രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാര്‍ലമെന്റ് ഇന്ന് വീണ്ടും സമ്മേളിക്കും; ബീഹാര്‍ വോട്ടര്‍ പട്ടിക, വോട്ടര്‍പട്ടികയിലെ പരിഷ്‌കരണം, ക്രൈസ്തവ ആക്രമണം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഉന്നയിക്കും

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാര്‍ലമെന്റ് ഇന്ന് വീണ്ടും സമ്മേളിക്കും. ബീഹാര്‍ വോട്ടര്‍ പട്ടിക, വോട്ടര്‍പട്ടികയിലെ പരിഷ്‌കരണം, ക്രൈസ്തവ ആക്രമണം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഇന്നും പാര്‍ലമെന്റിനെ പ്രഷുബ്ധമാക്കിയേക്കും. കഴിഞ്ഞ 14 ദിവസവും പാര്‍ലമെന്റ് പ്രതിപക്ഷ പ്രതിഷേധത്താല്‍ നേരത്തെ പിരിഞ്ഞിരുന്നു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
അതേസമയം ബീഹാര്‍ വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയുള്ള പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.
പാര്‍ലമെന്റില്‍ നിന്ന് രാവിലെ 11 മണിയോടെ മാര്‍ച്ച് ആരംഭിക്കും. ഇന്ത്യ സഖ്യത്തിലെ കക്ഷി നേതാക്കളും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നേരിട്ട് കണ്ട് എതിര്‍പ്പ് പ്രകടിപ്പിച്ചേക്കും.






