KeralaNEWS

ആന എഴുന്നള്ളിപ്പ്; മാര്‍ഗരേഖയ്‌ക്കെതിരെ പ്രതിഷേധവുമായി പൂരപ്രേമി സംഘം

തൃശൂര്‍: ഹൈക്കോടതിയുടെ ആന എഴുന്നള്ളിക്കല്‍ മാര്‍ഗരേഖയ്‌ക്കെതിരെ പ്രതിഷേധവുമായി പൂരപ്രേമി സംഘം. തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുര നടയ്ക്ക് മുന്‍പില്‍ പ്രതീകാത്മക പൂരം സംഘടിപ്പിച്ച് പ്രതിഷേധിച്ചു. സിപിഐ നേതാവ് വി.എസ് സുനില്‍കുമാര്‍ അടക്കമുള്ളവര്‍ പ്രതിഷേധത്തിന്റെ ഭാഗമായി.

ആനയില്ലാതെ ആലവട്ടവും നെറ്റിപ്പട്ടവും പിടിച്ചുനിന്നായിരുന്നു പൂരപ്രേമി സംഘത്തിന്റെ പ്രതിഷേധം. പുതിയ മാര്‍ഗരേഖ പൂരത്തെ ഇല്ലാതാക്കുമെന്നാണ് പൂരപ്രേമി സംഘം മുന്നോട്ടുവെക്കുന്ന ആശങ്ക. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് സിപിഐ നേതാവ് വി.എസ് കുമാര്‍ പറഞ്ഞു. എഴുന്നള്ളത്തിലെ പുതിയ മാര്‍ഗരേഖ പൂരത്തിന്റെ ഭംഗി കളയുമോയെന്ന ആശങ്ക നാട്ടുകാര്‍ക്കുമുണ്ട്.

Signature-ad

മാര്‍ഗരേഖ പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണുണ്ടാകുന്നത്. സംസ്ഥാനത്തെ പൂരങ്ങളെ ആകെ പുതിയ മാര്‍ഗരേഖ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. മാര്‍ഗരേഖക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ദേവസ്വങ്ങളും പൂര പ്രേമികളും.

Back to top button
error: