KeralaNEWS

മിസ് കേരള കിരീടം ചൂടി മേഘ ആന്റണി; അരുന്ധതിയും ഏയ്ഞ്ചലും റണ്ണര്‍ അപ്പുമാര്‍

കൊച്ചി: മിസ് കേരള മത്സര വിജയികളെ പ്രഖ്യാപിച്ചു. കൊച്ചി വൈറ്റില സ്വദേശിനി മേഘ ആന്റണി 2024 ലെ മിസ് കേരള കിരീടം ചൂടി. കോട്ടയം സ്വദേശിനി എന്‍ അരുന്ധതി ഫസ്റ്റ് റണ്ണറപ്പും തൃശൂര്‍ കൊരട്ടി സ്വദേശിനി ഏയ്ഞ്ചല്‍ ബെന്നി സെക്കന്റ് റണ്ണറപ്പുമായി. എറണാകുളം സെന്റ് തെരേസാസ് കോളജിലെ ബിരുദ വിദ്യാര്‍ഥിനിയാണ് മേഘ ആന്റണി.

വിവിധ ഘട്ടങ്ങളിലെ മത്സരങ്ങളില്‍ വിജയികളായെത്തിയ 19 പേരാണ് മിസ് കേരള 24-ാമത് പതിപ്പിന്റെ അവസാനഘട്ട മത്സരത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രി കൊച്ചി ?ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വച്ചായിരുന്നു ഫൈനല്‍ മത്സരം. മിസ് ഫിറ്റ്‌നസ്, മിസ് ബ്യൂട്ടിബുള്‍ സ്‌മൈല്‍ എന്നീ സ്ഥാനങ്ങളിലേക്ക് റോസ്മി ഷാജിയും മിസ് ബ്യൂട്ടിഫുള്‍ ഐസ് ആയി ഏയ്ഞ്ചല്‍ ബെന്നിയെയും തിരഞ്ഞെടുത്തു.

Signature-ad

അദ്രിക സഞ്ജീവ് ആണ് മിസ് ടാലന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രാന്‍ഡ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവലിന്റെ ഭാഗമായാണു ‘മിസ് കേരള 2024’ ഫൈനല്‍. മിസ് ബ്യൂട്ടിഫുള്‍ സ്‌കിനായി അമ്മു ഇന്ദു അരുണ്‍, മിസ് ഫോട്ടോജെനിക്, മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍ എന്നിവയില്‍ സാനിയ ഫാത്തിമ എന്നിവരെയും തിരഞ്ഞെടുത്തു. ഡിസംബര്‍ ആദ്യ വാരം തുടങ്ങിയ വിവിധ ഓഡിഷനുകളില്‍ 300ലധികം മത്സരാര്‍ഥികള്‍ പങ്കെടുത്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: