Month: September 2025
-
Breaking News
അധോലോക നായകനും രാഷ്ട്രീയക്കാരനുമായ അരുണ്‍ഗാവ്‌ലി പുറത്തിറങ്ങി ; 17 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ; സുപ്രീം കോടതി ജാമ്യം അനുവദിച്ചു
നാഗ്പൂര്‍: ഒരു കാലത്ത് ഇന്ത്യയെ ഞെട്ടിച്ച അധോലോകനായകനും ഗുണ്ടാ നേതാവും പിന്നീട് രാഷ്ട്രീയക്കാരനുമായി മാറിയ അരുണ്‍ ഗാവ്ലി നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. 17 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം കഴിഞ്ഞദിവസമാണ് അരുണ്‍ ഗാവ്‌ലി ജയില്‍ മോചിതനായത്. 2007-ല്‍ നടന്ന ശിവസേന കോര്‍പ്പറേറ്റര്‍ കമലാകര്‍ ജാംസന്ദേക്കര്‍ വധക്കേസുമായി ബന്ധപ്പെട്ട് 76-കാരനായ അദ്ദേഹത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഇത് രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന കേസില്‍ നിര്‍ണായകമായ വഴിത്തിരിവാണ്. പ്രായവും നീണ്ട തടവുകാലവും പരിഗണിച്ച് ഓഗസ്റ്റ് 28-നാണ് പരമോന്നത കോടതി ഗാവ്ലിക്ക് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എം.എം. സുന്ദരേശ്, എന്‍. കോടീശ്വര്‍ സിംഗ് എന്നിവരടങ്ങിയ ബെഞ്ച്, ഗാവ്ലിയുടെ അപ്പീല്‍ ഇപ്പോഴും നിലനില്‍ക്കെ തന്നെ 17 വര്‍ഷവും മൂന്ന് മാസവും തടവില്‍ കഴിഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. വിചാരണ കോടതി നിശ്ചയിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും ജാമ്യം. അടുത്ത വര്‍ഷം ഫെബ്രുവരിയിലായിരിക്കും കേസിന്റെ അന്തിമ വാദം കേള്‍ക്കുക. ബുധനാഴ്ച ഉച്ചയ്ക്ക് 12:30-ഓടെ ഗാവ്ലി ജയിലില്‍ നിന്ന് പുറത്തിറങ്ങി. വര്‍ഷങ്ങള്‍…
Read More » -
Breaking News
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ബന്ധുവിനെ യാത്രയാക്കിയുള്ള മടക്കം; ഥാര്‍ ജീപ്പെത്തിയത് അതിവേഗത്തില്‍, പ്രിന്‍സിന്റെയും രണ്ട് മക്കളുടെയും ജീവനെടുത്ത അപടകത്തില്‍ പരിക്കേറ്റ ഐശ്വര്യയുടെ നില ഗുരുതരം; ഞെട്ടല്‍ മാറാതെ തേവലക്കര
കൊല്ലം: ഓച്ചിറയില്‍ ഇന്ന് പുലര്‍ച്ചെ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും ഥാര്‍ ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില അതീവഗുരുതരം. ഥാര്‍ ജീപ്പിലുണ്ടായിരുന്ന മൂന്ന് പേര്‍ സംഭവസ്ഥലത്തുവച്ചുത്തന്നെ മരിച്ചിരുന്നു. തേവലക്കര സ്വദേശി പ്രിന്‍സ് തോമസും (44) കുടുംബവും സഞ്ചരിച്ച ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേരാണ് ഇതിലുണ്ടായിരുന്നത്. പ്രിന്‍സും മക്കളായ അതുല്‍ (14), അല്‍ക്ക (അഞ്ച്) എന്നിവരാണ് മരിച്ചത്. പ്രിന്‍സിന്റെ ഭാര്യ ബിന്ദ്യ സൂസന്‍ വര്‍ഗീസും മറ്റൊരു മകള്‍ ഐശ്വര്യയും ചികിത്സയിലാണ്. ഐശ്വര്യ അടുത്തുളള സ്വകാര്യആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ്. ബിന്ദ്യയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പ്രിന്‍സ് കല്ലേലിഭാഗം കൈരളി ഫൈന്‍നാന്‍സ് ഉടമയാണ്. വിന്ദ്യയുടെ സഹോദരന്റെ മകനെ യുകെയിലേക്ക് യാത്രയാക്കാന്‍ പ്രിന്‍സും കുടുംബവും നെടുമ്പാശേരി വിമാനത്താവളത്തില്‍ പോയശേഷം തേവലക്കരയിലെ വീട്ടിലേക്ക് വരികയായിരുന്നു. അതിനിടയിലാണ് ദേശീയപാതയില്‍ അപകടത്തില്‍പ്പെട്ടത്. കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗത്തിന്റെ ഒരു വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാരിലൊരാള്‍ റോഡിലേക്ക് തെറിച്ചുവീണിരുന്നു.…
Read More » -
Breaking News
യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ച പോലീസുകാര്‍ കാക്കിയിട്ട് ശമ്പളം വാങ്ങേണ്ടവരല്ല, പിരിച്ചുവിട്ട് അഴിയെണ്ണേണ്ടവര്‍ ; എല്ലാക്കാലത്തേക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരിക്കില്ലെന്ന് ഓര്‍ക്കണം
പാലക്കാട്: എല്ലാ കാലത്തേക്കും കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആയിരിക്കില്ലെന്നു ഷാഫി പറമ്പില്‍ എംപി. കാക്കിയണിഞ്ഞ ക്രൂരതയുടെ വക്താക്കളെ, ഇനി ഒരു രൂപ പോലും സര്‍ക്കാര്‍ ശമ്പളം വാങ്ങാന്‍ അനുവദിക്കരുതെന്നും ഷാഫി പറമ്പില്‍. ഫേസ്ബുക്ക് കുറിപ്പിലാണ് ഷാഫിയുടെ ശക്തമായ വിമര്‍ശനം വന്നത്. കാക്കിയിട്ട് ശമ്പളം വാങ്ങേണ്ടവരല്ല, പിരിച്ചുവിട്ട് അഴിയെണ്ണേണ്ടവരാണ് മര്‍ദ്ദിച്ച പോലീസുകാരനെന്നും ആഭ്യന്തരവകുപ്പിന് ഒരു തലവന്‍ ഉണ്ടെങ്കില്‍, ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഈ നിമിഷം ഈ ക്രൂരന്മാരെ പിരിച്ചുവിടണം. അവര്‍ക്കെതിരെയുള്ള നടപടികള്‍ മുന്‍കാലപ്രാബല്യത്തോടെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പറഞ്ഞു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനോട് കാരണമില്ലാതെ കാണിച്ച ഈ ക്രൂരത നടത്തിയവരെ സംരക്ഷിക്കാന്‍ കൊടി സുനി മാര്‍ക്ക് പോലും സംരക്ഷണം ഒരുക്കുന്ന അതേ നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍ ചെയ്തവരോട് പറയുന്നു എല്ലാ കാലത്തേക്കും പിണറായി വിജയന്‍ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രിയെന്നും ഷാഫി മുന്നറിയിപ്പ് നല്‍കി. ഷാഫി പറമ്പില്‍ ഫേസ്ബുക്ക് കുറിപ്പ് കാക്കിയിട്ട് ശമ്പളം വാങ്ങേണ്ടവരല്ല, പിരിച്ചുവിട്ട് അഴിയെണ്ണേണ്ടവരാണ്. ആഭ്യന്തരവകുപ്പിന് ഒരു തലവന്‍ ഉണ്ടെങ്കില്‍,…
Read More » -
Breaking News
‘ഇവന്‍ നാടിന് അപമാനം’ എന്നെഴുതിയ പോസ്റ്റര്‍ പതിച്ചു ; സുജിത്തിനെ മര്‍ദ്ദിച്ച സംഭവത്തില്‍ സിപിഐ സജീവന്റെ വീട്ടിലേക്കും യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധം; എസ്‌ഐ നുഹ്‌മാന്റെ വീട്ടിലേക്കും മാര്‍ച്ച് നടത്തി
തൃശൂര്‍ : കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്‌റ് സുജിത്തിനെ പൊലീസുകാര്‍ മര്‍ദിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. സുജിത്തിനെ മര്‍ദിച്ച സിപിഒ സജീവന്റെ തൃശൂര്‍ മാടക്കാത്തറയിലെ വീട്ടിലേക്കും മാര്‍ച്ച് നടത്തി. ഇവന്‍ നാടിന് അപമാനം എന്നെഴുതിയ പോസ്റ്ററില്‍ സുജിത്തിന്റെ ചിത്രമടക്കം പതിപ്പിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടിന് സമീപമുള്ള പ്രധാന കവലയില്‍ പൊലീസ് ക്രിമിനലുകള്‍ നാടിന് അപമാനം എന്ന പോസ്റ്റര്‍ പതിച്ചു. മണ്ണൂത്തി സ്റ്റേഷനില്‍ നിന്ന് പൊലീസുകാര്‍ എത്തി സിപിഒ സജീവന്റെ വീട്ടില്‍ വലിയ സുരക്ഷ ഏര്‍പ്പെടുത്തി. നേരത്തേ യൂത്ത്‌കോണ്‍ഗ്രസ് മലപ്പുറത്ത് സംഭവത്തിലെ വിവാദ സബ് ഇന്‍സ്പക്ടര്‍ നുഹ്‌മാന്റെ വീട്ടിലേക്കും യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് തടയാന്‍ ശ്രമിച്ച പോലീസുമായി ഏറ്റുമുട്ടുകയും ലാത്തിച്ചാര്‍ജ്ജ് ഉണ്ടാകുകയും ചെയ്തിരുന്നു. സജീവനെ സര്‍വീസില്‍ നിന്ന് പുറത്താക്കും വരെ ശക്തമായ സമരം നടത്തുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. കേസില്‍ പുതിയ വെളിപ്പെടുത്തല്‍ സുജിത്തില്‍ നിന്നും ഉണ്ടായിരിക്കുകയാണ്. കേസില്‍ നിന്നും പിന്‍മാറാന്‍ പോലീസ് തനിക്ക്…
Read More » -
Breaking News
എക്സൈസ് ഓഫീസുകളില്‍ ഓണക്കൊയ്ത്ത്; കൈക്കൂലി ഗൂഗിള്‍പേ വഴി, പിടികൂടിയത് മദ്യവും പണവും
തിരുവനന്തപുരം: എക്സൈസ് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍. ബാര്‍, കള്ളുഷാപ്പ് ഉടമകളില്‍നിന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി 2,12,500 രൂപ കൈക്കൂലി വാങ്ങിയതായും കണ്ടെത്തി. വിവിധ ഓഫീസുകളില്‍നിന്ന് കണക്കില്‍പ്പെടാത്ത 28,164 രൂപയും ബാറുകളില്‍നിന്ന് കൈപ്പറ്റിയ 25 കുപ്പി മദ്യവും പിടിച്ചെടുത്തു. ‘ഓപ്പറേഷന്‍ സേഫ് സിപ്പ്’ എന്ന പേരിലായിരുന്നു പരിശോധന. പത്തനാപുരം എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ ഗൂഗിള്‍ പേ മുഖേന ബാറുടമയില്‍നിന്ന് 42,000 രൂപയും പാലാ എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ 11,500 രൂപയും കൈപ്പറ്റിയതായും കണ്ടെത്തി. കൊച്ചി എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഒരു എക്സൈസ് ഉദ്യോഗസ്ഥന്റെ അക്കൗണ്ടില്‍ ഗൂഗിള്‍ പേ മുഖേന 93,000 രൂപ എത്തിയത് ബാറുടമയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയില്‍നിന്നാണ്. തൃശ്ശൂര്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ എക്സൈസ് ഉദ്യോഗസ്ഥനില്‍നിന്ന് 2600 രൂപ പിടിച്ചെടുത്തു. വൈക്കം എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ ശൗചാലയത്തില്‍ സ്വകാര്യ ബാര്‍ ഹോട്ടലിന്റെ പേരുള്ള കവറിനുള്ളില്‍ 13,000 രൂപ ഒളിപ്പിച്ചുവെച്ചതായും…
Read More » -
Breaking News
സുജിത്തിനെ പോലീസുകാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ നടപടിയെടുക്കണം ; ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണം ; ഇല്ലെങ്കില്‍ ഏതറ്റം വരെയും പോകുമെന്ന് പ്രതിപക്ഷനേതാവ്
ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിനെ പൊലീസ് സ്റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ എസ്ഐ ഉള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വിവരാവകാശ രേഖപ്രകാരം വീഡിയോ ലഭിച്ചില്ലായിരുന്നെങ്കില്‍ ഈ സംഭവം പുറത്തറിയില്ലായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസിന് ഉറച്ച നിലപാടാണുള്ളത്. പ്രതിപ്പട്ടികയില്‍ പോലും ഉള്‍പ്പെടുത്താതെ പൊലീസുകാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടന്നത്. ക്രിമിനലുകള്‍ പോലും ചെയ്യാത്ത കാര്യമാണ് പൊലീസുകാര്‍ ചെയ്തത്. മര്‍ദ്ദിച്ചിട്ടും മര്‍ദ്ദിച്ചിട്ടും മതിവരാത്ത രീതിയില്‍ സുജിത്തിനെ പൊലീസുകാര്‍ മര്‍ദ്ദിച്ച് അവശനാക്കി. അതുംപോരാതെയാണ് കള്ളക്കേസില്‍ കുടുക്കിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു. സുജിത്തിനെ മര്‍ദ്ദിച്ചതിന്റെ കാരണം എന്താണെന്ന് ചോദിച്ചാല്‍ അത് പോലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അറിയില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസ് ഏതറ്റംവരെയും പോകുമെന്നും പറഞ്ഞു. സുജിത്ത് നേരിട്ടത് ക്രൂരമര്‍ദ്ദനമാണെന്ന് സതീശന്‍ പറഞ്ഞു. പുതിയ കാലത്താണ് ഇങ്ങനെ ഒരു സംഭവം നടന്നിരിക്കുന്നതെന്ന് ഓര്‍ക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ…
Read More » -
Breaking News
വൈക്കത്ത് കാര്‍ 5 ഇരുചക്രവാഹനങ്ങള്‍ ഇടിച്ചുതകര്‍ത്തു; മകളുടെ സ്‌കൂട്ടറിന് പിന്നിലിരുന്ന അമ്മയ്ക്ക് ദാരുണാന്ത്യം
കോട്ടയം: വൈക്കം നാനാടത്ത് നിയന്ത്രണംവിട്ട കാര്‍ അഞ്ച് സ്‌കൂട്ടറുകള്‍ ഇടിച്ചുതകര്‍ത്തു. കാറിടിച്ച് മകളുടെ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്രചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം. വൈക്കം ആറാട്ടുകുളങ്ങര പാലച്ചുവട് മഠത്തില്‍ റിട്ട ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ കൃഷ്ണനാചാരിയുടെ ഭാര്യ ചന്ദ്രികദേവി(72) ആണ് മരിച്ചത്. മകള്‍ സജിക(50), ബ്ലോക്ക് പഞ്ചായത്ത് അംഗം വൈക്കം അക്കരപ്പാടം ഒടിയില്‍ ഒ.എം.ഉദയപ്പന്‍(59) എന്നിവര്‍ക്ക് പരിക്കേറ്റു. കാലിന് ഗുരുതരമായി പരിക്കേറ്റ സജികയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ 11.30-ന് വൈക്കം-പൂത്തോട്ട റോഡില്‍ നാനാടം മാര്‍ക്കറ്റിന് സമീപമാണ് അപകടമുണ്ടായത്. സജികയും അമ്മ ചന്ദ്രികയും സ്‌കൂട്ടറില്‍ വൈക്കത്തുനിന്ന് പൂത്തോട്ട ഭാഗത്തേക്ക് പോകുകയായിരുന്നു. പൂത്തോട്ട ഭാഗത്തുനിന്ന് മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു റോഡില്‍ വീണു. കാര്‍ റോഡിന്റെ വലതുവശത്തേക്ക് പാഞ്ഞുകയറി പച്ചക്കറികടയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന നാല് സ്‌കൂട്ടറുകളില്‍ ഇടിച്ച…
Read More » -
Breaking News
നിമിഷപ്രിയയുടെ മോചനം: ഒരു സംഘം യെമനില്‍ എത്തി; ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നെന്ന് ചാണ്ടി ഉമ്മന്‍
കോട്ടയം: യെമന്‍ സ്വദേശി തലാല്‍ അബ്ദു മഹ്ദിയുടെ കൊലപാതകത്തില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് ചര്‍ച്ചകള്‍ക്കായി ഒരു സംഘം ഇന്ന് ആ രാജ്യത്ത് എത്തിയിട്ടുണ്ടെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കുന്നു. ആരു ചര്‍ച്ച നടത്തിയാലും നല്ലതാണ്. എന്നാല്‍ ഇതു സംബന്ധിച്ചുള്ള സമൂഹമാധ്യമ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജൂലൈ 16ന് നടക്കാനിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഇന്ത്യന്‍ നയതന്ത്ര ഇടപെടലുകളെ തുടര്‍ന്ന് നീട്ടിവച്ചിരുന്നു. പാലക്കാട് സ്വദേശിയാണ് നിമിഷപ്രിയ. 2008ല്‍ യെമനിലേക്ക് പോയ നിമിഷപ്രിയ തലാലുമായി ചേര്‍ന്ന് പിന്നീട് സ്വന്തമായി ഒരു ക്ലിനിക്ക് ആരംഭിച്ചു. അവരുടെ പാസ്പോര്‍ട്ട് കൈവശം വച്ചിരുന്ന ബിസിനസ് പങ്കാളി കൂടിയായ തലാലിനെ 2017ല്‍ കൊലപ്പെടുത്തിയെന്നതാണ് കേസ്. പാസ്പോര്‍ട്ട് തിരികെ വാങ്ങാനായി അമിതമായ അളവില്‍ ലഹരിമരുന്ന് കുത്തിവച്ച് മയക്കിക്കിടത്താനായിരുന്നു ശ്രമം. പക്ഷേ, തലാല്‍ മരിച്ചു. തലാലിന്റെ മൃതദേഹം ഒരു വാട്ടര്‍ ടാങ്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിമിഷപ്രിയയുടെ മോചനത്തിനായി ഗള്‍ഫ് കേന്ദ്രീകരിച്ച് സജീവ…
Read More » -
Breaking News
ഫോറന്‍സിക് വിദഗ്ധ ഡോ. ഷേര്‍ലി വാസു അന്തരിച്ചു; വീട്ടില്‍ കുഴഞ്ഞു വീണ ഡോക്ടറുടെ അന്ത്യം ആശുപത്രിയില്‍; വിട പറഞ്ഞത് ഒട്ടേറെ കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ സര്‍ജന്‍
കോഴിക്കോട്: കോളിളക്കമുണ്ടാക്കിയ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ പ്രമുഖ ഫൊറന്‍സിക് സര്‍ജന്‍ ഡോ. ഷെര്‍ലി വാസു (68) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തിയ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം വകുപ്പ് മുന്‍ മേധാവിയായിരുന്നു. നിലവില്‍ കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയായി സേവനമനുഷ്ടിക്കുകയായിരുന്നു. ഫൊറന്‍സിക് മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു ഡോ. ഷെര്‍ലി വാസു. ആയിരക്കണക്കിന് കേസുകളാണ് ഷെര്‍ലി വാസു ഔദ്യോഗിക കാലയളവില്‍ പരിശോധിച്ചത്. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ അറിവ് പകര്‍ന്നു നല്‍കുകയും ചെയ്തു. കേരളത്തിലെ ആദ്യത്തെ വനിതാ ഫോറന്‍സിക് സര്‍ജനായിരുന്നു ഡോ. ഷെര്‍ലി വാസു. ട്രെയിനില്‍ വെച്ച് പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പരിശോധിച്ചത് ഷെര്‍ലി വാസുവായിരുന്നു. 1982ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായി ജോലിയില്‍ പ്രവേശിച്ചു. 1984ല്‍ ഫോറന്‍സിക് മെഡിസിനില്‍…
Read More » -
എറണാകുളം നോര്‍ത്ത് റെയില്‍വേ പ്ലാറ്റ്ഫോമിലൂടെ ആഡംബര ബൈക്ക് ഓടിച്ചു; യുവാവിനെ കണ്ടെത്താന്‍ അന്വേഷണം
കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിലൂടെ ബൈക്ക് ഓടിച്ച യുവാവിനെ കണ്ടെത്താന്‍ അന്വേഷണം. പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി എംഎസ്.അജ്മലിന്റെ പേരില്‍ വാടകയ്ക്ക് എടുത്ത ആഡംബര ബൈക്കാണ് യുവാവ് രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലൂടെ ഓടിച്ചത്. ഇയാള്‍ക്കായി റെയില്‍വേ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ പുലര്‍ച്ചെ നാലരയോടെ യുവാവ് പ്ലാറ്റ്ഫോമിന്റെ രണ്ടാം നമ്പര്‍ പ്രവേശന കവാടത്തിലൂടെ ബൈക്കുമായി പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കുകയായിരുന്നു. പ്ലാറ്റ്ഫോമില്‍ നിറഞ്ഞിരിക്കുന്ന ആളുകള്‍ക്കിടയിലൂടെ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവാവ് ബൈക്കുമായി പ്രവേശിക്കുന്നതു കണ്ടതോടെ ആര്‍പിഎഫ് പിന്നാലെ പാഞ്ഞെങ്കിലും പ്ലാറ്റ്ഫോമിന്റെ തെക്കേ അറ്റത്തേക്ക് ഓടിച്ചുപോയി. തുടര്‍ന്ന് ബൈക്ക് നിര്‍ത്തി താക്കോലുമായി ഓടി രക്ഷപെടുകയായിരുന്നു. തൈക്കുടത്ത് ബൈക്ക് വാടകയ്ക്കു നല്‍കുന്ന സ്ഥാപനത്തില്‍നിന്ന് ഓഗസ്റ്റ് 30നാണ് യുവാവ് ആഡംബര ബൈക്ക് വാടകയ്ക്ക് എടുത്തത്. നാലു ലക്ഷത്തോളം രൂപ വിലയുള്ള ബൈക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി ഒരു മാസത്തേക്കാണ് എടുത്തത്. ഈ തിരിച്ചറിയല്‍ കാര്‍ഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയില്‍വെ പൊലീസിന്റെ അന്വേഷണം. റെയില്‍വേ…
Read More »