ജമ്മുകശ്മീരിലെ മേഘവിസ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു ; 38 പേരുടെ മരണം സ്ഥിരീകരിച്ചു ; 100 പേര്‍ക്ക് പരിക്കേറ്റു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ ചഷോതി ഗ്രാമത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. രണ്ട് സിഐഎസ്എഫ് ഉദ്യോഗ സ്ഥര്‍ ഉള്‍പ്പെടെ 38 പേര്‍ മരണമടഞ്ഞതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 100 പേര്‍ക്ക് പരി ക്കേറ്റു.
കിഷ്ത്വാറിലെ പോലീസ് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, 38 മൃത ദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ആശങ്കയുണ്ട്. മ ച്ചൈല്‍ മാതാ യാത്രയുടെ ആരംഭ പോയിന്റും കിഷ്ത്വാറിലെ മാതാ ചണ്ടി ആരാധനാ ല യത്തിലേക്കുള്ള വഴിയിലെ അവസാനത്തെ വാഹന ഗതാഗതയോഗ്യമായ ഗ്രാമവുമാണ് ച ഷോതി.
അപ്രതീക്ഷിത പ്രളയത്തെ തുടര്‍ന്ന് വാര്‍ഷിക യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നാളെ നടക്കാനിരിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ലഘൂകരിച്ചതായി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വ്യക്ത മാക്കി. കിഷ്ത്വാറിലെ ദുരന്തത്തിന്റെ വെളിച്ചത്തില്‍, നാളെ വൈകുന്നേരം നടക്കാനിരുന്ന ചായ സല്‍ക്കാരം റദ്ദാക്കാന്‍ തീരുമാനിച്ചതായും പറയുന്നു.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ രാവിലെയുള്ള സാംസ്‌കാരിക പരിപാടികളുമായി മുന്നോട്ട് പോകേണ്ടതില്ലെന്നും ഞങ്ങള്‍ തീരുമാനിച്ചതായി അദ്ദേഹം എക്‌സില്‍ കുറിച്ചു. കിഷ്ത്വാ റിലെ ദാരുണമായ മേഘവിസ്‌ഫോടനത്തില്‍ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എല്ലാ ദുരിതാശ്വാസ നടപടികളും സ്വീകരിച്ചുവരികയാണെന്നും പറഞ്ഞു.






