KeralaNEWS

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്? പ്രഖ്യാപനം ഉടന്‍

കൊച്ചി: നേതൃത്വവുമായ ഇടഞ്ഞു നില്‍ക്കുന്ന ബി.ജെ.പി. നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്. ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന. ഇന്നലെ രാത്രി പാലക്കാട് സന്ദീപും എ.ഐ.സി.സി. നേതാക്കളായ ദീപാദാസ് മുന്‍ഷന്‍, പി.വി.മോഹനന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ഇന്ന് പാലക്കാട് യു.ഡി.എഫ്. ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍ സന്ദീപ് വാര്യര്‍ എത്തി പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.

ബി.ജെ.പി. നേതൃത്വവുമായി തുറന്ന പോരിനിറങ്ങിയ സന്ദീപ് വാര്യര്‍ സി.പി.എമ്മില്‍ ചേരുമെന്ന് നേരത്തേ അഭ്യൂഹമുയര്‍ന്നിരുന്നു. സി.പി.എം. നേതാക്കള്‍ അദ്ദേഹത്തെ സ്വാഗതവും ചെയ്തതാണ്. പാലക്കാട്ടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതകളാണ് ഇടച്ചിലിന് വഴിയൊരുക്കിയത്. സമവായത്തിന് ആര്‍.എസ്.എസ്. നേതൃത്വവും ഇടപെട്ടിരുന്നെങ്കിലും സന്ദീപിനെ അനുനയിപ്പിക്കാനായിരുന്നില്ല.

Signature-ad

താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പാര്‍ട്ടി ഇതുവരെ പരിഹാരം കണ്ടില്ലെന്നും തന്നെ മനപ്പൂര്‍വ്വം ഒഴിവാക്കുകയാണെന്ന് സംശയിക്കുന്നതായും കൃഷ്ണകുമാര്‍ പരാജയപ്പെട്ടാല്‍ ഉത്തരവാദിത്തം തന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് സന്ദീപ് പറഞ്ഞിരുന്നു.

Back to top button
error: