Month: August 2025
-
Breaking News
ഗാന്ധിപ്രതിമയ്ക്ക് റീത്ത് വെച്ചെന്ന് കോണ്‍ഗ്രസിന്റെ ആരോപണം ; പുഷ്പചക്രം സമര്‍പ്പിച്ചതായി പ്രതികരിച്ച് ബിജെപി ; രാഷ്ട്രപിതാവിനെ കഴുകിത്തുടച്ച് ഡിവൈഎഫ്‌ഐ യുടെ പ്രതിഷേധം
മലപ്പുറം: ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ റീത്ത് വച്ചെന്ന ആരോപണവു മായി കോണ്‍ഗ്രസിന്റെ പരാതി. മലപ്പുറം എടക്കരയില്‍ നടന്ന സംഭവത്തില്‍ ബിജെപി പാല ക്കാട് മേഖല വൈസ് പ്രസിഡന്റ് ടി കെ അശോക് കുമാറിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയ്ക്ക് റീത്ത് വെച്ചെന്നാണ് ആരോപണം. കോണ്‍ഗ്രസും ഡിവൈ എഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തി. അതേസമയം ഗാന്ധിക്ക് പുഷ്പചക്രം സമര്‍പ്പിച്ചതായാണ് അശോക് കുമാറിന്റെ വിശദീകരണം. കോണ്‍ഗ്രസ് പൊലീസിന് പരാതി നല്‍കിയപ്പോള്‍ ഗാന്ധി പ്രതിമ വൃത്തിയാക്കി ക്കൊണ്ടായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം. എടക്കര കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ സി ഷാഹുല്‍ ഹമീദാണ് എടക്കര പൊലീസിന് പരാതി നല്‍കിയത്. വ്യാഴാഴ്ച്ച വൈകുന്നേരം 6 മണിയോടെ ബിജെപി പ്രവര്‍ത്തകരെത്തി ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ റീത്ത് സമര്‍പ്പിക്കുകയായിരുന്നു. രാഷ്ട്രപിതാവിനെ അപമാനിച്ചു എന്ന് കാണിച്ചാണ് കോണ്‍ഗ്രസിന്റെ പരാതി.
Read More » -
Breaking News
കണ്ണൂരില്‍ വീടിനുള്ളില്‍ രാജവെമ്പാല; പതുങ്ങിയിരുന്നത് അടുക്കളയിലെ ബെര്‍ത്തിന്റെ താഴെ, മാര്‍ക്ക് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനത്തില്‍ വിട്ടു
കണ്ണൂര്‍: ഇരിട്ടിയില്‍ വീടിന്റെ അടുക്കളയില്‍ നിന്നും രാജവെമ്പാലയെ പിടികൂടി. വാണിയപ്പാറ തുടിമരത്ത് ജോസിന്റെ വീട്ടില്‍ നിന്നാണ് ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. അടുക്കളയിലെ ബെര്‍ത്തിന്റെ താഴെയായിരുന്നു പാമ്പ്. വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മാര്‍ക്ക് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പാമ്പിനെ പിന്നീട് വനത്തില്‍ വിട്ടു. ഫൈസല്‍ വിളക്കോട്, മിറാജ് പേരാവൂര്‍, അജില്‍കുമാര്‍, സാജിദ് ആറളം എന്നിവരാണ് പാമ്പിനെ പിടികൂടിയത്. വനത്തോട് ചേര്‍ന്ന പ്രദേശത്താണ് ജോസിന്റെ വീട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാകാം പാമ്പ് വീടിനുള്ളിലേക്ക് എത്തിയതെന്നാണ് വിലയിരുത്തല്‍.
Read More » -
Breaking News
ആലുവ രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവിലെ ഡോക്ടര്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍
കൊച്ചി: ആലുവയില്‍ യുവ ഡോക്ടര്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍. ആലുവയിലെ രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ. മീനാക്ഷി വിജയകുമാര്‍ ആണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന കുന്നുവഴിയിലെ ഫ്ളാറ്റില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. തനിച്ചായിരുന്നു താമസം. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയില്‍ നിന്നും ബന്ധപ്പെട്ടപ്പോള്‍ പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണ വിവരം അറിഞ്ഞത്. ഫ്ളാറ്റിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ കിടപ്പുമുറിയില്‍ മരിച്ചു കിടക്കുന്നത് കാണുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
Read More » -
Breaking News
കനത്ത മഴ: തൃശൂര്‍ ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചത്. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുള്ള ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് മുന്നറിയിപ്പില്‍ പറയുന്നത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » -
Breaking News
ജിഎസ്ടിയില്‍ കേന്ദ്രത്തിന്റെ പൊളിച്ചടുക്കല്‍: 12 ശതമാനത്തിന് പുറമെ 28 ശതമാനം സ്ലാബും എടുത്തുകളയും; രണ്ട് സ്ലാബ് മതിയെന്ന് ധനമന്ത്രാലയം
ന്യൂഡല്‍ഹി: ജിഎസ്ടി ഘടനയില്‍ കേന്ദ്രത്തിന്റെ വന്‍ പൊളിച്ചെഴുത്ത്. നേരത്തേ 12 ശതമാനം സ്ലാബ് എടുത്തുകളയുമെന്നായിരുന്നു സൂചനയെങ്കിലും ഏറ്റവും ഉയര്‍ന്ന സ്ലാബായ 28 ശതമാനം സ്ലാബ് കൂടി ഒഴിവാക്കാനാണ് ഇപ്പോള്‍ നീക്കം. ജിഎസ്ടിയില്‍ രണ്ട് സ്ലാബ് ഘടന മതിയെന്ന് ധനമന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. ജിഎസ്ടിയില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷയുമായ ജിഎസ്ടി കൗണ്‍സിലാണെങ്കിലും രണ്ട് സ്ലാബ് ഘടനയ്ക്കായി കേന്ദ്രം ശുപാര്‍ശ ചെയ്യും. നിലവില്‍ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നികുതി സ്ലാബുകളാണ് ജിഎസ്ടിയില്‍ ഉള്ളത്. സ്റ്റാന്‍ഡേര്‍ഡ്, മെറിറ്റ് എന്നിങ്ങനെ രണ്ട് സ്ലാബുകള്‍ മതിയെന്നാണ് ധനമന്ത്രാലയത്തിന്റെ അഭിപ്രായം. അതായത് 12 ശതമാനം, 28 ശതമാനം എന്നിവ ഒഴിവാക്കി അഞ്ച് ശതമാനം, 18 ശതമാനം സ്ലാബുകള്‍ നിലനിര്‍ത്തും. 12 ശതമാനം സ്ലാബിലെ നിത്യോപയോഗ സാധനങ്ങള്‍, സേവനങ്ങള്‍ മിക്കവയും അഞ്ച് ശതമാനത്തിലേക്ക് മാറ്റും. അതായത് ഇവയുടെ വില കുറയും. ജനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും…
Read More » -
Breaking News
തൃശൂര് സുരേന്ദ്രന്‍, നേമത്ത് രാജീവ് ചന്ദ്രശേഖര്‍: അന്തിമ തീരുമാനം അമിത് ഷാ വന്നതിന് ശേഷം; നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖ നേതാക്കളെ മത്സരിപ്പിക്കാന്‍ ബിജെപിയില്‍ മുന്നൊരുക്കം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രമുഖ നേതാക്കളെ മത്സരിപ്പിക്കാന്‍ ബിജെപി. കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് പ്രാഥമിക ചര്‍ച്ച നടന്നത്. മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍, മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രന്‍ തുടങ്ങിയവര്‍ എവിടെ മത്സരിക്കും എന്നതാണ് ചര്‍ച്ച. 22 ന് കൊച്ചിയില്‍ നടക്കുന്ന ബിജെപി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ അധ്യക്ഷന്മാരുടേയും യുമോര്‍ച്ച ഭാരവാഹികളുടേയും യോഗത്തില്‍ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുക്കും. ഇതോടുകൂടി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് വേഗം കൂടുമെന്ന് പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കുന്നു. സുരേന്ദ്രനെ തൃശൂരില്‍ മത്സരിപ്പിക്കാനുള്ള ആലോചനകള്‍ സജീവമാണ്. ഇക്കാര്യത്തില്‍ തനിക്കുള്ള താല്‍പര്യം സുരേന്ദ്രനും പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ തൃശൂരില്‍ മത്സരിക്കാന്‍ സുരേന്ദ്രനെ വെല്ലുവിളിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ വിജയത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിലും അനുകൂലമായ സാഹചര്യമുണ്ടായേക്കാം എന്നതാണ് തൃശൂരില്‍ സുരേന്ദ്രന് സാധ്യത…
Read More » -
Breaking News
അമ്മയെ നയിക്കാന്‍ വനിതകള്‍: ശ്വേത മേനോന്‍ പ്രസിഡന്റ്, കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി; മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരടക്കമുള്ള പ്രമുഖര്‍ വോട്ട് ചെയ്തു
കൊച്ചി: താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടി ശ്വേത മേനോനെ തിരഞ്ഞെടുത്തു. കുക്കു പരമേശ്വരനാണ് ജനറല്‍ സെക്രട്ടറി. ഉണ്ണി ശിവപാലിനെ ട്രഷറര്‍ ആയും തിരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായാണ് എഎംഎംഎയുടെ തലപ്പത്തേക്ക് വനിതകള്‍ വരുന്നത്. പകുതിയിലേറെ വോട്ടുകള്‍ ഇരുവരും നേടിയെന്നാണ് വിവരം. ദേവനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതയ്‌ക്കെതിരെ മത്സരിച്ചത്. നടന്‍ രവീന്ദ്രനാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കുവിനെതിരെ മത്സരിച്ചത്. അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടെ ഒട്ടേറെ വിവാദങ്ങളും നിലനിന്നിരുന്നു. ആരോപണ പ്രത്യാരോപണങ്ങളുമായി നടിമാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 233 വനിതാ അംഗങ്ങള്‍ ഉള്‍പ്പടെ സംഘടനയിലെ 507 അംഗങ്ങള്‍ക്കാണ് വോട്ടവകാശം ഉള്ളത്. ചെന്നൈയിലായതിനാല്‍ മമ്മൂട്ടി വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല. മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരടക്കമുള്ള പ്രമുഖര്‍ വോട്ട് ചെയ്തിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടെയാണ് മോഹന്‍ലാല്‍ എഎംഎംഎയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്.…
Read More » -
Breaking News
‘സുദര്‍ശന്‍ചക്ര’… തയ്യാറുന്നത് അയേണ്‍ഡോമിനെ വെല്ലുന്ന ഇന്ത്യയുടെ പ്രതിരോധസംവിധാനം?
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ ‘സുദര്‍ശന്‍ചക്ര മിഷന്‍’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തുവര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ സുരക്ഷാകവചം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ‘സുദര്‍ശനചക്ര ദൗത്യം’ ആരംഭിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ” 2035-ഓടെ രാജ്യത്തിന്റെ സുരക്ഷാകവചം വിപുലീകരിക്കാനും ശക്തിപ്പെടുത്താനും ആധുനികവല്‍ക്കരിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. ഭഗവാന്‍ ശ്രീകൃഷ്ണനില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സുദര്‍ശന ചക്രത്തിന്റെ പാതയാണ് നമ്മള്‍ തിരഞ്ഞെടുത്തത്. ഇന്ത്യ സുദര്‍ശന ചക്ര ദൗത്യം ആരംഭിക്കും. ഈ ആധുനികസംവിധാനത്തിന്റെ ഗവേഷണവും വികസനവും നിര്‍മാണവുമെല്ലാം ഇന്ത്യയിലായിരിക്കും. ഇതിനായി ഇന്ത്യയിലെ യുവാക്കളുടെ കഴിവുകള്‍ ഉപയോഗപ്പെടുത്തും. ഈ ശക്തമായ സംവിധാനം ഭീകരാക്രമണങ്ങള്‍ ചെറുക്കുക മാത്രമല്ല ഭീകരര്‍ക്കെതിരേ തിരിച്ചടി നല്‍കുകയും ചെയ്യും. തന്ത്രപ്രധാന കേന്ദ്രങ്ങളുടെയും ജനവാസമേഖലകളുടെയും സുരക്ഷയ്ക്കായി സുദര്‍ശനചക്ര ദൗത്യം എന്നപേരില്‍ അയേണ്‍ ഡോം പോലെയുള്ള ഒരു സ്വന്തം വ്യോമപ്രതിരോധ സംവിധാനം വികസിപ്പിക്കുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം”, അദ്ദേഹം പറഞ്ഞു. തദ്ദേശീയമായ നവീകരണത്തോടും കരുത്തുറ്റ പ്രതിരോധ സംവിധാനങ്ങളോടുമുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണ് സുദര്‍ശന ചക്ര ദൗത്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയേണ്‍…
Read More » -
Breaking News
പരാക്രമം പശുക്കളോടല്ല വേണ്ടും!!! ഒറ്റപ്പാലത്ത് പശുക്കള്‍ക്ക് നേരെ ആക്രമണം; ജനനേന്ദ്രിയത്തിലടക്കം മുറിവ്
പാലക്കാട്: ഒറ്റപ്പാലത്ത് പശുക്കള്‍ക്കുനേരെ ആക്രമണം. മൂന്ന് പശുക്കളുടെ ജനനേന്ദ്രിയത്തിലടക്കം മുറിവേറ്റു. ഒറ്റപ്പാലം വരോട് കോലോത്ത് പറമ്പ് കരിമ്പനത്തോട്ടത്തില്‍ ഹരിദാസന്റെ പശുക്കള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. സമീപത്തെ പറമ്പില്‍ മേയാന്‍ വിട്ട പശുക്കളാണ് ആക്രമിക്കപ്പെട്ടത്. ഉച്ചയ്ക്ക് വീട്ടില്‍ ആഹാരം കഴിക്കാന്‍ വന്ന ഹരിദാസന്‍ തിരികെ പോയപ്പോള്‍ പശുക്കളെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പറമ്പിന് സമീപത്തെ തേക്കില്‍ കെട്ടിയിട്ട നിലയില്‍ ഒരു പശുവിനെ കണ്ടു. മറ്റൊരു പശുവിനെ സമീപത്തെ കാട്ടില്‍ നിന്നും കണ്ടെത്തി. ഒരു പശു കയര്‍ പൊട്ടിച്ച് തനിയെ വീട്ടിലെത്തിയിരുന്നു. പിന്നീട് തൊഴുത്തില്‍ കെട്ടിയ പശുക്കള്‍ പിടയുന്നതുകണ്ട് നോക്കിയപ്പോഴാണ് രക്തം വന്നതായി കണ്ടത്. തുടര്‍ന്ന് മൃഗഡോക്ടറെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാള്‍ ആന്തരിക അവയവങ്ങള്‍ക്കടക്കം മുറിവേറ്റതായി കണ്ടെത്തുകയായിരുന്നു. പശുക്കള്‍ക്ക് ചികിത്സ നല്‍കി. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഹരിദാസന്‍.
Read More »
