Breaking NewsKeralaNEWS

കൊച്ചി കായലിൽ പരിശീലനത്തിനിടെ നാവിക സേന ഉദ്യോ​ഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി

കൊച്ചി: കൊച്ചി കായലിൽ പരിശീലനത്തിനിടെ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപെട്ട് കാണാതായി. കൊച്ചിയിലെ നേവി ആസ്ഥാനത്ത് പരിശീലനത്തിനു എത്തിയ ടാൻസാനിയൻ ഉദ്യോഗസ്ഥനെയാണ് കാണാതായത്.  അബ്ജുല്‍ ഇബ്രാഹിം സലാഹി എന്നയാളെയാണ് കാണാതായത്. ഇന്ന് വൈകീട്ടോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സും നാവികസേനയും തിരച്ചില്‍ നടത്തുകയാണ്.  ഏഴിമല നാവിക അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കി കൊച്ചിയിൽ എത്തിയതായിരുന്നു.

തേവര പാലത്തിൽ നിന്ന് പരിശീലനത്തിന്റെ ഭാഗമായി കായലിലേക്കു ചാടിയപ്പോഴാണ്‌ ഒഴുക്കിൽപ്പെട്ടത്. നാവികസേനയും അഗ്നിരക്ഷസേനയും നടത്തുന്ന തിരച്ചിൽ പുരോഗമിക്കുകയാണ്.

Back to top button
error: