NEWSWorld

ഒറ്റ ദിവസം കൊണ്ട് ആറ് സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍; ചൈനയില്‍ യുവതി മരിച്ചു, ഒടുവില്‍ കുടുംബത്തിന് നഷ്ടപരിഹാരം

ബീജിങ്: സൗന്ദര്യവര്‍ധനവിനായി ചൈനയില്‍ ഒരു ദിവസം കൊണ്ട് ആറ് സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു. ഗ്വാങ്സി പ്രവിശ്യയിലെ ഗ്വിഗാങ്ങിലെ ഗ്രാമപ്രദേശത്ത് നിന്നുള്ള ലിയു എന്ന യുവതിക്കാണ് സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍ക്ക് പിന്നാലെ മരിച്ചത്.

സംഭവത്തിന് പിന്നാലെ ലിയുവിന്റെ കുടുംബം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പകുതി പണം മാത്രമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ലോണെടുത്തായിരുന്നു യുവതി ശസ്ത്രക്രിയ നടത്തിയത്. 2020-ലായിരുന്നു സംഭവം. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് കുടുംബത്തിന് നഷ്ടപരിഹാരമായി പണം ലഭിക്കുന്നത്

Signature-ad

മാറി വരുന്ന സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് പിന്നാലെ പോകുന്ന പലരും ചെന്നെത്തുന്നത് ഇത്തരത്തിലുള്ള സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയിലേക്കാണ്. എന്നാല്‍, കൃത്യമായ സുരക്ഷയില്ലാതെ ഇത് ചെയ്താല്‍ വലിയ അപകടങ്ങള്‍ നേരിട്ടേക്കാം എന്നതിന് ഉദാഹരണമായി മാറുകയാണ് ഈ സംഭവം.

 

Back to top button
error: