Month: August 2025
-
Breaking News
ട്രംപ്-പുടിന്‍ സമാധാന ചര്‍ച്ച അവസാനിച്ചു: ചര്‍ച്ചയില്‍ പുരോഗതി, അന്തിമ കരാറിലെത്തിയില്ലെന്ന് ട്രംപ്; ഉക്രെയ്ന്‍ സഹോദര രാജ്യമെന്ന് പുടിന്‍
അലാസ്‌ക: ട്രംപ്-പുടിന്‍ ചര്‍ച്ച അവസാനിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാന കാര്യങ്ങളില്‍ പുരോഗതി കൈവരിച്ചതായി പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. എന്നാല്‍ ആ കാര്യങ്ങള്‍ എന്താണെന്നോ ഉക്രെയ്‌നില്‍ സമാധാനം കൈവരിക്കുന്നതിന് അവശേഷിക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ എന്താണെന്നോ അദ്ദേഹം വ്യക്തമാക്കിയില്ല. ‘ഞങ്ങള്‍ക്ക് അവിടെ എത്താന്‍ കഴിഞ്ഞില്ല, പക്ഷേ ഞങ്ങള്‍ക്ക് ഇനിയും നല്ലൊരു അവസരമുണ്ട്.’ വെള്ളിയാഴ്ചത്തെ ചര്‍ച്ചകളില്‍ അന്തിമ കരാറൊന്നുമായില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. പ്രസിഡന്റ് ചോദ്യങ്ങള്‍ ചോദിക്കുകയോ മറ്റ് വിശദാംശങ്ങള്‍ നല്‍കുകയോ ചെയ്തില്ല. വെള്ളിയാഴ്ച അലാസ്‌കയില്‍ നടന്ന ഉച്ചകോടിക്ക് ശേഷം യൂറോപ്യന്‍ നേതാക്കളുമായും ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും സംസാരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. പുരോഗതിയെക്കുറിച്ച് രണ്ട് നേതാക്കളും സംസാരിച്ചതുമില്ല, അത് എങ്ങനെയായിരുന്നു എന്നതിനെക്കുറിച്ച് ആരും വ്യക്തമായ ഒരു വിശദീകരണം നല്‍കിയതുമില്ല. വളരെ ഫലപ്രദമായ ഒരു കൂടിക്കാഴ്ച ഉണ്ടായിരുന്നു, നിരവധി കാര്യങ്ങളില്‍ ധാരണയായി. ഇനി വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് ട്രംപ് വ്യക്തമാക്കി. ചിലത് അത്ര പ്രധാനമല്ല. ഒന്ന് ഒരുപക്ഷേ ഏറ്റവും പ്രധാനപ്പെട്ടതാണ്…
Read More » -
Breaking News
സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശേഷി നഷ്ടപ്പെട്ടു; യുദ്ധത്തില്‍ ഇറാനും ക്ഷീണിച്ചു; ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള പദ്ധതിയുമായി ലെബനന്‍ മുന്നോട്ട്; പദ്ധതി സമര്‍പ്പിക്കാന്‍ സൈന്യത്തിനു നിര്‍ദേശം; പിന്തുണച്ച് ഇസ്രയേലും അമേരിക്കയും; ഒരാള്‍ പോലും ശേഷിക്കില്ലെന്ന ഭീഷണിയുമായി നയീം ക്വാസിം; ലെബനനില്‍ ഇനിയെന്ത്?
ബെയ്‌റൂട്ട്: മോട്ടോര്‍ സൈക്കിളുകളില്‍ ചീറിപ്പാഞ്ഞെത്തുന്ന ഒരുപറ്റം ആളുകള്‍. കൈയില്‍ ഹിസ്ബുള്ളയുടെ പതാകകള്‍. അവര്‍ റോഡുകള്‍ തടയുകയും ടയറുകള്‍ കത്തിച്ചെറിയുകയും ചെയ്യുന്നു. ഇവരില്‍ ചിലരെ ലെബനീസ് സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും പ്രതിഷേധത്തിന് അയവു വന്നിട്ടില്ല. ഇറാന്റെ നേതൃത്വത്തിലുള്ള ‘പ്രതിരോധത്തിന്റെ അച്ചുതണ്ടി’ലെ നിര്‍ണായക ശക്തിയായിരുന്ന ഹിസ്ബുള്ള അഥവാ ‘ദൈവത്തിന്റെ പാര്‍ട്ടി’യെ നിരായുധീകരിക്കാനുള്ള നീക്കങ്ങള്‍ക്ക് ഒരുങ്ങിയിരിക്കാന്‍ ഔദേ്യാഗിക സൈന്യത്തിനു നിര്‍ദേശം നല്‍കിയതിനു പിന്നാലെ ലെബനീസ് തെരുവുകളിലെ കാഴ്ചയാണിത്. ഓഗസ്റ്റ് അഞ്ചിനാണ് ലെബനന്റെ മന്ത്രിസഭാ യോഗം ചേര്‍ന്ന് ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള പദ്ധതിക്ക് ഒരുങ്ങിയിരിക്കാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കിയത്. ‘ലെബനനില്‍ ഒരാള്‍പോലും ശേഷിക്കില്ലെ’ന്നാണ് ഈ നീക്കത്തിനെതിരേ രംഗത്തുവന്ന ഹിസ്ബുള്ള തലവന്‍ നയിം ക്വാസിമിന്റെ മുന്നറിയിപ്പ്. ആയുധങ്ങള്‍ പിടിച്ചെടുക്കാനെത്തുന്ന സൈന്യത്തിനു കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ദേശീയ സുരക്ഷയെത്തന്നെ ബാധിക്കുന്ന തരത്തിലേക്ക് യുദ്ധം മാറുമെന്നും ഇസ്രായേലിന്റെയും അമേരിക്കയുടെയും പദ്ധതികള്‍ക്കു ചെവികൊടുക്കരുതെന്നും നയിം തന്റെ മുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു. Congratulations to Lebanese President Aoun @lbpresidency, Prime Minister @nawafsalam,…
Read More » -
Breaking News
മുഹമ്മദ് ഷമി പരസ്ത്രീഗമനം നടത്തുന്ന സ്ത്രീലമ്പടന്‍ മകളുടെ വിദ്യാഭ്യാസം പോലും അവഗണിക്കുന്നു ; ഇന്ത്യന്‍ പേസറെ സാമൂഹ്യമാധ്യമത്തില്‍ വീണ്ടും കടന്നാക്രമിച്ച് ഭാര്യ ഹസിന്‍ ജഹാന്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പേസര്‍ മുഹമ്മദ് ഷമിയ്ക്ക് എതിരേ രൂക്ഷ വിമര്‍ശനവുമായി വേര്‍പിരിഞ്ഞ ഭാര്യ ഹസീന്‍ ജഹാന്‍ വീണ്ടും. ഷമിയെ ‘സ്ത്രീലമ്പടന്‍’ എന്ന് ആക്ഷേപിച്ച ഹസീന്‍ജഹാന്‍ മകളെ അയാള്‍ അവഗണിക്കുകയാണെന്നും ആരോപിച്ചു. സോഷ്യല്‍ മീഡിയവഴിയായിരുന്നു ക്രിക്കറ്റ് താരത്തെ അപമാനിച്ചത്. മുഹമ്മദ് ഷമി മകളുടെ വിദ്യാഭ്യാസം അവഗണിച്ചുവെന്നും എന്നാല്‍ ഷമിയുടെ എതിര്‍പ്പ് വകവയ്ക്കാതെ മകളെ ഒരു അന്താരാഷ്ട്ര സ്‌കൂളില്‍ ചേര്‍ത്തെന്നും പറഞ്ഞു. എന്റെ മകളുടെ അച്ഛന്‍, ഒരു കോടീശ്വരനാണെങ്കിലും പരസ്ത്രീബന്ധം കാരണം അയാള്‍ അവളുടെ ജീവിതം കൊണ്ട് കളിക്കുകയാണെന്നാണ് ആക്ഷേപം. മകള്‍ അയ്‌രയെ നല്ലൊരു സ്‌കൂളില്‍ ചേര്‍ക്കുന്നത് ഷമി ആഗ്രഹിച്ചിരുന്നില്ലെന്ന് ജഹാന്‍ ആരോപിച്ചു. പേസര്‍ സ്വന്തം മകള്‍ക്കല്ല തന്റെ കാമുകിമാരുടെ കുട്ടികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ക്ക് വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുന്നുവെന്നും അയ്രയെ പൂര്‍ണ്ണമായും അവഗണിച്ചുവെന്നും അവളുടെ സ്‌കൂളിനോ വിദ്യാഭ്യാസത്തിനോ പണം നല്‍കിയില്ലെന്നും ആരോപിച്ചു. മകള്‍ക്ക് നല്ല സ്‌കൂളില്‍ പ്രവേശനം വേണമെന്ന് അയാള്‍ ആഗ്രഹിക്കുന്നില്ല. അതേസമയം തന്റെ യജമാനത്തിമാരുടെ കുട്ടികളെ അയാള്‍ എലൈറ്റ്…
Read More » -
Breaking News
ഭാര്യയുമായി വേര്‍പിരിയലിന് കാത്തിരിക്കെ ഭര്‍ത്താവിനെ ഭാര്യവീട്ടുകാര്‍ തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു ; ഒരു രാത്രി മുഴുവന്‍ ഈ നിലയില്‍ നിന്ന യുവാവിനെ പിറ്റേന്ന് പോലീസ് എത്തി മോചിപ്പിച്ചു
ഭുവനേശ്വര്‍: ഭാര്യയുമായി വേര്‍പിരിയാന്‍ കുടുംബക്കോടതിയുടെ ഇടപെടല്‍ കാത്തുനില്‍ക്കുമ്പോള്‍ കുടുംബക്കാര്‍ ചേര്‍ന്ന് ഭര്‍ത്താവിനെ കെട്ടിയിട്ട് തല്ലി. ഒരു രാത്രി മുഴുവന്‍ കെട്ടിയിട്ടിരുന്ന ഇയാളെ പിറ്റേന്ന് പോലീസ് എത്തി മോിചപ്പിച്ചു. ഒഡീഷയിലെ ജഗപതി ജില്ലയില്‍ ജലന്ത ബാലിയാര്‍സിംഗ് എന്ന ആളെയാണ് ഭാര്യവീട്ടുകാര്‍ പിടികൂടി കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ ഭാര്യ സുഭദ്രാ മാല്‍ബിയാസോയുമായി വേര്‍പിരിഞ്ഞത്്. ഇരുവരും തമ്മിലുള്ള വിവാഹമോചനക്കേസ് കോടതിയിലാണ്. സുഭദ്ര മാല്‍ബിസോയെയുടെ മാതാപിതാക്കള്‍ മറ്റൊരു ഗ്രാമത്തിലാണ് താമസിക്കുന്നത്. ഒരു വര്‍ഷം മുമ്പ് സുഭദ്രയെ ബാലിയാര്‍ സിംഗ് മര്‍ദ്ദിച്ചതോടെയാണ് സംഭവത്തിന് തുടക്കമായത്. പ്രശ്‌നത്തില്‍ ഇടപെട്ട നാട്ടുക്കൂട്ടം ജലന്ത ബാലിയാര്‍സിംഗിനെ വിളിപ്പിക്കുകയും ഭാര്യ കുറച്ച് മാസത്തേക്ക് മാതാപിതാക്കളുടെ വീട്ടിലേക്ക് വിടാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വേര്‍പിരിയലിലേക്ക് പ്രശ്‌നം എത്തുകയും ബലിയാര്‍സിംഗ് ഒരു കുടുംബ കോടതിയില്‍ വാദം കേള്‍ക്കുന്നതിനായി കാത്തിരിക്കുകയുമായിരുന്നു. ഇതിനിടയില്‍ വ്യാഴാഴ്ച രാത്രി, പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ ബാലിയാര്‍സിംഗിന് ഭാര്യയുടെ മാതാപിതാക്കള്‍ താമസിക്കുന്ന ഗ്രാമത്തിലേക്ക്…
Read More » -
Breaking News
മലയാളി പെണ്‍കുട്ടികള്‍ എപ്പോഴും മുല്ലപ്പൂ ചൂടുകയും ഭരതനാട്യം കളിക്കുന്നതെന്നും ആരാണ് പറഞ്ഞത്? മലയാളിനടിമാരെ ‘മലയാളി പെണ്‍കുട്ടി’ യായി അഭിനയിപ്പിച്ചാല്‍ കൊള്ളത്തില്ലേ? ജാന്‍വികപൂറിനെ വിമര്‍ശിച്ച് മലയാളിനടി
ബോളിവുഡിലെ പുതിയ സിനിമ പരം സുന്ദരിയിലെ ജാന്‍വി കപൂറിന്റെ കാസ്റ്റിംഗിനെ വിമര്‍ശിച്ച മലയാള നടിയുടെ പോസ്റ്റിന് മലയാളികളുടെ പിന്തുണയേറുന്നു. മലയാളി നടി പവിത്ര മേനോന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ‘എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത്’ എന്ന തലക്കെട്ടില്‍ ഇട്ട പോസ്റ്റാണ് ആള്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്്. സിനിമയില്‍ മലയാളി പെണ്‍കുട്ടിയുടെ രൂപഘടനയെയും വിമര്‍ശിച്ചിട്ടുണ്ട്. സിനിമയില്‍ മലയാളി പെണ്‍കുട്ടിയായി ഒരു മലയാളിയെ തന്നെ അഭിനയിപ്പിക്കാതിരുന്നത് എന്താണെന്ന രൂക്ഷമായ ചോദ്യവും എറിഞ്ഞിട്ടുണ്ട്. സിനിമയുടെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസമാണ് വന്നത്്. ഇതിന് പിന്നാലെ മലയാള നടി പവിത്രമേനോന്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉന്നയിച്ചു. പ്രധാന വിമര്‍ശനം നടിയുടെ മലയാളം ഉച്ചാരണരീതിയ്ക്കായിരുന്നു. ”ഞാന്‍ പവിത്ര മേനോന്‍ ആണ്; ഞാന്‍ ഒരു മലയാളിയാണ്, ഞാന്‍ പരമസുന്ദരിയുടെ ട്രെയിലര്‍ കണ്ടു, ഇതാണ് എനിക്ക് തോന്നുന്നത്.” എന്ന ഈ വാക്കുകളോടെയാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട വീഡിയോ തുടങ്ങിയത്. സിനിമയുടെ ട്രെയിലറില്‍ ജാന്‍വി സ്വയം പരിചയപ്പെടുത്തുന്നതായി കാണിക്കുന്ന ഒരു ക്ലിപ്പിംഗിന് ശേഷമാണ് പവിത്ര തന്റെ വിമര്‍ശനം തുടങ്ങിയിരിക്കുന്നത്്. ട്രെയിലറിലേക്ക് കടക്കുന്നതിന്…
Read More » -
Breaking News
ഒമ്പത് വയസ്സുകാരി അനയയുടെ മരണം അമീബിക് മസ്തിഷ്‌ക്ക ജ്വരം മൂലമെന്ന് സ്ഥിരീകരണം ; പനിബാധിച്ചത് ബുധനാഴ്ച, കൂടുതല്‍ പരിശോധനകള്‍ക്കായി ആന്തരികാവയവങ്ങള്‍ അയയ്്ക്കും
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ച് ഒമ്പത് വയസ്സുകാരി അനയ മരിച്ചത് അമീബിക് മസ്തീഷ്‌ക്ക ജ്വരം ബാധിച്ച്. മരണകാരണം അമീബിക് മസ്തിഷ്‌ക്കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട്ടെ മൈക്രോ ബയോളജി ലാബില്‍ നടത്തിയ സ്രവം പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. നേരത്തേ പോസ്റ്റുമാര്‍ട്ടത്തില്‍ മസ്തിഷ്‌ക്ക ജ്വരം ബാധിച്ചാണ് മരണമടഞ്ഞതെന്ന് സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ പരിശോധനയ്ക്കാ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയയ്ക്കും. അതേസമയതം കുട്ടിക്ക് ചികിത്സ വൈകിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കുടുംബം താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ട്. അസുഖം കൂടി വ്യാഴാഴ്ച മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു. വീടിന് തൊട്ടടുത്ത കുളത്തില്‍ കുട്ടി കുളിച്ചതായി വിവരമുണ്ട്്. ബുധനാഴ്ച സ്‌കൂളില്‍ നിന്നും മടങ്ങിവന്ന ശേഷമാണ് കുട്ടിക്ക് പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചത്. തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നെങ്കിലും അസുഖം കൂടിയതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ അവിടെ എത്തുന്നതിന് മുമ്പായി കുട്ടി മരണമടയുകയായിരുന്നു. ഇതോടെയാണ് പോസ്റ്റുമാര്‍ട്ടം നടത്തിയത്. അതേസമയം കുട്ടിയുടെ സഹോദരനും…
Read More » -
Breaking News
ആണവായുധമോ സമാധാനമോ? അയൊത്തൊള്ള ഖമേനി കടുത്ത നയതന്ത്ര പ്രതിസന്ധിയില്‍; രാജ്യത്തെ വരിഞ്ഞു മുറുക്കി സാമ്പത്തിക നിയന്ത്രണങ്ങള്‍; ജലക്ഷാമം രൂക്ഷം; പവര്‍കട്ടില്‍ വ്യവസായങ്ങള്‍ പൂട്ടിക്കെട്ടുന്നു; വാവിട്ട വാക്കിലൂടെ യുദ്ധത്തിലേക്ക് നയിക്കരുതെന്ന് റവല്യൂഷനറി ഗാര്‍ഡിന്റെ പരസ്യ മുന്നറിയിപ്പ്; ഇറാനില്‍ സംഭവിക്കുന്നത്
ദുബായ്: ഇസ്രായേലുമായുള്ള യുദ്ധത്തിലുണ്ടായ തിരിച്ചടിക്കു പിന്നാലെ ഇറാനിലെ പരമോന്നത നേതാവ് അയൊത്തൊള്ള ഖമേനി കടുത്ത നയതന്ത്ര പ്രതിസന്ധിയിലെന്നു റിപ്പോര്‍ട്ട്. ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള നീക്കത്തിന്റെ പേരിലാണ് യുദ്ധത്തിലേക്കു രാജ്യം കടന്നത്. അമേരിക്കയുടെ ആക്രമണത്തില്‍ ആണവ സമ്പുഷ്ടീകരണം കടുത്ത പ്രതിസന്ധിയിലുമായി. ആണവസമ്പുഷ്ടീകരണം തുടര്‍ന്നാല്‍ വീണ്ടുമൊരു ഇസ്രായേല്‍-അമേരിക്ക ആക്രമണമുണ്ടാകാം. അതില്‍നിന്നു പിന്നാക്കം പോയാല്‍ രാജ്യത്തെ കടുത്ത പ്രതിഷേധവും നേരിടേണ്ടിവരും. സാമ്പത്തികമായും കടുത്ത പ്രതിസന്ധി നേരിടുന്ന രാജ്യത്തിനു മുന്നില്‍ നിലവില്‍ താത്കാലിക മുറിവുണക്കല്‍ മാത്രമാണു മാര്‍ഗമെന്നും ദീര്‍ഘകാല പോളിസികളുടെ പേരില്‍ കുഴപ്പത്തിലേക്കു പോകേണ്ടെന്നാണു ഖമേനിയുടെ തീരുമാനമെന്നു മൂന്ന് ഇറാനിയന്‍ സോഴ്‌സുകളെ ഉദ്ധരിച്ചു റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്തു. 12 ദിവസത്തെ യുദ്ധത്തിനുശേഷം നിലവില്‍വന്ന വെടിനിര്‍ത്തല്‍ ദുര്‍ബലമാണെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഇതിനുശേഷം ഇസ്രയേല്‍ ചാരന്‍മാരെന്നു കാട്ടി നിരവധിപ്പേരെ അറസ്റ്റ് ചെയ്യുകയും തൂക്കിലേറ്റുകയും ചെയ്തിട്ടുണ്ട്. യുദ്ധത്തില്‍ ഇരുഭാഗവും വിജയം അവകാശപ്പെടുകയും ചെയ്യുന്നു. ഇസ്രയേലിനും അമേരിക്കയ്ക്കും എതിരേ നിരന്തരം ഭീഷണി മുഴക്കുന്നുണ്ടെങ്കിലും അത്രത്തോളം സുഗമമല്ല ഇറാനില്‍ ഉരുത്തിരിയുന്ന ആഭ്യന്തര പ്രതിസന്ധിയെന്നും സോഴ്‌സുകള്‍ പറയുന്നു.…
Read More » -
Breaking News
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നാലാംക്ലാസ്സുകാരി മരിച്ചത് മസ്തിഷ്‌ക്കജ്വരം മൂലം ; അമീബിക് മസ്തിഷ്‌ക്കജ്വരമാണോ എന്നറിയാന്‍ ആന്തരീകാവയവങ്ങളുടെ പരിശോധന നടത്തുമെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ച് നാലാംക്ലാസുകാരി മരിച്ച സംഭവത്തില്‍ മരണകാരണം മസ്തിഷ്‌ക ജ്വരം. ഇത് അമീബിക് മസ്തിഷ്‌ക്കജ്വരമാണോ എന്നറി യാന്‍ ആന്തരികാവയവങ്ങള്‍ പരിശോധന നടത്തും. പോസ്റ്റുമാര്‍ട്ടത്തിലാണ് കുട്ടിക്ക് മസ്തിഷ് ക്ക ജ്വരം സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയതം കുട്ടിക്ക് ചികിത്സ വൈകി പ്പിച്ചെന്ന് ചൂണ്ടിക്കാട്ടി കുടുംബം താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് എതിരെ പരാതി നല്‍കിയിട്ടുണ്ട്. അസുഖം കൂടി വ്യാഴാഴ്ച മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നു. കുട്ടിക്ക് അമീബിക് മസ്തിഷ്‌ക്ക ജ്വരം ആയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വീടിന് തൊട്ടടുത്ത കുളത്തില്‍ കുട്ടി കുളിച്ചതായി വിവരമുണ്ട്. ബുധനാഴ്ച സ്‌കൂളില്‍ നിന്നും മടങ്ങിവന്ന ശേഷമാണ് കുട്ടിക്ക് പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചത്. തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നെങ്കിലും അസുഖം കൂടിയതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ അവിടെ എത്തുന്നതിന് മുമ്പായി കുട്ടി മരണമടയുകയായിരുന്നു. ഇതോടെയാണ് പോസ്റ്റുമാര്‍ട്ടം നടത്തിയത്. അതേസമയം കുട്ടിയുടെ സഹോദരനും പനിയുടെ ലക്ഷണം ഉള്ളതിനാല്‍ അദ്ദേഹം ഉള്‍പ്പെടെയുള്ളവരെ…
Read More » -
Breaking News
ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് അവസാനിക്കുന്നില്ല ; രാജ്ഭവനിലെ അറ്റ്‌ഹോം പരിപാടി ബഹിഷ്‌ക്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ; പങ്കെടുത്തത് ബിജെപി നേതാക്കള്‍ മാത്രം
തിരുവനന്തപുരം: സര്‍വകലാശാല വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ – രാജ്്ഭവന്‍ ഭിന്നത തുടരുന്നതിനിടയില്‍ രാജ്ഭവനില്‍ ഗവര്‍ണറുടെ അറ്റ് ഹോം പരിപാടി ബഹിഷ്‌ക്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. പ്രതിപക്ഷ നേതാവും പരിപാടിയില്‍ പങ്കെടുക്കുന്നില്ല. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ടുള്ള ചായസല്‍ക്കാരമാണ് സര്‍വകലാശാലാ വിഷയത്തില്‍ തട്ടി ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോരായി മാറിയത്. പൗരപ്രമുഖര്‍ക്കും വിശിഷ്ടാതിഥികള്‍ക്കുമായി ഗവര്‍ണര്‍ നടത്തുന്ന വിരുന്ന് സല്‍ക്കാരം നടത്തുന്നതിന് രാജ്ഭവനിലെ വിരുന്ന് സല്‍ക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയില്ല. സര്‍വകലാശാല വിഷയങ്ങളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍-രാജ്ഭവന്‍ ഭിന്നത തുടരുന്നതിനിടെയാണ് ബഹിഷ്‌കരണം. നേരത്തേ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്നാലെ പുതിയ ഗവര്‍ണര്‍ ആര്‍ലേക്കറുമായും സര്‍ക്കാര്‍ പോരിലായിരുന്നു. രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ച് ഗവര്‍ണര്‍ തുടങ്ങിവെച്ച പോര് സര്‍വകലാശാലകളില്‍ വൈസ്ചാന്‍സലര്‍ നിയമിക്കലില്‍ നിലനില്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പരിപാടികള്‍ ബഹിഷ്‌കരിക്കുന്ന തരത്തിലേക്ക് മന്ത്രിമാര്‍ കടന്നിരിക്കുകയാണ്. സര്‍വകലാശാല വിഷയത്തില്‍ മന്ത്രിമാരായി ആര്‍ ബിന്ദുവും…
Read More » -
Breaking News
ഹുമയൂണ്‍ കുടീരത്തിന്റെ ഭാഗമായ പത്തേഷാ ദര്‍ഗയുടെ മേല്‍ക്കൂരയിടിഞ്ഞുവീണു ; അഞ്ചു മരണം, മൂന്ന് സ്ത്രീകള്‍ക്ക് ജീവന്‍ നഷ്ടമായി ; അപകടം നടക്കുമ്പോള്‍ ഉള്ളിലുണ്ടായിരുന്നത് പത്തുപേര്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഹുമയൂണ്‍ കുടീരത്തിന്റെ ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അഞ്ചു മരണം. മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് മരണമടഞ്ഞതെന്നാണ് വിവരം. വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് നാല് മണിയോടെയാണ് കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നത്. തകര്‍ന്ന് കിടക്കുന്ന അവശിഷ്ടങ്ങളില്‍ ആരെങ്കിലും പെട്ടിട്ടുണ്ടോയെന്ന പരിശോധന നടക്കുകയാണ്. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ് ഡല്‍ഹി നിസാമുദ്ദീനില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ പൈതൃക സ്മാരകമായ ഹൂമയൂണ്‍ ടോമ്പ്. ഇതിന്റെ ഭാഗമായ പത്തേഷാ ദര്‍ഗയുടെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. മരണമടഞ്ഞവരില്‍ ഒരു 80 കാരനുമുണ്ട്. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ചികിത്സയ്ക്കായി എയിംസ് ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി ആളുകള്‍ ദര്‍ഗ സന്ദര്‍ശിക്കുന്നതിന് ഇടയില്‍ മേല്‍ക്കൂര തകര്‍ന്നുവീണതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിസാമുദ്ദീന്‍ ഈസ്റ്റിലെ ഹുമയൂണിന്റെ ശവകുടീരത്തിനടുത്താണ് ദര്‍ഗ ഷെരീഫ് പത്തേഷാ സ്ഥിതി ചെയ്യുന്നത്. അവധിദിനമായതിനാല്‍ അനേകം വിനോദസഞ്ചാരികള്‍ ഇവിടേയ്ക്ക് എത്തിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് (ഡിഎഫ്എസ്), ഡല്‍ഹി പോലീസ്, എന്‍ഡിആര്‍എഫ്, ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി…
Read More »