Month: July 2025

  • Breaking News

    കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു പൊള്ളലേറ്റ 2 കുട്ടികളും മരിച്ചു, യുവതിയുടെ നില ​ഗുരുതരം

    കൊച്ചി: സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാറിനു തീപിടിച്ച് പൊട്ടിത്തെറിച്ച് പൊള്ളലേറ്റ സംഭവത്തിൽ രണ്ടാമത്തെ കുട്ടിയും മരിച്ചു. പാലക്കാട് പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിന്റെ മക്കളായ ആൽഫ്രഡ് (6), എമിലീന (4) എന്നിവരാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. അപകടത്തിൽ കുട്ടികളുടെ മാതാവായ എൽസി (37), മൂത്ത മകൾ അലീന (10), മുത്തശ്ശി ഡെയ്സി (65) എന്നിവർക്കും പൊള്ളലേറ്റിരുന്നു. എൽസിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇതിൽ എമിലീന നേരത്തെ മരിച്ചിരുന്നു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ എൽസി ജോലികഴിഞ്ഞു കാറിൽ വീട്ടിലെത്തിയ ശേഷം പുറത്തുപോകാനായി മക്കളുമായി കാറിൽ കയറി സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. കാറിന്റെ പിൻഭാഗത്തു നിന്നു തീപടരുകയായിരുന്നു എന്നാണ് വിവരം. ബഹളം കേട്ട് ആളുകളെത്തുമ്പോൾ പൊള്ളലേറ്റ കുട്ടികളെ കാറിനു പുറത്തെത്തിച്ചു നിലത്തു കിടത്തിയ നിലയിലായിരുന്നു. അപ്പോഴേക്കും എൽസിയുടെ ശരീരത്തിൽ തീ പടർന്നുപിടിച്ചിരുന്നെന്നും സമീപവാസികൾ പറഞ്ഞു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണു മുത്തശ്ശിക്കു പൊള്ളലേറ്റത്. മു അപകടത്തിൽ…

    Read More »
  • Breaking News

    ഞങ്ങളാണ് ഭരണത്തിലുള്ളതെന്നു പറഞ്ഞ് ഭർതൃ മാതാവിന്റെ ഭീഷണി, കാണാൻ ചേലില്ല, കറുത്തവളാ എന്ന് പറഞ്ഞ് അധിക്ഷേപിക്കും!! 10 ലക്ഷം രൂപ കണക്ക് പറഞ്ഞ് സ്ത്രീധനം വാങ്ങിയതാ, വീണ്ടും പണം ആവശ്യപ്പെട്ട് പീഡനം, യുവതിയുടെ പരാതിയിൽ ധനമന്ത്രിയുടെ ഡ്രൈവർക്കെതിരെ കേസ്

    ഇടുക്കി: തൊടുപുഴ സ്വദേശിനിക്ക് ഭര്‍തൃ വീട്ടില്‍ സ്ത്രീധന പീഡനം. പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നു കാണിച്ച് യുവതി നൽകിയ പരാതിയിൽ ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ ഡ്രൈവറായ ഈരാറ്റുപേട്ട സ്വദേശി മാഹിനെതിരെ കേസ്. പോലീസില്‍ പരാതി നല്‍കിയപ്പോള്‍ കേസെടുക്കാന്‍ തയാറായില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ പറയുന്നു. കോടതിയുടെ നിര്‍ദ്ദേശപ്രകാരം മാഹിനെതിരെ സ്ത്രീധന പീഡനത്തിന് കേസെടുത്തു. ”അഞ്ച് വര്‍ഷത്തിനിടയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നല്ലൊരു ദാമ്പത്യ ജീവിതം ഉണ്ടായിട്ടില്ല. 9 മാസമായിട്ട് എന്റെ സ്വന്തം വീട്ടിലാണ്. ഭര്‍ത്താവിന്റെ ഉമ്മ ഇറക്കിവിട്ടതാണ്. കാണാന്‍ ചേലില്ല, കറുത്തവളാ എന്ന് പറഞ്ഞ് അധിക്ഷേപിക്കും. 10 ലക്ഷം രൂപ കണക്ക് പറഞ്ഞ് സ്ത്രീധനം വാങ്ങിയതാ. ഇപ്പോള്‍ അത് കുറഞ്ഞുപോയെന്നാ പറയുന്നത്. പാത്രം വച്ച് അടിച്ചിട്ടുണ്ട്” യുവതി പറയുന്നു. പരാതിപ്പെട്ടാലും ഒന്നുമില്ലെന്നും ഞങ്ങളാണ് ഭരണത്തിലുള്ളതും ഭര്‍തൃ മാതാവ് ഭീഷണിപ്പെടുത്തി എന്നും യുവതി മാധ്യമങ്ങളോടു പറഞ്ഞു.

    Read More »
  • Movie

    പുഷ്പാ ഫെയിം ഗായിക ഇന്ദ്രവതി ചൗഹാന്‍ ആദ്യമായി മലയാളത്തില്‍ പാടുന്നു…

    പാന്‍ ഇന്ത്യന്‍ ചിത്രം പുഷ്പയിലെ ‘ഉ ആണ്ടവാ മാവാ….. ഉ ഊ ആണ്ടവാ മാവാ…..’ എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാന്‍ ആദ്യമായി മലയാളത്തില്‍ പാടുന്നു. ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍കുമാര്‍ ജി നിര്‍മ്മിച്ച് സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘അങ്കം അട്ടഹാസം’ എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിനു വേണ്ടിയാണ് ഇന്ദ്രവതി പാടുന്നത്. കഴിഞ്ഞ ദിവസം ഹൈദ്രാബാദ് സ്റ്റുഡിയോയിലായിരുന്നു റിക്കോര്‍ഡിംഗ് നടന്നത്. മാധവ് സുരേഷ്, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം തിരുവനന്തപുരം പശ്ചാത്തലമാക്കി അവതരിപ്പിക്കുന്ന ആക്ഷന്‍ പാക്ക്ഡ് ത്രില്ലറാണ്. ഫിനിക്‌സ് പ്രഭു ഉള്‍പ്പെടെ മികച്ച ആക്ഷന്‍ കോറിയോഗ്രാഫര്‍മാര്‍ ചിത്രത്തിന്റെ ഭാഗമാകുന്നു. മ്യൂസിക് ഡയറക്ടര്‍ – ശ്രീകുമാര്‍ വാസുദേവ്, ഗാനരചന – ഡസ്റ്റണ്‍ അല്‍ഫോണ്‍സ്, കോ- പ്രൊഡ്യൂസര്‍- സാമുവല്‍ മത്തായി (ഡടഅ), ക്യാമറ – ശിവന്‍ എസ് സംഗീത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഹരി വെഞ്ഞാറമൂട്, പി…

    Read More »
  • Breaking News

    പാലക്കാട്ട് കാര്‍ പൊട്ടിത്തെറിച്ച് അപകടം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലുവയസ്സുകാരി മരിച്ചു

    കൊച്ചി: പാലക്കാട് പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റവരില്‍ ഒരു കുട്ടി മരിച്ചു. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍-എല്‍സി ദമ്പതിമാരുടെ മകള്‍ എംലീന മരിയ മാര്‍ട്ടിന്‍ (4) ആണ് ശനിയാഴ്ച ഉച്ചയോടെ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ എംലീന എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തില്‍ മാരകമായി പൊള്ളലേറ്റ എല്‍സിയും ഇവരുടെ മറ്റൊരു മകന്‍ ആല്‍ഫിന്‍ മാര്‍ട്ടിനും(6) എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് കാര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു. അപകടത്തില്‍ പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്റെ ഭാര്യ എല്‍സി (37), മക്കളായ അലീന (10), ആല്‍ഫിന്‍ (ആറ്), എമിലി (നാല്), എല്‍സിയുടെ അമ്മ ഡെയ്സി (65) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. എല്‍സി, ആല്‍ഫിന്‍, എമിലി എന്നിവരെ പിന്നീട് വിദഗ്ധചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മറ്റുരണ്ടുപേരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു: അപകട കാരണം…

    Read More »
  • Breaking News

    2026ല്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തും; തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ ആഹ്വാനം ചെയ്ത് അമിത് ഷാ

    തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുടെ ഭാവി ശോഭനവും കരുത്തുറ്റതുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പതിനഞ്ച് വര്‍ഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ട്. ഇവിടുത്തെ രാഷ്ട്രീയം മനസിലാക്കുന്നു. ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ വികസനം ആണെന്നും സിപിഎമ്മിന്റെ ലക്ഷ്യം അണികളുടെ വികസനമാണെന്നും അദ്ദേഹം പറഞ്ഞു. പുത്തരിക്കണ്ടത്ത് ബിജെപി വാര്‍ഡ് തല നേതൃസം?ഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം എല്‍ഡിഎഫിനും യുഡിഎഫിനും നിരവധി അവസരം നല്‍കി. എന്നാല്‍ അക്രമവും അഴിമതിയും പ്രീണനവുമാണ് അവര്‍ തിരികെ നല്‍കിയത്. കേരളത്തില്‍ തഴച്ചുവളര്‍ന്ന മത തീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് നരേന്ദ്രമോദി സര്‍ക്കാരാണ്. പിഎഫ്‌ഐക്കെതിരെ എന്ത് നടപടിയാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരെടുത്തത്. മാറ്റം വേണമെങ്കില്‍ ബിജെപിയെ വിജയിപ്പിക്കണം. 2026ല്‍ കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തും. സ്വപ്നം സാക്ഷാത്കരിക്കാനുള്ള സമയമായിരിക്കുന്നു. ബിജെപിയില്ലാതെ വികസിത കേരളം സാധ്യമാകില്ല. തദേശ തിരഞ്ഞെടുപ്പില്‍ ബിജെപി 25 ശതമാനം വോട്ട് നേടുമെന്നും മന്ത്രി പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങാനും പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. പ്രവര്‍ത്തകരോട് മുദ്രാവാക്യം ഉറക്കെ…

    Read More »
  • തരൂരിന് മുന്നണിയിലും പിന്തുണ നഷ്ടമാകുന്നു; കൈവിട്ട് ലീഗും ആര്‍എസ്പിയും; കോണ്‍ഗ്രസിനും വിമര്‍ശനം

    തിരുവനന്തപുരം: സമീപകാല പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും മൂലം ശശി തരൂര്‍ എംപിക്ക് യുഡിഎഫ് ഘടകകക്ഷികളുടെ പിന്തുണ കൂടി നഷ്ടമാകുന്നു. പല പ്രതിസന്ധി ഘട്ടങ്ങളിലും പിന്തുണച്ചിരുന്ന മുസ്ലിം ലീഗും ആര്‍എസ്പിയും ശശി തരൂരിനെതിരെ പരസ്യമായി രംഗത്തെത്തി. യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളെ എതിര്‍ത്തുകൊണ്ടുള്ള തരൂരിന്റെ പ്രവര്‍ത്തനങ്ങളാണ് യുഡിഎഫ് ഘടകകക്ഷികളുടെ അപ്രീതിക്ക് ഇടയാക്കിയത്. ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ സംഘടിപ്പിച്ച ഉച്ചഭക്ഷണ വിരുന്നില്‍ തരൂര്‍ പങ്കെടുത്തതാണ് അതിലൊന്ന്. ഇതേക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശശി തരൂരിന്റെ മേല്‍ യാതൊരു നിയന്ത്രണവുമില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവില്ലാതെയാണ് തരൂര്‍ കാര്യങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ശശി തരൂരിന്റെ ചില പ്രവൃത്തികളില്‍ മുസ്ലീം ലീഗിന് കടുത്ത വിയോജിപ്പുണ്ട്. കുറച്ചുകാലമായി തരൂര്‍ ഇതു തുടരുന്നു. ഇത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണ്.’ പിഎംഎ സലാം ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ തരൂര്‍ സജീവമാകുന്നത് തടയാന്‍ സംസ്ഥാനത്തെ ഏതാനും…

    Read More »
  • Kerala

    ആകെ 24 മണിക്കൂറല്ലേ ഉള്ളൂ, ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവര്‍ത്തിക്കേണ്ടത്? മന്ത്രി ശിവന്‍കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

    കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റ ആവശ്യത്തില്‍ ഉറച്ച് സമസ്ത. സമുദായത്തിന്റെ കൂടി വോട്ടു നേടിയാണ് സര്‍ക്കാര്‍ അധികാരത്തിലേറിയത്. സര്‍ക്കാരിന് വാശി പാടില്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി മാന്യമായിരിക്കണം. സമയം വേറെ കണ്ടെത്താമെന്നാണെങ്കില്‍ എല്ലാവര്‍ക്കും വേറെ സമയം കണ്ടെത്താമല്ലോ. പിന്നെ നമ്മള്‍ സമയം കണ്ടെത്തണമെന്ന് പറഞ്ഞാല്‍ ആകെ 24 മണിക്കൂറല്ലേ ഉള്ളൂവെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഇതില്‍ വേറെ എങ്ങനെയാണ് സമയം കണ്ടെത്തുക. ഉറങ്ങുന്ന സമയത്താണോ പിന്നെ മദ്രസ പ്രവര്‍ത്തിക്കേണ്ടത്?- ജിഫ്രി തങ്ങള്‍ ചോദിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ ശൈലി ശരിയല്ല. മന്ത്രി അങ്ങനെയല്ല പറയേണ്ടത്. ആലോചിച്ച് ചെയ്യാം എന്നായിരുന്നു പറയേണ്ടിയിരുന്നത്. മറുപടികളൊക്കെ മാന്യമായി വേണം പറയാന്‍, ആരു പറയുകയാണെങ്കിലും… മനസ്സിലായില്ലേ. ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ആരും സമരം ചെയ്തിട്ടും കാര്യമില്ല, ഇതൊന്നും അംഗീകരിക്കില്ല എന്നൊക്കെ പലര്‍ക്കും പറയാം. അതു ശരിയല്ല. ഇത് വലിയ ഒരു സമൂഹത്തിന്റെ ആവശ്യമല്ലേ. സമുദായങ്ങളുടെ കാര്യങ്ങളൊക്കെ നോക്കാനല്ലേ ഇവിടെ…

    Read More »
  • Breaking News

    വയനാട് കോണ്‍ഗ്രസില്‍ കൈയാങ്കളി; ഡിസിസി പ്രസിഡന്റിനെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു

    കല്പറ്റ: വയനാട് കോണ്‍ഗ്രസില്‍ കയ്യാങ്കളി. ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചനെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. മുള്ളന്‍കൊല്ലിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി വികസന സെമിനാറില്‍വെച്ചായിരുന്നു മര്‍ദനം. മണ്ഡലം പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് കൈയാങ്കളിയില്‍ കലാശിച്ചതെന്നാണ് വിവരം. സംഘര്‍ഷത്തെ തുടര്‍ന്ന് സെമിനാര്‍ നടത്താനായില്ല. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ആലോചനയോഗത്തിനിടയിലായിരുന്നു സംഭവം. എന്‍.ഡി. അപ്പച്ചനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് നിലവിലെ മണ്ഡലം പ്രസിഡന്റ്. ഇതില്‍ ഐ.സി. ബാലകൃഷ്ണന്‍ ഗ്രൂപ്പിനും കെ.എല്‍. പൗലോസ് ഗ്രൂപ്പിനും എതിര്‍പ്പുകളുണ്ടായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്ന തര്‍ക്കമാണ് ഡിസിസി പ്രസിഡന്റിനെ മര്‍ദിക്കുന്ന നിലയിലേക്ക് സ്ഥിതിഗതികള്‍ എത്തിച്ചത്. ഏതാനും നാളുകളായി വയനാട് കോണ്‍ഗ്രസില്‍ ചില അസ്വാരസ്യങ്ങളുണ്ട്. ഐ.സി. ബാലകൃഷ്ണനും എന്‍.ഡി. അപ്പച്ചനു തമ്മില്‍ ഇത്തരത്തില്‍ വാക്കുതര്‍ക്കം ഉണ്ടായതിന്റെ ഓഡിയോ സന്ദേശവും മുമ്പ് പുറത്തുവന്നിരുന്നു. വാക്കുതര്‍ക്കവും കടന്ന് കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കുന്ന നിലയിലേക്കാണ് വയനാട്ടില്‍ കാര്യങ്ങള്‍ നീങ്ങുന്നത്. തദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ഉള്‍പാര്‍ട്ടിപ്പോര് കോണ്‍ഗ്രസിന് വയനാട്ടില്‍…

    Read More »
  • Social Media

    ഒട്ടും പ്രതീക്ഷിച്ചില്ല! ആദ്യരാത്രിയില്‍ നവവധു ഭര്‍ത്താവിനോട് ചെയ്തത്

    വിവാഹവും അതിനുശേഷമുളള നിമിഷങ്ങളും ദമ്പതികളെ സംബന്ധിച്ചടത്തോളം ജീവിതത്തില്‍ എക്കാലവും ഓര്‍ത്തുവയ്ക്കാനുളളവയാണ്. ഇപ്പോഴിതാ വിവാഹം നടന്ന രാത്രിയില്‍ യുവാവും യുവതിയും ചെയ്ത കാര്യമാണ് സോഷ്യല്‍ മീഡിയയല്‍ തരംഗമായിരിക്കുന്നത്. ആദ്യരാത്രിയില്‍ തനിക്ക് ഭാര്യയില്‍ നിന്നുണ്ടായ വേറിട്ട അനുഭവം ഒരു യുവാവ് സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞിരിക്കുകയാണ്. ഇരുവരുടെയും കൃത്യമായ പേരോ സ്ഥലമോ ഇന്‍സ്?റ്റഗ്രാം പോസ്?റ്റില്‍ വെളിപ്പെടുത്തിയിട്ടുമില്ല. അര്‍ഷാദ് ഖാന്‍ എന്ന പേരുളള ഇന്‍സ്?റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘എന്റെ ഭാര്യ’ എന്നാണ് ക്യാപ്ഷന്‍. മ?റ്റൊരു വ്യക്തിക്കും ലഭിക്കാത്ത ആദ്യരാത്രിയാണ് തനിക്ക് ലഭിച്ചതെന്നാണ് യുവാവിന്റെ വാദം. വീഡിയോയില്‍ അതിമനോഹരമായി അലങ്കരിച്ച ഒരു മുറി കാണാം. യുവാവിന്റെയും യുവതിയുടെയും ആദ്യരാത്രിക്കുവേണ്ടിയാണ് ഇങ്ങനെ അലങ്കരിച്ചിരുന്നത്. എന്നാല്‍ വിവാഹത്തില്‍ യുവാവ് കിടക്കുകയായിരുന്നു. ആ സമയത്താണ് യുവാവിനെ ഞെട്ടിപ്പിക്കുന്ന വിധത്തില്‍ ഭാര്യ ഒരു കാര്യം ചെയ്തത്. തന്റെ ഭര്‍ത്താവിന്റെ കാല്‍ മസാജ് ചെയ്യുകയായിരുന്നു യുവതി. താന്‍ ആവശ്യപ്പെടാതെ തന്നെ ഭാര്യ സഹായിക്കുകയായിരുന്നുവെന്നാണ് യുവാവ് പറയുന്നത്.   View this post on Instagram…

    Read More »
  • Crime

    രാജപുരം കള്ളത്തോക്ക് കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍; നിര്‍മാണവും ഉപയോഗവും വ്യാപകം, മലയോരത്തെ നായാട്ടുസംഘങ്ങള്‍ പ്രധാന കസ്റ്റമേഴ്‌സ്

    കാസര്‍ഗോഡ്: രാജപുരത്തെ കള്ളത്തോക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കൂടി അറസ്റ്റില്‍. രാജപുരം പാലംകല്ലിലെ സന്തോഷ് വിജയന്‍ (36), പരപ്പ മുണ്ടത്തടത്തെ താഴത്ത് പി.ജെ. ഷാജി എന്നിവരാണ് പിടിയിലായത്. രണ്ടുപേരും മലയോരത്തെ പ്രധാന നായാട്ട് സംഘാംഗങ്ങളാണ്. കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഇരുവരെയും വെള്ളിയാഴ്ച രാവിലെ ആറോടെ കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പരപ്പയില്‍നിന്നുമാണ് രാജപുരം ഇന്‍സ്‌പെക്ടര്‍ പി. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പിടിയിലായ മൂന്നംഗസംഘത്തെ കൂടാതെ, തോക്ക് നിര്‍മിക്കാന്‍ ഏല്‍പ്പിച്ച ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. കേസിലെ പ്രധാന പ്രതി ആലക്കോട് അരങ്ങം കാര്‍ത്തികപുരം സ്വദേശി എം.കെ. അജിത്കുമാറിനെ (55) കഴിഞ്ഞദിവസം കോട്ടക്കുന്ന് കൈക്കളന്‍കല്ലിലെ വാടകവീട്ടില്‍നിന്നും നിര്‍മാണം പൂര്‍ത്തിയായ രണ്ട് കള്ളത്തോക്കുകളും നിര്‍മാണം അവസാനഘട്ടത്തിലുള്ള ഒരു തോക്കും സാധനസാമഗ്രികളുമടക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട് വാടകയ്‌ക്കെടുത്ത് നല്‍കിയതും ആവശ്യമായ സഹായങ്ങള്‍ ചെയ്തതും രണ്ടാം പ്രതി സന്തോഷായിരുന്നു. അയാള്‍ക്കും മൂന്നാം പ്രതി പി.ജെ.…

    Read More »
Back to top button
error: