KeralaNEWS

മകളെ ഹോസ്റ്റലിലാക്കി മടങ്ങവേ കാട്ടാന ആക്രമണം; നിലമ്പൂരില്‍ ആദിവാസി യുവാവ് മരിച്ചു

മലപ്പുറം: ഉള്‍വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ ചോലനായ്ക്കര്‍ യുവാവ് മരിച്ചു. നിലമ്പൂര്‍ കരുളായിയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ താമസിക്കുന്ന പൂച്ചപ്പാറ മണി (40) ആണ് മരിച്ചത്. ക്രിസ്മസ് അവധി കഴിഞ്ഞ് മകള്‍ മീനയെ പട്ടികവര്‍ഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി കാട്ടിലെ അളയിലേക്കു മടങ്ങുന്നതിനിടെയാണു സംഭവം.

മാഞ്ചീരി കന്നിക്കൈ വരെ ജീപ്പിലെത്തി. കാര്‍ത്തിക്, കുട്ടിവീരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. പൂച്ചപ്പാറയിലെ അള ലക്ഷ്യമാക്കി നടക്കുന്നതിനിടെ രാത്രി 7ന് ആണ് ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്ന രണ്ടു പേരും ഓടി രക്ഷപ്പെട്ടു. 9.30ന് ആണ് വനപാലകര്‍ക്കു വിവരം ലഭിച്ചത്. മണിയുടെ തലയ്ക്ക് ഗുരുതര പരുക്കുണ്ട്. രക്തം വാര്‍ന്ന നിലയിലാണ് ജീപ്പില്‍ ചെറുപുഴയില്‍ എത്തിച്ചത്. അവിടെനിന്ന് ആംബുലന്‍സില്‍ കയറ്റി ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: