Month: August 2025

  • Breaking News

    ഓണം ആദ്യ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത; ന്യൂനമര്‍ദം ദുര്‍ബലമായി, അടുത്തയാഴ്ച വീണ്ടും പുതിയ ന്യൂനമര്‍ദം

    തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ലഭിച്ചു കൊണ്ടിരുന്ന മഴയുടെ ശക്തി കുറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ സാധാരണ ഇടവിട്ടുള്ള മഴ മാത്രമെന്ന് കാലാവസ്ഥാ വകുപ്പ്. നിലവിലെ ന്യൂനമര്‍ദം ദുര്‍ബലമായതോടെ സെപ്റ്റംബര്‍ രണ്ട്, മൂന്ന് തീയതികളിലായി ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ സൂചനയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഓണം ആദ്യ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ മഴ പ്രതീക്ഷിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതുവെ മഴ ലഭിച്ചേക്കാം. ഇതില്‍ മാറ്റങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. നിലവില്‍ എല്ലാം ജില്ലകളിലും പലയിടങ്ങളിലായി മഴ അനുഭവപ്പെടുന്നുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് കക്കയത്ത് കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ പെയ്തത് 6046 മില്ലിമീറ്റര്‍ മഴയാണ്. 100 ല്‍ 91 ദിവസവും കക്കയം സ്റ്റേഷനില്‍ മഴ രേഖപ്പെടുത്തി. ഇതില്‍ 21 ദിവസവും 100 മില്ലിമീറ്ററിന് മുകളിലായിരുന്നു മഴ. 22 ദിവസം 50 നും 99 മില്ലിമീറ്ററിനും ഇടയിലായിരുന്നു മഴ.

    Read More »
  • Breaking News

    അന്താരാഷ്ട്ര വേദിയില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല ; പ്രധാനമന്ത്രിയുടെ ജപ്പാന്‍ ചൈന സന്ദര്‍ശനത്തില്‍ രാജ്‌നാഥ് സിംഗ്

    ന്യൂഡല്‍ഹി: അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളോ സുഹൃത്തക്കളോ ഇല്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ്.  അമേരിക്കയുമായുള്ള താരിഫ് തര്‍ക്കങ്ങളും ഇന്ത്യ-ചൈന ബന്ധത്തില്‍ അടുത്തിടെയുണ്ടായ അയവും നിലനില്‍ക്കെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രിയുടെ പ്രസ്താവന. റഷ്യന്‍ ക്രൂഡ് ഓയില്‍ ഇന്ത്യ വാങ്ങിയതിന് 25 ശതമാനം അധിക തീരുവ ചുമത്തിക്കൊണ്ട് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ താരിഫ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 50 ശതമാ നമായി ഉയര്‍ത്തിയതിന് ശേഷം ന്യൂഡല്‍ഹിയും വാഷിംഗ്ടണും തമ്മിലുള്ള ബന്ധം വഷളാ യിരുന്നു.  ഇന്ത്യയുടെ പ്രതിരോധ മേഖല അപ്രതീക്ഷിതമായ ‘വിദേശ ഇടപെടലുകളെ’ ആശ്രയിക്കരുതെന്നും പകരം രാജ്യത്തിന്റെ സ്വന്തം കഴിവുകളില്‍ അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയം പ്രതിരോധ മേഖലയിലെ ബാഹ്യ ആശ്രയം ഇനി ഒരു സാധ്യതയല്ലെന്ന് വ്യക്തമാക്കിയതായും രാജ്നാഥ് സിംഗ് പറഞ്ഞു. ‘നിലവിലെ സാഹചര്യത്തി ല്‍, നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്കും സുരക്ഷയ്ക്കും സ്വയംപര്യാപ്തത അത്യാവശ്യമാണ്,’ അദ്ദേ ഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള എല്ലാ നിര്‍ണായക കേന്ദ്രങ്ങള്‍ക്കും സമഗ്രമായ വ്യോമ സുരക്ഷ നല്‍കുന്നതിനായി അടുത്ത ദശാബ്ദത്തിനുള്ളില്‍…

    Read More »
  • Breaking News

    ‘എച്ച്ഐവി രോഗിയാക്കി’; ക്ഷേത്രങ്ങളിലെ മോഷണം ദൈവത്തോടുള്ള പ്രതികാരമെന്ന് കള്ളന്‍, അമ്പരന്ന് പൊലീസ്

    റായ്പൂര്‍: പതിവ് മോഷ്ടക്കാളില്‍ നിന്നും വ്യത്യസ്തനായൊരു ക്ഷേത്ര കള്ളന്‍. നിരവധി മോഷണം നടത്തിയ കള്ളന്‍ പിടിയിലായത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ ഇയാള്‍ മോഷണം നടത്താനുള്ള കാരണം പറഞ്ഞപ്പോള്‍ പൊലീസുകാരും അമ്പരന്നു. ദൈവത്തിനോടുള്ള തന്റെ പ്രതികാരമാണ് മോഷണമെന്നായിരുന്നു യുവാവിന്റെ മറുപടി. 2012 ല്‍ ഒരു ആക്രമണക്കേസില്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ എച്ച്ഐവി ബാധിതനാകുന്നത്. ഇതോടെ തനിക്ക് മതത്തിലുള്ള വിശ്വാസവും നഷ്ടമായെന്ന് യുവാവ് പറയുന്നു. തന്റെ രോഗബാധ ദൈവത്തിന്റെ പ്രവൃത്തിയാണെന്നാണ് യുവാവിന്റെ വാദം. അതുകൊണ്ടാണ് ദൈവത്തിന്റെ മുതലുകള്‍ മോഷ്ടിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് യുവാവിന്റെ വാദം. ദുര്‍ഗയിലും പരിസരങ്ങളിലുമായി നിരവധി ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയതായി യുവാവ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍ യുവാവ് അതിലേറെ മോഷണം നടത്തിയിട്ടുണ്ടാവുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒരേ രീതിയിലായിരുന്നു ഇയാളുടെ മോഷണമെന്നും പൊലിസ് പറയുന്നു. കാണിക്കവഞ്ചികളില്‍ നിന്ന് പണം മോഷ്ടിക്കുകയും ആഭരണങ്ങള്‍ അവിടെ ഉപേക്ഷിക്കുകയും ചെയ്യും. ഓരോ മോഷണത്തിന് മുന്‍പും ശേഷവും പിടിക്കപ്പെടാതിരിക്കാന്‍ ഇയാള്‍ വസ്ത്രം മാറുമായിരുന്നെന്നും പൊലീസ് പറയുന്നു. ഇയാള്‍ മോഷണത്തിനായി…

    Read More »
  • Breaking News

    ആദ്യഭാര്യ മരിച്ചതോടെ അവരുടെ അനുജത്തിയെ കെട്ടി, ഇനി അവളുടെ അനുജത്തിയെയും കെട്ടണം! യുവാവിന്റെ ആത്മഹത്യാഭീഷണി

    ലഖ്നൗ: ഭാര്യയുടെ സഹോദരിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ ആത്മഹത്യാശ്രമം. ഉത്തര്‍പ്രദേശിലെ കന്നൗജ് സ്വദേശി രാജ് സക്സേനയാണ് ഭാര്യാസഹോദരിയെ വിവാഹം കഴിക്കാനായി വൈദ്യുത ടവറിന് മുകളില്‍ക്കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഒടുവില്‍ മണിക്കൂറുകള്‍ക്ക് ശേഷം ബന്ധുക്കളും പോലീസും ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി. 2021ലായിരുന്നു രാജ് സക്സേനയുടെ ആദ്യവിവാഹം. എന്നാല്‍, ഒരുവര്‍ഷത്തിന് ശേഷം അസുഖത്തെത്തുടര്‍ന്ന് ആദ്യഭാര്യ മരിച്ചു. ഇതോടെ യുവാവ് ആദ്യഭാര്യയുടെ സഹോദരിയെ വിവാഹം കഴിച്ചു. എന്നാല്‍, രണ്ടുവര്‍ഷത്തിന് ശേഷം നിലവിലെ ഭാര്യയുടെ രണ്ടാമത്തെ സഹോദരിയുമായും യുവാവ് പ്രണയത്തിലാവുകയായിരുന്നു. തുടര്‍ന്നാണ് ഭാര്യസഹോദരിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ആത്മഹത്യാശ്രമം നടത്തിയത്. വ്യാഴാഴ്ച രാവിലെ തന്റെ ആഗ്രഹം രാജ് സക്സേന ഭാര്യയോട് പറഞ്ഞിരുന്നു. എന്നാല്‍, ഭാര്യ ഇതിനെ എതിര്‍ത്തതോടെയാണ് യുവാവ് വീടിന് സമീപത്തെ വൈദ്യുത ടവറില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ഒടുവില്‍ അനുനയത്തിന്റെ ഭാഗമായി വിവാഹം നടത്താമെന്ന് ഉറപ്പുനല്‍കിയതോടെ ഏഴുമണിക്കൂറിന് ശേഷം ഇയാള്‍ താഴെയിറങ്ങിയത്. അതേസമയം, ഇത് തന്റെ മാത്രം ആഗ്രഹമല്ലെന്നും ഭാര്യയുടെ സഹോദരിക്കും തന്നെ ഇഷ്ടമാണെന്നും…

    Read More »
  • Kerala

    ധീരമായ കാൽവെയ്പ്പുമായി ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്; ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം കുറിച്ച് “ലോക”

    ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച “ലോക: ചാപ്റ്റർ വൺ ചന്ദ്ര” ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ചിരിക്കുകയാണ്. വേഫേറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമാണിത്. ലോക നിലവാരത്തിൽ ഒരുക്കിയ ഈ മലയാള ചിത്രം കേരളത്തിൻ്റെ അതിരുകൾ താണ്ടി അഭിനന്ദനം നേടുമ്പോൾ പ്രേക്ഷകർ കയ്യടിക്കുന്നത് ദുൽഖർ സൽമാനും വേഫേറർ ഫിലിംസിനും കൂടിയാണ്. ഇത്രയും സങ്കേതിക പൂർണതയിൽ ഒരു ചിത്രം നിർമ്മിക്കുക എന്നതും, സ്ത്രീ കഥാപാത്രത്തെ ചിത്രത്തിൻ്റെ കേന്ദ്രമായി നിർത്തിക്കൊണ്ട് ഇത്രയും വമ്പൻ കാൻവാസിൽ, മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിൽ കഥ പറയുന്ന ഒരു ചിത്രത്തിന് പിന്തുണ കൊടുക്കുക എന്നതുമാണ് ദുൽഖർ സൽമാൻ ചെയ്തത്. ഒരുപക്ഷേ മലയാള സിനിമയിൽ ഒരു നിർമ്മാതാവ് കാണിച്ച ഏറ്റവും വലിയ ദീർഘ വീക്ഷണം കൂടിയാണ് ഇതെന്ന് വിശേഷിപ്പിക്കാം. ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിന് തന്നെ ഇതിലൂടെ തുടക്കം കുറിക്കുമ്പോൾ മലയാള സിനിമ അതിൻ്റെ അതിരുകൾ ഭേദിച്ച് വളരുന്നതിന് വേഫേറർ ഫിലിംസ് ഒരു നിമിത്തമായി മാറുകയാണ്.…

    Read More »
  • Breaking News

    കണ്ണപുരം സ്ഫോടനം: നിര്‍മ്മാണത്തിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല; മരിച്ചത് 2016 ലെ സ്‌ഫോടന കേസ് പ്രതിയുടെ ബന്ധു; അന്വേഷണം ക്രൈംബ്രാഞ്ചിന്

    കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം കീഴറയിലെ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്ത കണ്ണൂര്‍ ചാലാട് സ്വദേശി അനൂപ് മാലിക്കിനെതിരെ സ്‌ഫോടക വസ്തു നിയമപ്രകാരം കേസെടുത്തു. 2016 ല്‍ കണ്ണൂര്‍ പൊടിക്കുണ്ടിലെ വീട്ടില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്. കണ്ണൂര്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാ മാണ് മരിച്ചതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ് മാധ്യമങ്ങളോട് പറഞ്ഞു. അനൂപ് മാലികിന്റെ ബന്ധുവാണ് ഇയാള്‍. അനൂപിനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്‌ഫോടക വസ്തുക്കളാണ് സഫോടനം നടന്ന വീട്ടില്‍ നിര്‍മ്മിച്ചിരുന്നത്. ഇത്തരം വസ്തുക്കളുടെ നിര്‍മ്മാണത്തിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. കണ്ണപുരം കീഴറയിലെ സ്ഫോടന കേസില്‍ പ്രതിയായ അനൂപ് മാലിക് മുന്‍പും…

    Read More »
  • Movie

    അന്ധവിശ്വാസങ്ങള്‍ക്ക് ചിരിയില്‍ പൊതിഞ്ഞ വിമര്‍ശനം; ‘സുധിപുരാണം’ ടൈറ്റില്‍ സോംഗ് ലിറിക്കല്‍ വീഡിയോ പുറത്ത്

    സമൂഹത്തിലെ ചില അന്ധവിശ്വാസങ്ങളെ ഹാസ്യരൂപേണ വിമര്‍ശിക്കുന്ന സിനിമയാണ് സുധിപുരാണം. ഫാമിലി കോമഡി ജോണറില്‍ ഒരുക്കിയ ചിത്രത്തിന്റെ ടൈറ്റില്‍ സോംഗ് ലിറിക്കല്‍ വീഡിയോ റിലീസായി. സിനിമ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഗ്ലോബല്‍ ഫിലിം മേക്കേഴ്‌സി (FGFM) ന്റെ തിരുവനന്തപുരം യൂണിറ്റാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. സിനിമ ആഗ്രഹിച്ചു നടക്കുന്ന എന്നാല്‍ തന്നെക്കാള്‍ അന്ധവിശ്വാസങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുന്ന സുധീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന തമാശ നിറഞ്ഞ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. സുധീഷ് എന്ന ടൈറ്റില്‍ റോള്‍ അവതരിപ്പിക്കുന്നത് അഭിഷേക് ശ്രീകുമാറാണ്. വരദയാണ് നായിക. ഒപ്പം സൈലന്‍, ഷീല സൈലന്‍, അനില്‍ വേട്ടമുക്ക്, അനിത എസ് എസ്, സ്റ്റീഫന്‍, വസന്തകുമാരി, ബാബു ശാന്തിവിള, രമേശ് ആറ്റുകാല്‍, അഡ്വ ജോയ് തോമസ്, രാജന്‍ ഉമ്മനൂര്‍, ബിജി ജോയ്, ബേബി ശിവന്ധിക, ബേബി ശിവാത്മിക, അക്ഷയ്, വിബില്‍ രാജ്, സിദ്ധിഖ് കുഴല്‍മണ്ണം എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനര്‍ , നിര്‍മ്മാണം – എഫ് ജി എഫ് എം, രചന,…

    Read More »
  • Breaking News

    ജപ്പാനില്‍ മോദിയുടെ ബുള്ളറ്റ് ട്രെയിന്‍ യാത്ര, സഹയാത്രികനായി ജപ്പാന്‍ പ്രധാനമന്ത്രിയും

    ടോക്കിയോ: ജപ്പാന്‍ സന്ദര്‍ശനത്തിനിടെ ബുള്ളറ്റ് ട്രെയിനില്‍ സഞ്ചരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്‌ക്കൊപ്പം ടോക്കിയോ മുതല്‍ സെന്‍ഡായ് വരെയായിരുന്നു യാത്ര. യാത്രയുടെ ചിത്രങ്ങള്‍ മോദി ട്വിറ്ററില്‍ പങ്കുവച്ചു. ജാപ്പനീസ് ഭാഷയിലാണ് ബുള്ളറ്റ് ട്രെയിന്‍ യാത്രയെ കുറിച്ചുള്ള മോദിയുടെ ട്വീറ്റ്. വികസനത്തിന്റെയും സൗഹൃദത്തിന്റെയും യാത്ര എന്നായിരുന്നു ഇരു നേതാക്കളുടെയും ബുള്ളറ്റ് ട്രെയിന്‍ യാത്രയെ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വിശേഷിപ്പിച്ചത്. യാത്രയ്ക്കിടെ ജപ്പാന്‍ പ്രധാനമന്ത്രിക്ക് പുറമെ 16 ജാപ്പനീസ് പ്രവിശ്യകളുടെ തലവന്മാരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. യാത്രയ്ക്ക് ഒടുവില്‍ ജാപ്പനീസ് റെയില്‍വേയില്‍ പരിശീലനത്തിലേര്‍പ്പെടുന്ന ഇന്ത്യക്കാരായ ലോക്കോ പൈലറ്റുമാരെയും നരേന്ദ്ര മോദി സന്ദര്‍ശിച്ചു. സെന്‍ഡായില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. 15-ാം ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ചയാണ് നരേന്ദ്ര മോദി ജപ്പാനിലെത്തിയത്. ജപ്പാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായാണ് മോദിയുടെ ചൈനയാത്ര. ചൈനീസ് സമയം നാളെ ഉച്ചയ്ക്ക്…

    Read More »
  • India

    അബിഷൻ ജീവിന്ത് – അനശ്വര രാജൻ ചിത്രവുമായി സിയോൺ ഫിലിംസും എംആർപി എന്റർടെയ്ൻമെന്റും

    സൌന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് മദൻ. എംആർപി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മഗേഷ് രാജ് പാസിലിയനും നസറത്ത് പാസിലിയനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശികുമാർ, സിമ്രാൻ, ആർജെ ബാലാജി, മണികണ്ഠൻ, രഞ്ജിത് ജയകോടി, പ്രഭു റാം വ്യാസ്, ഡിഡി തുടങ്ങിയ പ്രമുഖ ചലച്ചിത്ര, വ്യവസായ പ്രമുഖർ പങ്കെടുത്ത ഒരു പരമ്പരാഗത പൂജ ചടങ്ങോടെയാണ് ചിത്രത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്. ഈ വർഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ടൂറിസ്റ്റ് ഫാമിലി’യുടെ വമ്പിച്ച വിജയത്തെത്തുടർന്ന്, അതിന്റെ സംവിധായകൻ അബിഷൻ ജീവിന്ത് ഈ റൊമാന്റിക് ഡ്രാമയിലൂടെ ആദ്യമായി നായകനായി അഭിനയിക്കാൻ ഒരുങ്ങുകയാണ്. ആവേശകരവും പുതുമയുള്ളതുമായ ഒരു കഥയിലൂടെ, ഇന്നത്തെ യുവപ്രേക്ഷകരെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പ്രോജക്റ്റിൽ മലയാളത്തിലെ പ്രശസ്ത നായികാ താരം അനശ്വര രാജൻ അദ്ദേഹത്തോടൊപ്പം വേഷമിടും.…

    Read More »
  • Breaking News

    ഓണം വെള്ളത്തിലാകുമോ? ന്യൂനമര്‍ദം ദുര്‍ബലമായി; അടുത്തയാഴ്ച വീണ്ടും പുതിയ ന്യൂനമര്‍ദം

    തിരുവനന്തപുരം: ന്യൂനമര്‍ദം ദുര്‍ബലമായതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ലഭിച്ചു കൊണ്ടിരുന്ന മഴയുടെ ശക്തിയും കുറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ സാധാരണ ഇടവിട്ടുള്ള മഴ സാധ്യത മാത്രമെന്ന് കാലാവസ്ഥാ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം വ്യക്തമാക്കി. സെപ്റ്റംബര്‍ 2,3 തീയതികളിലായി ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ സൂചനയുണ്ട്. നിലവിലെ സൂചന പ്രകാരം ഓണം ആദ്യ ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ മഴ പ്രതീക്ഷിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തു പൊതുവെയും മഴ ലഭിച്ചേക്കാം. ഇതില്‍ മാറ്റങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു. നിലവില്‍ എല്ലാം ജില്ലകളിലും പലയിടങ്ങളിലായി മഴ അനുഭവപ്പെടുന്നുണ്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് കക്കയത്ത് കഴിഞ്ഞ 100 ദിവസത്തിനുള്ളില്‍ പെയ്തത് 6046 മില്ലിമീറ്റര്‍ മഴയാണ്. 100 ല്‍ 91 ദിവസവും കക്കയം സ്റ്റേഷനില്‍ മഴ രേഖപ്പെടുത്തി. ഇതില്‍ 21 ദിവസവും 100 മില്ലിമീറ്ററിന് മുകളിലായിരുന്നു മഴ. 22 ദിവസം 50നും 99 മില്ലിമീറ്ററിനും ഇടയിലായിരുന്നു മഴ. ജൂലൈ 17നാണ് കക്കയത്ത്…

    Read More »
Back to top button
error: