Month: September 2025
-
Breaking News
ദേശീയ മെഡല്‍ ഉറപ്പുനല്‍കി, പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യോഗ പരിശീലകനെതിരേ പോക്സോ കേസ്
ബെംഗളൂരു: ദേശീയ മെഡലും ജോലിയും ഉറപ്പുനല്‍കി യോഗ പരിശീലകന് പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതി. ബെംഗളൂരുവിലെ 19-കാരിയാണ് പീഡനപരാതിയുമായി പോലീസിനെ സമീപിച്ചത്. വെസ്റ്റ് ബെംഗളൂരുവില്‍ യോഗ പരിശീലനകേന്ദ്രം നടത്തുന്നയാള്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ വകുപ്പുകളടക്കം ചുമത്തി യോഗ പരിശീലകനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, ഇയാള്‍ ഒളിവിലാണെന്നും പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. വര്‍ഷങ്ങളായി യോഗ അഭ്യസിക്കുന്നയാളാണ് പെണ്‍കുട്ടി. 2019 മുതല്‍ പ്രതിയായ പരിശീലകനെ പെണ്‍കുട്ടിക്ക് പരിചയമുണ്ട്. യോഗയുമായി ബന്ധപ്പെട്ട ഒരു അസോസിയേഷന്റെ ഭാരവാഹി കൂടിയായിരുന്നു ഇയാള്‍. 2023 നവംബറില്‍ പെണ്‍കുട്ടിക്ക് 17 വയസ്സുള്ളപ്പോള്‍ പ്രതിക്കൊപ്പം ഒരു യോഗ മത്സരത്തില്‍ പങ്കെടുക്കാനായി തായ്ലാന്ഡില് പോയി. ഇവിടെവെച്ചാണ് പരിശീലകന് ആദ്യമായി പീഡിപ്പിച്ചതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിക്ക് മത്സരത്തില്‍നിന്ന് പിന്മാറേണ്ടിവന്നു. ഇതിനുശേഷം 2024-ല്‍ പെണ്‍കുട്ടി പ്രതിയുടെ യോഗാ കേന്ദ്രത്തില്‍ പരിശീലനത്തിനായി ചേര്‍ന്നു. ഇതിനിടെയാണ് യോഗ മത്സരത്തില്‍ ദേശീയ മെഡലും ജോലിയും ഉറപ്പുനല്‍കി പരിശീലകന് പീഡനം തുടര്‍ന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22-നും ലൈംഗികമായി…
Read More » -
Breaking News
മറിയക്കുട്ടിക്കൊപ്പം സമരരംഗത്ത്; പെന്ഷന് കുടിശിക വാങ്ങാന്‍ നില്‍ക്കാതെ അന്നമ്മ യാത്രയായി
തൊടുപുഴ: ക്ഷേമപെന്ഷന് കുടിശികയ്ക്കുവേണ്ടി സമരംചെയ്ത് വാര്‍ത്തകളില്‍ ഇടംനേടിയ മറിയക്കുട്ടിക്കൊപ്പം സമരം ചെയ്ത അന്നം ഔസേപ്പ് (അന്നമ്മ-87) അന്തരിച്ചു. ബുധനാഴ്ച വൈകീട്ട് നാലോടെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിധവ പെന്ഷന് കുടിശ്ശിക തന്നുതീര്‍ക്കുക, പാവങ്ങളോട് നീതി കാണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2023 നവംബര്‍ എട്ടിനാണ് അന്നമ്മയും സുഹൃത്ത് മറിയക്കുട്ടിയും അടിമാലി ഇരുന്നൂറേക്കര്‍ പൊന്നിരുത്തുംപാറയില്‍ അടിമാലി ടൗണില്‍ പ്ലക്കാടുമായി ഭിക്ഷാടന പ്രതിഷേധം നടത്തിയത്. കറണ്ട് ബില്ല് അടയ്ക്കാന്‍ നിവൃത്തിയില്ലെന്ന് രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുമായാണ് ഇവര്‍ അടിമാലി ടൗണില്‍ പ്രതിഷേധിച്ചത്. ഇത് കേരളത്തില്‍ വലിയ സമരാഹ്വാനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സമരത്തെത്തുടര്‍ന്ന് ഇവര്‍ക്ക് ഒരു മാസത്തെ പെന്ഷന് അടിയന്തരമായി നല്കി. നാനാമേഖലകളില്‍നിന്ന് പൊതുപ്രവര്‍ത്തകരും രാഷ്ട്രീയക്കാരും സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖരും ഈ വയോധികരെ കാണാനെത്തുകയും പിന്തുണ അറിയിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ പെന്ഷന് ലഭിക്കുന്നതുവരെ ഇരുവര്‍ക്കും പ്രതിമാസം 1600 രൂപ വീതം പെന്ഷന് നല്‍കുമെന്ന് രമേശ് ചെന്നിത്തലയും സുരേഷ് ഗോപിയും അന്ന് പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്ക് ഇപ്പോഴും പെന്ഷന് കുടിശ്ശിക ലഭിക്കാനുണ്ടെന്ന്…
Read More » -
Breaking News
കണ്ണീരില്‍ മുങ്ങി ഉത്രാടപ്പാച്ചില്‍: കൊല്ലത്ത് വാഹനാപകടം; ബസും ജീപ്പും കൂട്ടിയിടിച്ച് അച്ഛനും രണ്ടുമക്കളും മരിച്ചു, അമ്മയ്ക്കും മകള്‍ക്കും പരുക്ക്
കൊല്ലം: ഓച്ചിറ വലിയകുളങ്ങരയില്‍ വാഹനാപകടത്തില്‍ 3 മരണം. രണ്ടുപേര്‍ക്ക് ഗുരുതര പരുക്ക്. തേവലക്കര പടിഞ്ഞാറ്റിന്‍കര പൈപ്പ്മുക്ക് സ്വദേശി പ്രിന്‍സ് തോമസ് (44), മക്കളായ അല്‍ക്ക (5), അതുല്‍ (14) എന്നിവരാണ് മരിച്ചത്. ഭാര്യ വിന്ദ്യ, മകള്‍ ഐശ്വര്യ എന്നിവര്‍ക്ക് പരുക്കേറ്റു. വിന്ദ്യയുടെ സാഹോദരന്റെ മകനെ യുകെയിലേക്ക് യാത്രയാക്കാനായി നെടുമ്പാശേരി വിമാനത്താവളത്തില്‍ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും എസ്യുവിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. എസ്യുവിയുടെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. ഏറെ പണിപ്പെട്ടാണ് പരുക്കേറ്റവരെ എസ്യുവിയില്‍നിന്ന് പുറത്തെടുത്തത്. ചേര്‍ത്തലയിലേക്ക് പോകുകയായിരുന്നു ബസ്. കെഎസ്ആര്‍ടിസി ബസിന്റെ മുന്‍ഭാഗവും തകര്‍ന്നു. രാവിലെ 6.30നാണ് അപകടമുണ്ടായത്. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. എസ്യുവിയില് പ്രിന്‍സും ഭാര്യയും മൂന്നു മക്കളുമാണ് ഉണ്ടായിരുന്നത്. പ്രിന്‍സിനോടൊപ്പം മുന്‍ സീറ്റിലിരുന്ന ഭാര്യ വിന്ദ്യയ്ക്ക് നിസാര പരുക്കെയുള്ളു. പ്രിന്‍സ് കല്ലേലിഭാഗം കൈരളി ഫൈന്‍നാന്‍സ് ഉടമയാണ്. വിന്ദ്യയുടെ സാഹോദരന്റെ മകനെ യുകെയിലേക്ക് യാത്രയാക്കാന്‍ പ്രിന്‍സും കുടുംബവും നെടുമ്പാശേരി വിമാനത്താവളത്തില്‍ പോയിട്ട്…
Read More » -
Breaking News
ശ്രീനാരായണഗുരുവിന്റെ ആശയങ്ങള്‍ പകര്‍ത്തിയ ആള് ; വെള്ളാപ്പള്ളി നടേശന്റേത് മാതൃകാപരമായ പ്രവര്‍ത്തി ; സംഘടനയെ സാമ്പത്തീകമായി മെച്ചത്തിലേക്ക് നയിച്ച നേതാവ് ; എസ്എന്‍ഡിപി നേതാവിനെ പുകഴ്ത്തി പിണറായി
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് വലിയ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പകര്‍ത്തിയ ആളാണ് വെളളാപ്പളളി നടേശനെന്നും എസ്എന്‍ഡിപിയെ സാമ്പത്തീക ഉന്നതിയിലേക്ക് നയിച്ച നേതാവാണെന്നും പിണറായി വിജയന്. വെള്ളാപ്പള്ളിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രായോഗികമായി നടപ്പാക്കുന്നതിന് എസ്എന്‍ഡിപി യോഗം വഹിച്ച പങ്ക് നിര്‍ണായകമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും കാലത്ത് അറിവാണ് യഥാര്‍ത്ഥ ശക്തിയെന്നും അതിനുള്ള ഏക മാര്‍ഗം വിദ്യാഭ്യാസമാണെന്ന് പഠിപ്പിച്ചതും ഗുരുവാണ്. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണായക സ്ഥാനം എസ്എന്‍ഡിപിക്ക് ഉണ്ടെന്നും അത് സമൂഹത്തിലുണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ലെന്നും പറഞ്ഞു. തദ്ദേശ തെരഞ്ഞെടപ്പും നിയമസഭാ തെരഞ്ഞെടുപ്പും തൊട്ടടുത്ത് നില്ക്കുമ്പോള് പിണറായിയുടെ പ്രസ്തവനയ്ക്ക് ഗൗരവം ഏറെയാണ്. നേരത്തേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്താനിരിക്കുന്ന അയ്യപ്പസംഗമത്തിന് പിന്തുണയുമായി എന്‍എസ്എസും എസ്എന്‍ഡിപിയും രംഗത്ത് വന്നിരുന്നു. ബിജെപിയും സംഘപരിവാര്‍ സംഘടനകളും ശക്തമായി എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് കേരളത്തിലെ പ്രബല സമുദായങ്ങള്‍ പിന്തുണച്ച്…
Read More » -
Breaking News
ഇത്തവണത്തെ ഓണം ബംബർ “ലോക – ചാപ്റ്റർ വൺ ചന്ദ്രയ്ക്ക്” !! 7-ാം ദിനം 100 കോടി ക്ലബ്ബിൽ, ആഗോള കലക്ഷൻ 101 കോടി
കൊച്ചി: ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക: – ചാപ്റ്റർ വൺ: ചന്ദ്ര” ചരിത്രം വിജയം. 7 ദിവസം കൊണ്ട് 101 കോടിയാണ് ചിത്രം നേടിയ ആഗോള കലക്ഷൻ. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് ഇതിലൂടെ “ലോക” സ്വന്തമാക്കിയത്. തെന്നിന്ത്യൻ സിനിമയിൽ തന്നെ ഇതിലൂടെ പുതിയ ചരിത്രമാണ് ഈ ചിത്രം സൃഷ്ടിച്ചത്. കേരളത്തിന് അകത്തും പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിച്ചാണ് മുന്നേറുന്നത്. കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളും ട്രെൻഡിങ് ആയി മെഗാ വിജയത്തിലേക്കാണ് കുതിക്കുന്നത്. ചിത്രത്തിൻ്റെ ഹിന്ദി പതിപ്പ് സെപ്റ്റംബർ നാലിന് റിലീസ് ചെയ്യും. കേരളത്തിൽ ഇപ്പോൾ ദിവസേന…
Read More » -
Breaking News
2018 ല്‍ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം പഞ്ചാബില്‍ ; 23 ജില്ലകളിലും പ്രളയം നാശം വിതച്ചു ; നദികള്‍ കരകവിഞ്ഞൊഴുകി, ഡാമുകളും തുറന്നു, ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 30 മരണം
ചണ്ഡീഗഡ്: പഞ്ചാബില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം 30 മരണം. 23 ജില്ലകളിലും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സംസ്ഥാനം 1988-ന് ശേഷം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമെന്നാണ് റിപ്പോര്‍ട്ട്. ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് സത്ലജ്, ബിയാസ്, രവി നദികളിലും പുഴകളിലും ജലനിരപ്പ് ഉയര്‍ന്നതാണ് പഞ്ചാബിലെ പ്രളയത്തിന് കാരണം. കനത്ത മഴ ലഭിക്കുക കൂടി ചെയ്തപ്പോള്‍ വെള്ളപ്പൊക്കത്തിന്റെ തീവ്രത കൂടി. ഗുര്‍ദാസ്പൂര്‍, പത്താന്‍കോട്ട്, ഫാസില്‍ക, കപൂര്‍ത്തല, തരണ്‍ താരണ്, ഫിറോസ്പൂര്‍, ഹോഷിയാര്‍പൂര്‍, അമൃത്സര്‍ ജില്ലകളിലെ ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചത്. സുരക്ഷ ഉറപ്പാക്കാന്‍, സെപ്റ്റംബര്‍ 7 വരെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത, സ്വകാര്യ സ്കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, പോളിടെക്നിക് സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തില്‍ 1.48 ലക്ഷം ഹെക്ടറിലധികം കൃഷിഭൂമി നശിച്ചതായി അധികൃതര്‍ അറിയിച്ചു. ദുര്‍ബലമായ സ്ഥലങ്ങളില്‍ ബണ്ട് ബലപ്പെടുത്തുന്നതിനും,…
Read More » -
Breaking News
ഉത്തര കൊറിയയുടെ അടുത്ത പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെ മകളോ? ചൈനീസ് സന്ദര്‍ശനത്തില്‍ രാഷ്ട്രതലവനെ അനുഗമിച്ചത് കൗമാരം പിന്നിടാത്ത പെണ്‍കുട്ടി ; നയതന്ത്ര പരിശീലനമെന്ന് വിലയിരുത്തല്‍ ഡല്‍ഹി: ഇരുമ്പുമറയ്ക്കുള്ളില്‍ കഴിയുന്ന രാജ്യമായ വടക്കന്‍ കൊറിയയിലെ ഏകാധിപതി കിംഗ് ജോംഗ് ഉന്നിന്റെ പിന്‍ഗാമിയായി മകള്‍ എത്തിയേക്കുമെന്ന് സൂചന. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ പ്രകാരം നയതന്ത്ര കാര്യങ്ങള്‍ പരിശീലിപ്പിക്കുകയാണെന്നാണ് വിവരം. കഴിഞ്ഞദിവസം ചൈനാ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ കിമ്മിനൊപ്പം കൗമാരം പിന്നിടാത്ത മകളും ഉണ്ടായിരുന്നു. സെപ്റ്റംബര്‍ രണ്ടിന് ബീജിംഗില്‍ കിം ജോങ് ഉന്‍ തന്റെ പച്ച കവചിത ട്രെയിനില്‍ നിന്ന് ഇറങ്ങിയപ്പോള്‍, അദ്ദേഹത്തിന് പിന്നിലായി കറുത്ത വസ്ത്രം ധരിച്ച ഒരു പെണ്‍കുട്ടിയെ കാണാമായിരുന്നു. ഈ യുവതി കിം ജോങ് ഉന്നിന്റെ മകളാണെന്നും, ഒരുപക്ഷേ അവരുടെ ആദ്യത്തെ വിദേശ പൊതുവേദിയിലുള്ള യാത്രയായിരിക്കാം ഇതെന്നുമാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി പല പൊതു പരിപാടികളിലും, പ്രത്യേകിച്ച് സൈനിക സംബന്ധിയായ പരിപാടികളില്‍ അവര്‍ പങ്കെടുക്കുന്നുണ്ട്. പക്ഷേ, ബീജിംഗിലെ ഈ സാന്നിധ്യം, ആണവശക്തിയായ രാജ്യത്തിന്റെ രാജഭരണത്തില്‍ കിമ്മിന്റെ പിന്‍ഗാമിയായി അവരെ വാഴിക്കാന്‍ പോകുകയാണെന്ന ഊഹാപോഹങ്ങള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടി. വടക്കന്‍ കൊറിയ ഒരിക്കലും കിമ്മിന്റെ മകളുടെ പേരോ പ്രായമോ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, മുന്‍ അമേരിക്കന്‍ ബാസ്കറ്റ്ബോള്‍ കളിക്കാരനായ ഡെന്നിസ് റോഡ്മാന്, 2013-ല്‍ കിമ്മിന്റെ കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചപ്പോള്‍ പറഞ്ഞ ജു എ എന്ന മകളാണ് ഈ യുവതിയെന്ന് ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. ഒരു കുഞ്ഞായിരുന്നപ്പോള്‍ ജു എയെ എടുത്തു എന്നും ഡെന്നിസ് റോഡ്മാന് വിവരിച്ചിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തന്റെ സൈനിക ശക്തി പ്രദര്‍ശിപ്പിച്ച ബുധനാഴ്ചത്തെ പരേഡില്‍ പങ്കെടുക്കാന്‍ കിം ജോങ് ഉന്‍ ബീജിംഗില്‍ ഉണ്ടായിരുന്നു. എന്നാല്‍, ബുധനാഴ്ച ഷിയുടെ സൈനിക പരേഡിന് മുന്നോടിയായി ടിയാനന്മെന് സ്ക്വയറില്‍ ചുവന്ന പരവതാനിയിലൂടെ കിം നടന്നപ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ ഉണ്ടായിരുന്നില്ല. കിം ജോങ് ഉന്നിനെ അദ്ദേഹത്തിന്റെ മകള്‍ വടക്കന്‍ കൊറിയക്ക് പുറത്തേക്ക് ആദ്യമായി അനുഗമിക്കുന്നത് ഇതാദ്യമാണെന്നും, അത്തരം ഒരു അനുഭവം കിമ്മിനോ അദ്ദേഹത്തിന്റെ ശക്തനായ അമ്മായിക്കോ ലഭിച്ചിട്ടില്ലെന്നും മാഡന്‍ പറഞ്ഞു. 1948-ല്‍ കിം ഇല് സുങ് രാജ്യം സ്ഥാപിച്ചതുമുതല്‍ വടക്കന്‍ കൊറിയ ഒരു പാരമ്പര്യ സ്വേച്ഛാധിപത്യ രാജ്യമായി ഭരിക്കപ്പെടുന്നു. 1994-ല്‍ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന് കിം ജോങ് ഇല് അധികാരമേറ്റു, 17 വര്‍ഷത്തിന് ശേഷം കിം ജോങ് ഇല് മരിച്ചപ്പോള്‍ കിം ജോങ് ഉന്‍ അധികാരമേറ്റു. രാജവംശമാണ് രാജ്യം ഭരിക്കുന്നത് എന്നതിനാല്‍, കിമ്മിന്റെ മകളുടെ ആദ്യ അന്താരാഷ്ട്ര പൊതുവേദിയിലെ സാന്നിധ്യം, അവരെ പിന്‍ഗാമിയായി വാഴിക്കുമോ എന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കിം ജോങ് ഉന്‍ തന്റെ പിതാവ് കിം ജോങ് ഇലിനൊപ്പം വിദേശയാത്രകളില്‍ പോയതിന് തെളിവുകളൊന്നുമില്ലെന്ന് വിശകലന വിദഗ്ദ്ധര്‍ പറഞ്ഞു. കിം ജോങ് ഇല് തന്റെ പിതാവും വടക്കന്‍ കൊറിയയുടെ സ്ഥാപകനുമായ കിം ഇല് സുങ്ങിനൊപ്പം 1950-കളില്‍ വിദേശയാത്രകള്‍ നടത്തിയിരുന്നു. വര്‍ഷങ്ങളോളം നീണ്ട ഊഹാപോഹങ്ങള്‍ക്ക് ശേഷം, 2022-ല്‍ ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട കിമ്മിന്റെ മകളെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭ്യമല്ല. അവരുടെ കൃത്യമായ പ്രായമോ ജനനവര്‍ഷമോ പോലും അറിവായിട്ടില്ല. എന്നിരുന്നാലും, റോഡ്മാന്റെ പ്രസ്താവനകളുടെ അടിസ്ഥാനത്തില്‍, അവര്‍ക്ക് ഇപ്പോള്‍ ഏകദേശം 13 വയസ്സാണ് കണക്കാക്കുന്നത്. ഏകദേശം 13 വയസ്സുള്ള ജു എ, മെയ് മാസത്തില്‍ നടന്ന റഷ്യന്‍ എംബസി പരിപാടി ഉള്‍പ്പെടെ, ഉയര്‍ന്ന പ്രാധാന്യമുള്ള പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.
ഡല്‍ഹി: ഇരുമ്പുമറയ്ക്കുള്ളില്‍ കഴിയുന്ന രാജ്യമായ വടക്കന്‍ കൊറിയയിലെ ഏകാധിപതി കിംഗ് ജോംഗ് ഉന്നിന്റെ പിന്‍ഗാമിയായി മകള്‍ എത്തിയേക്കുമെന്ന് സൂചന. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ പ്രകാരം നയതന്ത്ര കാര്യങ്ങള്‍ പരിശീലിപ്പിക്കുകയാണെന്നാണ് വിവരം. കഴിഞ്ഞദിവസം ചൈനാ സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ കിമ്മിനൊപ്പം കൗമാരം പിന്നിടാത്ത മകളും ഉണ്ടായിരുന്നു. സെപ്റ്റംബര്‍ രണ്ടിന് ബീജിംഗില്‍ കിം ജോങ് ഉന്‍ തന്റെ പച്ച കവചിത ട്രെയിനില്‍ നിന്ന് ഇറങ്ങിയപ്പോള്‍, അദ്ദേഹത്തിന് പിന്നിലായി കറുത്ത വസ്ത്രം ധരിച്ച ഒരു പെണ്‍കുട്ടിയെ കാണാമായിരുന്നു. ഈ യുവതി കിം ജോങ് ഉന്നിന്റെ മകളാണെന്നും, ഒരുപക്ഷേ അവരുടെ ആദ്യത്തെ വിദേശ പൊതുവേദിയിലുള്ള യാത്രയായിരിക്കാം ഇതെന്നുമാണ് റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി പല പൊതു പരിപാടികളിലും, പ്രത്യേകിച്ച് സൈനിക സംബന്ധിയായ പരിപാടികളില്‍ അവര്‍ പങ്കെടുക്കുന്നുണ്ട്. പക്ഷേ, ബീജിംഗിലെ ഈ സാന്നിധ്യം, ആണവശക്തിയായ രാജ്യത്തിന്റെ രാജഭരണത്തില്‍ കിമ്മിന്റെ പിന്‍ഗാമിയായി അവരെ വാഴിക്കാന്‍ പോകുകയാണെന്ന ഊഹാപോഹങ്ങള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടി. വടക്കന്‍ കൊറിയ ഒരിക്കലും കിമ്മിന്റെ മകളുടെ പേരോ പ്രായമോ വെളിപ്പെടുത്തിയിട്ടില്ല.…
Read More » -
Breaking News
പൗരത്വ ഭേദഗതി നിയമത്തില്‍ നിര്‍ണ്ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ ; 2024 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ എത്തിയവര്‍ക്ക് രാജ്യത്ത് തുടരാം ; സിഎഎ മുസ്ലിങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണം
ന്യൂഡല്‍ഹി: ബിഹാറിലും പശ്ചിമ ബംഗാളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൗരത്വ ഭേദഗതി നിയമത്തില്‍ നിര്‍ണ്ണായക നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, പാകിസ്താന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 2024 ഡിസംബര്‍ 31-നോ അതിനു മുന്‍പോ ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന്‍, പാര്‍സി, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുളളവര്‍ക്ക് പൗരത്വത്തിന് അപേക്ഷ നല്‍കാമെന്നതാണ് പുതിയതായി കൊണ്ടുവന്നിരിക്കുന്ന മാറ്റം. നേരത്തെ 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ എത്തിയവര്‍ക്കായിരുന്നു പൗരത്വത്തിനായി അപേക്ഷിക്കാന്‍ സാധിക്കുക. ഇതാണ് 2024 ഡിസംബര്‍ 31 വരെയാക്കി പുതുക്കിയത്. ഇതോടെ 2024 വരെ ഇന്ത്യയിലെത്തിയ മുസ്ലിം ഇതര വിഭാഗങ്ങള്‍ക്ക് പാസ്പോര്‍ട്ടോ മറ്റ് യാത്രാ രേഖകളോ ഇല്ലാതെ രാജ്യത്ത് തുടരാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, പാഴ്സി, ബുദ്ധ, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുളള കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുമതി നല്‍കുന്നതാണ് പൗരത്വ ഭേദഗതി നിയമം. പാകിസ്താന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് പൗരത്വം…
Read More » -
Breaking News
സാമൂഹ്യമാധ്യമങ്ങളില്‍ നന്മമരങ്ങള് സ്റ്റേഷനില്‍ നീചര്‍ ; കുന്നംകുളത്ത് സുജിത്തിനെ മര്‍ദ്ദിച്ച കേരളാപോലീസ് കാണിച്ചത് തന്തയില്ലായ്മയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍വര്‍ക്കി ; നാലു പോലീസുകാരെയും പുറത്താക്കണം
തൃശൂര്‍: കേരളാ പൊലീസ് തന്തയില്ലായ്മയാണ് കാണിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ മര്‍ദിച്ച നാലു പൊലീസുകാരെയും സേനയില്‍ നിന്ന് പുറത്താക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. റീല്‍സ് എടുത്ത് സമൂഹമാധ്യമങ്ങളില്‍ നന്മമരങ്ങളായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനുളളില്‍ നീചന്മാരായി പെരുമാറുകയാണെന്നും തോന്ന്യാസത്തിന്റെ അങ്ങേയറ്റമാണ് കാണിച്ചതെന്നും പറഞ്ഞു. കുന്നംകുളത്തെ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഭയാനകമാണെന്നും കേരളം ഇതുവരെ കാണാത്ത ദൃശ്യങ്ങളാണെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. സുജിത്തിന് ഭാഗികമായ നീതി മാത്രമാണ് കിട്ടിയിട്ടുളളതെന്നും മണ്ഡലം തലം മുതല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു. കുന്നംകുളം പൊലീസ് സ്റ്റേഷനിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത് ക്രൂരമര്‍ദനത്തിന് ഇരയായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്ന് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ സംഭവത്തിലായിരുന്നു അബിന്‍വര്‍ക്കിയുടെ പ്രതികരണം വന്നത്. നേരത്തേ കോണ്‍ഗ്രസ് നേതാക്കളും നടപടി ആവശ്യപ്പെട്ടിരുന്നു. . ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെയാണ് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍വെച്ച് പൊലീസുകാര്‍…
Read More »
