Breaking NewsKerala

എതിര്‍ഭാഗത്തും സമാന ആരോപണങ്ങള്‍ നേരിടുന്നവരുണ്ടല്ലോ; അവര്‍ക്കില്ലാത്ത എന്തു പ്രശ്‌നമാണ് രാഹുലിനുള്ളത് ; എല്ലാവര്‍ക്കും തുല്യനീതിവേണം, പൂര്‍ണ്ണ പിന്തുണയുമായി അടൂര്‍ പ്രകാശ് എംപി

കോഴിക്കോട്: സ്ത്രീപീഡനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിടുന്നവര്‍ മറുവശത്തും ഉണ്ടെന്നും അവര്‍ക്കില്ലാത്ത എന്ത് പ്രശ്‌നമാണ് രാഹുല്‍മാങ്കൂട്ടത്തിനുള്ളതെന്ന് അടൂര്‍പ്രകാശ് എംപി. എല്ലാവര്‍ക്കും തുല്യനീതി കിട്ടേണ്ടതുണ്ട്. സമാന ആരോപണം നേരിടുന്ന മറുവശത്തിരിക്കുന്നവര്‍ക്ക് കിട്ടേണ്ട നീതി തന്നെ രാഹുലിനും കിട്ടേണ്ടതുണ്ടെന്നും ആരോപണ സാഹചര്യം പരിഗണിച്ചാണ് നടപടിയെടുത്തതെന്നും പറഞ്ഞു.

തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള കഴമ്പില്ലാത്ത ആരോപണങ്ങളാണ് രാഹുലിനെതിരേ ഉയര്‍ന്നിരിക്കുന്നത്. മറുഭാഗത്ത് ഇരിക്കുന്നവര്‍ക്കെതിരെയും സമാന ആരോപണമുണ്ട്. രാഹുലിന് സംരക്ഷണം ഒരുക്കുമെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചും അടൂര്‍പ്രകാശ് പ്രതികരിച്ചു. ആരോപണം ഉയര്‍ന്നവര്‍ സഭയിലുണ്ട്. രാഹുലിനെ മാത്രം എന്തിന് മാറ്റി നിര്‍ത്തണം എന്ന് അടൂര്‍ പ്രകാശ് ചോദിച്ചു. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണ്. കേസ് എടുക്കട്ടെ അപ്പോള്‍ നോക്കാം എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

Signature-ad

സിപിഐഎം അല്ല കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. രാഹുലിനെതിരെ കേസ് ഇല്ല. ജനാധിപത്യ രീതി വെച്ചാണ് മാറ്റി നിര്‍ത്തിയതെന്നും പറഞ്ഞു. അതിനിടയില്‍ മണ്ഡലത്തില്‍ നിന്ന് ഏറെനാള്‍ വിട്ടുനിന്നാല്‍ പ്രതിസന്ധിയാവുമെന്ന നിലപാടില്‍ രാഹുലിനെ പാലക്കാട് മണ്ഡലത്തിലെത്തിക്കാന്‍ തിരക്കിട്ട നീക്കം എ ഗ്രൂപ്പ് നടത്തുന്നു എന്നും വിവരമുണ്ട്. സംഘടനകളുടെയും ക്ലബ്ബുകളുടെയും പരിപാടികളില്‍ രാഹുലിനെ പങ്കെടുപ്പിച്ച് പതിയെ കളത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് നീക്കം നടത്തുന്നത്.

കഴിഞ്ഞ ദിവസം ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി ഷാഫി പറമ്പില്‍ പാലക്കാട് എത്തിയിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ മാത്രമാണ് താന്‍ എത്തിയതെന്നായിരുന്നു പ്രതികരണം. അതേസമയം ബിജെപി ഇന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യുടെ പാലക്കാട്ടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പോലീസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിട്ടുണ്ട്. എംഎല്‍എ ആയി രാഹുലിനെ പാലക്കാട് കാലു കുത്താന്‍ അനുവദിക്കില്ലെന്നാണ് ബിജെപി പറയുന്നത്.

Back to top button
error: