KeralaNEWS

യുഡിഎഫിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് യുആര്‍ പ്രദീപ്: ചേലക്കരയില്‍ വന്‍ മുന്നേറ്റം, ലീഡ് കുതിക്കുന്നു

തൃശൂര്‍: ചേലക്കര നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ വന്‍ മുന്നേറ്റവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ്. ഇവിഎം കൗണ്ടിംഗ് രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 4000 ത്തിന് അടുത്ത് വോട്ടുമായി യുആര്‍ പ്രദീപ് മുന്നേറുകയാണ്.

ആദ്യ റൗണ്ടുകള്‍ എണ്ണുമ്പോള്‍ എല്‍ഡിഎഫിന്റെ കണക്കുകള്‍ പ്രകാരമുള്ള വോട്ടുകള്‍ ലഭിച്ചെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ തുടക്കത്തില്‍ എല്‍ഡിഎഫിനായിരിക്കും മുന്നേറ്റമെന്ന് യുഡിഎഫ് കണക്കുകൂട്ടിയിരുന്നു. ആയിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടിയത്. എന്നാല്‍ ആ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ച് യുആര്‍ പ്രദീപ് മണ്ഡലത്തില്‍ മുന്നേറുകയാണ്.

Back to top button
error: