Month: January 2025

  • Crime

    ‘പൊലീസുകാരനോട് ആണോടാ കടം ചോദിക്കുന്നത്’; ബിവറേജിന് മുന്നില്‍ വച്ച് 10 രൂപ കടം ചോദിച്ചതിന് വയോധികനെ തല്ലി

    തിരുവനന്തപുരം: പാറശാല ബിവ്‌റേജസ് ഔട്ട്‌ലെറ്റിന് മുന്‍പില്‍ വച്ച് പത്ത് രൂപ കടം ചോദിച്ച വയോധികന് മര്‍ദനം. ‘പൊലീസുകാരനോട് ആണോടാ കടം ചോദിക്കുന്നത്’ എന്ന് ആക്രോശിച്ചായിരുന്നു മര്‍ദനം. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ചയായിരുന്നു സംഭവം. പാറശാല ജംഗ്ഷനിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാനെത്തിയതായിരുന്നു വയോധികന്‍. ഇതിനിടെ മദ്യം വാങ്ങി ഇറങ്ങിയ ആളോട് വയോധികന്‍ പത്ത് കൂപ കടം ചോദിച്ചു. ഉടനെ ‘പൊലീസുകാരനോട് ആണോടാ കടം ചോദിക്കുന്നത്’ എന്ന് ആക്രോശിച്ച് ഇയാള്‍ വയോധികനെ മര്‍ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. വിഷയത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമിക്കപ്പെട്ട വയോധികന്‍ ഔട്ട്‌ലെറ്റില്‍ സ്ഥിരം എത്താറുണ്ടെന്നും കടം വാങ്ങാറുണ്ടെന്നും ഔട്ട്‌ലെറ്റിലെ ജീവനക്കാര്‍ പറഞ്ഞു. മര്‍ദിക്കുന്നത് പൊലീസാണെന്ന് അവകാശപ്പെട്ടതിനാല്‍ ആരും തടയാന്‍ ചെന്നില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. മര്‍ദിച്ചയാള്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണെന്നാണ് സൂചന.

    Read More »
  • Crime

    സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തി; നിയമവിദ്യാര്‍ഥി ഏഴാംനിലയില്‍നിന്ന് വീണുമരിച്ചു

    ലഖ്നൗ: നോയിഡയില്‍ ഫ്ളാറ്റിന്റെ ഏഴാംനിലയില്‍നിന്ന് വീണ് നിയമവിദ്യാര്‍ഥി മരിച്ചു. സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ ഗാസിയാബാദ് സ്വദേശിയായ തപസ്സ് എന്ന യുവാവാണ് മരിച്ചത്. ഇയാള്‍ നോയിഡയിലെ സ്വകാര്യസര്‍വകലാശാലയില്‍ എല്‍എല്‍ബി വിദ്യാര്‍ഥിയാണ്. ശനിയാഴ്ച നോയിഡ സെക്ടര്‍ 99-ലെ സുപ്രീം ടവേഴ്സിലുള്ള ഏഴാമത്തെ ഫ്ളാറ്റില്‍ താമസിച്ചിരുന്ന സുഹൃത്തിന്റെ വീട്ടില്‍ എത്തിയതായിരുന്നു തപസ്സ്. ഫ്ളാറ്റില്‍നിന്ന് വീണ് ഇയാള്‍ മരിച്ചെന്നാണ് പിന്നീട് പുറത്തുവന്ന വിവരം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ പോലീസ് ചോദ്യംചെയ്ത് വരികയാണ്. മരിച്ചയാളുടെ ബന്ധുക്കളെ വിവരമറിയിച്ചതായി പോലീസ് പറഞ്ഞു. ബന്ധുക്കളില്‍നിന്ന് ഔദ്യോഗികകമായി പരാതി ലഭിച്ചാല്‍ കൂടുതല്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് പോലീസ് അറിയിച്ചു.  

    Read More »
  • Crime

    അധിക്ഷേപ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി; മുന്‍കൂര്‍ ജാമ്യത്തിനു നീക്കം

    കൊച്ചി: ഹണി റോസിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പരാതി. ചാനല്‍ ചര്‍ച്ചകളില്‍ നടി ഹണി റോസിനെതിരെ മോശം പരാമര്‍ശം നടത്തിയെന്നു ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയാണു പരാതി നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പരാതിയില്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണു വിവരം. രാഹുല്‍ ഈശ്വറിന് എതിരായ ഹണി റോസിന്റെ പരാതിയില്‍ പൊലീസ് ഇന്ന് കേസെടുത്തേക്കും. ഇന്നലെയാണു രാഹുലിനെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ടെത്തി ഹണി റോസ് പരാതി നല്‍കിയത്. അതിനിടെ രാഹുല്‍ മുന്‍കൂര്‍ ജാമ്യത്തിനു വേണ്ടിയുള്ള നീക്കങ്ങള്‍ ആരംഭിച്ചു. സമൂഹമാധ്യമങ്ങളിലൂടെ രാഹുല്‍ ഈശ്വറിന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ച നടി ഉടന്‍ തന്നെ നിയമനടപടികള്‍ സ്വീകരിക്കുകയായിരുന്നു. ബോബി ചെമ്മണ്ണൂരിന് എതിരായ കേസില്‍ വീണ്ടും മൊഴിയെടുക്കാന്‍ സ്റ്റേഷനിലേക്ക് വിളിച്ചപ്പോള്‍ ആയിരുന്നു രാഹുല്‍ ഈശ്വറിനെതിരെ കൂടി പരാതി നല്‍കിയത്. സമൂഹമാധ്യമങ്ങളില്‍ നടിക്കെതിരെ അശ്ലീല കമന്റുകള്‍ ഇട്ട കൂടുതല്‍ പേര്‍ക്കെതിരെ നടപടികള്‍ ഉണ്ടായേക്കും. നിലവില്‍ നടിയുടെ പരാതിയില്‍ റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാകും കോടതി…

    Read More »
  • India

    18 മാസം കൊണ്ട് 30 ലക്ഷം പേര്‍, കേരള മോഡല്‍ നടപ്പാക്കാന്‍ കേന്ദ്രവും, അഹമ്മദാബാദും അയോദ്ധ്യയും കാശ്മീരും ഉള്‍പ്പെടെ പട്ടികയില്‍

    ന്യൂഡല്‍ഹി: കൊച്ചി വാട്ടര്‍ മെട്രോ ഹിറ്റായതോടെ ഇന്ത്യയിലെ മറ്റിടങ്ങളില്‍ പദ്ധതി വ്യാപിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. വാട്ടര്‍ മെട്രോ മാതൃകയില്‍ ജലഗതാഗതം ആരംഭിക്കാന്‍ നടപടികള്‍ തുടങ്ങി. മികച്ച യാത്രാനുഭവം, മെട്രോ ട്രെയിനിലേതിന് സമാനമായ സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തിയതും പൂര്‍ണമായും പരിസ്ഥിതിസൗഹൃദവുമായ വാട്ടര്‍ മെട്രോ സര്‍വീസുകള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചതോടെയാണ് നടപടി. തടാകം, പുഴ, കായലുകള്‍, സമുദ്രം തുടങ്ങി വൈവിദ്ധ്യമാര്‍ന്നയിടങ്ങളിലാണ് പദ്ധതി സാദ്ധ്യതാപഠനം. കൊച്ചി വാട്ടര്‍ മെട്രോ 18 മാസം കൊണ്ട് മുപ്പത് ലക്ഷം യാത്രികരെ നേടിയെടുത്തതോടെയാണ് പദ്ധതി വ്യാപിപ്പിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നത്. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത വകുപ്പ് കഴിഞ്ഞ നവംബറില്‍ കൊച്ചി മെട്രോയോട് 18 സ്ഥലങ്ങളില്‍ വാട്ടര്‍ മെട്രോ നടപ്പാക്കാനുള്ള സാദ്ധ്യതാ പഠനം നടത്താനാവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കണ്‍സള്‍ട്ടന്‍സി വിഭാഗം രൂപീകരിക്കാന്‍ കെ.എം.ആര്‍.എല്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്‍കിയതോടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആവശ്യമെങ്കില്‍ പുറത്തുനിന്നുള്ള വിദഗ്ദ്ധരുടെ സേവനവും തേടും. മറ്റിടങ്ങളില്‍ പദ്ധതി വെല്ലുവിളിയാണെങ്കിലും പരിചയസമ്പന്നരായ മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തി വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ്…

    Read More »
  • India

    ബിജെപിയുടെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കെജ്രിവാള്‍! വിമര്‍ശനവുമായി അമിത് ഷാ

    ന്യൂഡല്‍ഹി: ലോക്സഭാ മുന്‍ എംപിയും മുതിര്‍ന്ന നേതാവുമായ രമേഷ് ബിധുരിയായിരിക്കും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കെജ്രിവാളിന് എങ്ങനെ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. ശനിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ കുറിച്ച് കെജ്രിവാള്‍ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസിനും എഎപിക്കും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായി ഒന്നും ചെയ്യാന്‍ കഴിയില്ല. വോട്ട് ബാങ്കിനു വേണ്ടിയാണ് അവര്‍ ഒരോദിവസവും വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. വരുന്ന ഒന്നോ രണ്ടോ ദിവസത്തില്‍ ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി രമേഷ് ബിധുരിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു കെജ്രിവാളിന്റെ പ്രസ്താവന. ബിജെപിയുടെ മുഖ്യമന്ത്രിമുഖമായതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും എംപിയായിരിക്കെ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ എന്തൊക്കെ കാര്യങ്ങള്‍ ചെയ്തുവെന്ന് രമേഷ് പറയണമെന്നും കെജ്രിവാള്‍ വ്യക്തകമാക്കിയിരുന്നു. കല്‍ക്കാജി മണ്ഡലത്തില്‍ നിന്നാണ് രമേഷ് ബിധുരി ജനവിധി തേടുന്നത്. മുഖ്യമന്ത്രി അതിഷിയാണ് ഇവിടെ എഎപി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് എംപി…

    Read More »
  • Crime

    വിദ്യാര്‍ത്ഥികളോട് ലൈംഗികാതിക്രമം; സ്‌കൂള്‍ ബസ് ഡ്രൈവറും സഹായിയും അറസ്റ്റില്‍

    കൊല്ലം: വിദ്യാര്‍ത്ഥികളോട് ലൈംഗികാതിക്രമം നടത്തിയ സ്‌കൂള്‍ ബസ് ഡ്രൈവറും സഹായിയും അറസ്റ്റില്‍. ഡ്രൈവര്‍ തൃക്കോവില്‍വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സൂള്‍ ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ശരീരത്തില്‍ സ്പര്‍ശിക്കുകയും, ലൈംഗിക ചുവയോടെ സാസാരിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് എട്ടു വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടത്. കുറച്ചു മാസങ്ങളായി ശല്യം തുടരുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇതിനു പിന്നാലെയാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളുടെ പരാതി ശക്തികുളങ്ങര പൊലീസിന് കൈമാറിയത്. കുട്ടികളുടെ പക്കല്‍ നിന്നും പൊലീസ് രഹസ്യമൊഴി എടുത്തു. ഇതിനുശേഷമാണ് പ്രതികളായ സാബുവിനെയും സുഭാഷിനെയും ശക്തികുളങ്ങരെ പൊലീസ് അറസ്റ്റ് ചെയ്തത്.  

    Read More »
  • Crime

    തമ്പാനൂരിലെ ലോഡ്ജില്‍ യുവാവും യുവതിയും മരിച്ചനിലയില്‍; യുവതിയെ കൊന്ന് ജീവനൊടുക്കിയതെന്ന് നിഗമനം

    തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേയാട് സ്വദേശികളായ കുമാര്‍, ആശ എന്നിവരാണ് മരിച്ചത്. യുവതിയെ കൊലപ്പെടുത്തിയശേഷം കുമാര്‍ ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുമാര്‍ സ്വകാര്യ ടി.വി. ചാനലിലെ അസി. പ്രൊഡ്യൂസറാണ്. രണ്ടുദിവസം മുമ്പാണ് കുമാര്‍ തമ്പാനൂരിലെ ലോഡ്ജില്‍ മുറിയെടുത്തത്. പേയാട് സ്വദേശിനിയായ ആശ കഴിഞ്ഞദിവസമാണ് ഇയാളുടെ മുറിയിലെത്തിയതെന്നാണ് വിവരം. കഴിഞ്ഞദിവസം മുതല്‍ ഇരുവരെയും പുറത്തുകണ്ടിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ ഞായറാഴ്ച രാവിലെ മുറിതുറന്ന് പരിശോധിച്ചതോടെയാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. ഉടന്‍തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കഴുത്തിന് മുറിവേറ്റ നിലയിലായിരുന്നു ആശയുടെ മൃതദേഹം. യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം യുവാവ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ്.

    Read More »
  • Crime

    കായികതാരത്തെ പീഡിപ്പിച്ചവരില്‍ ഓട്ടോക്കാരും കച്ചവടക്കാരും; വിവാഹം ഉറപ്പിച്ച യുവാവും അറസ്റ്റില്‍

    പത്തനംതിട്ട: കായികതാരമയ ദലിത് പെണ്‍കുട്ടിയെ അറുപതോളം പേര്‍ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. രാത്രി വൈകി പമ്പയില്‍ നിന്നാണു പ്രതികളെ പിടികൂടിയത്. 20 പേര്‍ ഇതുവരെ കേസില്‍ അറസ്റ്റിലായി. 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കായികതാരമായ പെണ്‍കുട്ടിയുടെ മൊഴിയില്‍ ഇന്നും കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണു വിവരം. അടുത്ത ദിവസം വിവാഹ നിശ്ചയം തീരുമാനിക്കപ്പെട്ട യുവാവ് ഉള്‍പ്പെടെ ഇന്നലെ പിടിയിലായിരുന്നു. പിടിയിലായവരില്‍ മൂന്നുപേര്‍ ഓട്ടോറിക്ഷ തൊഴിലാളികളാണ്. മത്സ്യകച്ചവടക്കാരായ സഹോദരങ്ങള്‍, പ്ലസ് ടു വിദ്യാര്‍ഥി എന്നിവരും അറസ്റ്റില്‍ ആയവരിലുണ്ട്. ഇന്നലെ അറസ്റ്റിലായവരില്‍ സുബിന്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ സുഹൃത്തുക്കള്‍ക്കു പെണ്‍കുട്ടിയെ നല്‍കിയെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യങ്ങളും പ്രതികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു തുടര്‍പീഡനങ്ങള്‍. 13 വയസ് മുതല്‍ ലൈംഗിക പീഡനത്തിനിരയായെന്നായിരുന്നു പെണ്‍കുട്ടി സിഡബ്ല്യുസിക്ക് നല്‍കിയ മൊഴി. ഇതില്‍ വിശദമായ അന്വേഷണം നടത്തിയ പൊലീസ് കൂട്ട ബലാത്സംഗത്തിനിരയാക്കിയ അഞ്ചു…

    Read More »
  • NEWS

    ആസ്‌ട്രേലിയയിലെ മലയാളി മന്ത്രി ജന്മനാട്ടിൽ, ഊഷ്മള സ്വീകരണം ഒരുക്കി സുഹൃത്തുക്കളും കുടുംബാംഗങ്ങളും

           നെടുമ്പാശ്ശേരി: ഓസ്‌ട്രേലിയ നോർത്തേൺ ടെറിറ്ററി സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പിലൂടെ വിജയിച്ച മന്ത്രി ജിൻസൺ ആന്റോ ചാൾസിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിൽ എത്തുന്ന ജിൻസനെ കാത്ത് സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ നിരവധി ആളുകൾ വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ഇന്ന് (ഞായർ) പുലർച്ചെ 2 മണിയോടെയാണ് ജിൻസൺ കൊച്ചിയിൽ എത്തിയത് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നഴ്സിങ് പഠനവും പരിശീലനവും പൂർത്തിയാക്കിയ ജിൻസന് അങ്കമാലി കേന്ദ്രീകരിച്ച് വലിയ സുഹൃത്‌വലയം നിലവിലുണ്ട്. ജിൻസന്റെ സഹോദരൻ ജിയോ ടോം ചാൾസ്, ലിറ്റിൽ ഫ്ലവർ ആശുപത്രി പി.ആർ.ഒ ബാബു തോട്ടുങ്ങൽ, നെടുമ്പാശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് ഷിബു മൂലൻ, മമ്മൂട്ടി ഫാൻസ്‌ ആസ്‌ട്രേലിയ ഘടകം പ്രസിഡന്റ് മദനൻ ചെല്ലപ്പൻ, ജർമനിയിൽ നിന്നുള്ള മലയാളി സംഘടനാ നേതാവും പഴയ സഹപാഠിയുമായ ജോസഫ് സണ്ണി മുളവരിക്കൽ, യു.എൻ.എ സ്ഥാപക നേതാവായിരുന്ന ബെൽജോ ഏലിയാസ് തുടങ്ങിയവർ നേതൃത്വം കൊടുത്തു ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിറ്ററി…

    Read More »
  • Kerala

    വൈക്കത്ത് വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷം  തട്ടി: യുവതിയും കാമുകനും അറസ്റ്റില്‍

       കോട്ടയം: വൈക്കത്ത് വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷം രൂപ തട്ടിയ യുവതിയും കാമുകനും അറസ്റ്റില്‍. ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതി നേഹാ ഫാത്തിമ (25), സുഹൃത്ത് സാരഥി (28) എന്നിവരാണ് പിടിയിലായത്. 2023 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. നഗ്‌നചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ്  തട്ടിപ്പ് നടത്തിയത്. വൈദികന്‍  ഹെഡ്മാസ്റ്ററായ   വിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപിക ഒഴിവില്‍ അപേക്ഷ അയച്ച നേഹാ ഫാത്തിമ പിന്നീട് വൈദികനുമായി സൗഹൃദം സ്ഥാപിച്ചു. തുടർന്ന് ഇദ്ദേഹവുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ട് അടുപ്പം ബലപ്പെടുത്തി. സ്വന്തം ഫോട്ടോ എന്ന പേരില്‍ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളും യുവതി വൈദികന് അയച്ചു കൊടുത്തു. ഇതേ തുടർന്ന് വൈദികനെ വീഡിയോ കോള്‍ വിളിച്ച്‌ നഗ്നചിത്രങ്ങള്‍ പകർത്തിയ പ്രതികള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് പരാതി. ഇതേ തുടർന്നു, പല തവണയായി 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം പത്ത് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെ വൈദികൻ…

    Read More »
Back to top button
error: