Month: September 2025
-
Breaking News
ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ചതിന് നടപടി ; കാരണം കാണിക്കലിന് മറുപടി നോക്കേണ്ടെന്ന് ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം ; പീച്ചി എസ്എച്ച്ഒ പി.എം. രതീഷിനെ സസ്‌പെന്റ് ചെയ്തു
തൃശ്ശൂര്‍: ഹോട്ടല്‍ ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ കടവന്ത്ര എസ്എച്ച്ഒ പി എം രതീഷിനെ സസ്‌പെന്‍ഡ് ചെയ്തു. പൊലീസ് മര്‍ദനത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ദക്ഷിണമേഖല ഐജിയാണ് എസ് ശ്യാംസുന്ദറാണ് രതീഷിനെ സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് നടപടി. സംഭവത്തില്‍ രതീഷിന് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. എന്നാല്‍ അതുവരെ കാത്തിരിക്കേണ്ടതില്ലെന്ന ആഭ്യന്തരവകുപ്പി ന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടിയിലേക്ക് കടന്നത്. 2023 മെയിലാണ് ഹോട്ടല്‍ ഉടമയായ കെ പി ഔസേപ്പിനും മകനും ജീവനക്കാര്‍ക്കും പീച്ചി സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റത്. രതീഷ് ഈ സമയത്ത് പീച്ചി എസ്‌ഐ ആയിരുന്നു. ബിരിയാണിയെ ചൊല്ലി പാലക്കാട് സ്വദേശിയുമായുണ്ടായ തര്‍ക്കത്തിനു പിന്നാലെയായിരുന്നു മര്‍ദ്ദനം. പരാതി പറയാനെത്തിയ ഹോട്ടല്‍ മാനേജറേയും ഡ്രൈവറേയും അന്നത്തെ പീച്ചി സ്റ്റേഷന്‍ എസ് ഐ ആയിരുന്ന രതീഷ് മുഖത്തടിച്ചെന്നായിരുന്നു പരാതി. പിന്നാലെ വിവരം അറിഞ്ഞെത്തിയ ഔസേപ്പിനേയും മകനേയും രതീഷ് ഭീഷണിപ്പെടുത്തി. പരാതിക്കാരനായ ദിനേശിന്റെ സഹോദരീപുത്രന്…
Read More » -
Breaking News
മലയാളത്തിനും ടീച്ചര്‍ക്കും എതിരേ നടക്കുന്ന ആക്രമണത്തെ സഹിക്കില്ല ; ലീലാവതി ടീച്ചര്‍ക്ക് പിന്തുണയുമായി മഹാരാജാസ് കോളേജിലെ മുന്‍ ശിഷ്യഗണങ്ങള്‍ ; അറിഞ്ഞില്ലെന്ന് ഹിന്ദുഐക്യവേദി
കൊച്ചി: ഗാസയിലെ കുട്ടികളുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ സാഹിത്യകാരിയും നിരൂപകയും അദ്ധ്യാപികയുമായ എം. ലീലാവതി ടീച്ചര്‍ക്ക് പ്രതിരോധവുമായി മഹാരാജാസ് കോളേജിലെ ശിഷ്യഗണങ്ങള്‍. മലയാളത്തിനും ടീച്ചര്‍ക്കും എതിരേ നടക്കുന്ന ആക്രമണത്തെ സഹിക്കില്ലെന്നും ശക്തമായി പ്രതികരിക്കുമെന്ന് മഹാരാജാസ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ പറഞ്ഞു. നടക്കുന്നത് നീചമായ സൈബര്‍ ആക്രമണമാണെന്നും കണ്ടുനില്‍ക്കില്ലെന്നും പറഞ്ഞു. തന്റെ 98 ാം പിറന്നാള്‍ ദിനത്തില്‍ ഭക്ഷണത്തിനായി പാത്രവും നീട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക എന്ന ടീച്ചറിന്റെ പ്രസ്താവനയാണ് സൈബര്‍ ആക്രമണത്തിന് കാരണമായത്. ഗാസയില്‍ മാത്രമല്ല, ലോകത്തെ മറ്റ് സ്ഥലങ്ങളിലും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊന്നും ഈ പ്രശ്‌നം കണ്ടില്ലല്ലോയെന്നും ആക്ഷേപിച്ച് കെ.പി. ശശികല അടക്കമുള്ളവര്‍ ആക്രമണവുമായി രംഗത്ത് വരികയായിരുന്നു. ഇസ്രയേലിനൊപ്പമെന്ന് പറഞ്ഞ് കാസയുടെയും കെ പി ശശികലയുടെയും അടക്കം പേജുകളില്‍ ലീലാവതിക്കെതിരെ വലിയ ആക്രമണമാണ് ഉണ്ടായത്. എന്നാല്‍ വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നായിരുന്നു സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള ലീലാവതി ടീച്ചറുടെ പ്രതികരണം.…
Read More » -
Kerala
പോലീസുകാര്‍ സര്‍ക്കാരിന്റെ വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ഭയംകൊണ്ട് ; ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലും സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിയേയും ജില്ലാ സെക്രട്ടറിയേയും ഒക്കെ കാണുമ്പോള്‍ പേടി
തിരുവനന്തപുരം: പോലീസുകാര്‍ സര്‍ക്കാരിന്റെ വൃത്തികേടുകള്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്നും സര്‍ക്കാരിനെ പേടിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കുന്നംകുളം മര്‍ദ്ദനക്കേസില്‍ പ്രതികളായ പോലീസുകാരെ പുറത്താക്കും വരെ സമരം തുടരുമെന്നും രണ്ട എംഎല്‍എ മാര്‍ സത്യാഗ്രഹം ഇന്നുമുതല്‍ തുടങ്ങുമെന്നും പറഞ്ഞു. സംസ്ഥാനത്തെ പോലീസ് മര്‍ദ്ദനത്തില്‍ അടിയന്തിര പ്രമേയ നോട്ടീസില്‍ സംസാരിക്കുകയായിരുന്നു വി.ഡി. സതീശന്‍. കേരളം പഴയസെല്‍ ഭരണത്തിന്റെ ഓര്‍മ്മയിലേക്ക് പോകുകയാണെന്നും പോലീസ് മര്‍ദ്ദനത്തില്‍ മുഖ്യമന്ത്രി മൗനം തുടരുകയാണെന്നും പറഞ്ഞു. പോലീസുകാര്‍ വൃത്തികേടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നു. പോലീസുകാര്‍ക്ക് സിപിഎമ്മിന്റെ ഏരിയാ സെക്രട്ടറിയേയും ജില്ലാ സെക്രട്ടറിയേയും പേടിയാണ്. പോലീസ് സ്‌റ്റേഷനിലേക്ക് പോകാന്‍ ജനങ്ങള്‍ക്ക് ഭയമാണ്. തന്റെ വീട്ടിലേക്ക് വരെ പാര്‍ട്ടിഗുണ്ടകള്‍ എത്തിയപ്പോള്‍ പോലീസ് നോക്കി നിന്നെന്നും പോലീസിന്റെ അനുവാദത്തോടെ പ്രതിപക്ഷത്തിന് നേരെ പാര്‍ട്ടിക്കാര്‍ പോലും അക്രമം നടത്തുകയാണെന്നും ഒമ്പത് വര്‍ഷംകൊണ്ട് പോലീസിന്റെ ഹൈറാര്‍ക്കി മുഖ്യമന്ത്രി തകര്‍ത്തെന്നും പറഞ്ഞു. ഇതിനെല്ലാം മുഖ്യമന്ത്രി പൊതുസമുഹത്തോട് മറുപടി പറയേണ്ടതുണ്ട്്. ഇത് സ്റ്റാലിന്റെ റഷ്യയല്ല ജനാധിപത്യ കേരളമാണെന്നും മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും ഇന്റലിജന്റ്‌സ് സംവിധാനം…
Read More » -
Breaking News
അതിശക്തമായ മഴയ്ക്ക് പിന്നാലെ ഡെറാഡൂണില്‍ മേഘവിസ്‌ഫോടനവും ; അനേകം വീടുകളില്‍ വെള്ളം കയറി, ഐടി പാര്‍ക്കും വെള്ളക്കെട്ടില്‍ ; ഉത്തരാഖണ്ഡിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് പ്രധാനമന്ത്രി
ഡെറാഡൂണ്‍: തിങ്കളാഴ്ച രാത്രി ഉണ്ടായ കനത്ത മഴയെയും മേഘവിസ്‌ഫോടനത്തെയും തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറുകയും രണ്ട് പേരെ കാണാതായതായും ചെയ്തതായി റിപ്പോര്‍ട്ട്. മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ കാര്‍ലിഗാഡ് പുഴയില്‍ ജലനിരപ്പ് ഉയരുകയും സമീപ പ്രദേശങ്ങളില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ഈ പ്രദേശങ്ങളിലുള്ളവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രി ശക്തമായ ഒഴുക്കില്‍ ഒരു പ്രധാന പാലം തകരുകയും പുഴയുടെ തീരത്തുള്ള വസ്തുവകകള്‍ക്ക് വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ദുരന്തസമയത്ത് കേന്ദ്ര സര്‍ക്കാര്‍ ഉത്തരാഖണ്ഡിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും എല്ലാവിധ സഹകരണവും ഉറപ്പുനല്‍കിയതായും പ്രധാനമന്ത്രി അറിയിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്ത അദ്ദേഹം, ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും വ്യക്തമാക്കി. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിര്‍ദ്ദേശങ്ങളും സഹകരണവും ലഭിച്ചതോടെ സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാകുമെന്ന് ധാമി പറഞ്ഞു. വിവരം ലഭിച്ച ഉടന്‍ തന്നെ ജില്ലാ…
Read More » -
Breaking News
പഞ്ചാബ് ഗ്രാമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് രാഹുലിനെ തടഞ്ഞു ; സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് പോലീസുകാര്‍ ; ആ ഗ്രാമം ഇന്ത്യയില്‍ ഉള്‍പ്പെട്ടതല്ലേയെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ്
ചണ്ഡീഗഡ് : വെള്ളപ്പൊക്ക ദുരിതബാധിത ഗ്രാമത്തില്‍ പ്രളയബാധിതരെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധിയെ തടഞ്ഞ് പഞ്ചാബ് പോലീസ്. ആ ഗ്രാമത്തില്‍ സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് നിലപാട് എടുത്ത പോലീസിനെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യയില്‍ സുരക്ഷ നല്‍കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എവിടെ സുരക്ഷ കിട്ടുമെന്ന് ചോദിച്ചു. അമൃത്സര്‍, ഗുരുദാസ്പൂര്‍ ജില്ലകളിലെ വെള്ളപ്പൊക്ക ദുരിതബാധിതരുമായി സംസാരിക്കാന്‍ പഞ്ചാബ് സന്ദര്‍ശിക്കവേയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തടഞ്ഞത്. അമൃത്സറിലെ ഘോനെവാല്‍ ഗ്രാമവും ഗുരുദാസ്പൂരിലെ ഗുര്‍ചക് ഗ്രാമവും അദ്ദേഹം സന്ദര്‍ശിച്ചു. എന്നാല്‍ ഗുരുദാസ്പൂര്‍ ജില്ലയിലെ രവി നദിക്ക് അക്കരെയുള്ള വെള്ളപ്പൊക്ക ബാധിതരായ ഗ്രാമീണരെ കാണാന്‍ കോണ്‍ഗ്രസ് നേതാവിനെ പഞ്ചാബ് പോലീസ് അനുവദിച്ചില്ലെന്ന് തിങ്കളാഴ്ച കോണ്‍ഗ്രസ് ആരോപിച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇത് ചെയ്തതെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജ വാറിംഗ് അവകാശപ്പെട്ടു. രവി നദിക്ക് അക്കരെ പോകാന്‍ എന്തുകൊണ്ടാണ് തന്നെ അനുവദിക്കാത്തതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോട് രാഹുല്‍ ഗാന്ധി…
Read More » -
Breaking News
ഇന്ത്യയിലെ ഏറ്റവും നല്ല പോലീസുകാര്‍ കേരളത്തിലേത് ; എന്നാല്‍ സമ്പൂര്‍ണ്ണമായി നല്ലവര്‍ എന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി ; ഒമ്പത് വര്‍ഷത്തിനിടയില്‍ 144 പോലീസുകാരെ പിരിച്ചുവിട്ടു
തിരുവനന്തപുരം: കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ 144 പോലീസുകാരെ പിരിച്ചുവിട്ടതായും ഒന്നോ രണ്ടോ പോലീസുകാരുടെ പേരില്‍ മുഴുവന്‍ സേനയെയും പഴിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സുജിത്തിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി നാലുപോലീസുകാര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. വകുപ്പ്തല നടപടികളില്‍ പുന: പരിശോധന നടന്നുവരികയാണെന്നും പറഞ്ഞു. 2016 മെയ് മുതല്‍ 2024 ജൂണ്‍ വരെ 108 പോലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്ന നടപടി സ്വീകരിച്ചിട്ടുണ്ട്. 2024 ഒക്‌ടോബര്‍ മുതല്‍ 2025 സെപ്തംബര്‍ വരെ 36 പോലീസുകാരെ പിരിച്ചുവിട്ടു. കഴിഞ്ഞ ഒമ്പത് വര്‍ഷകാലത്ത് 144 പോലീസുകാരേയും പിരിച്ചുവിട്ടു. 2016 മുതല്‍ സമഗ്രമായ ഇടപെടലാണ് നടത്തിയിരിക്കുന്നത്. കുന്നംകുളം സുജിത്ത് മര്‍ദ്ദനക്കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തെന്നും തെറ്റുകാരായ പോലീസുകാരെ സ്ഥലം മാറ്റിയിട്ടുണ്ടെന്നും തുടര്‍നടപടിയില്‍ പിന്നീട് തീരുമാനം എടുക്കുമെന്നും പറഞ്ഞു. ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സംവിധാനമാണ് കേരളത്തിലേത്. ഇത് കേന്ദ്രസര്‍ക്കാരും വിവിധ ഏജന്‍സികളും…
Read More » -
Breaking News
‘ഐസ്‌ക്രീം’, ‘ഹാമ്പര്‍ഗര്‍’, ‘കരോക്കെ’ എന്നീ വാക്കുകള്‍ ‘പാശ്ചാത്യം’ ; ഉത്തര കൊറിയയില്‍ കിം ജോങ് ഉന്നിന്റെ അസാധാരണ നിരോധനം
പ്യൊംഗ്യോങ്: ഇരുമ്പുമറയ്ക്കുള്ളില്‍ കഴിയുന്ന രാജ്യമായിട്ടാണ് സാധാരണഗതിയില്‍ കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയയെ കണക്കാക്കുന്നത്. പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന നാട്ടുകാര്‍ക്കിടയില്‍ ഇടയ്ക്കിടയ്ക്ക് അദ്ദേഹം വിചിത്ര നിയമവും കൊണ്ടുവന്ന് അമ്പരപ്പിക്കാറുണ്ട്. ഇതിലെ ഏറ്റവും പുതിയ വിശേഷം ചില മധുരമൂറുന്ന വാക്കുകള്‍ അദ്ദേഹം നിരോധിച്ചു എന്നതാണ്. ഉത്തര കൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്‍ രാജ്യത്ത് വിചിത്രമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ പ്രശസ്തനാണ്. ഹെയര്‍സ്‌റ്റൈല്‍, വാഹനങ്ങള്‍ കൈവശം വെക്കുന്നതിലെ നിയന്ത്രണം, വിദ്യാഭ്യാസ സമ്പ്രദായം തുടങ്ങി നിരവധി അസാധാരണ നിയമങ്ങള്‍ക്ക് ഈ രാജ്യം വിധേയമാണ്. ഇത്തവണ കിം ജോങ് ഉന്‍ തന്റെ ജനങ്ങള്‍ സംസാരിക്കാന്‍ ഉപയോഗിക്കുന്ന ‘ഐസ്‌ക്രീം’, ‘ഹാമ്പര്‍ഗര്‍’, ‘കരോക്കെ’ എന്നീ വാക്കുകള്‍ക്കാണ് നിരോധനമേര്‍ പ്പെടുത്തിയത്. ഈ വാക്കുകള്‍ പാശ്ചാത്യമാണെന്നതാണ് നിരോധനത്തിന് കാരണം. ഇനി ഈ വാക്കുകള്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഉത്തര കൊറിയക്കാര്‍ എന്ത് ചെയ്യും? ഈ വാക്കുകള്‍ക്ക് പകരം കിം ജോങ് ഉന്‍ പുതിയ വാക്കുകള്‍ നിര്‍ദ്ദേശിച്ചു. ‘ഹാമ്പര്‍ഗര്‍’ എന്നതിന് ‘ദഹിന്‍-ഗോഗി ഗ്യോപ്പാങ്’ എന്നും ‘ഐസ്‌ക്രീം’ എന്നതിന്…
Read More » -
Breaking News
‘ലാ നിന’ പ്രതിഭാസം തിരിച്ചുവരുന്നു, സമുദ്രത്തിലെ താപനില അസാധാരണമാംവിധം കുറയുന്നു ; ഈ വര്‍ഷത്തെ ശൈത്യകാലം കൊടും തണുപ്പിന്റേതാകുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: കാലാവസ്ഥയെ നിര്‍ണ്ണയിക്കുന്ന ‘ലാ നിന’ പ്രതിഭാസത്തിന്റെ മടങ്ങിവരവ് പ്രവചിച്ച് കാലാവസ്ഥാ വിദഗ്ദ്ധര്‍. ഇന്ത്യയില്‍ ലാ നിന തിരിച്ചുവരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ശൈത്യകാലം കൊടും തണുപ്പിന്റേതാകുമെന്ന് വിലയിരുത്തല്‍. അടുത്ത മാസം മുതല്‍ തുടങ്ങുന്ന മഞ്ഞുകാലം അതിശൈത്യത്തിന്റേതാകുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ. ഈ വര്‍ഷാവസാനം ഇന്ത്യയില്‍ അതിശൈത്യത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പസഫിക് സമുദ്രത്തിലെ താപനില അസാധാരണമാംവിധം കുറയു ന്ന ഒരു കാലാവസ്ഥാ പ്രതിഭാസമാണ് ലാ നിന. ഇത് ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ബാ ധിക്കും. ഈ വര്‍ഷം ഇന്ത്യയില്‍ കടുത്ത ഉഷ്ണതരംഗങ്ങളില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും, വരാനി രിക്കുന്ന ശൈത്യകാലത്ത് (ഡിസംബര്‍-ജനുവരി) സാധാരണയിലും കൂടുതല്‍ തണുപ്പ്അ നുഭവ പ്പെടാന്‍ സാധ്യതയുണ്ട്. ലാ നിന വരാനിരിക്കുന്ന ശൈത്യകാലത്ത് ഉണ്ടാകാന്‍ 50 ശതമാനത്തിലധികം സാധ്യതയു ണ്ടെന്ന് ഐഎംഡിയിലെ ഒരു ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. ലാ നിന വര്‍ഷങ്ങളില്‍ സാധാരണയായി ഇന്ത്യയില്‍ തണുപ്പ് കൂടുതലായിരിക്കും, എന്നിരുന്നാലും കാലാവസ്ഥാ വ്യതിയാനം അതിന്റെ സ്വാധീനം കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും…
Read More » -
Breaking News
കൊലപാതകത്തിന് ഒരു ദിവസം മുന്‍പ് കൊലപാതകത്തെക്കുറിച്ച് എഴുതിയ പുസ്തകം ; അമേരിക്കയിലെ ചാര്‍ളി കിക്കിന്റെ കൊലപാതകത്തില്‍ ; ദൃശ്യം 2 സിനിമയെ വെല്ലുന്ന സംഭവങ്ങള്‍
ന്യൂയോര്‍ക്ക്: ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന ഒരു പുതിയ സംഭവം വെളിച്ചത്ത് വന്നിരിക്കുകയാണ്. കൊലപാതകത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു പുസ്തകം, സംഭവം നടക്കുന്നതിന് ഒരു ദിവസം മുന്‍പ് പ്രസിദ്ധീകരിച്ചതാണ് നെറ്റിസണ്‍മാരെ അമ്പരപ്പിക്കുന്നത്. ഇത് ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. സെപ്റ്റംബര്‍ 10-ന് യൂട്ടാ വാലി സര്‍വകലാശാലയില്‍ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട നിരവധി വിവാദങ്ങള്‍ ലോകമെമ്പാടുമുള്ള വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മലയാളത്തില്‍ വന്‍ ഹിറ്റായി മാറിയ ദൃശ്യം 2 സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ അമേരിക്കയിലെ കിര്‍ക്കിന്റെ കൊലപാതകത്തിലും വന്നിരിക്കുകയാണ്. പുസ്തകത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പലരും എക്‌സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചു. ‘ചാര്‍ളി കിര്‍ക്കിന്റെ വെടിവെപ്പ്: യൂട്ടാ വാലി യൂണിവേഴ്‌സിറ്റി ആക്രമണം, അതിന്റെ അനന്തരഫലങ്ങള്‍, അമേരിക്കയുടെ പ്രതികരണം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരണം’ എന്ന പേരിലുള്ള ഈ പുസ്തകം ആമസോണില്‍ 6 ഡോളറിന് ലഭ്യമാണ്. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണ തീയതി സെപ്റ്റംബര്‍ 9 ആണെന്ന് സ്‌ക്രീന്‍ഷോട്ടുകള്‍ കാണിക്കുന്നു. ഒരു എക്‌സ് ഉപയോക്താവ് താന്‍ വാങ്ങിയ പുസ്തകത്തിന്റെ…
Read More » -
Breaking News
ഓട്ടം മാത്രമല്ല ഇനി പാട്ടും! കെഎസ്ആര്‍ടിസിയില്‍ പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പും, നീക്കം ക്രിക്കറ്റ് ടീം ഉണ്ടാക്കിയതിനുപിന്നാലെ
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സ്വന്തമായി പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പ് ആരംഭിക്കാന്‍ നീക്കം. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് കെഎസ്ആര്‍ടിസി ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നത്. ട്രൂപ്പില്‍ അംഗമാകാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവസരം ലഭിക്കും. പാട്ടിലും സംഗീത ഉപകരണങ്ങളിലും പ്രാവീണ്യമുള്ളവര്‍ക്ക് അംഗമാകാന്‍ അപേക്ഷ സമര്‍പ്പിക്കാം. സെപ്തംബര്‍ 29നാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. താല്‍പര്യമുള്ളവര്‍ക്ക് പ്രകടനങ്ങളുടെ വീഡിയോ അയയ്ക്കാം. മൂന്ന് മിനിറ്റില്‍ കുറയാത്തതും അഞ്ചു മിനിട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യമില്ലാത്തതുമായ വീഡിയോയാണ് വേണ്ടത്. വീഡിയോയുടെ തുടക്കത്തില്‍ പേര്, തസ്തിക, കുടുംബാംഗമാണെങ്കില്‍ ജീവനക്കാരന്‍/ ജീവനക്കാരിയുമായുള്ള ബന്ധം, ജോലി ചെയ്യുന്ന യൂണിറ്റ്, മൊബൈല്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി സ്വയം പരിയപ്പെടുത്തണം. വീഡിയോയില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് അഭിരുചി തെളിയിക്കാന്‍ അവസരം നല്‍കും. ഇവരില്‍ നിന്നാകും ട്രൂപ്പ് രൂപവത്കരിക്കുക. പ്രാവീണ്യം തെളിയിച്ച സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ അതും സമര്‍പ്പിക്കണം.എന്‍ട്രികള്‍ യൂണിറ്റ് ഓഫീസര്‍ മുഖേനയാണ് ചീഫ് ഓഫീസിലേക്ക് നല്‍കേണ്ടത്. സൃെരേലഃുീ@ഴാമശഹ.രീാ എന്ന ഇമെയിലിലും 9497001474 എന്ന വാട്‌സാപ്പ് നമ്പറിലും നല്‍കാവുന്നതാണ്.…
Read More »