BusinessLIFELife StyleNewsthen Special

ഹൈദരാബാദില്‍ കൃത്രിമ ബീച്ച് നിര്‍മ്മിക്കാന്‍ തെലുങ്കാന സര്‍ക്കാര്‍ ; 225 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി സര്‍ക്കാര്‍; 35 ഏക്കര്‍ സ്ഥലത്ത് മണല്‍പ്പരപ്പും വലിയ തടാകവും ഫ്‌ളോട്ടിംഗ് വില്ലകളും വരും

ഹൈദരാബാദ്: ഹൈദരാബാദ്‌ന നഗരത്തില്‍ കൃത്രിമദ്വീപ് ഒരുക്കാന്‍ തെലുങ്കാന സര്‍ക്കാര്‍. 35 ഏക്കര്‍ സ്ഥലത്തായി മണല്‍പ്പരപ്പും കൃത്രിമതടകവും ഫ്‌ളോട്ടിംഗ് വില്ലകളും എല്ലാം ഉള്‍പ്പെടെ ഒരു കുടുംബത്തിന് ഒരു വാരാന്ത്യം പൂര്‍ണ്ണമായും ചെലവഴിക്കാന്‍ കഴിയുന്ന രീതിയില്‍ ടൂറിസം പാക്കേജ് വരുന്ന രീതിയിലാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തെലുങ്കാന സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കി.

ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള കോട്വാല്‍ ഗുഡയിലാണ് ഈ ബീച്ച് നിര്‍മ്മിക്കുന്നത്. ബീച്ചിന് തത്തുല്യമായ ചുറ്റുപാടുകള്‍ കിട്ടുന്ന കൃത്രിമ തടാകം, ഫ്‌ലോട്ടിങ് വില്ലകള്‍, ആഡംബര ഹോട്ടലുകള്‍, സാഹസിക വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. കുടുംബങ്ങള്‍ക്ക് വേണ്ടി വേവ് പൂളുകള്‍, സൈക്കിളിങ് ട്രാക്കുകള്‍, ഫുഡ് കോര്‍ട്ടുകള്‍, തിയേറ്ററുകള്‍, കുട്ടികളുടെ കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍ എന്നിവയുമുണ്ടാകും. ബംഗീ ജമ്പിംഗ്, കപ്പലോടിക്കല്‍ പോലുള്ള സാഹസിക വിനോദങ്ങളും ഉണ്ടാകും.

Signature-ad

ഇത് വെറും മണല്‍പരപ്പ് മാത്രമല്ലാത്ത, ആളുകള്‍ക്ക് വിശ്രമിക്കാനും ആസ്വദിക്കാനുമുള്ള ഒരു കേന്ദ്രമായിട്ടാണ് രൂപകല്‍പ്പന ചെയ്യുന്നത്. ഹൈദരാബാദി നെ ഒരു ലോകോത്തര ടൂറിസം കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 35 ഏക്കര്‍ സ്ഥലത്ത് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിര്‍മ്മാണം ഡിസംബറില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ 225 കോടി രൂപയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. കൂടാതെ, കൂടുതല്‍ അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കൃത്രിമ ബീച്ചിനെ ഒരു പ്രധാന ടൂറിസം ആകര്‍ഷണമായിട്ടാണ് സംസ്ഥാനം കാണുന്നതെന്നും ഇതിന്റെ സാധ്യത 15,000 കോടി രൂപയിലധികമാണെന്നും ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നു.

Back to top button
error: