തിരുവനന്തപുരം: അനധികൃതമായി സാമൂഹിക പെന്‍ഷന്‍ കൈപ്പറ്റിയ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. പൊതുമരാമത്തു വകുപ്പിലെ 31 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചു പിടിക്കും.
വകുപ്പില്‍ 47 പേരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങിയത്. ഇതില്‍ 15 പേര്‍ വിവിധ വകുപ്പുകളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുകയാണ്. ഒരാള്‍ ജോലിയില്‍ നിന്നു വിരമിച്ചു.
വകുപ്പുതല നടപടി സ്വീകരിച്ചു വരുന്നതിനാല്‍ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ പുറത്തു വിടാന്‍ കഴിയില്ലെന്നാണ് ധന വകുപ്പ് വ്യക്തമാക്കുന്നത്. 1500 ല്‍ അധികം പേര്‍ ക്ഷേമ പെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയിട്ടുണ്ടെന്നു ധനവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.