Breaking NewsMovie

‘പ്രകമ്പനം’ സിനിമയുടെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരുക്ക്

കൊച്ചി: പ്രകമ്പനം സിനിമയുടെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ നടൻ സാഗർ സൂര്യയ്ക്ക് പരുക്ക്. സാഗർ സൂര്യ, ഗണപതി എന്നിവരെ പ്രധാന കഥാപാത്രങ്ങൾ ആക്കി എറണാകുളത്ത് ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഹൊറർ കോമഡി എന്റർടൈനർ ചിത്രം പ്രകമ്പനത്തിന്റെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്, ആദ്യ ഷെഡ്യൂൾ പൂർത്തിയാകാൻ ഇരിക്കെ
യാണ് അപകടം. പ്രാഥമിക ചികിത്സയ്ക്കായി സാഗറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷത്തിൽ എത്തുന്ന ഹൊറർ-കോമഡി എന്റർടെയ്നർ ആണ് ‘പ്രകമ്പനം’ ഇവർക്ക് പുറമേ അമീൻ, അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരൻ, അനീഷ് ഗോപാൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിനുശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രകമ്പനം’

Signature-ad

നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രിയേഷൻസിന്റെയും ബാനറിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘നദികളിൽ സുന്ദരി യമുന’ എന്ന ഹിറ്റ് ചിത്രത്തിനുശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ-കോമഡി എന്റർടെയ്നറാണ്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ശ്രീഹരി വടക്കൻ.

ഹോസ്റ്റൽ ജീവിതവും അതിന്റെ രസങ്ങളും പശ്ചാത്തലമായി വരുന്ന സിനിമയാണ് ‘പ്രകമ്പനം’. കൊച്ചിയിലെ മെൻസ് ഹോസ്റ്റലും കണ്ണൂരും പശ്ചാത്തലമാകുന്ന ചിത്രത്തിൽ അമീൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

‘പണി ‘എന്ന ചിത്രത്തിലെ ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യയും സ്വതസിദ്ധമായ ഹാസ്യശൈലിയുള്ള ഗണപതിയും ഒരുമിക്കുമ്പോൾ ‘പ്രകമ്പന’ത്തിനുള്ള പ്രതീക്ഷകൾ ഏറെയാണ്.

ചിത്രത്തിന്റെ ഛായഗ്രഹണം ആൽബി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഭിജിത്ത് നായർ. എഡിറ്റർ സൂരജ് ഇ.എസ്, മ്യൂസിക് ഡയറക്ടർ ബിബിൻ അശോക്, പ്രൊഡക്ഷൻ ഡിസൈൻ സുഭാഷ് കരുൺ, വരികൾ വിനായക് ശശികുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അംബ്രൂ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശശി പൊതുവാൾ, വി.എഫ്. എക്സ് മേരാക്കി,മേക്കപ്പ് ജയൻ പൂങ്കുളം, പിആർഒ വാഴൂർ ജോസ്,മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

Back to top button
error: