KeralaNEWS

കരുനാഗപ്പള്ളി സിപിഎമ്മിലെ വിഭാഗീയത; ഇടപെടാനൊരുങ്ങി സംസ്ഥാന നേതൃത്വം

കൊല്ലം: കരുനാഗപ്പള്ളിയിലെ വിഭാഗീയതയില്‍ സിപിഎം സംസ്ഥാന നേതൃത്വം ഇടപ്പെടുന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നാളെ കൊല്ലത്തെത്തും. ജില്ലാ സെക്രട്ടേറിയേറ്റും ജില്ലാ കമ്മിറ്റിയും ചേരും. പ്രതിഷേധവുമായി രംഗത്തെത്തിയ വിമതരുമായി ചര്‍ച്ച നടത്തിയേക്കും. സംസ്ഥാന സമ്മേളനം വരെ നടപടി ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സൂചന.

സേവ് സിപിഎം എന്ന പ്ലക്കാര്‍ഡുകളും ഏന്തി കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയതിനു പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍. നേരത്തെ നേതൃത്വത്തിനെതിരെ ‘സേവ് സിപിഎം’ എന്ന പോസ്റ്റര്‍ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിന് പുറത്തടക്കം പതിച്ചിരുന്നു. ജില്ലാ കമ്മിറ്റി അംഗം പി.ആര്‍ വസന്തനെതിരെയും ആരോപണമുണ്ട്.

Signature-ad

കരുനാഗപ്പള്ളിയിലെ സിപിഎം ലോക്കല്‍ സമ്മേളനങ്ങള്‍ കയ്യാങ്കളിയില്‍ കലാശിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന കുലശേഖരപുരം നോര്‍ത്ത് സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടെ പൂട്ടിയിട്ടു. ഏകപക്ഷീയമായി ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെ ഉള്ളവരെ തീരുമാനിച്ചതിന് എതിരെയായിരുന്നു പ്രതിഷേധം.

 

Back to top button
error: