KeralaNEWS

ഒരാഴ്ച മുന്‍പ് നിക്കാഹ്, ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ അപകടം; നേഹയുടെ മരണത്തില്‍ വിതുമ്പി നാട്

മലപ്പുറം: നാടിനെ ദുഃഖത്തിലാക്കി നവവധുവിന്റെ അപകടമരണം. പെരിന്തല്‍മണ്ണ പാണമ്പി ഇഎംഎസ് നഴ്‌സിങ് കോളജിനു സമീപം പുളിക്കല്‍ നജ്മുദ്ദീന്റെ മകള്‍ നേഹ (22) ആണ് വാഹനാപകടത്തില്‍ മരിച്ചത്. ഒരാഴ്ച മുന്‍പായിരുന്നു നേഹയുടെ വിവാഹം. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ക്രെയിന്‍ ഇടിച്ചായിരുന്നു മരണം. അല്‍ശിഫ നഴ്‌സിങ് കോളജില്‍ ബിഎസ്സി നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടോടെ കോഴിക്കോട്പാലക്കാട് ദേശീയ പാതയില്‍ ജൂബിലി ജംക്ഷനു സമീപമാണ് അപകടം.

ഈ മാസം ഒന്നിനായിരുന്നു നേഹയും പൂക്കോട്ടൂര്‍ അറവങ്കര സ്വദേശി അസ്ഹര്‍ ഫാസിലുമായി നിക്കാഹ് കഴിഞ്ഞത്. അസ്ഹറിനൊപ്പം യാത്ര ചെയ്യുമ്പോള്‍ പിന്നില്‍നിന്നെത്തിയ ക്രെയിന്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്നു ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അമ്മിനിക്കാട് വെസ്റ്റ് ജുമാ മസ്ജിദില്‍ കബറടക്കും. മാതാവ്: ഫളീല. സഹോദരങ്ങള്‍: നിയ, സിയ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: