Month: August 2025

  • Breaking News

    വ്യാജമദ്യ ദുരന്തം: കര്‍ശന നടപടികളുമായി കുവൈത്ത്; സ്ത്രീകള്‍ അടക്കം 67 പേര്‍ അറസ്റ്റില്‍; 21 പേര്‍ക്കു കാഴ്ച നഷ്ടമായി

    കുവൈത്ത്: വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ട പരിശോധനയിൽ 67 പേർ പിടിയിൽ. ഇന്ത്യ, ബംഗ്ലദേശ്, നേപ്പാൾ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് അറസ്റ്റിലായത്. പിടിയിലായവരിൽ സ്ത്രീകളുമുണ്ട്. പത്തു വ്യാജ മദ്യനിർമാണ കേന്ദ്രങ്ങളും കണ്ടെത്തി. ഇവ അടച്ചുപൂട്ടിയതായി അധികൃതർ അറിയിച്ചു. ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഡ്രഗ് കൺട്രോൾ, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ഫൊറൻസിക് എവിഡൻസ്, ആരോഗ്യമന്ത്രാലയം എന്നിവ സംയുക്തമായാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്. വ്യാജമദ്യ ദുരന്തത്തിൽ കണ്ണൂർ ഇരിണാവിലെ പൊങ്കാരൻ സച്ചിൻ (31) ഉൾപ്പെടെ 13 പേർ മരിച്ചിരുന്നു. മറ്റ് 5 മലയാളികൾ ഉൾപ്പെടെ 10 ഇന്ത്യക്കാർ മരിച്ചതായി സൂചനയുണ്ടെങ്കിലും കുവൈത്ത് അധികൃതരോ ഇന്ത്യൻ എംബസിയോ ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 63 പേർ ചികിത്സ തേടിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇവരിൽ 21 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. ജിലീബ് അൽ ഷുയൂഖ് ബ്ലോക്ക് നാലിൽനിന്ന് വാങ്ങിയ മദ്യം കഴിച്ച അഹ്മദിയ, ഫർവാനിയ ഗവർണറേറ്റുകളിലുള്ളവരാണു ദുരന്തത്തിനിരയായത്.…

    Read More »
  • Breaking News

    വ്യാജ വോട്ട് വിവാദം: തിരഞ്ഞടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകുന്നേരം മൂന്നിന്; രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ട് അധികാര്‍ യാത്രയ്ക്കും ഇന്ന് തുടക്കമാകും

    ന്യൂഡല്‍ഹി: വ്യാജ വോട്ട് വിവാദത്തില്‍ മറുപടി ഇന്ന് ഉണ്ടാകും. തിരഞ്ഞടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം വൈകുന്നേരം മൂന്നിന്. ആരോപണത്തില്‍ രാജ്യവ്യാപക പ്രചാരണത്തിന് രാഹുല്‍ ഗാന്ധി പദ്ധതിയിടുന്ന സാഹചര്യത്തില്‍ കൂടിയാണ് പ്രതികരണത്തിന് പ്രസക്തിയേറുന്നത്. രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നേതൃത്വം നല്‍കുന്ന വോട്ട് അധികാര്‍ യാത്രയ്ക്കും ഇന്ന് തുടക്കമാകും. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം. ബിഹാറിലെ സാസാരാമില്‍ നിന്ന് തുടങ്ങി ഈ മാസം 30 ന് അറയില്‍ സമാപിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. രണ്ടാഴ്ച കൊണ്ട് ബിഹാറിലെ ഗയ, മുംഗേര്‍, ഭഗല്‍പുര്‍, കടിഹാര്‍, പുര്‍ണിയ, മധുബനി, ധര്‍ഭംഗ, പശ്ചിം ചമ്പാരന്‍ മേഖകളിലൂടെ കടന്നു പോകുന്ന യാത്ര 30 നിയമസഭാ മണ്ഡലങ്ങളിലൂടെ സഞ്ചരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കള്‍ അധികാര്‍ റാലിയില്‍ പങ്കെടുക്കും. വോട്ടര്‍ പട്ടിക ക്രമക്കേടുമായി…

    Read More »
  • Breaking News

    സംസ്ഥാനത്ത് ഇന്നും കനത്ത മഴ തന്നെ: കണ്ണൂരും കാസര്‍ക്കോടും ഓറഞ്ച്, 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ഉള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഓറഞ്ച് അലര്‍ട്ടുള്ള ജില്ലകളില്‍ പ്രവചിച്ചിരിക്കുന്നത്. യെല്ലോ അലര്‍ട്ട് ഉള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. തെക്കന്‍ ഛത്തീസ്ഗഢിന് മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറഞ്ഞു ചക്രവാതച്ചുഴിയായി നാളെയോടെ ഗുജറാത്തിന് മുകളില്‍ എത്തിച്ചേരാന്‍ സാധ്യത. വടക്കു പടിഞ്ഞാറന്‍ – മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ നാളെയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് വരും ദിവസങ്ങളിലും നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. മറ്റന്നാള്‍ വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഈ മാസം 20 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര…

    Read More »
  • Breaking News

    കുവൈറ്റ് വ്യാജമദ്യ ദുരന്തം: കടുത്ത നടപടിയുമായി അധികൃതര്‍; സ്ത്രീകള്‍ ഉള്‍പ്പെടെ ഇന്ത്യാക്കാര്‍ അടക്കം 67 പേര്‍ പിടിയില്‍

    കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യാജമദ്യ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ 67 പേര്‍ പിടിയില്‍. ഇന്ത്യ, ബംഗ്ലദേശ്, നേപ്പാള്‍ എന്നിവടങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവരാണ് അറസ്റ്റിലായത്. പത്ത് വ്യാജ മദ്യനിര്‍മാണ കേന്ദ്രങ്ങളും കണ്ടെത്തി. ഇവ അടച്ചുപൂട്ടിയതായി അധികൃതര്‍ അറിയിച്ചു. ജനറല്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍, ജനറല്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് ഡ്രഗ് കണ്‍ട്രോള്‍, ജനറല്‍ ഡിപ്പാര്‍ട്മെന്റ് ഓഫ് ഫൊറന്‍സിക് എവിഡന്‍സ്, ആരോഗ്യമന്ത്രാലയം എന്നിവ സംയുക്തമായാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. വ്യാജമദ്യ ദുരന്തത്തില്‍ കണ്ണൂര്‍ ഇരിണാവിലെ പൊങ്കാരന്‍ സച്ചിന്‍ (31) ഉള്‍പ്പെടെ 13 പേര്‍ മരിച്ചിരുന്നു. മറ്റ് 5 മലയാളികള്‍ ഉള്‍പ്പെടെ 10 ഇന്ത്യക്കാര്‍ മരിച്ചതായി സൂചനയുണ്ടെങ്കിലും കുവൈറ്റ് അധികൃതരോ ഇന്ത്യന്‍ എംബസിയോ ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. 63 പേര്‍ ചികിത്സ തേടിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇവരില്‍ 21 പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. ചികിത്സയില്‍ കഴിയുന്നവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. ജിലീബ് അല്‍ ഷുയൂഖ് ബ്ലോക്ക് നാലില്‍ നിന്ന് വാങ്ങിയ മദ്യം…

    Read More »
  • Breaking News

    കാര്‍ഷിക, ക്ഷീര വിപണിയില്‍ കൂടുതല്‍ ഇടം വേണമെന്ന യുഎസിന്റെ നിര്‍ബന്ധം: ഇന്ത്യയ്ക്ക് എതിര്‍പ്പ്, യുഎസ് സംഘത്തിന്റെ യാത്ര മാറ്റിവതായി റിപ്പോര്‍ട്ട്

    ന്യൂഡല്‍ഹി: വ്യാപാര ചര്‍ച്ചകള്‍ക്കുള്ള യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം മാറ്റിവച്ചതായി റിപ്പോര്‍ട്ട്. ചര്‍ച്ചകള്‍ക്കായി ഓഗസ്റ്റ് 25 മുതല്‍ 29 വരെ യുഎസ് സംഘം ഇന്ത്യയിലുണ്ടാകുമെന്നായിരുന്നു വിവരം. എന്നാല്‍ ഇതു റദ്ദാക്കിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. ഉഭയകക്ഷി വ്യാപാര കരാര്‍ സംബന്ധിച്ച് യുഎസും ഇന്ത്യയും തമ്മിലുള്ള ആറാം റൗണ്ട് ചര്‍ച്ചകള്‍ക്കു വേണ്ടിയായിരുന്നു യുഎസ് സംഘത്തിന്റെ സന്ദര്‍ശനം. ഡൊണാള്‍ഡ് ട്രംപ് മുന്‍പ് ഏര്‍പ്പെടുത്തിയ 25% തീരുവയ്ക്കു പുറമേ, റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 25% ലെവി ഏര്‍പ്പെടുത്തുമെന്നും പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ത്യ യുഎസ് ഉഭയകക്ഷി വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിര്‍ണായകമാണ്. കൂടാതെ 25% അധിക തീരുവ ഓഗസ്റ്റ് 27 ന് പ്രാബല്യത്തില്‍ വരുമെന്നിരിക്കെ ചര്‍ച്ച നടക്കുന്ന തീയതികളും പ്രധാനപ്പെട്ടതായിരുന്നു. ഇതാണ് ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്നത്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തിനുള്ളില്‍ വ്യാപാരക്കരാര്‍ സംബന്ധിച്ച് ധാരണയിലെത്തുമെന്നായിരുന്നു മുന്‍പ് പറഞ്ഞിരുന്നത്. ഇതനുസരിച്ചാണെങ്കില്‍ അടുത്ത മാസം ആദ്യം തന്നെ യുഎസ് സംഘത്തിന്റെ സന്ദര്‍ശനം ഉണ്ടാകുക. കാര്‍ഷിക, ക്ഷീര വിപണിയില്‍…

    Read More »
  • Breaking News

    ആയുധ സംഭരണ കേന്ദ്രത്തിലെ വ്യോമാക്രമണം; ഹമാസ് നേതാവ് നാസ്സര്‍ മൂസയെ വധിച്ചെന്ന് ഇസ്രയേല്‍

    ഗാസ: ഹമാസ് നേതാവ് നാസ്സര്‍ മൂസയെ വധിച്ചതായി ഇസ്രയേല്‍ വെളിപ്പെടുത്തല്‍. തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസില്‍ ആയുധസംഭരണ കേന്ദ്രത്തെ ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിലാണ് നാസര്‍ മൂസ കൊല്ലപ്പെട്ടത്. ഈ മാസം ഒന്‍പതിനാണ് മൂസ ഖാന്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പദ്ധതിക്ക് ഇസ്രായേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഹമാസിന്റെ പ്രധാന നേതാക്കളിലൊരാള്‍ കൂടി കൊല്ലപ്പെട്ടത്. ഹമാസ് റോക്കറ്റുകള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന ഖാന്‍ യൂനിസിലെ കെട്ടിടം ഇസ്രയേല്‍ തകര്‍ത്തു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഐഡിഎഫ് പുറത്തുവിട്ടു. 2025 മെയ് മാസത്തില്‍ കൊല്ലപ്പെട്ട റഫ ബ്രിഗേഡിന്റെ കമാന്‍ഡറായിരുന്ന മുഹമ്മദ് ഷബാനയുടെ അടുത്ത അനുയായിയായിരുന്നു നാസര്‍ മൂസ. ബ്രിഗേഡിലെ രഹസ്യന്വേഷണ മേധവിയായും നിരീക്ഷണ സംവിധാനത്തിന്റെ തലവനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

    Read More »
  • Breaking News

    കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ഒരു അച്ഛൻറേയും ബധിരയും മൂകയുമായ മകളുടെയും ജീവിത യാത്ര, മലയാളികളുടെ മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’ ഉടൻ പ്രേക്ഷകരിലേക്ക്…

    തിരുവനന്തപുരം: മറാത്തി ചലച്ചിത്ര രംഗത്ത് ആദ്യ മലയാളി നിർമ്മാതാവ് ജോയ്സി പോൾ ജോയ്, ലയൺഹാർട്ട് പ്രാഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’ തിയേറ്ററിലേക്ക്. മൂന്ന് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന ക്രിസ്റ്റസ് സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുംബൈയിലും കേരളത്തിലുമായി ചിത്രീകരണം പൂർത്തിയായ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. പ്രവാസിയും മുംബൈ മലയാളിയുമായ ചിത്രത്തിൻറെ നിർമ്മാതാവ് ജോയ്സി പോൾ ജോയ്, മുംബൈയിലെ സാംസ്ക്കാരിക സാമൂഹ്യ കലാരംഗത്തേയും ജീവകാരുണ്യമേഖലയിലെയും സജീവ പ്രവർത്തകയാണ്. സഹനിർമ്മാതാക്കളായ ജേക്കബ് സേവ്യർ, സിബി ജോസഫ് എന്നിവരും മുംബൈയിലെ മലയാളികൾക്കിടയിലെ സുപരിചിതരും സാംസ്ക്കാരിക സംഘടനകളിലെ പ്രവർത്തകരുമാണ് ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. അങ്ങനെ ഏറെ അറിയപ്പെടുന്ന മലയാളികളുടെ കൂട്ടായ്മയിലൊരുങ്ങുന്ന മറാത്തി ചിത്രം കൂടിയാണ് ‘തു മാത്സാ കിനാരാ’. ജീവിതത്തിൻറെ ആകസ്മികതകളെ ഏറെ ചാരുതയോടെ ദൃശ്യവൽക്കരിക്കുന്ന സിനിമയാണ് ‘തു മാത്സാ കിനാരാ’യെന്ന് സംവിധായകൻ ക്രിസ്റ്റസ് സ്റ്റീഫൻ പറഞ്ഞു. കണ്ണീരും പുഞ്ചിരിയും…

    Read More »
  • Breaking News

    ‘അമിതമായ സമ്പത്ത് ആളുകളെ സമൂഹത്തില്‍ നിന്ന് അകറ്റും’; 1.6 ബില്യണ്‍ ഡോളര്‍ സംഭാവന നല്‍കി ആപ്പ്നെക്സസിന്റെ സഹസ്ഥാപകന്‍ ബ്രയാന്‍ ഒ കെല്ലി

    ന്യയോര്‍ക്ക്: വരുമാനത്തിന്റെ ഭൂരിഭാഗവും സംഭാവനയായി നല്‍കിയെന്ന് ബ്രയാന്‍ ഒ കെല്ലി. എടി ആന്‍ഡ് ടി എന്ന സ്വന്തം കമ്പനി 2018 ല്‍ വിറ്റപ്പോള്‍ ലഭിച്ച 1.6 ബില്യണ്‍ ഡോളര്‍ (14,000 കോടിയിലധികം രൂപ)ആണ് സംഭാവനയായി നല്‍കിയത്. പരസ്യ-സാങ്കേതിക വിദ്യാ കമ്പനിയായ ആപ്പ്നെക്സസിന്റെ സഹസ്ഥാപകനും മുന്‍ സിഇഒയുമാണ് ബ്രയാന്‍. ഫോര്‍ച്യൂണ്‍ മാഗസീനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്. ആപ്പ്നെക്സസില്‍ 10% ഓഹരിയുണ്ടായിരുന്നിട്ടും, ഒ’കെല്ലി തനിക്കും കുടുംബത്തിനും വേണ്ടി 100 മില്യണ്‍ ഡോളറില്‍ താഴെ മാത്രം നിലനിര്‍ത്തുകയും, ബാക്കി തുക അവര്‍ക്ക് താല്പര്യമുള്ള കാര്യങ്ങള്‍ക്കായി സംഭാവന ചെയ്യുകയുമായിരുന്നു. എത്ര പണമാണ് യഥാര്‍ത്ഥത്തില്‍ വേണ്ടത് എന്നതിനെക്കുറിച്ച് ഭാര്യയുമായി നടത്തിയ ആഴത്തിലുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനമെടുത്തത്. സുഖമായി ജീവിക്കാന്‍ ആവശ്യമായ ഒരു തുക കണക്കാക്കി ബാക്കിയുള്ള സമ്പാദ്യം സംഭാവന ചെയ്തുവെന്ന് കെല്ലി പറയുന്നു. തന്റെ തീരുമാനം ഔദാര്യം മാത്രമല്ല, സാധാരണ ജീവിതശൈലി നിലനിര്‍ത്തുന്നതിനും ദൈനംദിന യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധം പുലര്‍ത്തുന്നതിനും കൂടിയാണെന്ന് അദ്ദേഹം വിശദീകരിച്ചു.…

    Read More »
  • Breaking News

    ഫോണ്‍ വിളിച്ചിട്ടു കിട്ടിയില്ല; ഫ്‌ളാറ്റ് തുറന്നപ്പോള്‍ ഡോ. മീനാക്ഷി മരിച്ചനിലയില്‍; താമസിച്ചിരുന്നത് തനിച്ച്; മുറി തുറന്നത് പെരുമ്പാവൂര്‍ പോലീസ്‌

    ആലുവ: ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയായ ഡോ. മീനാക്ഷി വിജയകുമാറിനെയാണ് (35) എറണാകുളം  മാറമ്പിള്ളി കുന്നുവഴിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 35 കുടുംബങ്ങൾ താമാസിക്കുന്ന ഫ്ലാറ്റിൽ 2  വർഷമായി ഡോ. മീനാക്ഷി  ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഫ്ലാറ്റിലെ അയൽവാസികളോടും, രോഗികളോടും നന്നായി ഇടപെടുന്ന ഡോക്ടറാണ് മീനാക്ഷിയെന്ന് അടുപ്പമുള്ളവര്‍ പറയുന്നു. സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിൽ സർജിക്കൽ മേധാവിയായാണ് ഡോ. മീനാക്ഷി പ്രവര്‍ത്തിച്ചിരുന്നത്. പലവട്ടം ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ നടത്തിയ തെരച്ചിലിലാണ് ഫ്ലാറ്റിലെ മുറി അടച്ചിട്ട നിലയില്‍ കണ്ടത്. പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഡോ. മീനാക്ഷി വിജയകുമാര്‍ 2019ൽ വിവാഹബന്ധം വേർപെടുത്തിയിരുന്നു. അനസ്തീസിയയുടെ മരുന്ന് അമിതമായ അളവിൽ കുത്തിവച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.   പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ശനിയാഴ്ച എറണാകുളം മെഡിക്കൽ കോളേജിൽ…

    Read More »
  • Breaking News

    അനധികൃത സ്വത്ത് സമ്പാദനക്കേസ്: വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്ത്; വെളിച്ചത്തു വന്നത് സര്‍ക്കാര്‍ പൂഴ്ത്തിയ റിപ്പോര്‍ട്ട്

    തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തില്‍ എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പുറത്ത്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയിരുന്നു. വിവരാവകാശ നിയമപ്രകാരം പോലും പുറത്തുവിടില്ലെന്നായിരുന്നു നിലപാട്. റിപ്പോര്‍ട്ടിലുള്ളത് വ്യക്തിപരമായ വിവരങ്ങളെന്ന് വിചിത്രന്യായീകരണം. അനധികൃത സ്വത്ത് സമ്പാദനത്തില്‍ അജിത്കുമാറിനെ വിശുദ്ധനാക്കി കേസ് അവസാനിപ്പിക്കാനായിരുന്നു വിജിലന്‍സിന്റെയും സര്‍ക്കാരിന്റെയും ആഗ്രഹം. എ.ഡി.ജി.പിക്ക് എതിരെ തെളിവില്ലെന്നും ഫ്‌ലാറ്റ് വിറ്റത് ചട്ടങ്ങള്‍ പാലിച്ചാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക സ്രോതസ്സില്‍ ദുരൂഹതയില്ലെന്നും വിജിലന്‍സ് വാദിക്കുന്നു ആ റിപ്പോര്‍ട്ട് കോടതി ചവറ്റുകുട്ടയിലെറിഞ്ഞതോടെ ആ സ്വപ്നം പൊലിഞ്ഞു. എന്നാല്‍ വിശുദ്ധനാക്കാനായി എഴുതി തയാറാക്കിയ റിപ്പോര്‍ട്ട് പുറംലോകം അറിയേണ്ടെന്നാണ് സര്‍ക്കാരിന്റെ അടുത്ത അജണ്ട. റിപ്പോര്‍ട്ടിലുള്ളത് വ്യക്തിഗതമായ കാര്യങ്ങളെന്നും അത് പുറത്തുവിട്ടാല്‍ എ.ഡി.ജി.പിയുടെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് സര്‍ക്കാരിന്റെ വിഷമം. അതുമാത്രവുമല്ല റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നതില്‍ പൊതുതാല്‍പര്യമോ പൊതുപ്രവര്‍ത്തനവുമായി ബന്ധമോ ഇല്ലെന്ന വിചിത്ര കണ്ടെത്തലുമുണ്ട്. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനായ എ.ഡി.ജി.പി, സര്‍ക്കാര്‍ പണം ദുരുപയോഗിച്ചുവെന്ന പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടാണ് വ്യക്തിപരമെന്ന് മുഖ്യമന്ത്രിയുടെ പൊതുഭരണവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. വിജിലന്‍സ്…

    Read More »
Back to top button
error: