Month: August 2025

  • Breaking News

    പാകിസ്താന്‍ അടുത്ത പണി മേടിക്കാന്‍ ടൈമായോ? ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ വിവരം; രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും കനത്ത ജാഗ്രത

    ന്യൂഡല്‍ഹി: ഭീകരാക്രമണ സാധ്യത മുന്നില്‍ക്കണ്ട് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി. 2025 സെപ്റ്റംബര്‍ 22-നും ഒക്ടോബര്‍ രണ്ടിനും ഇടയില്‍ ഭീകരവാദികളില്‍ നിന്നോ സാമൂഹികവിരുദ്ധരായ ആളുകളില്‍നിന്നോ ആക്രമണം ഉണ്ടാകാന്‍ ഇടയുണ്ട് എന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, ഹെലിപാഡുകള്‍, ഫ്ലൈയിംഗ് സ്‌കൂളുകള്‍, പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ വ്യോമയാന കേന്ദ്രങ്ങളിലും അടിയന്തരമായി നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഓഗസ്റ്റ് നാലിനാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ‘2025 സെപ്റ്റംബര്‍ 22-നും ഒക്ടോബര്‍ രണ്ടിനും ഇടയില്‍ സാമൂഹികവിരുദ്ധരായ ആളുകളില്‍നിന്നോ ഭീകരസംഘടനകളില്‍ നിന്നോ വിമാനത്താവളങ്ങളില്‍ ആക്രമണം ഉണ്ടാകാം എന്നാണ് കേന്ദ്ര സുരക്ഷാ ഏജന്‍സിയില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. ഇതിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങള്‍, എയര്‍സ്ട്രിപ്പുകള്‍, എയര്‍ഫീല്‍ഡുകള്‍, എയര്‍ഫോഴ്‌സ് സ്റ്റേഷനുകള്‍, ഹെലിപാഡുകള്‍ തുടങ്ങിയ എല്ലാ വ്യോമയാന സ്ഥാപനങ്ങളിലും സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കാന്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കുന്നു,’ ബിസിഎഎസ്…

    Read More »
  • Breaking News

    വില്ലനുക്കും വില്ലന്‍, ഇമോഷണലിലും മന്നന്‍! മുരളിയ്ക്ക് പകരം മുരളി മാത്രം; അതുല്യ നടന്റെ ഓര്‍മകള്‍ക്ക് 16 വയസ്

    ‘കാരിരുമ്പിന്റെ കരുത്തുള്ള’ കഥാപാത്രങ്ങള്‍, കരിയറിലെ ഒരു ചിത്രത്തിന്റെ പോസ്റ്ററില്‍ വന്ന വിശേഷണം എങ്ങനെ താനെന്ന നടനെക്കുറിച്ച് തന്നെയുള്ള വിശേഷണമായി മാറിയെന്ന് മുരളി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതെന്തായാലും പരുക്കന്‍ കഥാപാത്രങ്ങള്‍ മാത്രം വഴങ്ങുന്ന അഭിനേതാവായിരുന്നില്ല അദ്ദേഹം. മറിച്ച് കോമഡിയും റൊമാന്‍സും ആക്ഷനുമൊക്കെ ഏറെ ആഴമുള്ള കഥാപാത്രങ്ങള്‍ക്കൊപ്പം അദ്ദേഹം സ്‌ക്രീനില്‍ പകര്‍ന്നാടിയിട്ടുണ്ട്. സ്‌ക്രീനിലെ ഈ പരുക്കന്‍ ഇമേജ് പലപ്പോഴും ഇനിയും വൈവിധ്യമുള്ള കഥാപാത്രങ്ങള്‍ ലഭിക്കാന്‍ തടസം നിന്നിട്ടുണ്ടെന്ന് മാത്രം. ബിഗ് സ്‌ക്രീനില്‍ മലയാളത്തിന്റെ അഭിനയമുദ്രയായി മാറിയ മഹാനടന്റെ വിയോഗത്തിന് ഇന്നേയ്ക്ക് 16 വര്‍ഷങ്ങള്‍. കൊല്ലം ജില്ലയിലെ കുടവട്ടൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ത്തന്നെ നാടകവേദിയില്‍ എത്തി. പിന്നീട് സര്‍ക്കാര്‍ ജീവനക്കാരനായപ്പോഴും അഭിനയവേദി തന്നെയായിരുന്നു മനസില്‍. ജോലി രാജിവച്ച് അഭിനയത്തില്‍ സജീവമായി. നരേന്ദ്ര പ്രസാദ് ആരംഭിച്ച നാട്യഗൃഹത്തില്‍ ഏറെ സജീവമായിരുന്ന മുരളിയുടേതായി എണ്ണമറ്റ മികവാര്‍ന്ന പ്രകടനങ്ങള്‍ വേദിയില്‍ ഉണ്ടായിട്ടുണ്ട്. സി എന്‍ ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മിയിലെ രാവണന്‍ ആയിരുന്നു മുരളിയുടെ സ്റ്റേജ് പെര്‍ഫോമന്‍സുമായി…

    Read More »
  • Breaking News

    പൂച്ചയെ കൊന്ന് തല വേര്‍പെടുത്തി; ജാക്കി ലിവര്‍ കൊണ്ട് അടിച്ചു പരത്തി ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തു; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

    പാലക്കാട്: പൂച്ചയെ കൊന്ന് കഷണങ്ങളാക്കി ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് ചെറുപ്പുളശ്ശേരി മടത്തിപറമ്പ് സ്വദേശി ഷജീറിനെതിരെയാണ് പൊലീസ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പു ചുമത്തിയാണ് കേസ്. ലോറി ഡ്രൈവറായ ഷജീര്‍, ഒരു പൂച്ചയ്ക്ക് ആദ്യം ഭക്ഷണം നല്‍കുകയും പിന്നീട് അതിനെ കൊന്ന് തലയും അവയവങ്ങളും വേര്‍തിരിച്ച് ഇറച്ചി ജാക്കി ലിവര്‍ കൊണ്ട് അടിച്ചു പരത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ദുഃഖകരമായ പശ്ചാത്തല സംഗീതം ഉള്‍പ്പെടെ വെച്ചാണ് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. മൃഗസ്നേഹിയായ ജിനീഷിന്റെ പരാതിയിലാണ് നിലവില്‍ ഷജീറിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.      

    Read More »
  • Breaking News

    75 വീടുകളിലായി 47 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍! ‘മധോപട്ടി’യെന്ന് കേട്ടിട്ടുണ്ടോ? ഇന്ത്യയിലെ ‘യുപിഎസ്‌സി ഫാക്ടറിയായ’ ഗ്രാമം

    ലോകത്തെ തന്നെ ഏറ്റവും കഠിനമായ റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഒന്നാണ് യു.പി.എസ്.സി നടത്തുന്ന സിവില്‍ സര്‍വീസസ് പരീക്ഷ. ഐഎഎസ്, ഐപിഎസ് അല്ലെങ്കില്‍ ഐഎഫ്എസ് എന്ന ലക്ഷ്യവുമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് ദശലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് എല്ലാ വര്‍ഷവും പരീക്ഷ എഴുതുന്നത്. എന്നാല്‍, വെറും 4,000 പേര്‍ മാത്രം താമസിക്കുന്ന, ഈ ചെറിയ ഗ്രാമമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ രാജ്യത്തിന് സംഭാവന ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ ജില്ലയിലെ മധോപട്ടി എന്ന ഗ്രാമമാണ് ഇന്ത്യയിലെ ‘യുപിഎസ്‌സി ഫാക്ടറി’ എന്നറിയപ്പെടുന്നത്. വെറും 4000 പേരാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. ആകെ 75 വീടുകളാണ് ഇവിടെയുള്ളത്. ഓരോ വീട്ടിലും കുറഞ്ഞത് ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെങ്കിലുമുണ്ട്. സിവില്‍ സര്‍വീസിന് പുറമെ ഐഎസ്ആര്‍ഒ, ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍, ലോക ബാങ്ക് എന്നിവയിലും ഉന്നത സ്ഥാനത്തിരിക്കുന്ന മാധോപട്ട ഗ്രാമവാസികളുമുണ്ട്. 1952ല്‍ ഐഎഫ്എസില്‍ ചേര്‍ന്ന ഇന്ദു പ്രകാശ് സിങ്ങാണ് ഗ്രാമത്തില്‍ നിന്നും ആദ്യമായി യുപിഎസ്സി പരീക്ഷ പാസായി സിവില്‍…

    Read More »
  • Breaking News

    സെന്‍ട്രല്‍ ആംഡ് പൊലീസ് പരീക്ഷയ്ക്ക് വയര്‍ലെസ് സെറ്റ് ഒളിപ്പിച്ചു കടത്തി; സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

    കൊച്ചി: യുപിഎസ്സിയുടെ സെന്‍ട്രല്‍ ആംഡ് പൊലീസ് സര്‍വീസ് പരീക്ഷയ്ക്ക് വയര്‍ലെസ് സെറ്റ് ഒളിപ്പിച്ചുകടത്തിയ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഛത്തീസ്ഗഡ് സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടറായ ബിഹാര്‍ സ്വദേശിയാണ് പിടിയിലായത്. മറ്റൊരു വയര്‍ലെസ് സെറ്റുമായി സമീപത്തുള്ള ഹോട്ടല്‍ മുറിയില്‍ നിന്ന് ഇയാളുടെ രണ്ട് സുഹൃത്തുക്കളെ കൂടി അറസ്റ്റ് ചെയ്തു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച എറണാകുളം എസ്ആര്‍വി സ്‌കൂളില്‍ സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേടിന് ശ്രമം നടന്നത്. സ്‌കൂളിന്റെ പ്രധാനകവാടത്തില്‍ സ്ഥാപിച്ചിരുന്ന മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനം മറികടന്നാണ് ഇയാള്‍ ജാക്കറ്റും ഉപകരണങ്ങളുമായി സ്‌കൂള്‍ വളപ്പില്‍ എത്തിയത്. പരീക്ഷയ്ക്കു മുമ്പുള്ള ദേഹപരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ ജാക്കറ്റ് സ്‌കൂള്‍ വളപ്പില്‍ ഒളിപ്പിച്ചു. ദേഹപരിശോധനയ്ക്കു ശേഷം ജാക്കറ്റ് ധരിച്ച് പരീക്ഷാഹാളില്‍ കടന്നു. ജാക്കറ്റിനുള്ളിലാണ് വയര്‍ലെസ് സെറ്റും ട്രാന്‍സ്മിറ്ററും ഒളിപ്പിച്ചത്. ഇയാളുടെ ജാക്കറ്റില്‍ ഒളിപ്പിച്ചിരുന്ന പഴയ ചോദ്യപേപ്പര്‍ അബദ്ധത്തില്‍ നിലത്ത് വീഴുന്നതുകണ്ട് ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നിയതാണ് കള്ളി പൊളിയാന്‍ കാരണം. ഇന്‍വിജിലേറ്ററുടെ നിര്‍ദേശപ്രകാരം സുരക്ഷാ…

    Read More »
  • Breaking News

    കെപിസിസി പുനഃസംഘടന: ഡല്‍ഹിയില്‍ മാരത്തണ്‍ കൂടിക്കാഴ്ചകള്‍; തരൂരിനെ കണ്ട് സണ്ണി ജോസഫ്

    ന്യൂഡല്‍ഹി: കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ മാരത്തണ്‍ കൂടിക്കാഴ്ചകള്‍. ഡോക്ടര്‍ ശശി തരൂരുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് ഇന്നലെ രാത്രിയില്‍ ചര്‍ച്ച നടത്തി. ചര്‍ച്ച പോസിറ്റീവായിരുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. പുനഃസംഘടനയ്ക്ക് തരൂര്‍ സഹകരണം വാഗ്ദാനം ചെയ്തു. കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍ എന്നിവര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ആന്റോ ആന്റണി പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. കൊടിക്കുന്നില്‍ സുരേഷ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. പുനഃസംഘടനയുമായി ബന്ധപ്പെട്ട് നേതാക്കള്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാഹുല്‍, ഗാന്ധി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും ദീപ ദാസ് മുന്‍ഷിയുമാണ് കൂടിക്കാഴ്ച നടത്തുക. ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തി പുനഃസംഘടന പട്ടിക പ്രഖ്യാപിക്കാനാണ് നീക്കം. ഒന്‍പത് ഡിസിസി അധ്യക്ഷന്‍മാര്‍ക്ക് മാറ്റം ഉണ്ടാകുമെന്നാണ് സൂചനകള്‍. കണ്ണൂര്‍ ഡിസിസി അധ്യക്ഷനെ മാറ്റരുതെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് കെ സുധാകരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂര്‍, എറണാകുളം അധ്യക്ഷന്‍മാര്‍ക്കും…

    Read More »
  • Breaking News

    ആദ്യം റോഡിലെ കുരുക്കഴിക്ക്! പാലിയേക്കരയില്‍ ടോള്‍ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി

    കൊച്ചി: ഇടപ്പള്ളിമണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കു പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതോടെ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയ പാത അതോറിറ്റി വീഴ്ച വരുത്തിയെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അതോറിറ്റി വീണ്ടും മൂന്നാഴ്ച സമയം ചോദിച്ചിരുന്നു. ഇതോടെ ഹര്‍ജിയില്‍ വിധി പറയുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോന്‍ എന്നിവരുടെ ബെഞ്ചാണ് നാലാഴ്ചത്തേക്ക് ടോള്‍ പിരിക്കുന്നത് തടഞ്ഞിരിക്കുന്നത്.

    Read More »
  • Breaking News

    ‘കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മമ്മൂക്ക വിളിച്ചു, തിരിച്ച് ഇത്രമാത്രം ചോദിച്ചു; പിന്നാലെ കമ്മിറ്റ് ചെയ്ത പടത്തില്‍ നിന്ന് അദ്ദേഹം പിന്മാറി’

    കൊച്ചി: നിര്‍മാതാക്കള്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെ വിളിച്ചിരുന്നെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. അതിന് തയ്യാറല്ലെന്ന് പറഞ്ഞതോടെ കമ്മിറ്റ് ചെയ്ത പടത്തില്‍ നിന്ന് അദ്ദേഹം പിന്മാറിയെന്നും സാന്ദ്ര വെളിപ്പെടുത്തി. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്. ‘എന്റെ സിനിമയില്‍ വര്‍ക്ക് ചെയ്തവരും ചെയ്യാത്തവരുമായ ഒരുപാട് താരങ്ങള്‍ മെസേജ് അയച്ചിട്ടുണ്ട്. പുലിക്കുട്ടിയെന്നൊക്കെ പറഞ്ഞുള്ള മെസേജുകളാണ് കൂടുതലും. സന്തോഷമെന്തെന്നാല്‍ അതില്‍ പുരുഷന്മാരാണ് കൂടുതലും മെസേജ് അയച്ചത്. ഞങ്ങള്‍ക്ക് ചെയ്യാന്‍ പറ്റാത്തതാണ് സാന്ദ്ര ചെയ്തതെന്നൊക്കെയാണ് പറഞ്ഞത്. മെയിന്‍സ്ട്രീം നടന്മാരടക്കം മെസേജ് ചെയ്തു. അതൊക്കെ കാണുമ്പോള്‍ സന്തോഷമുണ്ട്. മാനസികമായ പിന്തുണ തരുന്നുണ്ടല്ലോ. അതില്‍ സന്തോഷമേയുള്ളൂ. പറയാമോ എന്നറിയില്ല, പക്ഷേ പറയുകയാണ്. എന്നെ മമ്മൂക്ക വിളിച്ചിരുന്നു. കേസുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞു. മുക്കാല്‍ മണിക്കൂറോളം സംസാരിച്ചു. ഞാന്‍ അദ്ദേഹത്തോട് ഒറ്റ ചോദ്യമേ ചോദിച്ചുള്ളൂ. മമ്മൂക്കാ, മമ്മൂക്കയുടെ മകള്‍ക്കാണ് ഈ അവസ്ഥ വന്നതെങ്കില്‍ അവരോടും ഇത് പറയുമോ എന്നാണ് ചോദിച്ചത്. പ്രതികരിക്കരുത്, കേസുമായി മുന്നോട്ടുപോകരുത്, ഇത് ഭാവിയില്‍…

    Read More »
  • Breaking News

    ചക്കിക്കൊത്തൊരു ചങ്കരന്‍! മയക്കുമരുന്ന് കേസ് പ്രതിയുടെ രക്ഷപ്പെടല്‍; ഭാര്യ പൊലീസ് സ്റ്റേഷന് മുന്നില്‍ വണ്ടിയുമായി കാത്തുനിന്നു; ഭര്‍ത്താവ് ചാടിക്കയറി സ്ഥലം കാലിയാക്കി

    കൊല്ലം: മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസില്‍ കരുതല്‍ തടങ്കലിലാക്കാന്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടു. കിളികൊല്ലൂര്‍ കല്ലുംതാഴം വയലില്‍ പുത്തന്‍വീട്ടില്‍ അജു മണ്‍സൂര്‍ (26) ആണ് സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടത്. കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. സ്റ്റേഷനു മുന്നില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന ഭാര്യയോടൊപ്പമാണ് പ്രതി രക്ഷപ്പെട്ടത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍ച്ചയായി ഉള്‍പ്പെട്ട പ്രതിയാണ് അജു. പ്രതിയെ പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇന്‍ എന്‍ഡിപിഎസ് (പിറ്റ് എന്‍ഡിപിഎസ്) നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കുന്നതിനായി പോലീസ് കസ്റ്റഡിയെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പിറ്റിന്റെ ഫോമുകളില്‍ പ്രതിയെക്കൊണ്ട് ഒപ്പിടീപ്പിച്ചുകൊണ്ട് ഇരിക്കുന്നതിനിടെ പോലീസിനെ വെട്ടിച്ച് സ്റ്റേഷനില്‍നിന്ന് ഇറങ്ങിയോടുകയായിരുന്നു. സ്റ്റേഷന് മുന്‍വശത്തെ റോഡില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന ഭാര്യ ബിന്‍ഷയോടൊപ്പം പ്രതി രക്ഷപ്പെട്ടെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി മുഴുവന്‍ പൊലീസ് നഗരത്തിലാകെ പരിശോധന നടത്തിയിട്ടും അജുവിനേയും ബിന്‍ഷയേയും കണ്ടെത്താനായില്ല. കിളികൊല്ലൂര്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം ഉയരുന്നുണ്ട്. പ്രതി രക്ഷപ്പെടുന്ന…

    Read More »
  • Breaking News

    കാടുമൂടിയ വീട്, കുളങ്ങളില്‍ മാംസം തിന്നുന്ന മീനുകള്‍; ഞൊടിയിടയില്‍ സൗഹൃദം സ്ഥാപിക്കുന്ന ‘അമ്മാവന്റെ’ അക്കൗണ്ടില്‍ കോടികള്‍; സെബാസ്റ്റ്യന്‍ എന്ന ‘മിസ്റ്റര്‍ മിസ്റ്ററി’

    ആലപ്പുഴ: മൂന്നു സ്ത്രീകളെ കാണാതായ കേസുകളില്‍ ആരോപണവിധേയനായ പള്ളിപ്പുറം ചൊങ്ങുംതറ സി.എം. സെബാസ്റ്റ്യന്റെ (65) ജീവിതവും വീടുമെല്ലാം അടിമുടി ദുരൂഹത നിറഞ്ഞത്. ബ്രോക്കര്‍ ജോലിയും സ്ഥിരം യാത്രകളും ലോഡ്ജുകളില്‍ താമസവും പതിവാക്കിയ ആളാണ് സെബാസ്റ്റ്യന്‍. ദിവസങ്ങള്‍ കൂടുമ്പോഴാണ് വീട്ടിലെത്താറുള്ളത്. വീടിനോടു ചേര്‍ന്ന രണ്ടരയേക്കര്‍ സ്ഥലത്ത് ഇയാള്‍ കൃഷി ചെയ്തിരുന്നില്ല. വനം പോലെ കാടുകയറിയ സ്ഥലത്തിനു നടുക്കുള്ള വീടും എന്നും ദുരൂഹതകള്‍ നിറഞ്ഞതാണ്. കുളങ്ങളില്‍ മാംസം തിന്നുന്ന പിരാന, ആഫ്രിക്കന്‍ മുഷി തുടങ്ങിയ മീനുകളെ ഇയാള്‍ വളര്‍ത്തിയിരുന്നു. ആളുകളുമായി സൗഹൃദം സ്ഥാപിക്കുന്നതില്‍ വിരുതനായ ഇയാള്‍ നാട്ടുകാര്‍ക്കിടയില്‍ ‘അമ്മാവന്‍’ എന്നാണ് അറിയപ്പെട്ടത്. അതേസമയം, സെബാസ്റ്റ്യന്റെ സാമ്പത്തിക ഇടപാടുകളെ പറ്റിയും ക്രൈം ബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. രണ്ടു വര്‍ഷത്തിനിടെ ജില്ലയുടെ വടക്കന്‍ മേഖലയിലെ ഒരു സഹകരണ ബാങ്കിലെ സ്വന്തം അക്കൗണ്ടില്‍ നിന്ന് 1.25 കോടി രൂപയും മറ്റൊരു സഹകരണ ബാങ്കിലെ അക്കൗണ്ടില്‍ നിന്ന് 40 ലക്ഷം രൂപയും സെബാസ്റ്റ്യന്‍ പിന്‍വലിച്ചിരുന്നു. ഈ പണത്തിന്റെ ഉറവിടം, പിന്‍വലിച്ചത് എന്തിനു…

    Read More »
Back to top button
error: