CrimeNEWS

നടനും സംവിധായകനുമായ ഗുരുപ്രസാദിനെ മരിച്ചനിലയില്‍ കണ്ടെത്തി

ബംഗളൂരു: പ്രശസ്ത കന്നട സിനിമാ സംവിധായകനും നടനുമായ ഗുരുപ്രസാദിനെ (52) ഫ്ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബംഗളുരുവിന് സമീപം മദനായകനഹള്ളിയിലെ അപ്പാര്‍ട്‌മെന്റില്‍ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹം അഴുകിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഗുരുപ്രസാദ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അപ്പാര്‍ട്‌മെന്റില്‍നിന്ന് രൂക്ഷ ഗന്ധം വരുന്നുവെന്ന അയല്‍ക്കാരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് എത്തി പരിശോധിക്കുകയായിരുന്നു. ഗുരുപ്രസാദ് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Signature-ad

കന്നഡ ചലച്ചിത്ര മേഖലയിലെ പ്രമുഖനായിരുന്നു ഗുരുപ്രസാദ്. മാത, എഡ്ഡെലു മഞ്ജുനാഥ, ഡയറക്ടേഴ്സ് സ്‌പെഷ്യല്‍ തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. അഡോമ എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴായിരുന്നു അന്ത്യം.

പത്തോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്, അടുത്തിടെ ഗുരുപ്രസാദ് വീണ്ടും വിവാഹിതനായിരുന്നു. ഗുരുപ്രസാദിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ കന്നഡ സിനിമാ ലോകം ദുഃഖം രേഖപ്പെടുത്തി. മുന്‍മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും തന്റെ എക്സ് പേജില്‍ അനുശോചനം രേഖപ്പെടുത്തി.

Back to top button
error: