Month: September 2025
-
Breaking News
‘വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ; ചങ്കുറപ്പ് ഭരത്ചന്ദ്രനുണ്ടെങ്കില്‍ അത് സുരേഷ് ഗോപിക്കും ഉണ്ട്’
തൃശൂര്‍: വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴയാണെന്നും അത് ഉയര്‍ത്തിക്കാട്ടി കൂടുതല്‍ വിവാദമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഇന്ന് കൊടുങ്ങല്ലൂരില്‍ നടന്ന കലുങ്ക് ചര്‍ച്ചയിലാണ് വിവാദവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി മറുപടി നല്‍കിയത്. കൂടുതല്‍ വേലായുധന്‍മാരെ തനിക്ക് കാണിച്ചുതരാന്‍ സാധിക്കുമെന്നും വീടില്ലാത്തവരുടെ പട്ടിക ഉടന്‍ പുറത്തുവിടുമെന്നും കലുങ്ക് ചര്‍ച്ചക്കിടെ സുരേഷ് ഗോപി വ്യക്തമാക്കി. കലുങ്ക് ചര്‍ച്ചയുടെ പൊലിമ കെടുത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി ആരോപിച്ചു. ”ചില കൈപ്പിഴകള്‍ ചൂണ്ടിക്കാട്ടി ഈ തീഗോളം കെടുത്താമെന്ന് ഒരുത്തനും വിചാരിക്കണ്ട. നടക്കില്ല. അതിനുള്ള ചങ്കുറപ്പ് ഭരത്ചന്ദ്രനുണ്ടെങ്കില്‍ അത് സുരേഷ് ഗോപിക്കും ഉണ്ട്. വേലായുധന്‍ ചേട്ടന് വീട് കിട്ടിയതില്‍ സന്തോഷം. നല്ലകാര്യം. ഇനിയും ഞാന്‍ വേലായുധന്‍ ചേട്ടന്‍മാരെ അങ്ങോട്ട് അയക്കും. പാര്‍ട്ടി തയാറെടുത്ത് ഇരുന്നോളൂ. ആര്‍ജവവും ചങ്കൂറ്റവും കാണിക്കണം. ഞാന്‍ ഒരു ലിസ്റ്റ് അങ്ങോട്ട് പുറത്തുവിടും. 14 ജില്ലയിലേക്കും ഞാന്‍ പോകും” സുരേഷ് ഗോപി പറഞ്ഞു. പുള്ള് സ്വദേശി കൊച്ചുവേലായുധന്റെ വീടിനായുള്ള അപേക്ഷ…
Read More » -
Breaking News
ഗാസയില്‍ കരയുദ്ധം; ഹൂതികള്‍ക്കെതിരേ വ്യോമാക്രമണം: നാലു ദിക്കിലും ശക്തമായ സൈനിക നീക്കം ആരംഭിച്ച് ഇസ്രയേല്‍; ആയുധ കൈമാറ്റം നടക്കുന്ന തുറമുഖം വീണ്ടും തകര്‍ത്തു; ഇറാന്‍ സൈന്യത്തെ ലക്ഷ്യമിട്ട് ഉപരോധവുമായി അമേരിക്ക; പശ്ചിമേഷ്യയില്‍ ചോരക്കളി
സനാ: ഗാസയില്‍ കരയുദ്ധം ആരംഭിച്ചതിനു പിന്നാലെ യെമനിലും ആക്രമണം ശക്തമാക്കി ഇസ്രയേല്‍. ചെങ്കടലിന് തീരത്തെ ഹൂതി നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ ഹുദൈദയിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഹുദൈദയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക് ഐഡിഎഫ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളോടും എത്രയും പെട്ടെന്ന് മേഖലയില്‍ നിന്ന് മാറണമെന്ന് നിര്‍ദേശിച്ചു. തൊട്ടുപിന്നാലെ ഹുദൈദ നഗരം ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം നടക്കുകയായിരുന്നു. ‘ഹൂതി ഭീകര സംഘടനയ്ക്കെതിരായ സമുദ്ര, വ്യോമ ഉപരോധം തുടരുന്നത് ഉറപ്പാക്കാന്‍ യെമനിലെ ഹുദൈദ തുറമുഖം വ്യോമസേന ഇപ്പോള്‍ ആക്രമിച്ചിരിക്കുന്നു. ഹൂതി ഭീകര സംഘടന തുടര്‍ന്നും പ്രഹരങ്ങള്‍ ഏറ്റുവാങ്ങും. ഇസ്രയേലിനെ ആക്രമിക്കാനുള്ള ഏതൊരു ശ്രമത്തിനും വേദനാജനകമായ മറുപടി നല്‍കും’- ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍, ഐഡിഎഫ് കമാന്‍ഡര്‍മാര്‍ എന്നിവര്‍ ടെല്‍ അവീവിലെ കിരിയ സൈനിക ആസ്ഥാനത്ത് സൈനിക നടപടിക്ക മേല്‍നോട്ടം വഹിച്ചെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. BREAKING:…
Read More » -
Breaking News
റിനി ആന്‍ ജോര്‍ജിനെ പരാതിക്കാരിയാക്കില്ല; നിയമ നടപടിക്കു താത്പര്യമില്ലെന്ന് നടി; രാഹുല്‍ മാങ്കൂട്ടത്തില്‍ അശ്‌ളീല സന്ദേശം അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ക്രൈം ബ്രാഞ്ചിനു കൈമാറി; അന്വേഷണം ഇഴയാന്‍ സാധ്യത
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ യുവനടി റിനി ആന്‍ ജോര്‍ജിനെ പരാതിക്കാരിയാക്കില്ല. റിനിക്ക് നിയമനടപടിക്ക് താല്‍പര്യമില്ലാത്തതിനാലും തെളിവുകള്‍ ദുര്‍ബലമായതിനാലും പരാതിക്കാരിയാക്കാനാകില്ലെന്ന് ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചു. ഇതോടെ റിനിയെ സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൊഴിയെടുക്കലിനിടെ രാഹുല്‍ അശ്‌ളീല സന്ദേശം അയച്ചെന്ന ആരോപണം ക്രൈംബ്രാഞ്ചിനോട് റിനി ആവര്‍ത്തിച്ചിരുന്നു. തെളിവായി സ്‌ക്രീന്‍ ഷോട്ടുകളും കൈമാറി. എന്നാല്‍ നിയമനടപടിക്ക് താല്‍പര്യമില്ലെന്ന് റിനി ക്രൈംബ്രാഞ്ചിനെ അറിയിച്ചതോടെയാണ് ഇക്കാര്യത്തില്‍ നിയമോപദേശം തേടിയത്. അതേസമയം റിനി നല്‍കിയ തെളിവുകള്‍ രാഹുലിനെതിരെ ഗുരുതര കുറ്റം ചുമത്താന്‍ പര്യാപ്തമല്ലെന്നാണ് സൂചന. അതിനാലാണ് കേസില്‍ റിനിയെ സാക്ഷിയാക്കുന്നതാവും ഉചിതമെന്നും നിയമോപദേശം ലഭിച്ചത്. റിനി സാക്ഷിയാകുന്നതോടെ രാഹുലിനെതിരായ ലൈംഗിക അധിക്ഷേപ കേസില്‍ പരാതിക്കാരില്ലാതായിരിക്കുകയാണ്. ഇതോടെ കേസ് അന്വേഷണം ഇഴഞ്ഞ് നീങ്ങുമെന്ന സ്ഥിതിയാണ് ഉള്ളത്.
Read More » -
Breaking News
‘സാമൂഹിക അകലം പാലിച്ചില്ല, പ്രകോപനപരമായ മുദ്രാവാക്യം വിളി, സംഘം ചേരല്‍’: സുജിത്തിനെതിരെ മുഖ്യമന്ത്രി പറഞ്ഞ വിവിധ കേസുകള്‍ ഇവ; എഫ്‌ഐആറുകള്‍ നിയമസഭാ വെബ്‌സൈറ്റില്‍; പലതിലും പേരുപോലുമില്ല; തിരിച്ചറിയാവുന്ന വ്യക്തികളില്‍ ഒരാള്‍ മാത്രം
തൃശൂര്‍: കുന്നംകുളം കസ്റ്റഡി മര്‍ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെതിരെ വിവിധ കേസുകളുണ്ടെന്ന മുഖ്യന്ത്രിയുടെ പരാമര്‍ശത്തിനു പിന്നാലെ, കേസിന്റെ വിശദാംശങ്ങള്‍ പുറത്ത്. നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് സുജിത്തിനെതിരെ രണ്ട് സ്റ്റേഷനുകളിലായി വിവിധ കേസുകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഇതിനുപിന്നാലെ സുജിത്തിനെതിരായ 11 കേസുകളുടെ വിശദാംശങ്ങളും പുറത്തുവന്നു. 11 കേസുകളുടെയും എഫ്ഐആര്‍ നിയമസഭാ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. 2018നും 2024നും ഇടയില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളാണ് സുജിത്തിനെതിരെ ഉള്ളത്. ചില കേസ് വിവരങ്ങളില്‍ സുജിത്തിന്റെ പേര് പോലും ഇല്ല. പകരം ‘തിരിച്ചറിയാവുന്ന വ്യക്തികളില്‍ ഒരാള്‍’ എന്ന് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. കേസുകളില്‍ ഭൂരിഭാഗവും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനാണ്. കോവിഡ് സമയത്ത് സാമൂഹിക അകലം പാലിക്കാതിരിക്കല്‍, പൊതുവഴി തടയല്‍, പ്രകോപനപരമായ മുദ്രാവാക്യം വിളിക്കല്‍ തുടങ്ങിയവയും മുഖ്യമന്ത്രി പറഞ്ഞ ‘വിവിധ’ കേസുകളില്‍ ഉള്‍പ്പെടുന്നു. നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിന് രണ്ടു കേസുണ്ട്. ഈ കേസുകളില്‍ 13 ഉം 11 ഉം വീതം പ്രതികളുടെ…
Read More » -
Breaking News
കൊടും ഭീകരന്‍ മസൂദ് അസറിന്റെ കുടുംബം ഓപ്പറേഷന്‍ സിന്ദൂറില്‍ നാമാവശേഷമായി; ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ മസൂദ് ഇല്യാസിന്റെ വെളിപ്പെടുത്തല്‍ പുറത്ത്; തീവ്രവാദികള്‍ സഹായിക്കുന്നില്ലെന്ന പാകിസ്താന്‍ വാദവും പൊളിയുന്നു
ഇസ്ലാമാബാദ്: കൊടുംഭീകരന്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ കുടുംബം ഓപ്പറേഷന്‍ സിന്ദൂറില്‍ ഇല്ലാതായതായി ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍മാറിലൊരാളായ മസൂദ് ഇല്യാസ് കശ്മീരി. സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വിഡിയോയില്‍ ബഹവല്‍പൂരിലെ ഇന്ത്യയുടെ ആക്രമണങ്ങളെക്കുറിച്ച് ഇയാള്‍ വിവരിക്കുന്നുണ്ട്. പാകിസ്താന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനായി എക്കാലവും തങ്ങള്‍ പോരാടിക്കൊണ്ടിരിക്കുകയാണെന്നും ഡല്‍ഹി, കാബൂള്‍, കാണ്ഡഹാര്‍ എന്നിവിടങ്ങളിലെല്ലാം തങ്ങള്‍ ഇന്ത്യയുമായി പോരാടിയതായും ഇയാള്‍ പറയുന്നു. തങ്ങളുടെ എല്ലാം ഈ ആക്രമണങ്ങള്‍ക്കായി നല്‍കിയെന്നും എന്നാല്‍ മെയ് ഏഴിനുണ്ടായ ബഹല്‍പൂര്‍ ആക്രമണത്തില്‍ മസൂദ് അസ്ഹറിന്റെ കുടുംബം തന്നെ നാമാവശേഷമായെന്നും വിഡിയോയില്‍ പറയുന്നു. ഉറുദുവിലാണ് പ്രസംഗം. ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ തിരിച്ചടിച്ചത്. 26 സാധാരണക്കാരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട ഇന്ത്യയുടെ സായുധ സേന ഓപ്പറേഷനില്‍ ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ഒറ്റരാത്രികൊണ്ടാണ് ഇന്ത്യ ഏകോപിതമായ ആക്രമണം നടത്തിയത്. ജയ്ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ എന്നിവയുടെ അടിസ്ഥാന…
Read More » -
Breaking News
ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ കരസേന ആക്രമണം തുടങ്ങി; രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്രമായ ബോംബിംഗും വെടിവയ്പും; ഗാസയില്‍ കൂട്ടപ്പലായനം
ഗാസ: ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ഗാസയിൽ കരസേനയുടെ ആക്രമണം ആരംഭിച്ചു. നഗരം കനത്ത ബോംബാക്രമണത്തിന് വിധേയമാക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും തീവ്രമായ ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിൽ ഇതുവരെ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ പ്രതിരോധ സേനയുടെ (ഐ.ഡി.എഫ്.) ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, കരസേന ഗാസ നഗരത്തിൻ്റെ ഉൾഭാഗത്തേക്ക് നീങ്ങുകയാണ്. ഏകദേശം 3,000 ഹമാസ് പോരാളികൾ ഇപ്പോഴും നഗരത്തിലുണ്ടെന്നാണ് ഐ.ഡി.എഫ്. കരുതുന്നത്. ഇവരെ നേരിടാൻ വരും ദിവസങ്ങളിൽ കൂടുതൽ സൈനികരെ വിന്യസിക്കുമെന്നും ഐ.ഡി.എഫ്. അറിയിച്ചു. also read: ‘ഹമാസ് എവിടെയുണ്ടെങ്കിലും ആക്രമിക്കും’; ഖത്തറിന് ഐക്യദാര്‍ഢ്യവുമായി സമ്മേളനം നടക്കുമ്പോള്‍ നിലപാട് ആവര്‍ത്തിച്ച് നെതന്യാഹു; പരോക്ഷ പിന്തുണയുമായി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി; ഹമാസ് താവളമായ 16 നില കെട്ടിടവും തകര്‍ത്തെന്ന് ഐഡിഎഫ് കനത്ത ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് പലസ്തീനികൾ കാൽനടയായും വാഹനങ്ങളിലും കഴുത വണ്ടികളിലുമായി തെക്കൻ മേഖലകളിലേക്ക് പലായനം ചെയ്യുകയാണ്. കെട്ടിട സമുച്ചയങ്ങളും പള്ളികളും സ്കൂളുകളും…
Read More » -
Breaking News
പാകിസ്താനുമായി ഒരു ബന്ധത്തിനും ഉദ്ദേശിക്കുന്നില്ല ; ഏഷ്യാകപ്പ് ക്രിക്കറ്റില്‍ കൈ കൊടുക്കാത്തതിലെ വിവാദം ; താല്‍പ്പര്യമില്ലെന്ന് നീലപ്പട മാച്ച് റഫറിയെ നേരത്തേ അറിയിച്ചിരുന്നു
ദുബായ്: 2025 ലെ ഏഷ്യാ കപ്പ് മത്സരത്തില്‍ പാകിസ്ഥാന്‍ ടീമുമായുള്ള ഹസ്തദാനം ഒഴിവാക്കാനുള്ള ടീം ഇന്ത്യയുടെ തീരുമാനം ആരാധകര്‍ക്ക് പുതിയൊരു അനുഭവമായിരിക്കാം, പക്ഷേ ഇക്കാര്യം മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇന്ത്യന്‍ ടീമുമായി സൗഹൃദപരമായ ഒരു ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പാകിസ്ഥാന്‍ ടീം ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിനെ സമീപിച്ചിരുന്നു. പക്ഷേ വാതിലുകള്‍ അവരുടെ മുഖത്ത് തന്നെ അടച്ചിരുന്നു. ഇന്ത്യയുടെ ഉദ്ദേശ്യത്തെക്കുറിച്ച് മാച്ച് റഫറി പാകിസ്ഥാനെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു, സൂര്യകുമാറിനെയോ മറ്റ് ഇന്ത്യന്‍ കളിക്കാരെയോ ഹസ്തദാനത്തിനായി സമീപിക്കുന്നത് ഒഴിവാക്കണമെന്ന് സല്‍മാന്‍ അലി ആഘയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ കളിക്കാരുമായുള്ള എല്ലാ സൗഹൃദ ആംഗ്യങ്ങളും അവഗണിക്കാനുള്ള ടീം ഇന്ത്യയുടെ തീരുമാനം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് സ്പെക്ട്രത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂരില്‍ ജീവന്‍ നഷ്ടപ്പെട്ട സൈനികരെയും പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട സാധാരണക്കാരെയും ആദരിച്ചുകൊണ്ട്, ഇന്ത്യന്‍ ടീം പാകിസ്ഥാന്‍ കളിക്കാരുമായുള്ള ഹസ്തദാനം ഒഴിവാക്കി, ഇത് സല്‍മാനും സംഘത്തിനും നിരാശാജനകമായിരുന്നു. ടോസ്…
Read More » -
Breaking News
അസമില്‍ എസിഎസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ റെയ്ഡ്: 92 ലക്ഷം രൂപയും 2 കോടി രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്തു ; റെയ്ഡ് അനധികൃത ഭൂമി രജിസ്‌ട്രേഷന്‍ ആരോപണത്തില്‍
ഗുവാഹട്ടി: വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തില്‍ നടത്തിയ റെയ്ഡില്‍ 92 ലക്ഷം രൂപയും ഏകദേശം 2 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും പിടിച്ചെടുത്തു. അസം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ നൂപുര്‍ ബോറക്കെതിരെ അന്വേഷണം. മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലന്‍സ് സെല്ലാണ് അവരുടെ വീട്ടില്‍ അന്വേഷണം നടത്തിയത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. അനധികൃതമായി കുടിയേറിയവരെന്ന് സംശയിക്കുന്നവര്‍ക്ക് അനധികൃതമായി സര്‍ക്കാര്‍ ഭൂമിയും സത്രാ ഭൂമിയും രജിസ്റ്റര്‍ ചെയ്യാന്‍ നൂപുര്‍ ബോറ സൗകര്യമൊരുക്കിയെന്നാണ് ആരോപണം. രാഷ്ട്രീയ ഗ്രൂപ്പുകള്‍ ഈ വിഭാഗക്കാരെ ‘മിയ’ എന്നാണ് വിശേഷിപ്പിക്കാറ്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് ബിജെപി പലപ്പോഴും വിശേഷിപ്പിക്കുന്ന ബംഗാളി സംസാരിക്കുന്ന മുസ്ലീം വിഭാഗമാണ് ‘മിയ’. ഞായറാഴ്ച രാത്രി റെയ്ഡ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും, നൂപുര്‍ ബോറ ഒരു ഗസ്റ്റ് ഹൗസില്‍ ആയിരുന്നതിനാല്‍ വൈകി. തിങ്കളാഴ്ച രാവിലെയാണ് ഓപ്പറേഷന്‍ പുനരാരംഭിച്ചത്. ഗുവാഹത്തിയിലെ വീട്ടില്‍ തുടങ്ങിയ റെയ്ഡ്, അവര്‍ക്ക് ബന്ധമുള്ള മറ്റ് മൂന്ന് സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു.…
Read More »

