്പെട്ടയാളെന്ന് കരുതി സ്നേഹിച്ച അച്ഛനില്‍ നിന്നും ഉണ്ടായ മോശം അനുഭവവും ലക്ഷ്മി പങ്കുവെച്ചു. വിവാഹിതയും ഒരു ആണ്‍കുഞ്ഞിന്റെ അമ്മയുമായ വേദ്ലക്ഷ്മി സ്ത്രീ മത്സരാര്‍ത്ഥികളില്‍ വിലപാടുകള്‍ കൊണ്ട് ഏറ്റവും ശക്തയെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്വാളിറ്റിയുള്ള മത്സരാര്‍ത്ഥിയാണെന്നും ബിബി പ്രേക്ഷകര്‍ക്ക് അഭിപ്രായമുണ്ട്. ഞാന്‍ വേദ്ലക്ഷ്മി… ശരിക്കുമുള്ള പേര് ലക്ഷ്മി ഹരികൃഷ്ണന്‍ എന്നാണ്. എനിക്ക് പത്ത് വയസുള്ളപ്പോഴാണ് എന്റെ അച്ഛന് പാരനോയിഡ് സ്‌കീസോഫ്രീനിയ എന്ന മെന്റല്‍ ഹെല്‍ത്ത് ഇഷ്യു ഉണ്ടെന്ന് കണ്ടെത്തുന്നത്. അതിനുശേഷം ഞങ്ങള്‍ രണ്ട് മക്കളും ഒരു പ്രായത്തില്‍ എത്തും വരെ എന്റെ മാതാപിതാക്കള്‍ ഒരുമിച്ച് തന്നെയായിരുന്നു. ഞാന്‍ ഡിഗ്രി പൂര്‍ത്തിയാക്കും വരെ അതായത്…

    Read More »
  • Breaking News

    ‘ഒത്തുതീര്‍പ്പ് വാഗ്ദാനം 20 ലക്ഷം; ലാത്തികൊണ്ട് തല്ലിച്ചതച്ചതിനുശേഷം നിവര്‍ന്നുനിന്ന് ചാടാന്‍ പറഞ്ഞു, വെള്ളം പോലും തന്നില്ല’

    തൃശൂര്‍: കുന്നംകുളം കസ്റ്റഡി മര്‍ദനവുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാന്‍ തനിക്ക് 20 ലക്ഷം രൂപ രൂപ പൊലീസ് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തതായി യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്. ആദ്യം 10 ലക്ഷമായിരുന്നു വാഗ്ദാനം. പിന്നീട് ഇത് 20 ലക്ഷമായി. അതില്‍ കൂടുതല്‍ ചോദിച്ചാലും അവര്‍ നല്‍കാന്‍ തയാറായിരുന്നു. എന്നാല്‍ നിയമപരമായി മുന്നോട്ടുപോകുമെന്നതില്‍ ഉറച്ചുനിന്നു. മര്‍ദിച്ച പൊലീസുകാരല്ല, വേറെ ഉദ്യോഗസ്ഥരാണു സമീപിച്ചത്. ഇവര്‍ കോണ്‍ഗ്രസ് കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റുമായും ഒത്തുതീര്‍പ്പിനുള്ള ശ്രമം നടത്തി. ചുമരിനോടു ചേര്‍ത്തിരുത്തി കാല്‍ നീട്ടിവയ്പ്പിച്ചാണു കാലിനടിയില്‍ ലാത്തികൊണ്ടു തല്ലിയത്. തല്ലിയതിനു ശേഷം നിവര്‍ന്നുനിന്ന് ചാടാന്‍ പറഞ്ഞു. ഇങ്ങനെ പതിനഞ്ച് തവണയെങ്കിലും ചെയ്യിപ്പിച്ചു. വെള്ളം കുടിക്കാന്‍ ചോദിച്ചെങ്കിലും തന്നില്ല. ചെവിക്ക് ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. തുടര്‍ ചികിത്സ വേണമെന്നും സുജിത്ത് പറഞ്ഞു. ‘നല്ല ഇടി’ കൊടുത്തു, സ്‌റ്റേഷനു പുറത്തും മര്‍ദനം; കുന്നംകുളത്ത് മൂന്നാംമുറ ശരിവച്ച അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി; ദൃശ്യങ്ങള്‍ ലഭിച്ചിട്ടും ചുമത്തിയത് ദുര്‍ബല വകുപ്പ് സിസിടിവിയില്ലാത്ത…

    Read More »
  • Breaking News

    ‘മലബാര്‍ കലാപത്തില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; ശാശ്വതമായ സമാധാനമുണ്ടാകാന്‍ ഗുരുദര്‍ശനം മാത്രമാണ് ഒറ്റമൂലി’

    തിരുവനന്തപുരം: മലബാര്‍ കലാപത്തില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുകയാണുണ്ടായതെന്നും അത് സ്വാതന്ത്ര്യസമരമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലോകത്ത് ശാശ്വതമായ സമാധാനമുണ്ടാകാന്‍ ഗുരുദര്‍ശനം മാത്രമാണ് ഒറ്റമൂലിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി യോഗം പെരിങ്ങമല ശാഖ നിര്‍മിച്ച ശ്രീനാരായണീയം കണ്‍വന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടനപ്രസംഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വേദി വിട്ടതിനു ശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. വര്‍ഗീയവിഷം ചീറ്റാന്‍ ഗുരുദര്‍ശനങ്ങളെ തന്നെ ദുരുപയോഗിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. വെള്ളാപ്പള്ളിയുടെ വാക്കുകള്‍: ”തന്നെപ്പോലെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്ന് പറഞ്ഞവരുടെ അനുയായികള്‍ ഇപ്പോള്‍ അങ്ങനെ ചെയ്യുന്നുണ്ടോ. പ്രവാചകന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അനുയായികള്‍ അനുസരിക്കാറുണ്ടോ. കിട്ടിയത് അവര്‍ മാത്രമെടുക്കുന്നതാണ് രീതി. ദര്‍ശനങ്ങളെല്ലാം നല്ലതാണെങ്കിലും അത് പ്രായോഗികതലത്തില്‍ വരുമ്പോള്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറുന്നു. എല്ലാ ദര്‍ശനങ്ങളും ഒന്നാണെന്നാണ് ശ്രീനാരായണഗുരു പറഞ്ഞു. ആലുവയില്‍ സര്‍വമതസൗഹാര്‍ദ സമ്മേളനം ഗുരു നടത്തി. എല്ലാ മതസാരവും ഒന്നാണെന്ന സന്ദേശം നല്‍കാനായിരുന്നു അത്. എല്ലാവരും സംസാരിച്ച ശേഷം…

    Read More »
  • Breaking News

    അരിയെത്ര പയറഞ്ഞാഴി!!! എന്തുകൊണ്ട് റഷ്യയ്ക്കെതിരെ നടപടിയില്ലെന്ന് ചോദ്യം; ഇന്ത്യയെ ചൂണ്ടിക്കാട്ടി പൊട്ടിത്തെറിച്ച് ട്രംപ്

    വാഷിങ്ടണ്‍: റഷ്യയ്‌ക്കെതിരെ നടപടിയെടുത്തില്ലെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോട് പൊട്ടിത്തെറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നതിന് ഇന്ത്യയ്ക്ക് മേല്‍ ദ്വിതീയ ഉപരോധം ഏര്‍പ്പെടുത്തിയതായി ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവര്‍ത്തകനോട് ട്രംപ് രോഷം പ്രകടിപ്പിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനോടുള്ള നിരാശയും അതൃപ്തിയും പ്രകടിപ്പിച്ചതല്ലാതെ റഷ്യയ്ക്കെതിരെ യാതൊരു നടപടിയും എടുത്തില്ലല്ലോ എന്ന് ഒരു പോളീഷ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടാണ് ട്രംപ് അസ്വസ്ഥതയോടെ പൊട്ടിത്തെറിച്ച് പ്രതികരണം നടത്തയത്. പോളണ്ട് പ്രസിഡന്റ് കരോള്‍ നവ്റോക്കിയുമായി ഓവല്‍ ഓഫീസില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോഴായിരുന്നു സംഭവം. ‘നടപടിയൊന്നും എടുത്തില്ലെന്ന് നിങ്ങള്‍ക്കെങ്ങനെ അറിയാം? ചൈനയ്ക്ക് പുറമെ റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ക്രൂഡോയില്‍ വാങ്ങുന്ന ഇന്ത്യയുടെ മേല്‍ ദ്വിതീയ ഉപരോധം ഏര്‍പ്പെടുത്തിയത് ഒരു നടപടിയല്ലെന്ന് നിങ്ങള്‍ പറയുമോ? അത് റഷ്യക്ക് നൂറുകണക്കിന് ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കി. ഇതിനെയാണോ നിങ്ങള്‍ നടപടിയല്ലെന്ന് പറയുന്നത്? ഞാന്‍ ഇതുവരെ രണ്ടാം ഘട്ടമോ മൂന്നാം ഘട്ടമോ ചെയ്തിട്ടില്ല. എന്നാല്‍ നടപടിയൊന്നും ഇല്ലെന്ന് നിങ്ങള്‍ പറയുമ്പോള്‍, നിങ്ങള്‍…

    Read More »
  • Breaking News

    ‘നല്ല ഇടി’ കൊടുത്തു, സ്‌റ്റേഷനു പുറത്തും മര്‍ദനം; കുന്നംകുളത്ത് മൂന്നാംമുറ ശരിവച്ച അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി; ദൃശ്യങ്ങള്‍ ലഭിച്ചിട്ടും ചുമത്തിയത് ദുര്‍ബല വകുപ്പ്

    തൃശൂര്‍: കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ നിര്‍ണായക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ക്രൈം റെക്കോര്‍ഡ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ സേതു കെ സി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്. പൊലീസുകാര്‍ സുജിത്ത് വി എസിനെ സ്റ്റേഷനില്‍ എത്തിച്ചു മര്‍ദിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.സ്റ്റേഷനില്‍ എത്തുന്നതിനുമുമ്പ് വഴിയില്‍ നിര്‍ത്തി മര്‍ദിച്ചു എന്ന ആരോപണവും റിപ്പോര്‍ട്ട് ശരിവെക്കുന്നുണ്ട്. എന്നാല്‍, പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാതെ നടത്തിയ അന്വേഷണത്തില്‍ രക്ഷപ്പെടാന്‍ വീഴ്ചകളേറെ. ദൃശ്യങ്ങള്‍ ലഭിച്ചിട്ടും ദുര്‍ബല വകുപ്പുകള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ക്കു നേരെ ചുമത്തിയത്. കൈ കൊണ്ട് അടിച്ചു എന്ന വകുപ്പു മാത്രമാണ് ചുമത്തിയത്. അന്വേഷണ റിപ്പോര്‍ട്ടില്‍ മൂന്നാംമുറ ശരിവച്ചിരുന്നു. കൊടുത്തത് ‘നല്ല ഇടി’ എന്നായിരുന്നു എസിപിയുടെ റിപ്പോര്‍ട്ട്. 2023ല്‍ ആയിരുന്നു ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കീഴുദ്യോഗസ്ഥര്‍ക്ക് ഉന്നതരുടെ പരിരക്ഷ ആവോളം ലഭിച്ചു എന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്. ‘ഒത്തുതീര്‍പ്പ് വാഗ്ദാനം 20 ലക്ഷം; ലാത്തികൊണ്ട് തല്ലിച്ചതച്ചതിനുശേഷം നിവര്‍ന്നുനിന്ന് ചാടാന്‍ പറഞ്ഞു,…

    Read More »
  • Breaking News

    18 നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ഇരയാക്കപ്പെട്ടു; മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസ്: എഫ്ഐആര്‍ സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്

    തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. രാഹുല്‍ പീഡനത്തിന് ഇരകളായ സ്ത്രീകളെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു. 18 നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് പീഡനത്തിന് ഇരകളായതെന്നും എഫ്ഐആറില്‍ പറയുന്നു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. പത്തു പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇതില്‍ പലതും ഗുരുതരമാണെന്നും, ഒന്നിലേറെ സ്ത്രീകള്‍ ഇരയാക്കപ്പെട്ടിട്ടുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു. മൂന്നാം കക്ഷികളുടെ പരാതികളുടേയും മാധ്യമ റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. രാഹുലിനെതിരെ ബി എന്‍ എസ് 78(2), 351 പൊലീസ് ആക്ട് 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തു. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയച്ചെന്നും ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. പരാതിക്കാരില്‍ ഒരാളായ അഡ്വ ഷിന്‍ോയില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുത്തിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകരുടെയും മൊഴി രേഖപ്പെടുത്തുമെന്നും ക്രൈംബ്രാഞ്ച്…

    Read More »
Back to top button
error: