ആലപ്പുഴ വളഞ്ഞവഴി കടപ്പുറത്ത് കണ്ടെയ്നര്‍ അടിഞ്ഞു; വാന്‍ഹായിലേതെന്ന് സൂചന

ആലപ്പുഴ: അമ്പലപ്പുഴയ്ക്കടുത്ത് വളഞ്ഞവഴി കാക്കാഴം കടപ്പുറത്ത് ഒരു കണ്ടെയ്നര്‍ തീരത്തടിഞ്ഞു. പറവൂര്‍ അറപ്പപ്പൊഴി തീരത്ത് ഒരു ലൈഫ്ബോട്ടും അടിഞ്ഞിട്ടുണ്ട്. ഇതില്‍ വാന്‍ ഹായ് 503 എന്ന് എഴുതിയിട്ടുണ്ട്. അതിനാല്‍ തന്നെ തീപിടിച്ച കപ്പലില്‍ നിന്നുള്ളതാണെന്ന് ഉറപ്പാണ്. ആലപ്പുഴ ജില്ലയില്‍ അടിഞ്ഞ കണ്ടെയ്നര്‍ എവിടെനിന്നാണെന്ന് വ്യക്തമല്ല. ഇതും സിംഗപ്പൂര്‍ കപ്പലായ വാന്‍ ഹായില്‍ നിന്നുള്ളതാണെന്നാണ് കരുതുന്നത്. പ്രദേശവാസികളായ മത്സ്യതൊഴിലാളികള്‍ വിവരം അധികൃതരെ അറിയിച്ചു. ഇതുവരെ പരിശോധന ആരംഭിച്ചിട്ടില്ല. കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്ത് നിന്നും 44 നോട്ടിക്കല്‍ മൈല്‍ അകലെ … Continue reading ആലപ്പുഴ വളഞ്ഞവഴി കടപ്പുറത്ത് കണ്ടെയ്നര്‍ അടിഞ്ഞു; വാന്‍ഹായിലേതെന്ന് സൂചന