Sports

നോര്‍വേയ്ക്ക് ലോകകപ്പ് യോഗ്യതയില്‍ റെക്കോഡ് ; മാസിഡോണിയയുടെ വല നിറയെ അടിച്ചു ; 11 ഗോളുകളില്‍ അഞ്ചെണ്ണവും അടിച്ചത് സൂപ്പര്‍താരം ഹാളണ്ട്, അസ്ഗാര്‍ഡിന് നാലുഗോളുകള്‍

ലോകഫുട്ബോളിലെ നിലവിലെ ഏറ്റവും മൂര്‍ച്ചയേറിയ ഫോര്‍വേഡുകളില്‍ ഒരാളായ എര്‍ലിംഗ് ഹാളണ്ടിന്റെ നോര്‍വേയ്ക്ക് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കൂറ്റന്‍ ജയം. മാള്‍ഡോവയെ 11 ഗോളുകള്‍ക്കാണ് നോര്‍വേ തോല്‍പ്പിച്ചത്. ഹാളണ്ട് അഞ്ചുഗോളുകള്‍ നേടിയ മത്സരത്തില്‍ ഒരു ഗോള്‍ പക്ഷേ കുഞ്ഞന്മാരായ മാള്‍ഡോവയ്ക്ക് വേണ്ടിയും നോര്‍വേ സ്‌കോര്‍ ചെയ്തു എന്നത് മത്സരത്തില്‍ വിരോധാഭാസമായി.

കളിയുടെ ആറാം മിനിറ്റില്‍ തന്നെ മെയ്ഹറിന്റെ ഗോളില്‍ മുന്നിലെത്തിയ നോര്‍വേയ്ക്ക് വേണ്ടി ആസ്ഗാര്‍ഡ് നാലു ഗോളുകളും നേടി. ഒഡേഗാര്‍ഡായിരുന്നു ടീമിനായി മറ്റൊരു ഗോള്‍ നേടിയത്. ഗോള്‍ നേടിയ മൂന്ന് പേരും അഞ്ചുഗോളുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 11,36, 43, 52, 83 മിനിറ്റുകളിലാണ് ഹാലണ്ടിന്റെ ഗോളുകള്‍ വന്നത്. ആസ്ഗാര്‍ഡ് 67,76,79,90 മിനിറ്റുകളില്‍ ടീമിനായി സ്‌കോര്‍ ചെയ്തു. മാര്‍ട്ടിന്‍ ഒഡീഗാര്‍ഡ് ആദ്യ പകുതിയുടെ അവസാന മിനിറ്റിലും സ്‌കോര്‍ ചെയ്തു. അതേസമയം ലിയോ സ്റ്റിരി ഓസ്റ്റിഗാര്‍ഡിന്റെ സെല്‍ഫ്ഗോള്‍ മാള്‍ഡോവയ്ക്കും സ്‌കോര്‍കാര്‍ഡില്‍ ഇടം നേടാന്‍ അനുവദിക്കുകയും ചെയ്തു.

Signature-ad

യൂറോ 2000-ന് ശേഷം ഒരു പ്രധാന ടൂര്‍ണമെന്റിലും അവര്‍ കളിച്ചിട്ടില്ല. 1998-ലെ ലോകകപ്പ് ഫൈനല്‍സിലാണ് അവര്‍ അവസാനമായി പങ്കെടുത്തത്. അതിനാല്‍, ഹാളണ്ട് തന്റെ രാജ്യത്തിനായി ഒരു പ്രധാന ടൂര്‍ണമെന്റിലും കളിച്ചിട്ടില്ല. അദ്ദേഹം ഇപ്പോള്‍ രാജ്യത്തിനായി 45 മത്സരങ്ങളില്‍ നിന്ന് 48 ഗോളുകള്‍ നേടിയിട്ടുണ്ട്. രാജ്യത്തിന് വേണ്ടി ഇത് അദ്ദേഹത്തിന്റെ അഞ്ചാമത്തെ ഹാട്രിക്ക് കൂടിയാണ്. യൂറോപ്യന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ ഏറ്റവും വലിയ വിജയ റെക്കോഡിനൊപ്പമാണ് നോര്‍വേയുടെ ഈ വിജയം.

1996-ലെ യോഗ്യതാ മത്സരത്തില്‍ മാസിഡോണിയ ലിച്ചെന്‍സ്റ്റീനിനെ 11-1-ന് പരാജയപ്പെടുത്തിയതായിരുന്നു ഇതിന് മുന്‍പുള്ള റെക്കോഡ്. യോഗ്യതാ റൗണ്ടിലെ അഞ്ച് മത്സരങ്ങളിലും വിജയിച്ച നോര്‍വേയ്ക്ക് ഇനി ഇസ്രയേല്‍, എസ്റ്റോണിയ എന്നീ ടീമുകള്‍ക്ക് എതിരേ മത്സരമുണ്ട്. നവംബര്‍ 16-ന് ഇറ്റലിക്കെതിരെയാണ് നിര്‍ണ്ണായക മത്സരം. ഗ്രൂപ്പ് വിജയികള്‍ക്ക് മാത്രമേ കാനഡ, മെക്സിക്കോ, അമേരിക്ക ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കൂ. രണ്ടാം സ്ഥാനത്തെത്തുന്ന ടീമുകള്‍ പ്ലേഓഫില്‍ പ്രവേശിക്കും.

Back to top button
error: