Month: August 2025

  • India

    വാത്സല്ല്യപൂർവം മെഗാസ്റ്റാർ ചിരഞ്ജീവി, ആരാധിക രാജേശ്വരിക്ക് ഇത് സ്വപ്ന സാക്ഷാത്കാരം

    സെലിബ്രിറ്റി- ഫാൻസ് വാത്സല്യ കഥകൾ ക്ക് അതിക ജീവനോ അർത്ഥമോ ഇല്ലാത്ത ഈ കാലത്ത് എങ്ങനെയാണ് മെഗാസ്റ്റാർ ചിരഞ്ജീവി വ്യത്യസ്ഥനും കോടിക്കണക്കിനു വരുന്ന ആരാധകരുടെ ഹൃദയത്തിൽ കേറിപ്പറ്റിയതെന്നും അദ്ദേഹം ഒന്നുകൂടി കാണിച്ചുതന്നിരിക്കുകയാണ്. പ്രമുഖ നായക നടൻ എന്നതിലുപരി സഹാനുഭൂതിയും വിനയവും വിട്ടു കൊടുക്കാത്ത ഒരു മനുഷ്യനെ ആണ് അദ്ദേഹത്തിൽ ആർക്കും കാണാൻ കഴിയൂ. ഈ അടുത്താണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ആരാധിക, രാജേശ്വരിക്ക് ആ സ്നേഹത്തിന്റെ ഊഷ്മളത നേരിട്ട് അറിയാൻ അവസരം കിട്ടിയത്. രാജേശ്വരിയുടെ കഥ തെലുഗു ദേശത്തെ ഒട്ടാകെ അനുകമ്പയിൽ ആഴ്ത്തിയിരുന്നു. ആന്ധ്രാ പ്രദേശിലെ അഡോണി എന്ന സ്ഥലത്തു നിന്ന് രാജേശ്വരി ഒരു യാത്ര പുറപ്പെട്ടു, തന്റെ സൈക്കിളിലാണ് രാജേശ്വരി ഈ നീണ്ട യാത്രക്ക് ഒരുങ്ങിയത്. ഹൈദരാബാദ് വരെ സൈക്കിൾ ചവിട്ടി താൻ ഏറ്റവും ആരാധിക്കുന്ന മെഗാസ്റ്റാർ ചിരഞ്ജീവിയെ നേരിട്ട് ഒന്ന് കാണുക എന്ന സ്വപ്നം മാത്രം ആയിരുന്നു അവരുടെ ഉള്ളിൽ. ശാരീരിക അവശതകളും പരിമിതികളും ഒക്കെ മറന്നു രാജേശ്വരിയെ മുന്നോട്ട്…

    Read More »
  • Breaking News

    ‘പെണ്ണു കേസുകളോട്’ പ്രേക്ഷകര്‍ക്ക് താല്‍പ്പര്യക്കുറവ്; ഏഷ്യാനെറ്റ് ന്യൂസ് ബഹുദൂരം മുന്നില്‍, കൈരളിയെ പിന്നിലാക്കി ജനം; ബാര്‍ക്കില്‍ ‘റിപ്പോര്‍ട്ടര്‍’ക്ക് നിരാശ

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ‘പുറത്തു വിട്ട ഗര്‍ഭ ഛിദ്ര ഓഡിയോ’കളൊന്നും ടെലിവിഷന്‍ റേറ്റിംഗില്‍ പ്രതിഫലിക്കുന്നില്ല. പെണ്ണു കേസുകളില്‍ ടിവി പ്രേക്ഷകര്‍ക്കുള്ള താല്‍പ്പര്യം കുറഞ്ഞതിന് തെളിവാണ് ഈ വര്‍ഷത്തെ 33-ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിംഗ്. വിഎസ് അച്യുതാനന്ദന്റെ ഇതിഹാസ തുല്യമായ അന്ത്യയാത്ര ദിനങ്ങളില്‍ വാര്‍ത്താ ചാനലുകളിലേക്ക് പ്രേക്ഷകര്‍ ഇടിച്ചു കയറി. എന്നാല്‍ അത്തരമൊരു താല്‍പ്പര്യം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണ പ്രത്യാരോപണങ്ങള്‍ കത്തി നിന്ന ആഴ്ചയില്‍ റേറ്റിംഗില്‍ പ്രത്യക്ഷമല്ല. ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വാധിപത്യം തുടരുന്നു. റിപ്പോര്‍ട്ടര് രണ്ടാം സ്ഥാനത്തും. മൂന്നാം സ്ഥാനത്ത് ട്വന്റി ഫോര്‍ തുടരുമ്പോള്‍ മനോരമയെ മറികടന്ന് മാതൃഭൂമി നാലില്‍ എത്തി. കൈരളി ടിവിയെ പിന്തള്ളി പരിവാര്‍ പിന്തുണയുള്ള ജനം ടിവി ഏഴിലേക്ക് കുതിച്ചെത്തുന്നു. ഒന്‍പതാം സ്ഥാനത്ത് അംബാനിയുടെ ന്യൂസ് 18 കേരളയും. ഇതില്‍ നിന്നും പെണ്ണു കേസുകളൊന്നും കൂടുതല്‍ കാഴ്ചക്കാരെ ടിവിയിലേക്ക് എത്തിക്കുന്നില്ലെന്ന് വ്യക്തം. പ്രോഗ്രാം ചാനലുകളില്‍ 806 പോയിന്റുമായി ഏഷ്യനെറ്റിന്റെ ജൈത്രയാത്രയാണ്. 177 പോയിന്റുമായി ഫ്ളവേഴ്സ് രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്തുള്ള…

    Read More »
  • Breaking News

    ട്രംപ് എവിടെ? ആരോഗ്യനില എങ്ങനെ? ചര്‍ച്ച സജീവം; ‘വല്ലതും’ സംഭവിച്ചാല്‍ താനേറ്റെന്ന് വാന്‍സ്

    വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ആരോഗ്യവാനാണോ? അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ? 79-കാരനായ അമേരിക്കന്‍ പ്രസിഡന്റിന്റെ ആരോഗ്യനിലയെക്കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്നത് വലിയ ചര്‍ച്ചകളാണ്. കുറച്ചുദിവസങ്ങളായി ട്രംപിനെ പൊതുവേദികളില്‍ കാണാനില്ലെന്നാണ് സാമൂഹികമാധ്യമമായ എക്സിലെ ചില കുറിപ്പുകള്‍ പറയുന്നത്. ഓഗസ്റ്റ് 30, 31 തീയതികളില്‍ ട്രംപിന് പൊതുപരിപാടികളൊന്നും നിശ്ചയിക്കപ്പെട്ടിട്ടില്ലെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നു. ട്രംപിന്റെ കൈപ്പത്തിയുടെ പുറംഭാഗത്ത് ചതവുപോലെ കാണപ്പെടുന്ന ഫോട്ടോകള്‍ പുറത്തെത്തിയത് ഇത്തരം നിഗമനങ്ങളുടെ ആക്കംകൂട്ടിയിട്ടുണ്ട്. അതേസമയം, ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ളത് ഊഹാപോഹങ്ങള്‍ മാത്രമാണെന്നാണ് മറ്റൊരു കൂട്ടരുടെ വാദം. ഇക്കഴിഞ്ഞ ദിവസം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ലെങ്കിലും ട്രംപ്, തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ സജീവമാണെന്നും മാത്രമല്ല, അമേരിക്ക ലേബര്‍ ദിന വാരാന്ത്യത്തിലേക്ക് കടക്കുന്നതിനാലാകാം ട്രംപിന് പൊതുപരിപാടികളില്ലാത്തതെന്നും ഇവര്‍ പറയുന്നു. ഓഗസ്റ്റ്മാസം അവസാനത്തെ രണ്ടാഴ്ച ന്യൂജേഴ്സിയിലെ ബെഡ്മിനിസ്റ്ററിലെ റിസോര്‍ട്ടില്‍ ചെലവഴിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അദ്ദേഹം ആ പദ്ധതി ഉപേക്ഷിക്കുകയും വൈറ്റ് ഹൗസില്‍ത്തന്നെ തുടരാന്‍ തീരുമാനിക്കുകയുമായിരുന്നു. അതേസമയം, ട്രംപിന്റെ ആരോഗ്യം മികച്ചനിലയിലാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് കഴിഞ്ഞദിവസം…

    Read More »
  • Breaking News

    ജമ്മു കശ്മീരില്‍ മിന്നല്‍പ്രളയവും മണ്ണിടിച്ചിലും, പതിനൊന്ന് മരണം; രക്ഷാപ്രവര്‍ത്തനം

    ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും പതിനൊന്നുപേര്‍ മരിച്ചു. റിയാസി ജില്ലയിലെ മഹോര്‍ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് പേര്‍ മരിച്ചു. അഞ്ചുപേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഒരു കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു റംബാനിലെ രാജ്ഗഡ് മേഖലയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ നാലുപേര്‍ മരിച്ചു. നാലുപേരെ കാണാതായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഈ മേഖലയിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ദുരന്തബാധിര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ജമ്മുവില്‍ കനത്ത മഴ തുടരുകയാണ്. നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ജമ്മു – ശ്രീനഗര്‍ ദേശീയപാത അടച്ചിട്ടിരിക്കുകയാണ്. നിരവധി റോഡുകള്‍ അടച്ചതിനെ തുടര്‍ന്ന് പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

    Read More »
  • Breaking News

    ഇതാ ശരിക്കും ലേഡി സൂര്‍പ്പര്‍ സ്റ്റാര്‍!!! മരണമാസായി കല്യാണി; കോടികളുടെ കിലുക്കവുമായി ‘ലോക’ ഓണം തൂക്കി

    ‘അവള്‍ വരുന്നു’ എന്നര്‍ഥമുള്ളൊരു ചുവരെഴുത്തുണ്ട് ‘ലോകാ’ സിനിമയുടെ ഫ്രെയിമുകളിലൊന്നില്‍. ചന്ദ്രയെന്ന കഥാപാത്രം വിശ്വരൂപം പുറത്തെടുക്കാന്‍ പോകുന്നുവെന്ന സൂചനയാണ് ആ ചുവരെഴുത്ത്. കഥാപാത്രത്തെ മാത്രമല്ല കല്യാണി പ്രിയദര്‍ശന്‍ എന്ന മാസ് നായികയുടെ പിറവിയെക്കൂടി വിശാലമായ അര്‍ഥത്തില്‍ ആ അക്ഷരങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. നായിക പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ വിരളമായി മാത്രം സംഭവിക്കുന്ന സമകാലിക മലയാള സിനിമയില്‍ പതിവ് കാഴ്ച ശീലങ്ങളെ മാറ്റിയെഴുതുകയാണ് ഡൊമനിക്ക് അരുണിന്റെ ‘ലോക അധ്യായം ഒന്ന്: ചന്ദ്ര’. കേവലം ഒരു നെപ്പോ കിഡ് മാത്രമല്ല താനെന്നു അടിവരയിടുന്ന മാസ്മരിക പ്രകടനം കൊണ്ടു കല്യാണി തന്റെ പേര് മലയാള സിനിമ ചരിത്രത്തിലേക്ക് എഴുതി ചേര്‍ക്കുന്നു. ശാരദ, സീമ, ഉര്‍വശി, ശോഭന, മഞ്ജു വാരിയര്‍, മീരാ ജാസ്മിന്‍, പാര്‍വതി തുടങ്ങി ഒട്ടേറെ നായികമാര്‍ നായകനൊപ്പമോ അതിനു മുകളിലോ തലപൊക്കമുള്ള കഥാപാത്രങ്ങള്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ട്. വാണി വിശ്വനാഥ് ചില ആക്ഷന്‍ വേഷങ്ങളിലും തിളങ്ങിയിട്ടുമുണ്ട്. അപ്പോഴും ഒരു മാസ് ഹീറോയിന്‍ വേഷം എല്ലാ കാലത്തും മലയാളത്തിനു അന്യമായിരുന്നു. ‘ലോക’യിലൂടെ…

    Read More »
  • Breaking News

    കണ്ണപുരത്ത് പൊട്ടിത്തെറിച്ചത് ഗുണ്ടുകളെന്ന് പോലീസ്; അനൂപ് മാലിക് മുന്‍പും പ്രതി, ഒരു മരണം സ്ഥിരീകരിച്ചു

    കണ്ണൂര്‍: കണ്ണപുരം കീഴറയില്‍ വാടകവീട്ടിലുണ്ടായ സ്ഫോടനം പടക്കനിര്‍മാണത്തിനിടെയെന്ന് സൂചന. സംഭവത്തില്‍ കൊല്ലപ്പെട്ടയാളെ പോലീസ് തിരിച്ചറിഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. നിതിന്‍രാജ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ഇയാളുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അനൂപ് മാലിക്ക് എന്നയാളാണ് സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്തതെന്നാണ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇയാള്‍ക്കെതിരേ കണ്ണപുരം പോലീസ് കേസെടുത്തിട്ടുണ്ട്. ഒരുവര്‍ഷമായി ഇവര്‍ വീട് വാടകയ്ക്കെടുത്ത് താമസിക്കുന്നുണ്ട്. വീട്ടില്‍ പടക്കനിര്‍മാണം നടന്നതായാണ് നിലവിലെ സൂചന. സ്ഫോടനം നടന്ന സ്ഥലമായതിനാല്‍ പരിശോധന പൂര്‍ണമായിട്ടില്ല. ഉത്സവങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്ഫോടകവസ്തുക്കളാണ് വീട്ടിലുണ്ടായിരുന്നതെന്നും എന്നാല്‍ ഇവ എത്രമാത്രം ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ലെന്നും കമ്മീഷണര്‍ പറഞ്ഞു. അനൂപ് മാലിക്ക് നിലവില്‍ ഒളിവിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കീഴറയിലെ വാടകവീട്ടില്‍ വന്‍ സ്ഫോടനമുണ്ടായത്. പോലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലില്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. വീട്ടില്‍ രണ്ടുപേരാണ് താമസിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞതിനാല്‍ വിശദമായ തിരച്ചില്‍…

    Read More »
  • Breaking News

    ഉരുട്ടിക്കൊലയ്ക്ക് ആര് ഉത്തരം പറയും? തുടയില്‍ 22 മുറിവുകള്‍, ഉള്ളംകാല്‍ കണ്ടാല്‍ ബോധംകെട്ടുവീഴും… ഉദയകുമാര്‍ കസ്റ്റഡിക്കൊലയുടെ ചരിത്രം

    ‘ഒരു കോടതിക്കും ഹൃദയമില്ല, ഹൃദയമുണ്ടായിരുന്നെങ്കില്‍ എന്നോട് ഇത് കാണിക്കില്ലായിരുന്നു..കോടതിക്ക് കണ്ണുകണ്ടുകൂടേ..അവന്റെ തുടയില്‍ 22 മുറിവുകളുണ്ടായിരുന്നു..ഉള്ളംകാല്‍ കണ്ടാല്‍ ബോധംകെട്ടുവീഴും..അപ്പോഴാണ് കോടതി പറയുന്നത് അവര്‍ കുറ്റക്കാരല്ലെന്ന്…’ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ പ്രതികളായ അഞ്ചുപൊലീസുകാരെയും വെറുതെ വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധിയറിഞ്ഞ് നെഞ്ചുപൊട്ടി കരയുകയായിരുന്നു ഉദയകുമാറിന്റെ അമ്മ പ്രഭാവതി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരച്ഛനും ഇതുപോലെ നെഞ്ചുപൊട്ടി ഒരു ചോദ്യം കേരളത്തിലെ അധികാരവര്‍ഗത്തോട് ചോദിച്ചിട്ടുണ്ട്, ആ അച്ഛന്റെ പേര് ഈച്ചരവാര്യര്‍ എന്നാണ്, ചോദ്യം ഇങ്ങനെയായിരുന്നു,’; എന്റെ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?’ ആ ചോദ്യം വീണ്ടും കോടതിമുറികളില്‍ പ്രതിധ്വനിക്കുകയായിരുന്നു ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ് വിധിയോടെ. ഉരുട്ടല്‍, കുറ്റവാളികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്യാന്‍ കേരള പൊലീസ് സ്വീകരിക്കുന്ന കൊടുക്രൂരമായ മൂന്നാംമുറ..ആ മൂന്നാംമുറയ്ക്കിരയായവരില്‍ വിഎസ് അച്യുതാനന്ദന്‍ മുതല്‍ ഉദയകുമാര്‍ വരെയുള്ളവരുണ്ട്..മരിച്ചെന്നുകരുതി കാട്ടില്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ച വിഎസിന് ഒരു കള്ളന്റെ കാരുണ്യം കൊണ്ട് ജീവന്‍ തിരിച്ചുകിട്ടിയെങ്കില്‍ പി.രാജനെന്ന വിദ്യാര്‍ഥിക്കും, പാലക്കാട് വീട്ടമ്മയെകൊലപ്പെടുത്തി മോഷണം നടത്തിയ കേസിലെ പ്രതിയായ സമ്പത്തിനും ഉദയകുമാറിനും അങ്ങനെയൊരു തിരിച്ചുവരവുണ്ടായില്ല.…

    Read More »
  • Breaking News

    രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണു; യുവ കാര്‍ഡിയാക് സര്‍ജന് ദാരുണാന്ത്യം

    ചെന്നൈ: യുവ കാര്‍ഡിയാക് സര്‍ജന്‍ ആശുപത്രി ഡ്യൂട്ടിക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. ചെന്നൈ സവിത മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ഗ്രാഡ്‌ലിന്‍ റോയ് (39) ആണ് മരിച്ചത്. ആശുപത്രിയില്‍ റൗണ്ട്‌സിനിടെ ഡോക്ടര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടതു രക്തധമനിയിലുണ്ടായ ബ്ലോക്കാണ് കടുത്ത ഹൃദയാഘാതത്തിനു കാരണമായത്. ഡോ. റോയ്‌യുടെ മരണം ഒറ്റപ്പെട്ട സംഭവമല്ലെന്നും 40 വയസ്സിനു താഴെയുള്ള ഡോക്ടര്‍മാരില്‍ ഹൃദയാഘാതം വര്‍ധിച്ചുവരുന്നതായാണ് കാണുന്നതെന്നും ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള ന്യൂറോളജിസ്റ്റായ ഡോ. സുധീര്‍ കുമാര്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. 12 മുതല്‍ 18 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലി ചെയ്യുന്നതും വിശ്രമക്കുറവും ഇത്തരം സാഹചര്യങ്ങള്‍ക്കു കാരണമാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  

    Read More »
  • Breaking News

    ഓണാഘോഷം അതിരുവിട്ടതിന് അധ്യാപകന്റെ ശകാരം; റെയില്‍ പാളത്തില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ ഭീഷണി, ഓടിച്ചിട്ട് പിടിച്ച് പൊലീസ്

    കോഴിക്കോട്: സ്‌കൂളിലെ ഓണാഘോഷം അതിരുവിട്ടതില്‍ അധ്യാപകന്‍ ശകാരിച്ചതിന് ആത്മഹത്യയ്ക്ക് മുതിര്‍ന്ന പ്ലസ്ടു വിദ്യാര്‍ഥിയെ രക്ഷിച്ച് പൊലീസ്. വടകരയിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു ആളുകളെ ആശങ്കിലാക്കിയ സംഭവങ്ങളുടെ തുടക്കം. ഓണാഘോഷ പരിപാടികള്‍ അതിരുവിട്ടതോടെ അധ്യാപകര്‍ ഇടപെട്ടതിന് പിന്നാലെയാണ് പ്ലസ്ടു വിദ്യാര്‍ഥി സ്‌കൂളില്‍ നിന്ന് ഇറങ്ങിയോടിയത്. ഇതിനിടെ കൂട്ടുകാരെ വിളിച്ച് ആത്മഹത്യ ഭീഷണിയും വിദ്യാര്‍ഥി മുഴക്കി. സംഭവം പൊലീസില്‍ അറിയിച്ചതോടെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് അന്വേഷണവും ആരംഭിച്ചു. കുട്ടി ഇരിങ്ങല്‍ ഭാഗത്തുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ പാളത്തില്‍ നില്‍ക്കുകയായിരുന്നു, വിദ്യാര്‍ഥി. പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥി വഴങ്ങിയില്ല. പൊലിസ് ട്രാക്കിലിറങ്ങിയതോടെ വിദ്യാര്‍ഥി പാളത്തിലൂടെ കോഴിക്കോട് ഭാഗത്തേക്ക് ഓടി. പിന്നാലെ പോലീസും, തുടര്‍ന്ന് കളരിപ്പടി ഭാഗത്തുവെച്ച് തീവണ്ടി വരുന്നതിനിടെ രക്ഷപ്പെടുത്തുകയായിരുന്നു. പോലീസ് സ്റ്റേഷനില്‍ എത്തിച്ച വിദ്യാര്‍ഥിയെ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ഉപദേശം നല്‍കി പറഞ്ഞയക്കുകയും ചെയ്തു. വടകര എസ്ഐ എം കെ. രഞ്ജിത്ത്, എഎസ്ഐ ഗണേശന്‍, സിപിഒ സജീവന്‍…

    Read More »
  • Breaking News

    വിമാനയാത്രയ്ക്കിടെ നഗ്‌നനായി ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്; ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് ബ്രിട്ടീഷ് എയര്‍വേയ്സ്, ഒടുവില്‍ കുറ്റസമ്മതം

    ലണ്ടന്‍: വിമാനയാത്രയ്ക്കിടെ നഗ്‌നനായി ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്. ബ്രിട്ടിഷ് എയര്‍വേയ്സ് ഫ്‌ലൈറ്റ് അറ്റന്‍ഡന്റായ ഹേഡന്‍ പെന്തക്കോസ്റ്റിനെ(41) ആണ് കലിഫോര്‍ണിയയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിലെ ശുചിമുറിയില്‍ നഗ്‌നനായി കണ്ടെത്തിയത്. വയറുവേദനയാണെന്ന് പറഞ്ഞ് വിമാനത്തിലെ ടോയ്ലറ്റില്‍ കയറിയ ഇയാള്‍ ഏറെ നേരം പുറത്തുവന്നില്ല. ഒടുവില്‍ സഹപ്രവര്‍ത്തകര്‍ വാതില്‍ തുറന്നപ്പോള്‍ നഗ്‌നനായി കാണപ്പെടുകയായിരുന്നു. ഉക്സ്ബ്രിഡ്ജ് മജിസ്ട്രേറ്റ് കോടതിയില്‍ ഹേഡന്‍ കുറ്റസമ്മതം നടത്തി. ടോയ്ലറ്റിനുള്ളില്‍ നഗ്‌നനായി കണ്ടെത്തിയ ഹേഡനെ മറ്റൊരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് സ്ത്രം ധരിപ്പിക്കുകയും വിമാനത്തിലെ ഒഴിഞ്ഞ സീറ്റിലേക്ക് മാറ്റുകയും ചെയ്തു. വിമാനം ഹീത്രോയില്‍ എത്തുന്നതുവരെ ജീവനക്കാര്‍ ഓരോ 20 മിനിറ്റിലും ഇയാളുടെ ആരോഗ്യനില പരിശോധിച്ചു. ഹീത്രോയിലെത്തിയ ഉടന്‍ തന്നെ പാരാമെഡിക്കല്‍ ടീം ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. രക്തപരിശോധനയില്‍ ഇയാളുടെ ശരീരത്തില്‍ മെത്താംഫെറ്റാമൈന്‍, ആംഫെറ്റാമൈന്‍ എന്നീ ലഹരിമരുന്നുകളുടെ സാന്നിധ്യം കണ്ടെത്തി. ലഹരിമരുന്ന് ഉപയോഗിച്ച് വ്യോമയാന നിയമങ്ങള്‍ ലംഘിച്ചതിന് ബ്രിട്ടിഷ് എയര്‍വേയ്സ് ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തുടര്‍ന്ന് നടന്ന നിയമനടപടികളില്‍ ഹേഡന്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അതേസമയം…

    Read More »
Back to top button
error: