Month: August 2025
-
Breaking News
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനധികൃത ഇടപെടല്‍; പാര്‍ട്ടി സെക്രട്ടറിയെ അതൃപ്തി അറിയിച്ച് കൃഷിമന്ത്രി പി. പ്രസാദ്; കേര ഫണ്ട് വകമാറ്റി ചെലവഴിച്ചതില്‍ അന്വേഷണം പ്രഖ്യാപിച്ചതിലും വിമര്‍ശനം; വിള്ളല്‍ പുകയുന്നു
തിരുവനന്തപുരം: കൃഷിവകുപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനധികൃത ഇടപെടലില്‍ പാര്‍ട്ടി സെക്രട്ടറിയെ അതൃപ്തി അറിയിച്ച് മന്ത്രി പി. പ്രസാദ്. മുന്നണി മര്യാദ കണക്കിലെടുത്ത് തന്റെ വിയോജിപ്പ് മുഖ്യമന്ത്രിയെ അറിയിക്കണമെന്നാണ് ബിനോയ് വിശ്വത്തിനോട് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. കേര പദ്ധതിക്കുള്ള ഫണ്ട് സര്‍ക്കാര്‍ വകമാറ്റി ചെലവഴിച്ചതിലുള്ള അന്വേഷണം പ്രഖ്യാപിച്ചത് മന്ത്രിയോട് ആലോചിക്കാതെയെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഒരുപാടുതവണ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ശ്രദ്ധ കൃഷിവകുപ്പിലേക്കെത്തി. മുന്‍വാതിലിലൂടെയല്ല. പിന്‍വാതിലിലൂടെ. പല രേഖകളും മന്ത്രി പോലുമറിയാതെ സ്വന്തമാക്കി. ഈ നടപടിയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേര ഫണ്ട് വകമാറ്റി ചെലവഴിച്ചതിന്റെ രേഖ മാധ്യമങ്ങള്‍ക്ക് കിട്ടിയതിലുള്ള അന്വേഷണ പ്രഖ്യാപനം. മന്ത്രി പോലുമറിയാതെ മുഖ്യമന്ത്രി നേരിട്ടെടുത്ത തീരുമാനമെന്ന് വിമര്‍ശനം. ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയില്‍ വ്യവസായ പാര്‍ക്ക് തുടങ്ങാനുള്ള സ്വകാര്യ കമ്പനിയുടെ അപേക്ഷയില്‍ കൃഷിവകുപ്പ് എതിര്‍പ്പറിയിച്ച് ശിപാര്‍ശ നല്‍കിയിരുന്നു. വ്യത്യസ്ത ഘട്ടങ്ങളില്‍ വന്ന അപേക്ഷയിലെല്ലാം നിയമപ്രശ്‌നങ്ങള്‍ നിരത്തി കൃഷിമന്ത്രിയാണ് ഫയല്‍ മടക്കിയത്. പദ്ധതി നടക്കില്ലെന്ന് ഉറപ്പായിട്ടും നിരവധി തവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസും വ്യവസായ വകുപ്പും…
Read More » -
Breaking News
ഷൈനിയുടെയും മക്കളുടെയും മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവിന്റെ പീഡനം; വീടുവിട്ട് ഇറങ്ങിയിട്ടും പീഡനം തുടര്‍ന്നു; സ്‌പെഷല്‍ പ്രോസിക്യൂട്ടറെ ആവശ്യപ്പെടുമെന്നു പിതാവ്; കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്ത്
കോട്ടയം: ഏറ്റുമാനൂരിലെ ഷൈനിയുടെയും മക്കളുടെയും മരണത്തിലേക്ക് നയിച്ചത് ഭര്‍ത്താവ് നോബിയുടെ പീഡനമെന്ന് കുറ്റപത്രം. ഷൈനിയും മക്കളും വീടുവിട്ടിറങ്ങിയിട്ടും നോബി പീഡനം തുടര്‍ന്നെന്ന് കുറ്റപത്രം. മകളുടെയും കുഞ്ഞുങ്ങളുടെയും മരണത്തില്‍ കുറ്റപത്രം ലഭിച്ചശേഷം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ ആവശ്യപ്പെടണോ എന്ന കാര്യത്തില്‍ തീരുമാനമെന്ന് ഷൈനിയുടെ പിതാവ് കുര്യാക്കോസ്. കേസന്വേഷണത്തില്‍ പൊലീസിന് എല്ലാ വിവരങ്ങളും കൈമാറിയിരുന്നതായും കുര്യാക്കോസ് പറഞ്ഞു. കുടുംബപ്രശ്‌നങ്ങള്‍മൂലം ഷൈനി മക്കളെയും കൂട്ടി ട്രെയിനിനു മുന്നില്‍ച്ചാടി ജീവനൊടുക്കുകയായിരുന്നു. നോബിയുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഷൈനിയും മക്കളും ഷൈനിയുടെ ഏറ്റുമാനൂര്‍ പാറോലിക്കലിലെ വടകരയില്‍ വീട്ടിലായിരുന്നു താമസം. പതിനൊന്നും പത്തും വയസുള്ള പെണ്‍മക്കളെ ചേര്‍ത്തുപിടിച്ചാണ് ഷൈനി എല്ലാമവസാനിപ്പിക്കാന്‍ ട്രെയിനിനു മുന്‍പില്‍ നിന്നത്. മൂന്നുപേരും കെട്ടിപ്പിടിച്ചാണ് മരിക്കാനുറച്ച് നിന്നത്. ഭര്‍ത്താവില്‍ നിന്നുള്ള ക്രൂര പീഡനങ്ങള്‍ കാരണമാണ് ഷൈനിയും മക്കളും വീടുവിട്ടിറങ്ങിയത്. ഒന്‍പത് മാസമായി ഏറ്റുമാനൂരിലുള്ള സ്വന്തം വീട്ടില്‍ താമസിച്ചിരുന്ന ഷൈനിക്ക് ഭാവിയെക്കുറിച്ചുള്ള ആശങ്കയാണ് മനസുലച്ചതെന്ന് മാതാപിതാക്കള്‍ പറയുന്നു. ഭര്‍ത്താവ് നോബിയുമായുള്ള വിവാഹമോചന കേസ് മുന്നോട്ടു പോകുന്നതിനിടെയാണ് മരണവാര്‍ത്തയെത്തിയത്. ഷൈനി അനുഭവിച്ചതു കടുത്ത മാനസിക…
Read More » -
Breaking News
കാശ്മീര്‍ മേഘ വിസ്‌ഫോടനം: മരിച്ചവരുടെ എണ്ണം 65 ആയി; കാണാതായ 200 ഓളം പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കിഷ്ത്വാര്‍ മേഖലയില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 65 ആയി. അപകടത്തില്‍ കാണാതായ 200 ഓളം പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. കാശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ ചഷോട്ടി പ്രദേശത്താണ് ദുരന്തം ഉണ്ടായത്. 150 ഓളം പേര്‍ക്ക് പ്രളയത്തെ തുടര്‍ന്നുള്ള അപകടങ്ങളില്‍ പരിക്കേറ്റിരുന്നു. ഇരുനൂറില്‍ ഏറെ പേരെ പ്രദേശത്ത് നിന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. സൈന്യത്തിന്റെയും ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകളുടെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മലയോരത്തുള്ള ഗ്രാമത്തിലെ വീടുകളില്‍ പലതും മിന്നല്‍ പ്രളയത്തില്‍ ഒലിച്ചു പോയതായി ഡെപ്യൂട്ടി കമ്മിഷണര്‍ പങ്കജ് കുമാര്‍ ശര്‍മ വ്യക്തമാക്കി. മാതാ തീര്‍ഥാടനം താല്‍കാലികമായി നിര്‍ത്തിവച്ചു. പലയിടങ്ങളിലും മണ്ണിടിച്ചില്‍ മൂലം റോഡുകള്‍ തകര്‍ന്ന അവസ്ഥയിലാണ്. അതേസമയം കേന്ദ്ര മന്ത്രി ജിതേന്ദര്‍ സിങ് ഇന്ന് കിഷ്ത്വര്‍ സന്ദര്‍ശിക്കും.
Read More » -
Breaking News
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് അഞ്ച് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » -
Breaking News
ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങല്‍ ശ്രദ്ധിക്കുക; രജിസ്ട്രേഷന് എന്തൊക്കെ ചെയ്യണം?
തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പ്. ഏത് തരം വാഹനങ്ങള്‍ രജിസ്ട്രേഷന്‍ നമ്പര്‍ ഇല്ലാതെ പൊതു സ്ഥലങ്ങളില്‍ ഉപയോഗിക്കാം. രജിസ്ട്രേഷന്‍ ആവശ്യമുള്ളവ ഏതൊക്കെ എന്നിവ അടങ്ങുന്നതാണ് നിര്‍ദേശങ്ങള്‍. മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്: ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക. പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററില്‍ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60 കിലോഗ്രാമില്‍ കൂടാത്തതും 30 മിനുട്ട് ആവറേജ് പവര്‍ 250 വാട്ടില്‍ കുറവുള്ളതും ആയ വാഹനങ്ങള്‍ മാത്രമേ രജിസ്ട്രേഷന്‍ നമ്പര്‍ ഇല്ലാതെ പൊതു സ്ഥലങ്ങളില്‍ ഉപയോഗിക്കാവൂ. ഈ നിബന്ധനകള്‍ പാലിക്കാത്ത ഇരു ചക്ര വാഹനങ്ങള്‍ മോട്ടോര്‍ വാഹനത്തിന്റെ നിര്‍വചനത്തില്‍ വരുന്നവയും റജിസ്ടേഷന്‍ നമ്പര്‍ ആവശ്യമുള്ളവയുമാണ്. യാത്രകള്‍ സുരക്ഷിതമാക്കാന്‍ എല്ലാത്തരം ഇലക്ട്രിക് സ്‌കൂട്ടറുകളും ഹെല്‍മറ്റ് ധരിച്ച് മാത്രം ഉപയോഗിക്കുക. അനലറ്റിക്കല്‍ തിങ്കിങ്, സ്പേഷ്യല്‍ ജഡ്ജ്മെന്റ്, വിഷ്വല്‍ സ്‌കാനിങ് എന്നിവയിലെ പോരയ്മകള്‍ പെട്ടെന്ന് ശരിയായ…
Read More » -
Breaking News
എവിടെനിന്നാണ് റഷ്യക്കു യുദ്ധത്തിനുള്ള പണം? ട്രംപും യൂറോപ്യന്‍ യൂണിയനും മനസില്‍ കണ്ടപ്പോള്‍ മാനത്തു കാണുന്ന പുടിന്‍; എണ്ണ വില്‍പനയിലൂടെയുള്ള പണം കേവലം ‘ബോണസ്’; യുക്രൈനിന്റെ വിഭവങ്ങള്‍ ശോഷിക്കുമ്പോള്‍ റഷ്യ ‘ഫുള്‍ഫോമില്‍’ തന്നെ
മോസ്‌കോ: അമേരിക്കയുടെ പോളിസി സര്‍ക്കിളുകളില്‍നിന്ന് ആവര്‍ത്തിച്ചു കേള്‍ക്കുന്ന വാചകമാണ് ‘യുക്രൈനുമായുള്ള യുദ്ധത്തിനു റഷ്യക്കു പണം നല്‍കുന്നത് ഇന്ത്യ’യാണ് എന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന രാജ്യമെന്ന നിലയില്‍ ഇക്കാര്യം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സ്ഥാപിക്കാനും അമേരിക്കയ്ക്കു കഴിയുന്നുണ്ട്. 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള അമേരിക്കന്‍ നയം വരുന്നതും ഇതിന്റെ ഭാഗമാണ്. എന്നാല്‍, അമേരിക്കയും യുറോപ്യന്‍ യൂണിയന്‍ അടക്കമുള്ള രാജ്യങ്ങള്‍ അപൂര്‍വ മൂലകങ്ങളും ഗ്യാസും എണ്ണയും റഷ്യയില്‍നിന്നു വാങ്ങുന്നു എന്നതു മറച്ചുവച്ചുകൊണ്ടാണ് ഈ പ്രചാരണമെന്നതും ശ്രദ്ധേയമാണ്. യഥാര്‍ഥത്തില്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തിനുള്ള പണം റഷ്യക്കു ലഭിക്കുന്നത് എവിടെനിന്നാണ്? പടിപടിയായി യുക്രൈനെതിരേ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന റഷ്യക്ക് എണ്ണ മാത്രമല്ല അതിനുള്ള മൂലധനം. റഷ്യയുമായി എണ്ണക്കച്ചവടം നടത്തുന്ന രാജ്യങ്ങള്‍ക്ക് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ എന്തൊക്കെ വിലക്കു കൊണ്ടുവന്നാലും അതൊന്നും റഷ്യയുടെ യുദ്ധത്തെ ബാധിക്കില്ലെന്നതാണ് സത്യം. കാരണം എണ്ണ മുന്നില്‍ കണ്ടല്ല റഷ്യ യുദ്ധമാരംഭിച്ചത്. യുക്രൈനെതിരേ എത്രനാള്‍ യുദ്ധം നീണ്ടാലും അതിനുള്ള പണം ആഭ്യന്തര വിപണിയില്‍ ഉറപ്പാക്കിയിട്ടാണ് റഷ്യ ആ…
Read More » -
Breaking News
എന്താണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ ടീ ഷര്‍ട്ടിലെ ‘സിസിസിപി’ ?; ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ ടീ ഷര്‍ട്ട്
അലാസ്‌ക: ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ ടീ ഷര്‍ട്ട്. ‘സിസിസിപി’ എന്ന വാചകമെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് സെര്‍ഗെയ് ലാവ്റോവ് യുഎസ് ഉച്ചകോടിയിലെത്തിയത്. യുഎസ്എസ്ആറിന്റെ റഷ്യന്‍ ഭാഷയിലെ ചുരുക്കപ്പേരാണ് സിസിസിപി. 1991ല്‍ 15 പുതിയ രാജ്യങ്ങളായി പിരിയുന്നതിന് മുമ്പ് സോവിയേറ്റ് യൂണിയന്‍ എന്നറിയപ്പെട്ടിരുന്ന യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നു ഉക്രെയ്ന്‍. സോവിയറ്റ് യൂണിയന്‍ പുനസ്ഥാപിക്കാനുള്ള തന്റെ വ്യക്തിപരമായ അഭിലാഷത്തിന്റെ ഭാഗമായാണ് 2022 ഫെബ്രുവരിയില്‍ പുടിന്‍ യുക്രെയ്ന്‍ ആക്രമിച്ചത്. ലോകരാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്ന റഷ്യയുടെ പഴയ മേധാവിത്വത്തെ സൂചിപ്പിക്കാനാണോ ലാവ്റോവ് സിസിസിപി എന്ന വാചകമെഴുതിയ ടീ ഷര്‍ട്ട് ധരിച്ചെത്തിയതെന്നാണ് ചര്‍ച്ചകള്‍ വരുന്നത്. റഷ്യയുടെ സ്വത്വത്തെയും പരമാധികാരത്തെയും ഊന്നിപ്പറയാനാണ് സോവിയറ്റ് യൂണിയന്റെ ചുരുക്കപ്പേരെഴുതിയ ടീ ഷര്‍ട്ട് ധരിച്ചെത്തിയതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ആ… ഇപ്പോള്‍ OK ആയി അല്ലെങ്കില്‍ പിള്ളേച്ചന്‍ കള്ളം പറയുവാണെന്ന് തോന്നും.
Read More » -
Breaking News
സാധാരണക്കാരെ കൊല്ലുന്നത് എപ്പോള്‍ നിര്‍ത്തും?പുടിനെ ചോദ്യങ്ങളാല്‍ പൊതിഞ്ഞ് യുഎസ് മാധ്യമങ്ങള്‍; കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന ആംഗ്യം കാണിച്ച് റഷ്യന്‍ പ്രസിഡന്റ്
വാഷിംഗ്ടന്‍: അലാസ്‌കയില്‍ എത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ചോദ്യങ്ങളാല്‍ പൊതിഞ്ഞ് യുഎസ് മാധ്യമങ്ങള്‍. വെടിനിര്‍ത്തലിനെക്കുറിച്ചും സാധാരണക്കാരുടെ മരണങ്ങളെക്കുറിച്ചും മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് തുടരെത്തുടരെ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇതിനൊന്നും കൃത്യമായ ഉത്തരം പുടിന്‍ നല്‍കിയിരുന്നില്ല. നിങ്ങള്‍ എപ്പോഴാണ് സാധാരണക്കാരെ കൊല്ലുന്നത് നിര്‍ത്തുക എന്നായിരുന്നു പുടിനെതിരെയുള്ള ഒരു ചോദ്യം. അതിന് കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന് സൂചിപ്പിക്കുന്ന ആംഗ്യമായിരുന്നു മറുപടി. ട്രംപ് നിങ്ങളെ എന്തിനു വിശ്വസിക്കണം എന്നായിരുന്നു മറ്റൊരു ചോദ്യം. ഇതിനും പുടിന്‍ മറുപടി നല്‍കിയില്ല. ചര്‍ച്ച ആരംഭിക്കുന്നതിനു മുന്‍പേ മുറിയില്‍ കുറച്ചുനേരം ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് ട്രംപ് നന്ദി പറഞ്ഞു. വ്‌ളാഡിമിര്‍ പുട്ടിനൊപ്പം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയി ലാവ്റോവ്, പ്രതിരോധമന്ത്രി ആന്ദ്രേ ബെലോസോവ്, ധനമന്ത്രി ആന്റണ്‍ സിലുവനോവ്, വിദേശനിക്ഷേപകാര്യങ്ങള്‍ക്കുള്ള പുട്ടിന്റെ ദൂതന്‍ കിറില്‍ ദിമിത്രിയേവ്, പുട്ടിന്റെ സഹായി യൂറി ഉഷകോവ് എന്നിവര്‍ ഉണ്ടായിരുന്നു. യുദ്ധം തുടങ്ങിയശേഷമുള്ള പുടിന്റെ പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള ആദ്യ സന്ദര്‍ശനമായിരുന്നു ഇത്. യുഎസിലേക്ക് 10 വര്‍ഷത്തിനിടെ ആദ്യമായാണ് പുടിന്‍ എത്തിയത്. യുദ്ധവുമായി ബന്ധപ്പെട്ട് രാജ്യാന്തര…
Read More » -
Breaking News
‘ലൗ ജിഹാദ് മുതല്‍ ലാന്‍ഡ് ജിഹാദ് വരെ’: നിമയവിരുദ്ധ നുഴഞ്ഞ് കയറ്റം വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസ്ഥിത്വ ഭീഷണി ഉണ്ടാക്കുന്നുവെന്ന് ഹിമന്ത ബിശ്വ ശര്‍മ
ഗുവഹാത്തി: നിമയവിരുദ്ധ നുഴഞ്ഞ് കയറ്റം അസമില്‍ അസ്ഥിത്വ ഭീഷണിയുണ്ടാക്കുന്നു എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു ഹിമന്ത ബിശ്വ ശര്‍മയുടെ പരാമര്‍ശം. നുഴഞ്ഞു കയറ്റം വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസ്ഥിത്വ ഭീഷണി ഉണ്ടാക്കുന്നു എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങളെയാണ് ‘നിയമവിരുദ്ധ കുടിയേറ്റക്കാര്‍’ എന്ന് പരാമര്‍ശിച്ചതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അനധികൃത കുടിയേറ്റക്കാര്‍ക്കിടയില്‍ തദ്ദേശീയ ജനത അവരുടെ അസ്ഥിത്വം നിലനിര്‍ത്താന്‍ പാടുപെടുകയാണെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി. ‘ലൗ ജിഹാദ് മുതല്‍ ലാന്‍ഡ് ജിഹാദ് വരെ’ എന്തൊക്കെയാണ് നേരിടേണ്ടി വരുന്നതെന്നും ബിജെപി നേതാവ് ചോദിച്ചു. പ്രസംഗത്തിനിടെ അസ്സം നിവാസികളോട് സംസ്ഥാനത്തിന്റെ പൈതൃകം സംരക്ഷിക്കണമെന്നും ഹിമന്ത പറഞ്ഞു. ചില അമുസ്ലിങ്ങളെങ്കിലും മുസ്ലിങ്ങളെ സഹായിക്കാനും സംരക്ഷിക്കാനും ശ്രമിക്കുന്നു എന്ന് നേരത്തെ ഹിമന്ത പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക ശക്തി പിടിച്ചെടുക്കാന്‍ അവര്‍ ശ്രമിച്ചു, അതിന് കഴിയാതിരുന്നതിനാല്‍ ഇപ്പോള്‍ രാഷ്ട്രീയ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നും അസം മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ഇത് ആദ്യമായല്ല ഹിമന്ത മുസ്ലിങ്ങള്‍ക്കെതിരെ പരസ്യ…
Read More »
