Month: August 2025

  • Breaking News

    ആരിഫ് മുഹമ്മദ് ഖാന് നറുക്ക് വീഴുമോ? ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ ബിജെപി യോഗം ഇന്ന്

    ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനായി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ചേരും. വൈകിട്ട് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പുതിയ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. യോഗത്തിനിടെ ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നീ നേതാക്കളുമായി പ്രധാനമന്ത്രി സംസാരിച്ചേക്കും. സ്ഥാനാര്‍ത്ഥിയെ ഇന്നു തന്നെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ബിജെപിയില്‍ നിന്നുള്ള നേതാവ് തന്നെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പുറമെ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്രമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നഡ്ഡ, മറ്റ് പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ ബിജെപി നേതൃയോഗത്തില്‍ സംബന്ധിക്കും. മുന്‍ കേരള ഗവര്‍ണറും നിലവില്‍ ബിഹാര്‍ ഗവര്‍ണറുമായ ആരിഫ് മുഹമ്മദ് ഖാന്‍, മുന്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധരെ രാജ സിന്ധ്യ, കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹലോട്ട്, സിക്കിം ഗവര്‍ണര്‍ ഓം മാത്തൂര്‍, ഗുജറാത്ത്…

    Read More »
  • Breaking News

    പരദൂഷണം പറയുന്നത് നല്ല ശീലം! പങ്കാളിയുമായി ഗോസിപ് പങ്കുവയ്ക്കുന്നത് ബന്ധം ഊഷ്മളമാകും

    പങ്കാളികളോട് സഹപ്രര്‍വര്‍ത്തകരെക്കുറിച്ചും അയല്‍ക്കാരെക്കുറിച്ചും ബന്ധുക്കളെക്കുറിച്ചുമൊക്കെ ഗോസിപ് പറയുന്ന ഒരാളോ നിങ്ങള്‍. സംഗതി തുറന്നു പറയാന്‍ മടിയാണെങ്കിലും ആ ശീലം അത്ര മോശമല്ലെന്നു പറയുകയാണ് റിലേഷന്‍ഷിപ് വിദഗ്ധര്‍. ഗോസിപ് നെഗറ്റിവോ പോസിറ്റിവോ ആകട്ടെ അത് ദമ്പതികള്‍ക്കിടയിലെ ബന്ധം ശക്തമാകാനും രസകരമാക്കാനും സഹായിക്കുമെന്നാണ് മാനസികാരോഗ്യ വിദഗ്ധരുടെ പക്ഷം. സ്വവര്‍ഗാനുരാഗികളായ ദമ്പതികളിലുള്‍പ്പടെ നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ റിവര്‍സൈഡ് ഗവേഷകര്‍ ഇക്കാര്യം ഉറപ്പിക്കുന്നത്. ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തു മടങ്ങുമ്പോഴോ ദീര്‍ഘദൂര യാത്രകള്‍ നടത്തുമ്പോഴോ ഒക്കെ ഗോസിപ്പിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളെക്കുറിച്ചാണ് ദമ്പതികള്‍ കൂടുതലായി സംസാരിക്കാനിഷ്ടപ്പെടുന്നതെന്നും അവര്‍ പറയുന്നു. 76 ദമ്പതികളിലാണ് പഠനം നടത്തിയത്. ഇലക്ട്രോണിക്കലി ആക്റ്റിവേറ്റഡ് റെക്കോര്‍ഡര്‍ എന്ന പോര്‍ട്ടബിള്‍ ഡിവൈസ് നല്‍കിയ ശേഷം ദൈനംദിന ജീവിതത്തിലെ 14 ശതമാനം കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തു നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. ദിവസവും 38 മിനിറ്റോളം ഗോസിപ് പറയുന്ന ദമ്പതികള്‍ 29 മിനിറ്റോളം ഗോസിപ് പറയുന്നത് അവരുടെ പങ്കാളികളോടാണെന്നും പഠനത്തിലുണ്ട്. ദമ്പതികള്‍ തമ്മില്‍…

    Read More »
  • Breaking News

    ‘ഇവിടെ കുറച്ച് വാനരന്‍മാര്‍ ഇറങ്ങിയല്ലോ…മറുപടി കമ്മിഷന്‍ പറയും, അവരോട് അവിടെപോയി ചോദിക്കാന്‍ പറയൂ’

    തൃശൂര്‍: വോട്ടര്‍പട്ടിക വിവാദത്തില്‍ മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും അവര്‍ ഇന്ന് മറുപടി പറയുമെന്നും കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. മന്ത്രിയായതിനാലാണ് വിവാദങ്ങളില്‍ മറുപടി പറയാത്തതെന്നും ശക്തന്‍ തമ്പുരാന്റെ പ്രതിമയില്‍ മാല ചാര്‍ത്തിയശേഷം മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു. വിവാദങ്ങളില്‍ ആദ്യമായാണ് സുരേഷ് ഗോപി പ്രതികരിക്കുന്നത്. ”നിങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് ചീഫ് ഇലക്ഷന്‍ കമ്മിഷന്‍ മറുപടി പറയും. എന്തുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞില്ല? മറുപടി പറയേണ്ടത് അവരാണ്. ഞാന്‍ മന്ത്രിയാണ്. ആ ഉത്തരവാദിത്തം ഞാന്‍ ഭംഗിയായി നിറവേറ്റിയിട്ടുണ്ട്. മറുപടി പറയേണ്ടവര്‍ ഇന്ന് മറുപടി പറയും. ചോദ്യങ്ങള്‍ കൂടുതലുണ്ടെങ്കില്‍ അവരോട് ചോദിക്കാം. അല്ലെങ്കില്‍ കേസ് സുപ്രീംകോടതിയില്‍ എത്തുമ്പോള്‍ അവിടെ ചോദിക്കാം. ഇവിടെ കുറച്ച് വാനരന്‍മാര്‍ ഇറങ്ങിയല്ലോ ഉന്നയിക്കലുമായി. അവരോട് അവിടെപോയി ചോദിക്കാന്‍ പറയൂ”സുരേഷ്‌ഗോപി പറഞ്ഞു. ‘വോട്ട് മോഷണ’ വിവാദത്തില്‍ മറുപടി ഇന്ന്; തെരഞ്ഞടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഉച്ചകഴിഞ്ഞ് 3ന് ശക്തന്റെ പ്രതിമയില്‍ ഹാരം അര്‍പിച്ചതില്‍ പ്രതികരണം ഇങ്ങനെ: ”ഹൃദയം പറഞ്ഞു, ചെയ്തു. ശക്തന്റെ ആ ശക്തി തിരിച്ച്…

    Read More »
  • Social Media

    സംവിധായകനുമായി ‘ഹിത’കരമല്ലാത്ത ബന്ധം; ശ്രീവിദ്യയുടെ ശാപം, അവര്‍ അനുഭവിക്കുന്നു, മൃതദേഹം കൊണ്ട് പോയ വണ്ടിയില്‍ വെച്ചുണ്ടായത്…

    അന്തരിച്ച നടി ശ്രീവിദ്യയെ പ്രേക്ഷകര്‍ക്ക് ഇതുവരെയും മറക്കാനായിട്ടില്ല. ജീവിതത്തില്‍ ഒരുപാട് വിഷമഘട്ടങ്ങള്‍ നേരിട്ട നടിയാണ് ശ്രീവിദ്യ. പ്രണയത്തകര്‍ച്ച, പ്രശ്‌നകലുഷിതമായ വിവാഹമോചനം, കാന്‍സര്‍ അലട്ടിയ അവസാന കാലം തുടങ്ങി പ്രശ്‌നങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ശ്രീവിദ്യയെ തേടി വന്നു. ഏവരോടും സ്‌നേഹത്താേടെ സംസാരിച്ചിരുന്ന ശ്രീവിദ്യ സഹപ്രവര്‍ത്തകര്‍ക്ക് പ്രിയങ്കരിയായിരുന്നു. ശ്രീവിദ്യയെക്കുറിച്ച് നിരവധി നോവലുകള്‍ എഴുതിയ സുനില്‍ പരമേശ്വരന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. നടനും മന്ത്രിയുമായ ഗണേശ്കുമാര്‍ ശ്രീവിദ്യയുടെ സ്വത്തുക്കള്‍ കൈക്കലാക്കി എന്ന ധാരണ തെറ്റാണെന്ന് സുനില്‍കുമാര്‍ പറയുന്നു. ഡിഎന്‍എ ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ഗണേശ് കുമാറിനെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണ പരത്തുന്ന വിഷയങ്ങളുണ്ട്. പക്ഷെ എനിക്കദ്ദേഹത്തിന്റെ നല്ല വശങ്ങള്‍ പറയാനാണിഷ്ടം. ഞങ്ങളന്നത് തിരുപ്പതിയില്‍ പോയി തിരിച്ച് വന്നു. ഞാനന്ന് ബിസിനസുകാരനാണ്. സന്യാസിയുടെ പരിവേഷമില്ല. ശ്രീവിദ്യയെ അദ്ദേഹം എനിക്ക് പരിചയപ്പെടുത്തി തന്നു. നാഡിശാസ്ത്രവുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ എനിക്കുണ്ടായിരുന്നു. ശ്രീവിദ്യയുടെ രോഗാവസ്ഥയുടെ സമയമാണ്. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവര്‍…

    Read More »
  • Breaking News

    ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്ഫോടനം; കത്വയില്‍ ഏഴ് മരണം, ഹിമാചലില്‍ മിന്നല്‍പ്രളയം

    ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴുപേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച അര്‍ധരാത്രിയാണ് അപകടമുണ്ടായത് എന്നാണ് വിവരം. രാജ്ബാഗിലെ ജോദ് ഘാട്ടി ഗ്രാമത്തിലാണ് മേഘവിസ്ഫോടനം ഉണ്ടായതെന്നും ഇത് ഗ്രാമത്തിലേക്കുള്ള പ്രവേശനം തടസപ്പെടുത്തുകയും ഭൂമിക്കും സ്വത്തിനും നാശനഷ്ടമുണ്ടാക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. കഠിനമായ പരിശ്രമത്തിനൊടുവിലാണ് പോലീസിന്റെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും (SDRF) സംയുക്ത സംഘത്തിന് സംഭവസ്ഥലത്തെത്താനായത്. പ്രാദേശിക സന്നദ്ധപ്രവര്‍ത്തകരോടൊപ്പം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതുവരെ ഏഴുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും പരിക്കേറ്റ ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു. കത്വ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബഗാര്‍ഡ്, ചാങ്ദ ഗ്രാമങ്ങളിലും ലഖന്‍പുര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദില്‍വാന്‍-ഹത്‌ലിയിലും മണ്ണിടിച്ചിലുണ്ടായെങ്കിലും വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കനത്ത മഴയെ തുടര്‍ന്ന് മിക്ക ജലാശയങ്ങളിലും ജലനിരപ്പ് കുത്തനെ ഉയര്‍ന്നിട്ടുണ്ടെന്നും ഉജ് നദി അപകടകരമായ വിധത്തിലാണ് ഒഴുകുന്നതെന്നും അധികൃതര്‍ പറഞ്ഞു. ജില്ലാ ഭരണകൂടം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സുരക്ഷയ്ക്കായി ജലാശയങ്ങളില്‍ നിന്ന് ആളുകള്‍ വിട്ടുനില്‍ക്കണമെന്നും അധികൃതര്‍…

    Read More »
  • Breaking News

    ‘വോട്ട് മോഷണ’ വിവാദത്തില്‍ മറുപടി ഇന്ന്; തെരഞ്ഞടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ഉച്ചകഴിഞ്ഞ് 3ന്

    ന്യൂഡല്‍ഹി: വോട്ടര്‍പട്ടിക ക്രമക്കേടില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മറുപടി നല്‍കും. ഉച്ചകഴിഞ്ഞ്് മൂന്നിന് ഡല്‍ഹിയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ കമ്മീഷന്‍ കാര്യങ്ങള്‍ വിശദീകരിക്കുക. രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലില്‍ വിവാദം ശക്തമാണ്. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ട് മോഷണം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ കമ്മീഷന്‍ ഔദ്യോഗികമായി മറുപടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയത്തില്‍ കമ്മീഷന്‍ പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇതു സംബന്ധിച്ച് വിവരങ്ങളും പങ്കുവയ്ച്ചേയ്ക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലും, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടെ ക്രമക്കേട് നടന്നു. ബിജെപി നടത്തിയ വോട്ട് മോഷണത്തിന് തെരഞ്ഞടുപ്പ് കമ്മീഷന്റെ ഒത്താശ ഉണ്ടായിരുന്നു എന്നിങ്ങനെയുള്ള ആരോപണമാണ് രാഹുല്‍ ഡല്‍ഹിയില്‍ നടത്തിയ വിശദമായ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. വിഷയത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ വിശദീകരണം ചോദിച്ചതല്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൗനം ഉള്‍പ്പെടെ ചര്‍ച്ചയായ സാഹചര്യത്തിലാണ് ഇന്നത്തെ നിര്‍ണായക വാര്‍ത്താസമ്മേളനം. അതേസമയം, ആരോപണത്തില്‍ രാജ്യവ്യാപക പ്രചാരണത്തിന്…

    Read More »
  • Breaking News

    പോയി പണി നോക്ക് ആശാനെ! ഡൊണെറ്റ്‌സ്‌ക് വിട്ടുകൊടുക്കണമെന്ന പുട്ടിന്റെ ആവശ്യം അറിയിച്ച് ട്രംപ്; നിരസിച്ച് സെലെന്‍സ്‌കി

    വാഷിങ്ടന്‍: ഡൊണെറ്റ്‌സ്‌ക് വിട്ടുകൊടുക്കണമെന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ ആവശ്യം യുക്രെയ്നെ അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ പുട്ടിന്റെ ആവശ്യം യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി നിരസിച്ചെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയ്ന്‍ കരാറിന് തയാറാകണമെന്നും റഷ്യ ഒരു വലിയ ശക്തിയാണ്, യുക്രെയ്ന്‍ അങ്ങനെയല്ലെന്നും ട്രംപ് ആവശ്യപ്പെട്ടു. യുക്രെയ്ന്റെ കൂടുതല്‍ പ്രദേശം വിട്ടുനല്‍കണമെന്ന് അലാസ്‌ക ഉച്ചകോടിയില്‍ ട്രംപിനോട് പുട്ടിന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഡൊണെറ്റ്‌സ്‌ക് പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശം ഉള്‍പ്പെടെ യുക്രെയ്ന്റെ അഞ്ചില്‍ ഒന്ന് പ്രദേശവും ഇപ്പോള്‍ റഷ്യയുടെ നിയന്ത്രണത്തിലാണ്. ഡൊണെറ്റ്‌സ്‌കില്‍ 2014 ലാണ് റഷ്യ പ്രവേശിച്ചത്. മോസ്‌കോയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ വ്യാവസായിക മേഖലയായ ഡൊണെറ്റ്‌സ്‌ക് റഷ്യയ്ക്ക് വിട്ടുനല്‍കാന്‍ തയാറായാല്‍ മറ്റു പ്രദേശങ്ങളിലെ മുന്നേറ്റം മരവിപ്പിക്കാന്‍ തയാറാണെന്ന് പുട്ടിന്‍ നിലപാട് സ്വീകരിച്ചതായാണ് സൂചന.

    Read More »
  • Breaking News

    ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് ആട് വില്പന; വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, പ്രതി പിടിയില്‍

    പത്തനംതിട്ട: ആടിനെ വില്‍ക്കാനുണ്ടെന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ് കണ്ട് ബന്ധപ്പെട്ട വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് എരുവേശി തുരുത്തേല്‍ വീട്ടില്‍ അഖില്‍ അശോകനെ(27) ആണ് അടൂര്‍ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ മേയിലാണ് സംഭവം. രണ്ടു കുട്ടികളുള്ള യുവതിയുടെ ഭര്‍ത്താവ് മരിച്ചതാണ്. ഫെയ്സ്ബുക്കില്‍ അഖില്‍ അശോകന്‍ ആടുവില്‍പ്പനയുമായി ബന്ധപ്പെട്ട് തന്റെ നമ്പരോടുകൂടി ഒരു പോസ്റ്റിട്ടിരുന്നു. ഇതു കണ്ട യുവതി ഈ നമ്പരില്‍ ബന്ധപ്പെട്ടു. ഇത് പരിചയമായി മാറി. വിവാഹം ചെയ്തുകൊള്ളാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച അഖില്‍ അടൂരിലെത്തി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനിടയില്‍ യുവതി ഗര്‍ഭിണിയായി. ഗര്‍ഭനിരോധിത ഗുളികകള്‍ യുവതിക്ക് നല്‍കി ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വിജയിച്ചില്ല. ഇതോടെ അഖില്‍ കടന്നുകളയുകയായിരുന്നു. യുവതി അടൂര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ ഡിവൈഎസ്പി ജി. സന്തോഷ് കുമാര്‍, എസ്എച്ച്ഒ ശ്യാം മുരളി, എസ്‌ഐമാരായ സുനില്‍ കുമാര്‍, രാധാകൃഷ്ണന്‍, എസ്സിപിഒ ശ്രീജിത്ത്, സിപിഒമാരായ എസ്.ഒ. ശ്യാംകുമാര്‍,…

    Read More »
  • Breaking News

    അമേരിക്കന്‍ കയറ്റുമതി മാത്രം 40 ശതമാനം; ട്രംപിന്റെ താരിഫില്‍ തിരുപ്പൂര്‍ തുണിമില്ലുകള്‍ പൂട്ടിക്കെട്ടലിലേക്ക്; 20,000 യൂണിറ്റുകള്‍ അടച്ചുപൂട്ടേണ്ടി വരും; 30 ലക്ഷം തൊഴില്‍ നഷ്ടമാകും; ഓഗസ്റ്റ് 27നു ശേഷം ചരക്കുവേണ്ടെന്ന് ഇടപാടുകാര്‍

    തിരുപ്പൂര്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ 50% തീരുവയില്‍ ഇന്ത്യയിലെ തുണി വ്യവസായത്തിന്റെ തലസ്ഥാനമെന്നറിയപ്പെടുന്ന തിരുപ്പൂര്‍ കടുത്ത പ്രതിസന്ധിയിലേക്ക്. കുറഞ്ഞത് 20,000 ഫാക്ടറികളും 30 ലക്ഷം തൊഴിലും ഈ മേഖലയില്‍ നഷ്ടപ്പെട്ടേക്കുമെന്നാണു മുന്നറിയിപ്പ്. ഇന്ത്യയുടെ 68 ശതമാനം ബനിയന്‍ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യുന്നത് തിരുപ്പൂരില്‍നിന്നാണ്് 2500 കയറ്റുമതിക്കാരും 20,000 യൂണിറ്റുകളും ഇവിടെയുണ്ടെന്നു തിരുപ്പൂര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി കുമാര്‍ ദുരൈസ്വാമി പറഞ്ഞു. കഴിഞ്ഞവര്‍ഷം 44,744 കോടിയുടെ ടേണോവറാണ് എല്ലാവര്‍ക്കുമായി ലഭിച്ചത്. കോവിഡ് ലോക്ഡൗണിനുശേഷമുണ്ടായ മികച്ച നേട്ടമാണിത്. 20 ശതമാനം വളര്‍ച്ചയുണ്ടായി. യുഎസ്എ, യുകെ, യൂറോപ്യന്‍ രാജയങ്ങള്‍, ഓസ്‌ട്രേലിയ, യുഎഇ, സൗദി അറേബ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കെല്ലാം കയറ്റുമതിയുണ്ട്. അമേരിക്കയിലേക്കു മാത്രം 40 ശതമാനം കയറ്റുമതിയുണ്ട്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളെല്ലാം ചേര്‍ന്നു 40 ശതമാനവും. യുകെയിലേക്ക് 10 ശതമാനവും മറ്റു രാജ്യങ്ങളിലേക്കെല്ലാംകൂടി 10 ശതമാനവും കയറ്റുമതിയുണ്ട്. അമേരിക്കന്‍ കയറ്റുമതിയെ മാത്രം ആശ്രയിച്ചിരുന്നവരാണ് ഇപ്പോള്‍ കടുത്ത പ്രതിസന്ധിയിലേക്കു നീങ്ങുന്നത്. അണ്ടര്‍ഗാര്‍മെന്റുകള്‍,…

    Read More »
  • Breaking News

    തുറവൂര്‍ ഉയരപ്പാതയുടെ ബീമുകള്‍ വീണു; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം, ഗതാഗതക്കുരുക്ക്

    കൊച്ചി: തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ബീമുകള്‍ അഴിച്ചു മാറ്റുന്നതിനിടയില്‍ നിലം പതിച്ചു. തുറവൂര്‍ ജംക്ഷനില്‍ ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു സംഭവം. ആളപായമില്ല. ബീമുകള്‍ കൊണ്ടുപോകാനായി തൂണിനടിയില്‍ പാര്‍ക്ക് ചെയ്തിരുന്ന പുള്ളര്‍ ലോറി തകര്‍ന്നു. കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ക്ക് താങ്ങായി താല്‍ക്കാലികമായി സ്ഥാപിച്ച ബീമുകള്‍ക്ക് 80 ടണ്‍ ഭാരമാണ് ഉള്ളത്. ബീമുകള്‍ ഇറക്കുമ്പോള്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കുകയായിരുന്നു. ഇതുമൂലം ദേശീയപാതയില്‍ തുറവൂര്‍ ജംഗ്ഷന്‍ ഗതാഗത കുരുക്കിലായി.

    Read More »
Back to top button
error: